January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ആ കുട്ടിക്ക് മുഖം ഉണ്ടായിരുന്നില്ല

Spread the love

എന്റെ ജീവിതത്തിൽ മറ്റൊരാളോട് പങ്കുവച്ചിട്ടില്ലാത്ത ഒരു അനുഭവമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. 10 ക്ലാസ്സിൽ ഞാൻ പഠിക്കുന്ന ടൈമിൽ കമ്പയിൻഡ് സ്റ്റഡി എന്നൊരു ഏർപ്പാട് ഉണ്ടാരുന്നു, അടുത്ത നാലഞ്ച് കൂട്ടുകാർ ആരുടെ എങ്കിലും ഒരാളുടെ വീട്ടിൽ വന്നു അവിടെ എല്ലാവരും ഒരുമിച്ചിരുന്നു പഠിക്കും.

എന്റെ വീട്ടിൽ നിന്നും 1.5 കിമീ ആണ് സന്തോഷിന്റെ വീട്ടിലേക്കു ഉള്ളത്. എംജി കോളേജിന്റെ front ഗേറ്റിന്റെ അടുത്താണ് അവന്റെ വീട്. മിക്കപ്പോഴും ഞാൻ വെളുപ്പിനെ ആണ് തിരിച്ചു എന്റെ വീട്ടിലേക്കു വരുന്നത്. എംജി കോളേജിന്റെ പിറകുവശത്തുകൂടി LIC റോഡിലേക്ക് വരുന്ന ഒരു റോഡുണ്ട്, ആ വഴിയാണ് എനിക്ക് വരേണ്ടത്.

അന്ന് എനിക്ക് രാത്രി തന്നെ തിരികെ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു. ഏകദേശം 11 മണി കഴിഞ്ഞാണ് അന്ന് പഠിത്തം നിർത്തിയത്. സന്തോഷിനു സ്കൂട്ടർ ഉള്ളത് കൊണ്ട് അവൻ എന്നെ കൊണ്ടാക്കാം എന്ന് പറഞ്ഞു. കാർ പോർച്ചിൽ നിന്നും സ്കൂട്ടർ ഉന്തി റോഡിൽ ഇറക്കി അവൻ കിക്കറിൽ ചവിട്ടി സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങി, കുറെ നേരം ശ്രമിച്ചിട്ടും സ്റ്റാർട്ട്‌ ആയില്ല. സമയം വൈകുന്നത് കൊണ്ട് ഞാൻ അവനോട് തിരികെ പോകാനും ഞാൻ തനിയെ വീട്ടിലേക്കു നടന്നു പൊയ്ക്കോളാം എന്നും പറഞ്ഞു.

എംജി കോളേജിന് ചുറ്റി പോകുന്ന റോഡിൽ നിന്നും വലത്തേക്ക് തിരഞ്ഞാണ് LIC യിലേക്ക് പോകുന്ന റോഡ്. റോഡിന്റെ തുടക്കം മുതൽ വിജനമായ പറമ്പുകൾ ആണ്. അവിടവിടെയായി കാണുന്ന വാഴകൾ ഇരുട്ടത്ത് എന്നെ തുറിച്ചു നോക്കുന്ന പിശാചുക്കളായി തോന്നി, അറിയാവുന്ന ബൈബിൾ വചനങ്ങൾ ഒക്കെ പറഞ്ഞു ഞാൻ കഴിയും വിധം ആഞ്ഞു നടന്നു.

പെട്ടന്ന് കുറച്ചു മുമ്പിൽ ആരോ രണ്ടുപേർ നിൽക്കുന്നതായി തോന്നി. ഞാൻ എന്റെ നടത്തത്തിന്റെ സ്പീഡ് കുറച്ചു, സംശയം മാറ്റാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അതേ രണ്ട് പേരാണ്. ഒരു സ്ത്രീയും പിന്നെ 10-12 വയസ്സ് പ്രായമുള്ള ഒരു പെണ്കുട്ടിയുമാണ്. അവരെ അവിടെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന് ഞാൻ ഒരു ഞെട്ടലോടെ ഓർത്തു, പേടി കൊണ്ടാണോ ഒരു മുൻകരുതൽ കൊണ്ടാണോ അറിയില്ല ഞാൻ അവിടെ നിന്നു. അവർ എനിക്ക് പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ഞാൻ അവിടെ എത്തിയത് അവർ അറിഞ്ഞോ എന്നറിയില്ല. ഞാൻ കുറച്ചുകൂടി ഇരുട്ടത്തേക്കു മാറി നിന്നു. കുറച്ചു പുറകിൽ ഒരു ഓടിട്ട വീട് കാണാം, പറ്റുമെങ്കിൽ അങ്ങോട്ട്‌ നീങ്ങി നിൽക്കാം എന്ന് ഞാൻ വിചാരിച്ചു.

പെട്ടന്ന് ആ പെൺകുട്ടി ഞാൻ നിന്ന ഭാഗത്തേക്ക് മുഖം തിരിച്ചു, ഭയം എന്റെ കാലിൽ നിന്നും മുകളിലേക്കു ഇരച്ചു കയറി, ആ കുട്ടിക്ക് മുഖം ഉണ്ടായിരുന്നില്ല, അതോ അലക്ഷ്യമായി അഴിച്ചിട്ട മുടി മുഖം മറച്ചതാണോ, അറിയില്ല. അതിന്റെ നോട്ടം ഞാൻ നിൽക്കുന്ന ഭാഗത്തേക്കാണ് എന്നെനിക്കു മനസ്സിലായി. പതിയെ ഞാൻ പുറകോട്ടു നടന്നു, ആ ഓടിട്ട വീടിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ഒന്ന് ശ്വാസം വിട്ടു.

“എന്തെ ഈ രാത്രിയിൽ ഒറ്റയ്ക്ക്? ” ഒരു ശബ്ദം എന്നെ പേടിയിൽ നിന്നും ഉണർത്തി, തിരിഞ്ഞു നോക്കിയപ്പോൾ ഒരു മധ്യവയസ്‌കൻ ആ വീടിന്റെ വാതിലിന്റെ അടുത്ത് നിൽക്കുന്നു. ” വീട്ടിലേക്കു പോകുകയാണ്, അവിടെ ആരോ നിൽക്കുന്നത് പോലെ തോന്നി ” ഞാൻ പറഞ്ഞു. അയാൾ അവിടേക്കു നോക്കി, അവിടെ നിന്നാൽ ആ സ്ത്രീയെയും കുട്ടിയേയും കാണാൻ പറ്റില്ലായിരുന്നു. ” എവിടെയാ വീട്? ” അയാൾ ചോദിച്ചു, മാറക്കൽ കുന്നിലാണെന്നു ഞാൻ പറഞ്ഞു. ” എന്നാൽ നടക്ക് ഞാൻ കൊണ്ട് വിടാം എന്നയാൾ പറഞ്ഞു ” നന്ദിയോടെ ഞാൻ ആ വീടിന്റെ പടിയിൽ നിന്നും മുറ്റത്തേക്കിറങ്ങി, അയാളും കൂടെ ഇറങ്ങി, ഞങ്ങൾ എന്റെ വീട്ടിലേക്ക് നടന്നു.

ആ സ്ത്രീയും കുഞ്ഞും നിൽക്കുന്ന സ്ഥലം എത്തിയപ്പോൾ അങ്ങോട്ട് നോക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ ഇവരെ കണ്ട ഭാവം ഇല്ല, മുഖം ദൂരേക്ക് നോക്കി നടക്കുകയാണ്. ” ഏതു ക്ലാസ്സിൽ പഠിക്കുന്നു ” അയാൾ ചോദിച്ചു, പത്താം ക്ലാസ്സിൽ എന്ന് ഞാൻ ഉത്തരം നൽകി. വീട് ദൂരെ നിന്നും കാണാറായപ്പോൾ ഞാൻ അയാളോട് ഇനി ഞാൻ തനിയെ പൊയ്ക്കോളാം എന്ന് പറഞ്ഞു, എന്നാൽ അങ്ങനെ ആകട്ടെ എന്ന് അയാൾ പറഞ്ഞു. അയാളെ കടന്നു ഞാൻ മുൻപോട്ടു നടന്നു.വീട്ടിലേക്കു തിരിയുന്ന വഴി എത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി , എന്നെ തന്നെ നോക്കിക്കൊണ്ടു അയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു, അയാളുടെ കൈ പിടിച്ചുകൊണ്ടു ആ പെൺ കുട്ടിയും – കടപ്പാട് എഴുതിയ ആൾക്ക്

Leave a Reply

%d bloggers like this: