May 24, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍

Spread the love

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? നിങ്ങളുടെ വീട്ടിലെയും നിങ്ങളുടെയും നെഗറ്റീവ് എനർജി എങ്ങനെ മാറ്റാം. 

വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത് നമ്മുടെ ആന്തരിക വൈകാരികതലത്തെ സാരമായി ബാധിക്കും.
എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കാം. ഉദാഹരണത്തിനു ഭയം. നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാരവിക്ഷോഭങ്ങള്ക്ക് അടിപ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. അതുപോലെ കന്നെരു (കണ്ണ് വെയ്ക്കുക) ഒരു നെഗറ്റീവ് എനർജി ആണ്. അത് മാറ്റാൻ പഴമക്കാർ (ഇപ്പോൾ പുതുതലമുറയും) ചെയുന്ന ഒരു കാര്യമുണ്ട് അത് അതുവളരെ ഫലപ്രദവുമാണ് 3 വറ്റൽമുളകു ഒരു പിടി ഉപ്പു ഒരു പിടി കടുക്‌ എടുത്തതിനു ശേഷം ബാധിച്ച ആളിന്റെ ദേഹത്ത് ഉഴിഞ്ഞു ശേഷം അതു തീയിൽ ഇടുന്നു അതിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ഈ മുളക് ഒക്കെ കത്തുമ്പോൾ നമ്മളെ ചുമയിക്കില്ല.

അതുപോലെ നമ്മൾ താമസിക്കുന്ന വീടും. വീട്ടില്‍ നിന്നും നെഗറ്റിവ് എനര്‍ജി ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ.വൃത്തിയില്ലായ്മ നെഗറ്റിവ് എനര്‍ജി വിളിച്ചു വരുത്തും. അതുകൊണ്ടു വീടും പരിസരവും വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക. ഒരു ബക്കറ്റിൽ വെള്ളമെടുത്തു അതിൽ 2 പിടി കല്ല് ഉപ്പും കുറച്ചു അപ്പിൾ വിനാഗിരിയും ഒഴിച്ച് വീട്ടിലെ ഇല്ല മുറിയും തുടയ്ക്കുക. പ്രതേകിച്ചു റൂമിന്റെ നാലു മൂലയും വൃത്തിയാക്കണം.അതുപോലെ മുറിയുടെ ഇടുങ്ങിയ ഭാഗത്തു കുറച്ചു കല്ല് ഉപ്പു വിതറുക. നെഗറ്റീവ് എനർജി ഉണ്ടെന്ന് ഉണ്ടെന്നുതോന്നുന്ന മുറിയിൽ പകൽ കർപ്പൂരം കർപൂരംകത്തിക്കുക അതുപോലെ നാലു ദിക്കിലും കത്തിക്കുക.പകലെ കത്തിക്കാവു രാത്രി കത്തിക്കരുത്. 
നെഗറ്റിവ് എനര്‍ജി അവിടെയുള്ള വസ്തുക്കളില്‍ തങ്ങി നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ ഫര്‍ണിച്ചറും മറ്റു അലങ്കാരങ്ങളും ഇടയ്ക്കിടയ്ക്ക് മാറ്റിയിടുക. ഫര്‍ണിച്ചറുകള്‍ സ്ഥാനം മാറ്റി ഇടുക വഴി നെഗറ്റിവ് എനര്‍ജി നശിപ്പിക്കാനാകും.

സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.

നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ ഇല്ല എല്ലാ അംഗങ്ങളും കുളിക്കുന്ന കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി ഇട്ടു ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.ഇതുകുറച്ചു നാൾ തുടരണം.വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍

1. ശുദ്ധവായു വീടിനകത്തേക്ക്

നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും. 

 2.വീട്ടില്‍ സുഗന്ധം നിറയട്ടെ

നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി പമ്പകടക്കും.

3.കേടായ വസ്തുക്കള്‍ പുറത്തേക്ക്

കാല്‍ ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.

4.വീടിന് അടുക്കും ചിട്ടയും


വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍  നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍  കാരണമാകും. വീട്ടില്‍ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.

5. വീട്ടില്‍ ഒരു മണി

വീട്ടില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഒരു മണികെട്ടിതൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.  

6. ചുമരുകള്‍ക്ക് മഞ്ഞ നിറം 


നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.  
7. വീട്ടില്‍ ഉപ്പ് 


വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

8.വീട് എന്നാല്‍ വൃത്തി


വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും. 

 9.വീട് നിറയെ ജാലകങ്ങള്‍


വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്.  ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.  

10. വീട്ടില്‍ പ്രകൃതിനിറയട്ടെ


പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..

വീടെങ്കില്‍ ഐശ്വര്യവും ഭാഗ്യവും പൊസിറ്റീവ് ഊര്‍ജവുമെല്ലാം ചേര്‍ന്ന ഒരിടമാകണം. അല്ലെങ്കില്‍ വീടെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില്‍ പൊസറ്റീവ് എനര്‍ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും. നമ്മുടെ വീട്ടില്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിയ്ക്കും. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിയ്ക്കുകയും ചെയ്യു.ം നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടോയെന്നും ഉണ്ടെങ്കില്‍ ഇതൊഴിവാക്കാനും സഹയിക്കുന്നതിനെക്കുറിച്ചാണ് താഴെപ്പറയുന്നത്.

വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് പറയുന്നു.

ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക.

24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

Leave a Reply

%d bloggers like this: