January 17, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ചത്ത മീനിന്റെ പോലത്തെ മഞ്ഞ കണ്ണുകൾ

Spread the love

എനിക്ക് ചെറുപ്പം മുതലേ ഉള്ള ഒരു കൂട്ടുകാരൻ ആയിരുന്നു അനൂപ്‌ .കൂടുകാർ എന്ന് പറഞ്ഞാൽ ,ശരിയ്ക്കും സഹോദരങ്ങളെ പോലെ ആയിരുന്നു ഞങ്ങൾ . സ്കൂളിൽ പോവുന്നതും , വരുന്നതും എല്ലാം ഒന്നിച്ച് .ഞങ്ങളുടെ സൌഹൃദം നാട്ടിൽ എല്ലാവര്ക്കും അറിയാമായിരുന്നു .

“ടോണിയും അനൂപും ” എല്ലായ്പ്പോളും ഞങ്ങളെ ഒന്നിച്ചു മാത്രമേ എല്ലാവരും കണ്ടിട്ടുള്ളു . നല്ലതിനും ,കൊള്ളരുതായ്മ ക്കും എല്ലാത്തിനും അവൻ എന്റെ കൂടെ ഉണ്ടാവും . (കശുവണ്ടി ,കുരുമുളക് ,തേങ്ങ അങ്ങിനെ പല പ്രകൃതി സമ്പത്തും മോഷ്ട്ടിച്ചു ക്രിക്കറ്റ്‌ ബാറ്റ് , ഫുട്ട് ബോൾ എന്നിവ വാങ്ങുക എന്നത് മാത്രമേ കുരുത്തക്കേട്‌ എന്നത് കൊണ്ട് ഉദ്ദേശിച്ചുള്ളൂ .)

നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്‌ പത്താം ക്ലാസ് കഴിഞ്ഞപ്പോളാണ് .അനൂപ്‌ പഠനം നിറുത്തി.(അവനു ആവശ്യത്തിനു വിവരം ആയി എന്ന് അവന്റെ അച്ഛന് തോന്നി)

ഞാൻ പക്ഷെ എന്നും അവനെ കാണാൻ അവന്റെ വീട്ടിൽ പോവുമായിരുന്നു .ഒന്നിച്ചുള്ള പഠനം നിറുത്തി എങ്കിലും എനിക്ക് അവനോടു ഉള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല .പക്ഷെ അവൻ എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്ന പോലെ എനിക്ക് തോന്നി .എത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല .എന്തൊക്കെയോ ചിന്തകൾ അവനെ അലട്ടുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു . അങ്ങിനെ കുറെ

നാൾ കഴിഞ്ഞു .ഞങ്ങൾ വളർന്നു ശരിക്കും ചാല “ക്കുടി” ക്കാർ ആയി .

മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഒരു ഹാഫ് ബോട്ടിൽ റം ഒക്കെ വാങ്ങി ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് ചെന്നിരിക്കും . (റോഡ് സൈഡിൽ ഉള്ള ഒരു പ്ലാവിന്റെ കടയ്ക്കൽ. അതിന്റെ വേര് എല്ലാം പുറത്തായിരുന്നു.ആ വേരുകളിൽ ആണ് ഞങ്ങളുടെ ഇരുപ്പ് ) ചിലപ്പോൾ രാത്രി 2 മണി വരെ ഒക്കെ സംസാരിച്ചിരിക്കും.

അന്നൊക്കെ എന്തായിരുന്നു ഞങ്ങൾ 2 മണി വരെ ഒക്കെ സംസാരിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ ഒരു പിടിയും കിട്ടുന്നില്ല .

അങ്ങിനെ ഒരു അവധികാലത്ത് എന്റെ വെറെ ഒരു സുഹൃത്തിന്റെ ലോറിയിൽ ഞാൻ ജോലിക്ക് കയറി . ജോലി എന്ന് പറഞ്ഞാൽ ശമ്പളം ഒന്നുമില്ലാത്ത ജോലി ആണ് . ടാങ്കർ ലോറി ആണ് . നാട്ടിൽ നിന്നും പോയാൽ ഒരു മാസം ഒക്കെ കഴിഞ്ഞാണ് തിരിച്ചു വരിക . കോയമ്പത്തൂർ ,മദ്രാസ് , ബാംഗ്ലൂർ അങ്ങിനെ 2 ,3 സ്റ്റെറ്റ് ഒക്കെ കറങ്ങി നടന്നു കാണാം . പിന്നെ വയറു നിറച്ചും റം ആൻഡ്‌ ഫുഡ്‌.പിന്നെന്തിനാ ശമ്പളം. അങ്ങിനെ ഒരു തവണ ഞാൻ ലോറിയിൽ പോയ സമയം … അനൂപിനോട് യാത്ര പറഞ്ഞാണ് ഞാൻ പോയത് . വരുമ്പോൾ മറീന ബീച്ചിൽ നിന്നും അവനു ഒരു വാച്ച് കൊണ്ട് വരണം എന്ന് അവൻ പറഞ്ഞു .

ഒരു 28 ദിവസം കഴിഞ്ഞാണ് ഞങ്ങൾ തിരിച്ചു വരുന്നത് .അന്ന് സെൽ ഫോണ്‍ ഒന്നുമില്ല . ലാൻഡ്‌ ഫോണ്‍ പോലും വളരെ അപൂർവ്വം ആണ് .ആഴ്ചയിൽ ഒരിക്കൽ വീടിന്റെ അടുത്തുള്ള ഒരു കടയിലേക്ക് വിളിക്കും .അത്ര മാത്രം .

ഞങ്ങൾ തിരിച്ചു വന്നത് രാത്രി ആയിരുന്നു .ഏകദേശം ഒരു 11 മണി …

എന്നെ മെയിൻ റോഡിൽ ഇറക്കിയിട്ട്‌ എന്റെ സുഹൃത്ത്‌ ലോറിയുമായി പോയി.

പിന്നെ എനിക്ക് ഇട വഴിയിലൂടെ കുറച്ചു നടക്കണം .അന്നും ഇന്നും എനിക്ക് പ്രേതങ്ങളെ പേടിയില്ല.പക്ഷെ എന്നെ ആരോ പിന്തുടരുണ്ട് എന്ന് എനിക്ക് തോന്നി . ഞാൻ പല വട്ടം തിരിഞ്ഞു നോക്കി . നല്ല ഇരുട്ടാണ്‌ .അതിനാൽ ഒന്നും കാണാനും വയ്യ .രാത്രി 11 മണിക്ക് ഇത്രയും ഭീകരത ഉണ്ടോ എന്ന് എനിക്ക് അപ്പോൾ തോന്നി .ദൈര്യം സംഭരിച്ചു

ഞാൻ മുന്നോട്ടു നടന്നു …

അപ്പോൾ …

ഈ ഭൂമിയിലെ എറ്റവും ധൈര്യവാൻ ആയ എന്റെ മുന്പിലേക്കു എന്തോ ഓടി വരുന്നു . ഒന്നേ നോക്കിയുള്ളൂ ..പട്ടിയെ പോലെ ഒരു ജീവി .. പക്ഷെ അത് പട്ടി അല്ലായിരുന്നു എന്ന് എനിക്ക് ഇപ്പോളും നല്ല ഉറപ്പാണ്‌ .അതിന്റെ രണ്ടു കണ്ണുകളും നന്നായി തിളങ്ങുണ്ടായിരുന്നു ..

പക്ഷെ ഞാൻ പേടിക്കുമോ ?ഇല്ല .

എന്നാലും പെട്ടെന്ന് വീട്ടിൽ എത്തേണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ ഓടിയത് .. (പിന്നെ അലറി കരഞ്ഞത് എന്തിനാ ?? ആ ആവോ ..)

ഒട്ടും പേടിക്കാതെ ,ഒന്നും നോക്കാതെ ഓടിയത് കൊണ്ട് ഒരു അബദ്ദം പറ്റി .വീട്ടിലേക്കുള്ള വഴിയെ അല്ല ഞാൻ ഓടിയത് . ഞാൻ ഓടിയ സമയം മുഴുവൻ ആ ജീവി എന്റെ പുറകിൽ ഉണ്ടായിരുന്നു ..

ഇനിയാണ് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതും ,ആര്ക്കും ഒരിക്കലും വിശ്വസിക്കാൻ പറ്റാത്തതുമായ ആ സംഭവം നടന്നത് …

ഞാൻ ഓടി ഓടി ചെന്ന് നിന്നത് എന്റെയും അനൂപിന്റെയും സ്ഥിരം സ്ഥലമായ ആ പ്ലാവിന്റെ അടുത്തായിരുന്നു … മലമ്പാമ്പിനെ പോലെ കെട്ടു പിണഞ്ഞു കിടക്കുന്ന വേരുകൾ ! അന്നാദ്യമായി എനിക്ക് ആ വേരുകളെ പേടി തോന്നി … കിതച്ചു കൊണ്ട് ആ വേരുകളിൽ കയറി നിന്ന് ഞാൻ ചുറ്റു പാടും നോക്കി .ആ ജീവിയെ കാണാനില്ല !!! ഇനി എന്ത് ചെയ്യണം !

ഒരു പിടിയും കിട്ടുന്നില്ല .അങ്ങനെ വിറച്ചു നിൽക്കുമ്പോൾ പെട്ടെന്ന് …..

പുറകിൽ നിന്നും ആരോ എന്റെ തോളിൽ കൈ വച്ചു !!?? ഞാൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി …..

അനൂപ്‌ !!!!!!

ഡാ നീയോ ?? നീ ഇവിടെ എന്തെടുക്കുവാ ? രാത്രി !!..ഞാൻ ഓടി വന്നപ്പോൾ നിന്നെ കണ്ടില്ലാലോ ? നീ എന്താ ഒന്നും മിണ്ടാത്തെ ??

ഒരു നിമിഷം കൊണ്ട് കുറെ ചോദ്യങ്ങൾ

അപ്പോൾ അവൻ ..

ടോണി , നീ ആദ്യം ഇവിടെ ഇരിക്ക് . എന്നിട്ട് ഒന്ന് ശ്വാസം വിട് .നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ?

ഞാൻ അവിടെ ഇരുന്നു ….അവനും .

അവനു ആകെപ്പാടെ ഒരു മാറ്റം പോലെ എനിക്ക് തോന്നി .അപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങി …

ടോണി , എനിക്ക് 2 ദിവസം മുൻപ് അത്യാവശ്യം ആയിട്ട് ഒരു സ്ഥലത്ത് പോവേണ്ടതായിരുന്നു .. പക്ഷെ നീ വന്നിട്ട് പോവാൻ വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു .ഇന്ന് രാത്രി നീ നമ്മുടെ ഈ സ്ഥലത്ത് വരുമെന്ന് എനിക്ക് തോന്നി .അതാ ഞാൻ നിന്നെ കാത്തു ഇവിടെ നിന്നത് ….

എനിക്ക് ദേഷ്യമാണ് വന്നത് .എന്തൊക്കെയാ ഇവൻ പറയുന്നേ ? ഇവൻ എവിടെ പോവാൻ !! ഇന്നേ വരെ ചാലക്കുടി വിട്ട് പുറത്തു പോവാത്തവൻ !

അത് പോട്ടെ ഞാൻ ഇന്ന് രാത്രി ഇവിടെ വരും എന്ന് എങ്ങനെ ഇവന് തോന്നി .!!!! ?? എന്നെ ആ ജീവി ഓടിച്ചു ഈ വഴിക്ക് കൊണ്ട് വരും എന്ന് ഇവന് അറിയാമായിരുന്നോ???

അനൂപേ നീ എത്ര എണ്ണം അടിച്ചു ??

എന്നാണ് ഞാൻ ചോദിച്ചത് .ഒരു ചെറിയ പുഞ്ചിരി മാത്രം ആയിരുന്നു മറുപടി .പിന്നെ ഒരു ചോദ്യവും .

നീ എനിക്ക് വാച്ച് കൊണ്ട് വന്നോ ?

എനിക്ക് ദേഷ്യം വന്നു .അപ്പോൾ തന്നെ ബാഗ്‌ തുറന്നു വാച്ചിന്റെ പൊതി ഞാൻ പുറത്തെടുത്തു .ഒരേ പോലത്തെ രണ്ടു വാച്ചുകൾ .. ഒന്ന് എനിക്കും …ഒന്ന് അവനും ..ഞാൻ തന്നെ അത് കയ്യിൽ കെട്ടി കൊടുക്കണം എന്ന് അവനു നിര്ബന്ധം .ഞാൻ തന്നെ അവന്റെ കയ്യിൽ അത് കെട്ടി കൊടുത്തു .പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന റം ന്റെ ബോട്ടിൽ എടുത്തു ഞങ്ങൾ കുറച്ചു കുടിച്ചു ഞാൻ കണ്ട ഭീകര ജീവിയുടെ കഥ അവൻ ചിരിച്ചു തള്ളി .എവിടെ ആണ് നീ പോവുന്നെ എന്ന് കുറെ ചോദിച്ചിട്ടും അവൻ എന്നോട് പറഞ്ഞില്ല .. അവസാനം അവൻ പറഞ്ഞു ..

നീ എഴുന്നെല്ക് ..കുറെ നാൾ ആയില്ലേ അമ്മച്ചിനേം വീട്ടുകാരെയും ഒക്കെ കണ്ടിട്ട് ..ഞാനും വരാം നിന്റെ വീട് വരെ കൂട്ടിനു ..കാണുമ്പോൾ നിനക്ക് തരാൻ ഒരു സർ പ്രയിസ് കരുതി വച്ചിട്ടുണ്ട് അമ്മച്ചി …

എനിക്ക് പക്ഷെ അവനോടു കുറെ ചോദിയ്ക്കാൻ ഉണ്ടായിരുന്നു … അതിനൊന്നും അവൻ അവസരം തരാതെ അവൻ മാത്രം സംസാരിച്ചു കൊണ്ടിരുന്നു .അങ്ങിനെ നടന്നു വീടിനടുത്ത് എത്തി .അപ്പോൾ അവൻ രണ്ടാമത്തെ വാച്ച് എടുത്തു എന്റെ കയ്യിൽ കെട്ടി തന്നു .എന്നിട്ട് അവൻ അവന്റെ കയ്യിൽ ഞാൻ കെട്ടികൊടുത്ത വാച്ചിൽ ഒരു ഉമ്മ വച്ചു .എന്നിട്ട് എന്നെ കെട്ടി പിടിച്ചു ഒറ്റ കരച്ചിൽ … എനിക്ക് ഒന്നും മനസ്സിലായില്ല .. എന്നിട്ട് തിരിഞ്ഞു ഒറ്റ പോക്ക് പോയി അവൻ . ഞാൻ ഒരിക്കലും അവനെ കരഞ്ഞു കണ്ടിട്ടില്ലായിരുന്നു …

ആ .. ചിലപ്പോൾ അവൻ കുറെ കുടിച്ചിട്ടുണ്ടാവും ..അതായിരിക്കും .. എന്തായാലും നാളെ കാലത്ത് തന്നെ അവനെ പോയി കാണാം …

ഞാൻ എന്റെ കയ്യിലെ വാച്ചിൽ നോക്കി വീട്ടിലേക്കുള്ള വഴിയിലോട്ട് കയറി. .അപ്പോളേക്കും ഞങ്ങളുടെ സംസാരം കേട്ടിട്ടായിരിക്കും, അമ്മച്ചി വാതിൽ തുറക്കുന്നത് ഞാൻ കണ്ടു .

അമ്മച്ചി എന്നോട് ചോദിച്ചു .

ഈ പാതി രാത്രി മാത്രേ പറ്റൂ കേറി വരാൻ ?? ഇതിനു മുൻപ് എന്നും പാതി രാത്രിക്കല്ലേ ഞാൻ വരാറുള്ളത് ?

എന്റെ ചോദ്യം അമ്മച്ചി കേട്ടതായി ഭാവിച്ചില്ല .അടുത്ത ചോദ്യം ..

നീ ആരോട സംസാരിക്കുന്ന കേട്ടല്ലോ ?

അനൂപ്‌ ആയിരുന്നു .. എന്നെ ഇവിടെ വരെ കൊണ്ട് വിട്ടിട്ടു അവൻ പോയി .

അമ്മച്ചി “ന്റെ കൊരട്ടി മുത്തീ ” എന്ന് ഉറക്കെ നിലവളിച്ചു കൊണ്ട് എന്നെ പിടിച്ചു വലിച്ചു വീടിനകത്തേക്ക് കയറ്റി .

ഞാൻ പേടിച്ചു പോയി .

ഡാ നീ സത്യമായും അവനെ കണ്ടോ ?

ഈ അമ്മച്ചിക്ക് വട്ടായോ ? ഞാൻ എന്തിനാ നുണ പറയുന്നേ ? രാത്രി ആയ കാരണം ആണ് അവൻ വീട്ടിൽ കയറാതെ പോയത് .അമ്മച്ചി എന്തിനാ കരയുന്നെ ?? എന്തൊക്കെയ ഇവിടെ നടക്കുന്നെ ?? ഞാൻ ബഹളം വച്ചു ..

ന്റെ പൊന്നു മോനെ …. നമ്മുടെ അനൂപ്‌ മരിച്ചിട്ട് 2 ദിവസം കഴിഞ്ഞെടാ ….അവൻ ആത്മ ഹത്യ ചെയ്തു .. നിങ്ങളുടെ ആ പ്ലാവിൽ ആണ് അവൻ കെട്ടി തൂങ്ങിയത് ..എന്തിനാ അവൻ ഇത് ചെയ്തെ എന്ന് ആര്ക്കും അറിയില്ല …

അമ്മച്ചി ഉറക്കെ കരയുകയാണ് …

എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കു .

എന്റെ സ്ഥാനത്തു വെറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ നിമിഷം അറ്റാക്ക് വന്നു മരിച്ചേനെ …

എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല … തൊണ്ട വരളുന്നു … കയ്യും കാലും വിറക്കുന്നു .. ഞാൻ പുറകിലേക്ക് മറിഞ്ഞു വീണു …ആകെ പാടെ ബഹളം ആയി .. അയൽ വക്കം എല്ലാം ഉണർന്നു … ഓട്ടോ വിളിച്ചു എന്നെ ആശു പത്രിയിൽ കൊണ്ട് പോയി … സത്യം പറഞ്ഞാൽ കുറെ നേരത്തേക്ക് എനിക്ക് സുബോ ധം ഇല്ലായിരുന്നു ..ഞാൻ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞോണ്ട് ഇരിക്കുക ആയിരുന്നു എന്ന് പിന്നീട് എല്ലാവരും പറഞ്ഞു .

എല്ലാവരും കരുതിയത്‌ പ്രിയ കൂട്ടുകാരൻ മരിച്ച സങ്കടം കാരണം ഞാൻ അങ്ങിനെ ആയതാണ് എന്നാണ് …

എല്ലാം എന്റെ തോന്നൽ ആയിരിക്കുമോ എന്ന് ഞാൻ ആലോചിച്ചു നോക്കി ..

കത്തുന്ന കണ്ണുകൾ ഉള്ള ഭീകര ജീവിയും ,

അനൂപിനെ കണ്ടതും എല്ലാം എന്റെ തോന്നലുകൾ ആണോ ? പക്ഷെ അതൊന്നും എന്റെ വെറും തോന്നലുകൾ മാത്രമല്ല എന്ന് ഞാൻ ഇപ്പോളും ഉറച്ചു വിശ്വസിക്കുന്നു .കാരണം ..

ഞങ്ങൾ അന്ന് രാത്രി സംസാരിച്ച കാര്യങ്ങൾ …

അവനു 2 ദിവസം മുൻപേ എവിടെക്കോ പോവണം ആയിരുന്നു എന്ന് പറഞ്ഞത് അവന്റെ തണുത്തുറഞ്ഞ കൈകൾ ..

ചത്ത മീനിന്റെ പോലത്തെ മഞ്ഞ കണ്ണുകൾ ..ചിലമ്പിച്ച ആ ശബ്ദം …

പിന്നെ ഞാൻ വാങ്ങിയ രണ്ടു വാച്ചുകളിൽ ഒരു വാച്ച് , പിന്നെ റം …

അവൻ പറഞ്ഞ അമ്മച്ചി കരുതി വച്ചിരിക്കുന്ന സർ പ്രയിസ് ..

പിന്നെ എന്നെ കെട്ടി പിടിച്ചു അവൻ കരഞ്ഞത് ..

എനിക്ക് വാച്ച് കെട്ടി തന്നത് …

എനിക്കറിയാം … അത് അവൻ തന്നെ ആയിരുന്നു .. എന്നെ അവൻ ആ രാത്രി ആ പ്ലാവിന്റെ ചുവട്ടിലേക്ക്‌ മനപൂർവ്വം എത്തിക്കുക ആയിരുന്നു … .

എനിക്കറിയാം ഈ ഭൂമിയിൽ ഒരാളെ പോലും ഈ സംഭവം പറഞ്ഞു വിശ്വസിപ്പിക്കാൻ ആവില്ല എന്ന് …

പക്ഷെ എനിക്ക് സംഭവിച്ച കാര്യങ്ങൾ എനിക്ക് വിശ്വസിക്കാതെ പറ്റില്ലാലോ …

മരിച്ചിട്ടും ഇവിടെ നിന്നും പോവാതെ 2 ദിവസം ആ പ്ലാവിൻ ചുവട്ടിൽ തന്നെ എനിക്കായി കാത്ത് നിന്ന എന്റെ അനൂപ്‌ … എന്നോട് യാത്ര പറഞ്ഞു പോവാൻ വന്ന അനൂപ്‌ പക്ഷെ എന്നെ ഉപേക്ഷിച്ചു പോവാൻ തയ്യാറല്ലായിരുന്നു എന്ന് എനിക്ക് ഒരു ആഴ്ചക്കുള്ളിൽ മനസ്സിലായി ..

Leave a Reply

%d bloggers like this: