September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

തുറിച്ചു നോക്കുന്ന ആ സ്ത്രീയുടെ മുഖം

4വർഷം മുൻപ് NGOയുടെ (none governmental organization) സ്കൂൾ വിദ്യാര്ത്ഥികൾക്കുള്ള ഒരു ഷോർട്ഫിലിമിന്റെ സ്ക്രിപ്റ്റിംഗുമായി ഞാൻ കായംകുളത്തുള്ള ചൂനാട് എന്ന സ്ഥലത്തു ഒരു ചെറിയ വീടെടുതു താമസം തുടങ്ങി ..പ്രൊഡ്യൂസർ എടുത്തു തന്ന വീടാണത് …2ചെറിയ മുറികളും ഹാളും അടുക്കളയും അടങ്ങിയ ചെറിയ വീട് ഒരു പാസ്റ്ററിന്റെ വീടാണ് അദ്ദേഹം ആ വീടും വീട് നിക്കുന്ന 7സെൻറ് സ്ഥലവും വാങ്ങിയിട്ട് അധികമായില്ല …എന്റെയൊപ്പം അവിടെ താമസിക്കാൻ അസിസ്റ്റന്റ്സ് ആയി എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ട് ..മനോജ്,ബിബിൻ എന്നിങ്ങനെ 2പേര് …ഏതാണ്ട് ഒറ്റപ്പെട്ട വീടാണ് …വീടിനു ഏകദേശം 100 mtr അകലെ മാത്രമാണ് വീടുകൾ ഉള്ളത് ..ചുറ്റും കണ്ടം ആണ് ….അവിടെ താമസം തുടങ്ങിയപ്പോൾ മുതൽ എനിക്ക് മാത്രമല്ല എല്ലാവര്ക്കും ഒരുവക അസാധാരണത്വം ഫീൽ ചെയുന്നുണ്ടാരുന്നു ….കൂടാതെ രാത്രി കാലങ്ങളിൽ ചില ശബ്ദങ്ങളും കേൾകാം പുറത്തു ….ഒരിക്കൽ ഞങ്ങളുടെ പ്രൊഡ്യൂസറും അദ്ദേഹത്തിന്റെ 3സുഹൃത്തുക്കളും അവിടെ വന്നു എഴുത്തു എന്തായി എന്നറിയാൻ വന്നതാണ് ….വന്നു കയറി കുറച്ചു നേരത്തിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് എന്നോട് പറഞ്ഞു ..ഇവിടൊരു സ്ത്രീ സാനിധ്യം ഉണ്ടല്ലോ എന്ന് .ആദ്യം ഞങ്ങൾ കരുതി കളിയാക്കിതാണെന്നു … പിന്നെ അദ്ദേഹം പറഞ്ഞു കള്ളമല്ല ഇവിടെ ഒരു സ്ത്രീ സാനിധ്യം അദ്ദേഹത്തിന് അനുഭവ പെടുന്നുണ്ടെന്ന് …(പിന്നീട് നമ്മുടെ പ്രൊഡ്യൂസർ പറഞ്ഞാണ് അറിഞ്ഞത് അദ്ദേഹം കണിയാൻ വംശത്തിൽ പെട്ട ആളാണ് ഇ വക കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുണ്ടെന്ന് )..അവർ ഇറങ്ങാൻ നേരം അദ്ദേഹം എന്നോട് പറഞ്ഞു എഴുത്തു മറ്റൊരിടത്തേക്ക് ആക്കിക്കോ ഇവിടെ ശെരിയാകില്ല എന്ന് …അങ്ങനെയെങ്കിൽ പുതിയൊരു വീട് കിട്ടുന്നത് വരെ ഇവിടെ അഡ്ജസ്റ് ചെയ്യാൻ പ്രൊഡ്യൂസറും പറഞ്ഞു …ഏതാനും ദിവസങ്ങൾ നീങ്ങി …മനോജിന് ഒരു സ്വഭാവം ഉണ്ട് ഫുൾ ടൈം ഫോണിൽ ആണ് ..രാത്രിയും പകലും എല്ലാം ഇത് തന്നെ (ഏതോ പെണ്കുട്ടികളോടാണ് )…രാത്രി അവൻ പുറത്തിറങ്ങി പോയി നിന്നാണ് വിളിക്കുന്നെ …അതിനു ഞാൻ വഴക്കു പറഞ്ഞിട്ടുണ്ടെങ്കിലും അളിയന് പ്രേത്യേകിച്ചു ഒരു മാറ്റവും ഇല്ല …അന്നത്തെ ദിവസം ഏതെന്നു ഞാൻ ഓർക്കുന്നില്ല ബിബിൻ വീട്ടിൽ പോയിരിക്കയാണ് …ഞാനും മനോജു മാത്രമേ വീട്ടിൽ ഉള്ളു…പതിവ് പോലെ ഞങ്ങൾ ഫുഡ് കഴിച്ചു കുറച്ചു നേരം വർത്താനം പറഞ്ഞു ഏതാണ്ട് 11മണി കഴിഞ്ഞപ്പോൾ കിടക്കാം എന്ന് പറഞ്ഞു അവൻ അവന്റെ റൂമിൽ കേറി …അപ്പോഴും ഞാൻ പറഞ്ഞു അസമയത് പുറത്തു നിന്ന് ഫോണിൽ സംസാരിക്കരുതെന്നു …അവൻ പറഞ്ഞു ഇല്ലെടാ ഇന്ന് വിളിക്കില്ല ഫോണിൽ ബാലൻസ് ഇല്ല എന്ന് ….ഞാൻ പറഞ്ഞു അത് നന്നായി പോയികിടന്നുറങ്ങേടാ എന്ന് …അവൻ കയറി വാതിൽ അടച്ചു ..ഞാനും എന്റെ റൂമിൽ കേറി കിടന്നു..ഞാൻ കിടക്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് ഒരു ജനൽ ഉണ്ട് പക്ഷെ ജനലിനു പാളി ഇല്ല അതായത് ജനൽ വാതിൽ ഇല്ല …ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ ഒരു ബുക്ക് എടുത്തു വായിച്ചു ഇന്നും ഞാൻ ഓർക്കുന്നു വായിച്ചാ പുസ്തകം “തസ്കരൻ മണിയന്പിള്ളയുടെ ആത്മകഥ” എന്ന പുസ്തകം…ബുക്ക് വായിച്ചു സമയം പോയതറിഞ്ഞില്ല…ഏകദേശം 1അര 2മണി ആയിക്കാണും എന്ന് വിചാരിക്കുന്നു…ഞാൻ ലൈറ്റ് ഓഫ് ചെയത് കട്ടിലിന്റെ ക്രാസിയിൽ തല പൊക്കി വെച്ച് കിടന്നു കൊണ്ട് ഞാൻ ഒരു സിഗരറ്റു എടുത്തു കത്തിച്ചു ഒരു പുക ഞാൻ ഊതി (കഞ്ചാവൊന്നുമല്ലട്ടോ ഗോൾഡ് ഫ്ളൈക് ആണ് ..കഞ്ചാവാണെന്നു പറഞ്ഞു ട്രോളാതിരിക്കാൻ പറഞ്ഞു എന്നേ ഉള്ളു) ….ആ സമയം ശെരിക്കും എനിക്കൊരു സ്മെൽ വന്നു തുടങ്ങി ….നനഞ്ഞ പച്ച മണ്ണിന്റെ മണം…എനിക്കെന്തോ ആ മണം ഇഷ്ടമാണ് ..പണ്ട് വരണ്ടുണങ്ങി നിൽകുമ്പോൾ പൂഴിമണലിലേക്കു മഴ വീഴുമ്പോൾ ഉള്ള മണം ….ഞാൻ വീണ്ടും സിഗരറ്റു ആഞ്ഞു വലിച്ചു …പെട്ടന്ന് പച്ച മണ്ണിന്റെ മണം മാറി ഒരു തരം വൃത്തികെട്ട നാറ്റം വന്നു തുടങ്ങി…ചെമ്മരിയാടിന്റെ പൊടുങ്കു നാറ്റം പോലെ …ഞാൻ സിഗരറ്റു കുത്തി കെടുത്തി മൊബൈൽ എടുത്തു കിടന്നു കൊണ്ട് തന്നെ കട്ടിലിനടിവശം അടിച്ചു നോക്കി ..ഇനി എലി വല്ലതും ചത്ത് കിടപ്പുണ്ടെങ്കിലോ …എന്നാൽ അങ്ങനെ ഒന്നും അവിടെ കണ്ടില്ല….ഞാൻ വീണ്ടും ഒരു സിഗരറ്റു എടുത്തു കത്തിച്ചിട് പഴയപടി കട്ടിലിന്റെ ക്രസ്സിയിൽ തല വെച്ചു ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി കിടന്നു .പെട്ടന്ന് എന്റെ നെഞ്ചോന്നു കാളി തൊണ്ട വരണ്ടു …പുറത്തു ഏകദേശം 25-30mtr അകലെയായി ഒരു സ്ത്രീ എന്നെ തുറിച്ചു നോക്കി നിൽക്കുന്നു ….പ്രാചീനമായ ഒരു വേഷമാണ് അവർക്കു…ലാലേട്ടൻ അഭിനയിച്ചു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിലെ സ്ത്രീകഥാ പത്രങ്ങളുടെ പോലുള്ള വേഷം ആണ് അവർ ധരിച്ചിരിക്കുന്നത് ….നല്ല നിലാവുള്ളതിനാൽ തെങ്ങിന്റെ ഓലയുടെ നിഴൽ ആണെന്ന് തോന്നുന്നു അവരുടെ മുഖത്തേക്ക് പതിച്ചു കിടക്കുന്നുണ്ട് എന്നാൽ കണ്ണിന്റെ ഭാഗം മാത്രം വെളുത്തു കാണാം…ഉറക്കെ കരയണം നിലവിളിക്കണം മനോജിനെ വിളിക്കണം എന്നൊക്കെ ഉണ്ട് …പക്ഷെ ഒന്നനങ്ങാൻ പോലും എനിക്ക് സാധിക്കുന്നില്ല കിടന്ന കിടപ്പിൽ ഞാൻ നിശ്ചലനായി പോയ് ….ഞാൻ സകല ധൈര്യവും സംഭരിച്ചു കണ്ണുകളടച്ചു …മനസ്സിൽ കുറെ പ്രാർത്ഥിച്ചു ..അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു…കണ്ണ് തുറക്കണം എന്നുണ്ട് പേടി കാരണം പറ്റുന്നില്ല ..കൈയിൽ ഇരുന്ന സിഗരറ്റു എരിഞ്ഞു തീർന്നു കൈ പൊള്ളിയപ്പോൾ ഞാൻ അറിയാതെ നിലവിളിച്ചു ..ശബ്ദം കേട്ട് മനോജ് കതകു തുറന്ന് ഓടിവന്നു എനിക്ക് കുറച്ചു നേരത്തേക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല ഒടുവിൽ കുറച്ചു വെള്ളം ഒകെ കുടിച്ചു ഞാൻ അവനോട് കാര്യം പറഞ്ഞു …പിന്നെ അന്ന് രാത്രി ഞാൻ അവന്റെ റൂമിൽ ആണ് കിടന്നത്…പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ പോയി ഒരു ടിൻ ഷീറ്റ് വാങ്ങി ജനൽ അടച്ചു …പ്രൊഡ്യൂസറെ വിളിച്ചു കാര്യം പറഞ്ഞു പുള്ളി അപ്പോൾ പനി ആയിട്ടു ഡോക്ടറെ കാണാൻ നിന്നുവാണെന്നു പറഞ്ഞു …ഞങ്ങൾ സംഭവത്തിന്റെ നിജ സ്ഥിതി അറിയാൻ അയൽക്കാരോട് ആ വീടിനെ പറ്റി തിരക്കി ഒരുപാട് വർഷം പഴക്കമുള്ള ഒരു പുരാതന മുസ്‌ലിം കുടുംബം ആയിരുന്നു അത് ആദ്യം പിന്നീട് അത് മറ്റൊരാൾ വാങ്ങി മഴസമയത് വെള്ളം കേറുന്നത് കൊണ്ട് ചുളു വിലക്ക് പാസ്റ്റർക് കൊടുത്തതാണത് ….പാസ്റ്റർക് മുൻപ് വീട് മേടിച്ച ആള് അര കിലോമീറ്റർ അപ്പുറത്താണ് താമസം എന്നറിഞ്ഞു അവരോടൊന്നു സംസാരിക്കണം എന് കരുതി ഞാൻ റൂമിൽ കയറി കിടന്നു രാത്രി ഒരുപാടായപ്പോൾ പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു ജനലിൽ അടിച്ചിരിക്കുന്ന ടിൻ ഷീറ്റിൽ ആരോ ശക്തിയായി മുട്ടുന്നു ..കഥകിലൊക്കെ തട്ടി വിളിക്കുന്നത് പോലെ ….ഞാൻ ഇറങ്ങി ഓടി മനോജിനെ വിളിച്ചുണർത്തി അന്നും അവന്റെ റൂമിൽ ആണ് കിടന്നത് ..പിറ്റേ ദിവസം ഞങ്ങൾ ആദ്യം വീട് മേടിച്ച വീട്ടിലെ പയ്യനുമായ് ചെങ്ങാത്തത്തിൽ ആയി (മനഃപൂർവം )ഷംനാദ് എന്നാണവന്റെ പേര്..വൈകുന്നേരം അടുത്തുള്ള കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾ അവനോട് കാര്യം തിരക്കി ഞങ്ങൾക്കുണ്ടായ അനുഭവം പറഞ്ഞു..അവൻ പറഞ്ഞു പൊന്നളിയ ഞങ്ങളും ഇതുകൊണ്ടൊക്കെയാ ആ വീട് വിറ്റത്..ആ വീട്ടിൽ അകെ താമസിച്ചത് 6മാസം മാത്രമേ ഉള്ളു അതിനിടക്ക് ഒരുപാട് അപകടങ്ങൾ അവർക്കുണ്ടായ എന്നും പറഞ്ഞു പണ്ട് കാലത്തു ജിന്നിനെ (അതായത് ബാധ )ഒഴിപ്പിക്കുന്ന ഒരു വലിയ മുസ്‌ലിയാർ ഉണ്ടായിരുന്ന വീടാണത് എന്ന് ഞങ്ങൾക്കവന്റെ വായിൽ നിന്ന് കേൾക്കാൻ കഴിഞ്ഞു ….അയൽക്കാരോട് വീണ്ടും ഒന്ന് ചികഞ്ഞു ചോദിച്ചപ്പോൾ സംഭവം സത്യമാണെന്നു ഉറപ്പിച്ചു .. ..ഞങ്ങൾ എങ്ങനെയും ആ വീട് മാറണം എന്ന് അറിയിക്കാനായി പ്രൊഡ്യൂസറെ വിളിച്ചപ്പോൾ പുള്ളിക്ക് മഞ്ഞപ്പിത്തം കൂടി മാന്നാർ കല്ലിശ്ശേരിയിൽ അഡ്മിറ്റ് ആണ് …നാട്ടിൽ പോയ ബിബിന് ബൈക്ക് ആസിയഡന്റ് …എല്ലാംകൊണ്ടും ആകെക്കൂടി കാലകേടു ..സ്ക്രിപ്റ്റിംഗ് മതിയാക്കി മനോജ് കോഴിക്കോടിന് വണ്ടി കയറി..കൊടുത്ത സെക്യൂരിറ്റി കാശ് പോലും വാങ്ങാതെ ഞാനും വീട്ടിലേക്കു പോന്നു …മുക്കാൽ ഭാഗം മാത്രം കംപ്ളീറ്റ് ആയ ആ സ്ക്രിപ്റ്റ് ഇന്നും എന്റെ വീട്ടിലേ അലമാരിയിൽ ഉണ്ട് …അത് കാണുമ്പോൾ ഉൾകിടിലത്തോടെ എന്നെ തുറിച്ചു നോക്കുന്ന ആ സ്ത്രീയുടെ മുഖം ഓർമയിൽ വരും .

Leave a Reply

%d bloggers like this: