September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആ പട്ടി പെട്ടെന്ന് അപ്രത്യക്ഷമായി

ഞങ്ങളുടെ നാട്ടിൽ പുറമല എന്ന സ്ഥലത്തു ആലപ്പുഴ കലവൂരുള്ള ഡാൻസ് ടീമും ഞങ്ങൾ നാട്ടിലെ കുറച്ചുമിമിക്രി കലാകാരന്മാരുടെ ടീമുംആയിരുന്നു അന്ന് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നത് .പ്രോഗ്രാം പകുതി ആയി ..ഒരു ദേവി ഭക്തി ഗാനത്തിനൊപ്പിച്ചു ചുവടുകൾ വെയ്ക്കുക ആണ് ഞങ്ങൾക്കൊപ്പമുള്ള കുഞ്ഞു കലാകാരി ..പെട്ടെന്ന് കൂടെ ഉള്ള ഒരു ആര്ടിസ്റ്റു എന്നെ വിളിച്ചിട്ടു ..നീയിങ്ങു വന്നേ ഒരു സംഭവം കാണിക്കാം എന്നും പറഞ്ഞുകൊണ്ട് വിളിച്ചു കൊണ്ട് ഓഡിയൻസ് ഇരിക്കുന്നതിന്റെ ബാക്കിലേയ്ക്കു കൊണ്ടുപോയി ഏകദേശം 1,മണി കഴിഞ്ഞു …പ്രോഗ്രാം നടക്കുന്നത് ഒരു മലയുടെ മുകളിലാണ് റോഡ് നിറയെ ഓഡിയൻസാണ് .അതിനു താഴെ റോഡ്‌ നിരപ്പിൽ .ഒരു ചെറിയ വാട്ടർ ടാങ്കും ..അതിനു താഴെപ്രോഗ്രാം ഗ്രൗണ്ടും സ്റ്റേജും …അപ്പോഴാണ് ഞാൻ ശ്രെധിച്ചതു ആളുകളുടെ ശ്രെദ്ധ സ്റ്റേജിൽ അല്ല !!””സ്റ്റേജിന്റെ തൊട്ടു മുൻപിൽ ഇരിക്കുന്ന കുറച്ചു ആളുകൾ മാത്രമേ സ്റ്റേജിലേയ്ക്കു ശ്രെദ്ധിക്കുന്നുള്ളു ..ടാങ്കിനു മുകളിലും റോഡിലും നിൽക്കുന്നവരുടെ ശ്രെധ ആകാശത്തേയ്ക്കു ആയിരുന്നു ..ഈ മലയിൽ നിന്നാൽ കാണാവുന്ന ഒരു മലകളാണ് പുളിക്കമിട്ടമല .കാരമല … കാരമലയിൽ നിന്നും വായുവിലൂടെ ഒരു തീപ്പന്തം പുളിക്കമിട്ട മലയിലേക്കു മെല്ലെ നീങ്ങുക ആണ് …..അതവിടെ എത്തിക്കഴിഞ്ഞാൽ ഉടനെ അവിടെ നിന്നും ഒരു പന്തം തിരിച്ചു മറു ഭാഗത്തേയ്ക്ക് …എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …ഞാൻ ചുറ്റും നോക്കി മുഴുവൻ ആളുകളും ഈ പ്രതിഭാസം കണ്ടുകൊണ്ടിരിക്കുക ആണ് ആസ്വദിക്കുക ആണ് . സ്റ്റേജിൽ ഭക്തിഗാനത്തിനൊപ്പം ഡാൻസ് നടന്നു കൊണ്ടിരിക്കുക ആണ് …എന്തായാലുംപന്തം പോയ്കൊണ്ടേ ഇരിക്കുക ആണ് അങ്ങോട്ടും ഇങ്ങോട്ടും ക്രമമായി ഇതിങ്ങനെ തുടരുക ആണ് ..എല്ലാവരും കണ്ടു കൊണ്ടിരിക്കുകയും ..ഡാൻസ് തീരാറായി …ഒരേ സമയം രണ്ടു മലയിൽ നിന്നും ഓരോ പന്തം വന്നു കൂട്ടി ഒരിടി …കണ്ണുകൾ വിശ്വസിക്കാത്ത പോലെ ഒരു പ്രകാശം ….അവിടെ തെളിഞ്ഞു …അതെ സമയം സോങ്ങും കഴിഞ്ഞു ….ഞാൻ ഓടിസ്റ്റെജിന്റെ ബാക്കിലെത്തി വഴക്കും കേട്ട് ..അനൗൺസ് മെന്റ് ഞാനായിരുന്നു ..ഇത്തിരി താമസിച്ചു ..അങ്ങിനെ പ്രോഗ്രാം കഴിഞ്ഞു ..ഡാൻസ് ചെയ്ത കുഞ്ഞു കലാകാരിക്ക് ഭയങ്കര പനി യും ആയി ……. ഞാൻ അവർക്കൊപ്പം ഓണം കൂടാൻ ഞാൻ കലവൂർക്കും പോയി .തിരിച്ചു വന്നപ്പോൾ ആണ് അറിയുന്നത് ..പ്രോഗ്രാം കാണാൻ വന്ന എന്റെ കൂട്ടുകാർക്കു ഉണ്ടായ അനുഭവം !!!അന്നൊന്നും ഇപ്പോഴത്തെ പോലെ ബൈക്കൊന്നും എല്ലാവര്ക്കും ഇല്ല ഒരുമിച്ചു നടന്നാണ് പ്രോഗ്രാം കാണാനൊക്കെ പോകുന്നത് .അന്ന് പ്രോഗ്രാമിനുണ്ടായിരുന്ന അനിയണ്ണൻ എന്ന ആർട്ടിസ്റ്റും ഈ കൂട്ടുകാരും വീട്ടിലേയ്ക്കു പോയ വഴിക്കാണ് ..ഈ അനുഭവം ഉണ്ടായതു!പ്രോഗ്രാംനടന്ന മലയിൽ നിന്നും താഴെ ഇറങ്ങിയാൽ ഒരു തോട് ആണ് അതിനു അക്കരെ ഒരു മല ആണ് …റബർ തോട്ടങ്ങളും വീടുകളും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് …തോടിന്റെ സൈഡിലും വീടുകൾ ഉണ്ട് ഒരു എളുപ്പവഴി ആണ് തോട് അക്കരെ കയറുന്നതു ..കയ്യിൽ ചിരട്ടയ്ക്കുള്ളിൽ തെളിച്ചു പിടിച്ച മെഴുകുതിരിയുമായി …അവർമലയിറങ്ങി തോടിന്റെ കര അടുക്കാറായി ….തോട് അടുക്കും തോറും …കല്ലിൽ തുണി അടിച്ചലക്കുന്ന ശബ്ദം അവരുടെ ചെവികളിൽ അലയടിച്ചു …നടന്നു തോടിനോട് അടുക്കും തോറും . .ശബ്ദം കൂടി വന്നു …ചെറുതായി എല്ലാവരും ഒന്ന് വിരണ്ടു …അസമയത്തു ആരാണ് തോട്ടിൽ തുണി അളക്കുന്നത് എന്നുള്ള സംശയം അവരുടെ ഉള്ളിൽ തികട്ടി ..എന്നാൽ പരസ്പരം ഒന്നും മിണ്ടിയുമില്ല .. നാലു പേരെയും നടുക്കി കൊണ്ട് അലക്കു തുടരുക ആണ് അവർ നാലു പേരും വ്യക്തമായി കണ്ടു ഒരു രൂപം പുറം തിരിഞ്ഞു നിന്ന് തുണിഅലക്കുകആണ് അഴിച്ചിട്ട മുടി ..തോടിന്റെ കരയിലുള്ള ഒരു വീടിനു വെളിയിലുള്ള ലൈറ്റിൽ നിന്നും റബറുംമരങ്ങൾക്കിടയിലൂടെ എത്തിയ വെളിച്ചത്തിൽ ആ കാഴ്ച കണ്ട അവർ നാലുപേരും വിരണ്ടു!! മെഴുകുതിരി വെട്ടത്തിൽ പരസ്പരം നോക്കി പോകാതിരിക്കാൻ പറ്റത്തില്ല തോടിനക്കരെ കടക്കണം !!അവിടുന്ന് ഒരു 5മിനിറ്റു നടന്നു മലകയറിയാൽ വീടായി …രണ്ടു മലകളുടെ നടുവിലൂടെ ആണ് ഈ തോട് ഒഴുകുന്നത് ….കൂട്ടത്തിൽ മുതിർന്ന അനിചേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു …പതിയെ ശബ്ദം ഉണ്ടാക്കാതെ ..ഓരോരുത്തർ ആയിട്ട് ഇറങ്ങാം ……അവർ നിൽക്കുന്നതിനു ഇടതു സൈഡിൽ ആയി കുറച്ചു താഴെ ആണ് ആ രൂപം തുണി അലക്കുന്നത് ..അതിനപ്പുറം വലിയ വെള്ളച്ചാട്ടം ഉള്ള ഒരു കുഴി ആണ് .തോടിനു ഇരുകരയും വലിയ റബർ മരങ്ങൾ ആണ് …ആ രൂപം നില്കുന്നതു .തോട്ടിൽ കുത്തിയ ചെറിയ ഒരു കുളത്തിന്റെ കരയിൽ ആണ് ഓലി എന്ന് പറയും നാട്ടിൽ അതിൽ നിറയെ വെള്ളം ഉണ്ട് ..തോട്ടിൽ കാല്പാദത്തിനു മുകളിൽ മുങ്ങാനുള്ള വെള്ളമേ ഉള്ളു ….എല്ലാവര്ക്കും ആപത് ശങ്ക തോന്നി ..എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പാലപ്പൂവിന്റെ ഗന്ധം അവരുടെ മൂക്കിനുള്ളിലേയ്ക് തുളച്ചു കയറി മത്തു പിടിപ്പിക്കുന്നത് പോലെ ….എല്ലാവരും വെമ്പി തോട്ടിൽ ഇറങ്ങുകയും വേണം വീട്ടിലും പോകണം …രംഗം പന്തിയല്ലെന്ന് കണ്ട അനിചേട്ടൻ …വാ എന്ന്പതിയെ വിളിച്ചുകൊണ്ടു തോട്ടിലേയ്ക് ആദ്യം ഇറങ്ങി ..ധൈര്യം സംഭരിച്ചു മറ്റുള്ളവരും പുറകെ …പെട്ടെന്ന് അലക്കു നിന്നു !!അവരും നിന്നു …ഒരു നിശബ്ദതയ്ക്കു ശേഷം …വീണ്ടും ആ രൂപംഅലക്കു തുടർന്നു …ഇവർ പതിയെ ഓരോ ചുവടും മുൻപോട്ടു വെച്ചു ..എങ്കിലും ആകാംഷ കാരണം ഇവരുടെ ദൃഷ്ടി ആ രൂപത്തിൽ ആയിരുന്നു ..ഒന്ന് ചലിച്ചാൽ ആ രൂപം ഇവരെ കാണും !!!ഭയത്തോടെ ഓരോ ചുവടും സ്രെദ്ധയോടെ അവർ വെച്ചു ….പരസ്പരം ഉള്ള നെഞ്ചിടിപ്പ് അവർക്കു തമ്മിൽ കേൾക്കാം !”””പക്ഷെ എല്ലാവരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ..കൂട്ടത്തിൽ ഒരാൾ ഉരുളൻ കല്ലിൽ ചവിട്ടി മറിഞ്ഞു വെള്ളത്തിലേക്കു വീണു !!!ഒരൊറ്റ നിമിഷം അലക്കു നിന്നു ….നാല് സൈഡിൽ നിന്നും നായ്ക്കളുടെ ഓരിയിടീൽ മുഴങ്ങി ..മുകളിലത്തെ വീട്ടിൽ കെട്ടി ഇട്ടിരുന്ന പട്ടി തൊടല് പൊട്ടിക്കാൻ ശ്രെമിച്ചു കൊണ്ട് ഉറക്കെകുരച്ചു എന്ന് പറയാൻ പറ്റില്ല ഉറക്കെ കാറുകയായിരുന്നു എന്ന് പറയാം ……മരങ്ങളിൽ നിന്നും ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു ഉയരുന്ന ശബ്ദവും ..റബറും തോട്ടത്തിൽ .ഒരു വലിയ കമ്പു ഒടിഞ്ഞു വീഴുന്ന ശബ്ദവും ..എല്ലാം കൂടി നിമിഷങ്ങൾക്കുള്ളിൽ നടന്നു …വെള്ളത്തിൽ വീണവൻ ചാടി എഴുന്നേറ്റു ഒന്നുകൂടി കാറി ..എല്ലാവരും നോക്കിയപ്പോൾ അവന്റെ കഴുത്തിൽ ഒരു പാമ്പു !! അയ്യോ !! ആ വെപ്രാളത്തിൽ കഴുത്തിൽ ചുറ്റിയ പുളവനെ എടുത്തു വലിച്ചൊരൊറ്റ ഏറു ആ രൂപം നിന്നിടത്തേയ്ക്കു …..ഒരു നിമിഷം !”””””മൂക്കിനുള്ളിലേയ്ക് മാംസം അഴുകിയ രൂക്ഷഗന്ധം തുളച്ചു കയറി ..ആ രൂപം മെല്ലെ തിരിഞ്ഞു ….ചലിക്കാൻ പോലും ആവാതെ അവർനാലുപേരും ഞെട്ടി നിൽക്കുക ആണ് ….വീട്ടിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം അവർ വ്യക്തമായി കണ്ടു …മുടി കൊണ്ട് മൂടിയ മുഖം !! പൂർണ്ണമായും നഗ്നരൂപം “”മുടിച്ചുരുൾ കൊണ്ട് മാറിടം മറഞ്ഞിരുന്നു ….ആ രൂപം അവരെ കണ്ടു ….അതെ സമയം തന്നെ തുടലുപൊട്ടിയ്ക്കാൻ നോക്കിയ പട്ടി ഒന്ന് വല്ലാത്ത ശബ്ദത്തിൽ കാറി കൂടെ ഒരു അടിയുടെ ശബ്ദവും …അവരെ നോക്കിയ ആ രൂപം പെട്ടെന്ന് വെട്ടി തിരിഞ്ഞു വായുവിൽ ഒന്നുയർന്നു വെള്ളചാട്ടം ഉള്ള ഭാഗത്തേയ്ക്ക് ഒഴുകി ഒരു പോക്ക് ആയിരുന്നു .. ആ പോകുന്ന പോക്കിൽ അവർകണ്ടു ആ രൂപത്തിന്റെ രണ്ടു കാലുകളും പോത്തിന്റെ കാലിനോട് സാദൃശ്യമുണ്ടായിരുന്നു …ആ രൂപം പാഞ്ഞു പോയതും അനിയണ്ണൻ ..വാടാ എന്ന് വിളിച്ചുകൊണ്ടു അക്കരയ്ക്കു പാഞ്ഞു ….കൂടെ ബാക്കി ഉള്ളവരും .കരയ്‌ക്കെത്തി …ഒരു വീടിന്റെ മുൻഭാഗം കഴിഞ്ഞപ്പോൾ ആണ് അവർക്കു സമാധാനം ആയതു.പക്ഷെ അവിടം കൊണ്ടും തീർന്നില്ല …കെട്ടുപോയ മെഴുകു തിരിയും ചിരട്ടയും അനിയണ്ണൻ കൈവിട്ടിരുന്നില്ല …ആ വീടിനു ശേഷം ..ഒരു ചെറിയ വീതി കുറഞ്ഞ .വഴി ആണ് ..പിന്നെ .മുൻപ് പറഞ്ഞ തോട്ടിൽ വന്നു ചേരുന്ന ഒരു കൈത്തോടും അതിനു മുകളിലൊരു കലുങ്കും ..വലിയ പുളിമരവും ..നിരന്നു നിൽക്കുന്ന ഈറ്റക്കാടും ..മുളകളും ഉള്ള ഒരു സ്ഥലമാണ് ..കലുങ്ക് കടന്നു മല കേറിയാൽ വീട് ആയി …അരകിലോമീറ്റർ …ഇവര് തമ്മിൽ പറയുന്നുമുണ്ടു ..എന്തായിരുന്നെടാ അത് .?…..അനിയണ്ണൻ പറഞ്ഞു ..അതിനെ പറ്റി പറയരുത് പറഞ്ഞാൽ അത് നമ്മളെ പിൻതുടരും …..അവർ കലുങ്കിന് അടുത്തെത്തിയപ്പോൾ ..ഭയങ്കര കാറ്റ് …കരിയിലകൾ പുറകെപറന്നു … വരികയാണ് …….എല്ലാരും വീണ്ടും ഭയന്ന് …വേഗം നടന്നു …പക്ഷെ കലുങ്ക് കയറി കഴിഞ്ഞപ്പോൾപുറകിൽ ഒരു മുരൾച്ച അവരറിയാതെ തിരിഞ്ഞു നോക്കി …മെഴുകുതിരി വെളിച്ചത്തിൽ അവര് കണ്ട കാഴ്ച …ഒരു കറുത്ത പട്ടി നല്ല പൊക്കമുള്ള നാക്ക് നിലത്തു മുട്ടുന്ന പോലെ …ഇവരെ നോക്കി മുരളുക ആണ് ….എല്ലാവരും ഒന്ന് ഞടുങ്ങി !”””കൂട്ടത്തിലൊരാൾ പെട്ടെന്ന് കുനിഞ്ഞു ഒരു കല്ലെടുത്തു ഒരൊറ്റ ഏറു ആണ് …..അവരെ ഞെട്ടിച്ചുകൊണ്ട് ആ പട്ടി പെട്ടെന്ന് അപ്രത്യക്ഷമായി !!….എല്ലാവരുടെയും ചങ്കിൽ കൂടി തീ പാറി …പിന്നീട് അവർ വീട് പിടിക്കാൻ ഒരു പായൽ ആയിരുന്നു ….എങ്ങിനെയോ എല്ലാവരും യാത്ര പറഞ്ഞു വീടുകളിലെത്തി …അടുത്തടുത്ത വീടുകൾ ആണ് ..അനിയണ്ണൻ വീടിന്റെ വരാന്തയിലേയ്ക് …കാലെടുത്തു വെയ്ക്കുകയും അകത്തു നിന്നൊരു ശബ്ദം …അവിടെ നിൽക്കെടാ !!!അകത്തു നിന്ന് അണ്ണന്റെ വല്യപ്പച്ചൻ ..ഒരു ചൂരൽ വടിയുമായി പുറത്തേയ്ക്കു വന്നു എന്തൊക്കെയോ അത്ര നല്ലതല്ലാത്ത ചിലവാക്കുകകൾ പറഞ്ഞുകൊണ്ട് …എവിടെ എങ്കിലും പോയിട്ട് വന്നാൽ ..തന്നെ വന്നൂടെ ഇതിനെ എല്ലാം കൊണ്ട് വീട്ടിലോട്ടു വരുന്നത് എന്തിനാട എന്നും ചോദിച്ചുകൊണ്ട് ചൂരലും വീശി മുറ്റത്തിന് മുൻപിലെ കൈ വഴിയിലേക്കു ഇറങ്ങി…….പൊയ്ക്കോണം ..ഇവിടെങ്ങും കണ്ടു പോയേക്കരുത് എന്നും പറഞ്ഞു കൊണ്ട് ചൂരൽ ആഞ്ഞു വീശി ….താഴേയ്ക്കു മരച്ചില്ലകൾ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് അനിയണ്ണൻ വിറങ്ങലിച്ചു നിന്നു …..തോട്ടിൽ കണ്ട ആ രൂപം ……വല്യപ്പച്ചന്റെ മുൻപിൽ നിന്നും താഴേയ്ക്കു പാഞ്ഞു പോകുന്നത് അവ്യക്തമായി ഒരു ഞെട്ടലോടെ അനിയണ്ണൻ കണ്ടു!!!പിറ്റേദിവസം ..ഈ നാലു പേരുടെയും ശരീരത്തിന്റെ പലഭാഗത്തും മാന്തിയത് പോലെ ഉള്ള പാടുകൾ ഉണ്ടായിരുന്നു …നാലു പേരും പനിപിടിച്ചു കിടപ്പിലാകുകയും ചെയ്തു ……..😨+++++++++++++++++++++++++++സനൽ മല്ലപ്പള്ളി ✍️✍️

Leave a Reply

%d bloggers like this: