January 16, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

അവന്റെ അച്ഛൻ കൊല്ലപ്പെടുകയായിരുന്നു

Spread the love

രണ്ടു വർഷം മുൻപ് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണിത്.എനിക്കൊര­ു സുഹൃത്തുണ്ടായിരുന്നു­.അവനും അമ്മയും മാത്രമാണ് അവിടെ താമസം. പെങ്ങളുണ്ടായിരുന്നത്­ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്.ഞങ്ങൾ കൂട്ടുകാർ ഇടയ്ക് അവന്റെ വീട്ടിൽ കൂടുക പതിവായിരുന്നു.ഞങ്ങൾ അല്പം മദ്യപാനമൊക്കെ അവന്റെ വീടിന്റെ ടെറസിൽ വെച്ച് നടത്താറുണ്ട്. ഇടയ്ക് അവന്റെ അളിയൻ വരുമ്പോഴും ഞങ്ങളെ വിളിക്കും. അദ്ദേഹവും ഞങ്ങളോട് കൂടെ ഇരുന്നു കുറെ സംസാരമൊക്കെ നടത്തിയാണ് പിരിയാര്. അങ്ങനെ ഇരിക്കെ ഒരിക്കൽ ഞങ്ങൾ കുറച്ചു പേർ അവിടെ കൂടാൻ തീരുമാനിച്ചു. ബിയറും കുറച്ചു ഭക്ഷണസാധനങ്ങളൊക്കെ വാങ്ങിയാണ് വീട്ടിലോട്ടു ചെന്നത്.അവൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായി അവൻ പണി കഴിഞ്ഞു വരുമ്പോൾ വൈകും നിങ്ങൾ വന്നു വീട്ടിലിരുന്നോളാൻ.ഞങ്ങൾ ഒരു 5 പേര് നടന്നു അവന്റെ വീട്ടിലോട്ടു ചെല്ലുകയാണ്. അവന്റെ വീട്ടിലോട്ടുള്ള വഴി ഇടുങ്ങിയതാണ്.ഒരു ബൈക്ക് മാത്രമേ റോട്ടിൽ നിന്നും അങ്ങോടു ചെല്ലുകയുള്ളൂ. തൊട്ടടുത്തൊക്കെ വീടുണ്ടെങ്കിലും ഇവന്റ വീട് ഒറ്റപെട്ടപോലെയാണ് ഈ വഴി മൂലം നില്കുന്നത്. നേരെ ചെന്ന് കേറുന്നത് ഇ വീടിന്റെ മുറ്റത്താണ്.വരി വരിയായാണ് ഞങ്ങൾ പോകുന്നത്. ഞങ്ങൾ ആ വഴി നടന്നു ആ വീട്ടിലേക് കേറാൻ പോയതും മുന്നിൽ നിന്നിരുന്ന കൂട്ടുകാരൻ ഞങ്ങളെ തടഞ്ഞു. അവിടെ ആരോ വീടിന്റെ വരാന്തയിൽ നില്കുനുണ്ട്. ഇപ്പോൾ പോകല്ലേ എന്ന് പറഞ്ഞു. ഞങ്ങൾ എല്ലാവരും അവിടെ നിന്നു. കാരണം മദ്യകുപ്പികളൊക്കെ ഉണ്ട് ഞങ്ങളുടെ കയ്യിൽ. പരിചയക്കാർ വന്നതാണെങ്കിൽ, കൂട്ടുകാരനെ ഓർത്തു ഞങ്ങൾ ആ വഴിയിൽ നിന്നു.പിന്നീട് ഒച്ച ഒന്നും കേള്കാതെയായപ്പോ രണ്ടാമത് നിന്നവൻ പയ്യെ എത്തിനോക്കി. അവിടെ ആരെയും കാണാനില്ല. അതുമല്ല ചിലപ്പോൾ അളിയനായിരിക്കും എന്ന് കരുതി കൂട്ടുകാരനോട് മദ്യപാനം തുടങ്ങും മുന്നേ നീ ഫിറ്റ്‌ ആയല്ലോ പറഞ്ഞു അകത്തേക്കു കേറി. അവന്റെ അമ്മ വാതിൽ തുറന്നു. ഞങ്ങൾ അമ്മയോട് അളിയനെവിടെ എന്ന് ചോദിച്ചു. അമ്മ അത്ഭുതത്തോടെ പറഞ്ഞു അളിയൻ ഇവിടില്ലലോ. ആരും ഇങ്ങോട് വന്നിട്ടില്ല. അപ്പോൾ കണ്ടു എന്നവകാശപെട്ട സുഹൃത്ത് അമ്മയോട് പറഞ്ഞു ഞാൻ കണ്ടതാ ഇവിടെ ഒരു വെള്ള ഷർട്ടും മുണ്ടും ഇട്ടുകൊണ്ട് ആരോ ഇവിടെ നില്കുന്നത്. എല്ലാരും ഒന്ന് പേടിച്ചെങ്കിക്കും ഞങ്ങൾ തോന്നലാണെന്ന മട്ടിൽ അന്നവിടെ കൂടി പിരിഞ്ഞു. പിന്നീട് ഒരിക്കൽ ഞാൻ ഒറ്റക്ക് അവന്റെ വീട്ടിൽ പോയി. അപ്പോൾ അവിടെ അവനും അവന്റെ അമ്മയും മാത്രമാണുണ്ടായിരുന്ന­ത്. ഞാൻ അന്ന് സുഹൃത്ത് ഒരാളെ കണ്ടെന്നവകാശപെട്ട വരാന്തയിൽ ഇരുന്നു ആ വീട്ടിലെ കൂട്ടുകാരനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന­്നു. പെട്ടെന്നു അവന്റെ അമ്മ വാതിൽ തുറന്നു വന്നു ഞങ്ങളെ നോക്കി. എന്നിട്ടു ഞങ്ങളെ കണ്ടു ചിരിച്ചിട്ട് അകത്തേക്കു പോയി.അന്ന് ഞാനും ആ വീട്ടിലെ കൂട്ടുകാരനും മാത്രമേ അവിടുണ്ടായിരുന്നുള്ള­ു. അവിടെ നിന്നു അന്ന് ഞാൻ പിരിഞ്ഞെങ്കിലും പിറ്റേന് വീണ്ടും എനിക്കവിടെ പോകേണ്ടി വന്നു. അവന്റെ അമ്മയോട് സംസാരിച്ചപ്പോൾ അവന്റെ അമ്മ ചോദിച്ചു സുരേഷ് (യഥാർത്ഥ നാമമല്ല) ഇന്ന് എന്താ വരാഞ്ഞേ എന്ന്? ഞാൻ പറഞ്ഞു അവനിപ്പോ വരാറില്ല. കുറച്ചു ദിവസമായി ഞാനും കണ്ടിട്ട് എന്ന്. അപ്പോൾ അമ്മ പറഞ്ഞു പോടാ ഒന്ന് ഇന്നലേം കൂടി നിങ്ങളൊരുമിച്ചു വന്നു പോയല്ലേ ഉള്ളു എന്ന്.അവൻ നിന്റെ അപ്പുറത്തു ബൈക്കിൽ ചാരി നില്പുണ്ടായാലോ ഒരു വെള്ള ഷർട്ടൊക്കെ ഇട്ട്. എന്റെ മനസ്സിൽ ഒരാന്തൽ അനുഭവപെട്ടു. എനിക്കറിയാം ആ സുഹൃത്ത് ഇന്നലെ അവിടെ വന്നിട്ടില്ല എന്ന്. അവന്റെ അമ്മ തറപ്പിച്ചു പറയുന്നു അവൻ നിന്റെ അപ്പുറത്തു തന്നെ നില്പുണ്ടായി എന്ന്. ഞാൻ ഒന്നും പറയാതെ പിന്നെ വരാം എന്ന് പറഞ്ഞു പോയി. ഇത് ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരാണ് എന്നോട് പറഞ്ഞത് കൂട്ടുകാരൻ ചെറുതായിരുന്നപ്പോൾ അവന്റെ അച്ഛൻ പണ്ട് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്­നു എന്ന്. എനിക്കറിയില്ല ഇതിൽ അസ്വാഭാവികമായി വല്ലതും ഉണ്ടോ എന്ന്. ചിലപ്പോൾ ഞങ്ങളുടെ തോന്നലുകളായിരിക്കാം.­ ചിലപ്പോൾ അവന്റെ അച്ഛന്റെ ആത്‌മാവ്‌ ആ കുടുംബത്തിന് ഒരു കരുതലായി അവിടെ തുടരുന്നതായിരിക്കാം.­

Leave a Reply

%d bloggers like this: