September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

രക്തം കുടിച്ചു കൊല്ലാന്‍ വന്ന ഭദ്രകാളി ദേവി

നല്ല കുടുംബ പാരമ്പര്യം ഉള്ള ആളാണ്‌ ജഗന്നാഥന്‍ .M . A കാരന്‍ .അദ്ദേഹം കോളേജ് പഠനം ആരംഭിച്ചതോട് കൂടി മതപരമായ വിശ്വാസ അനുഷ്ടാനങ്ങളില്‍ നിന്ന് അകന്നു തുടങ്ങി .അന്ന് വരെ കുടുംബ പാരമ്പര്യത്തില്‍ തികഞ്ഞ ഈശ്വര ഭക്തന്‍ ആയിരുന്നു .കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്ന അദ്ദേഹം പാര്‍ട്ടിയിലെ ഉറച്ച വിശ്വാസിയും തന്റെ മണ്ഡലത്തിലെ പാര്‍ട്ടി അധ്യക്ഷനുമായി .മണ്ഡലങ്ങളില്‍ പല സ്ഥലങ്ങളിലും പാര്‍ട്ടി സ്റ്റഡി ക്ലാസ്സ്‌ എടുക്കാന്‍ പോകുമായിരുന്നു .പലപ്പോഴും രാത്രിയില്‍ ആയിരുന്നു ക്ലാസുകള്‍ .യോഗ്യതയുടെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍ ഫുള്‍ടൈം പ്രവര്‍ത്തകന്‍ ആയി മാറി .മതങ്ങളെയും മത അനുഷ്ടാനങ്ങളെയും മാര്‍ക്സിന്റെ ചൈതന്യത്തില്‍ തന്നെ ഭാല്‍സിച്ചിരുന്നു .എന്നാല്‍ തന്നില്‍ ഉളവയികൊണ്ടിരുന്ന മാനസിക സംഘട്ടനം പലപ്പോഴും അദ്ധേഹത്തെ അലട്ടിയിരുന്നു /.
ഒരു ദിവസം നിശക്ലാസ്സില്‍ മൂര്‍ത്തികള്‍ എന്നാ അന്ധ വിശ്വാസത്തെ പറ്റി ഉള്ള ക്ലാസ്സ്‌ കഴിഞ്ഞു ഏതാണ്ട് അര്‍ത്ഥ രാത്രിയോടെ വീടിലേക്ക്‌ തനിയെ പോവുകയായിരുന്നു.സുപരിചിതമായ റോഡ്‌ .നല്ല ഇരുട്ടും .മഴ ഉണ്ടായിരുന്നു .അന്നത്തെ ചര്ച്ചവിഷയങ്ങളും ചോദ്യ ഉത്തരങ്ങളും ആയിരുന്നു ചിന്ത വിഷയം .!!!അതിനിടെ വേണ്ടായിരുന്നു എന്നാ രീതിയില്‍ ഉള്ള മാനസിക സംഘട്ടനങ്ങളും .അര മെയില്‍ ദൂരമേ ഇനി വീടിലേക്കു ഉള്ളു .സ്കൂള്‍ ജീവിത കാലത്ത് മിക്കപോഴും പുഷ്പാര്‍ച്ചന നടത്തിയിരുന്ന ദേവി ക്ഷേത്രത്തിന്റെ പടിക്കല്‍ എത്തി .എന്തോ ശബ്ദം കേട്ട് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി .കയ്യിലിരുന്ന ടോര്‍ച് നിലത്തു വീണു .മാത്രമോ ?എന്തോ ഒരു കറുത്ത ജീവി ഓടി മറയുന്ന പോലെയും തോന്നി .മത വിശ്വാസങ്ങള്‍ , അനുഷ്ടാനങ്ങള്‍ എല്ലാം അന്തം എന്ന് പറഞ്ഞു ഉപെഷിക്കുവാന്‍ , പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതോടെ ബാധ്യസ്തന്‍ ആയ നമ്മുടെ ജഗനാഥന്‍ ധൈര്യം നേടി എടുത്ത് ടോര്‍ച്ചും തപ്പി എടുത്ത് യാത്ര തുടര്‍ന്ന് വീട്ടില്‍ എത്തി .നേരിടേണ്ടി വന്ന കാര്യങ്ങള്‍ ഒന്നും തന്നെ വീട്ടില്‍ പറഞ്ഞതും ഇല്ല .അദ്ധേഹത്തിന്റെ പുതിയ ജീവിത ക്രമത്തില്‍ മനം നൊന്തു മത വിശ്വാസി ആയ അമ്മ പലപ്പോഴും മകനെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു 
അന്ന് രാത്രിയില്‍ പേകിനവ്‌ കണ്ടു ഞെട്ടി ഉണര്‍ന്ന ജഗന്നതനില്‍ ഭാവ പകര്‍ച്ച കണ്ട കുടുംബ അംഗങ്ങള്‍ അന്തിച്ചു പോയി .സ്വഭാവത്തില്‍ മാറ്റം .ഊണില്ല ഉറക്കമില്ല .അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു .ചികിത്സ തുടങ്ങി .ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നത് കൊണ്ട് ഉയര്‍ന്ന ഡോസില്‍ ഉള്ള തളര്‍ത്തു മരുന്നുകള്‍ കൊടുത്ത് ഒരു മാസ കാലം ആശുപത്രിയില്‍ കിടത്തി .കലയും കോലവും മാറിയ അയാള്‍ ജീവച്ചവം പോലെ വീട്ടില്‍ തിരിച്ചെത്തി .ആത്മഹത്യാ ശ്രമത്തിനു പോലും കഴിവ് ഇല്ലാതെ ആയി .എങ്കിലും ഒരു ദിവസം കുറെ ഗുളികകള്‍ ഒരുമിച്ചു തിന്നു .മരികേണ്ടാതായിരുന്നു .ചികിത്സ വഴി രഷപെട്ടു .

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ലെ ചികിത്സ തുടങ്ങി .ഡോക്ടര്‍ ഷോക്ക്‌ ചികിത്സ വിധിച്ചു .എന്നാല്‍ ഹൈ സ്കൂള്‍ അധ്യാപകന്‍ ആയ അമ്മാവന്റെ അഭിപ്രായം അനുസരിച്ച് ഷോക്ക്‌ അടിപിക്കാതെ രോഗിയെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു .ആറേഴു മാസത്തെ ചികിത്സയിലും സുഖ പ്രാപ്തി കാണായ്കയാല്‍ അവിടെയും ഡോക്ടര്‍ ഷോക്ക്‌ ചികിത്സ വിധിച്ചു .
ഇതേ തുടര്‍ന്നാണ് ഇവിടെ എന്റെ അടുത്ത കൊണ്ട് വന്നത് .ഷോക്ക്‌ അടിപിച്ചില്ല എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി .ജഗന്നതനെ ഞാന്‍ സൈക്കോ തെറാപ്പി ക്ക് വിധേയന്‍ ആക്കി .ട്രാന്സില്‍ പറഞ്ഞ കഥ …
“ഞാന്‍ ഉഗ്ര മൂര്‍ത്തി ആയ ഭദ്ര കാളി ആണ് . ഈ ഉണ്ണി എന്റെ ആരാധകന്‍ ആയിരുന്നു.എനിക്കും ഈ ഉണ്ണി പ്രിയപെട്ടവാന്‍ആയിരുന്നു .സ്കൂളില്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ സന്നിധാനത്തില്‍ വന്നു എന്റെ ദര്‍ശനം സ്വീകരിക്കുകയിരുന്നു .പക്ഷെ കോളേജില്‍ ചേര്‍ന്നതോടെ വരവ് വളരെ കുറവായി .M .A പാസ്സായി കഴിഞ്ഞപ്പോള്‍ എന്നെ മറന്നു , ഉപേഷിച്ചു.ദര്‍ശനം ഇല്ല അര്‍ച്ചന ഇല്ല .എന്നെ കുറിച്ച് മോശമായി മറ്റുള്ളവരെ പഠിപ്പിക്കയും എന്നെ ഉപെഷിക്കാന്‍ അവരെ പ്രേരിപ്പികുകയും ചെയ്തു തുടങ്ങി .ഒരിക്കല്‍ ഇവന്‍ എന്നെയും ഉപ പ്രതിഷ്ടകളെയും പറ്റി വളരെ പുച്ഛം ആയി സംസാരിച്ചു .തിരികെ വരുമ്പോള്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ തക്കം പാര്‍ത്തിരുന്നു .എന്റെ വാസ സതലത്തിനു അടുത്ത എത്തിയപ്പോ കുരു നരി ആയി ചാടി പിന്നില്‍ ശബ്ദം ഉണ്ടാകി അദ്രിശ്യമായി ..ഉണ്ണി ഞെട്ടി തിരിഞ്ഞു നോകിയ്പ്പോള്‍ ടോര്‍ച് തട്ടി താഴെ ഇട്ടു.എങ്കിലും അപ്പോള്‍ ഉണ്ണിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല .അന്ന് രാത്രിയില്‍ എന്റെ വിശ്വരൂപം കാണിച്ചു കൊടുത്തു .ഞാന്‍ പ്രതികാര ദാഹി ആയ ഉഗ്ര മൂര്‍ത്തി ആണ് .പണത്തിനും സ്ഥാന മാനങ്ങള്‍ക്കും വേണ്ടി എന്നെ ഉപേഷിച്ചു .മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു .ഇവന്റെ രക്തം ചൊവ്വ വെള്ളി ദിവസങ്ങളില്‍ ഞാന്‍ കുടിക്കുന്നുണ്ട് .കണ്ടില്ലേ ഇവന്റെ കോലം .ഇനി ഇവനെ ഞാന്‍ ആത്മഹത്യാ ചെയ്യിച് കൊല്ലും.ഈ ഉണ്ണിയുടെ മാതാ പിതാകള്‍ എന്നെ ആരാധിക്കുന്നവരാണ് .അവര്‍ക്ക് ഞാന്‍ ഇഷ്ട ദാനങ്ങള്‍ കൊടുക്കുന്നു .ഈ ഉണ്ണിയുടെ പോക്കില്‍ അവര്‍ക്ക് വിഷമം ഉണ്ട് .പഷേ ഉണ്ണി അവരെ ചെവി കൊള്ളുന്നില്ല ..
ഇതെല്ലാം കേട്ട കൂടെ നിന്നവര്‍ നിര്നിമെഷരായിരുന്നു .പറഞ്ഞു കേട്ട കാര്യങ്ങള്‍ എല്ലാം അവര്‍ ശരി വച്ചു 
തെറാപ്പി പ്രോസെസ്സ് ഞാന്‍ പൂര്‍ത്തി ആക്കി .ജഗന്നാഥന്‍ ഒരു പുതിയ മനുഷ്യന്‍ ആയി മാറി.മാതാ പിതാക്കള്‍ സന്തുഷ്ടരായി .പഠിച്ചു പരിപാലിച്ചു പോന്ന പഴയ ജീവിതവും അനുഷ്ടാനങ്ങളും ബോധ്യ അതിഷ്ടിതം അല്ലാതെ(അത് സാധ്യമോ ?ഒരു പഷേ അസാധ്യം !)ഉപെഷിച്ചപ്പോള്‍ ഉണ്ടായ മാനസിക സംഘട്ടനം .നിരീശ്വര പാര്‍ട്ടിയിലെ അങ്ങത്വവും പ്രവര്‍ത്തങ്ങളും ജഗന്നാഥന്‍ ഇല്‍ ഉണ്ടാക്കിയ പ്രത്യാഖാതങ്ങള്‍ …(ഇന്ന് ഈശ്വര വിസ്വസികള്‍ക്കും കമ്മ്യൂണിസ്റ്റ്‌ ആയി പ്രവര്തിക്കാമല്ലോ )മാനസിക സംഘട്ടനം കുറ്റ ബോധം അതിന്റെ ബഹീര്‍ സ്പുരണം അന്നത്തെ സാഹചര്യങ്ങള്‍ മായ വ്യക്തിവല്‍ക്കരണം എല്ലാം വിവരണങ്ങളില്‍ വ്യക്തമാണ് .ഭദ്ര കാളിയുടെതായി “പ്രഥമ പുരുഷനില്‍ “പറയപെട്ടവ എല്ലാം ജഗന്നതന്‍ ന്‍റെ കുറ്റബോധം നിറഞ്ഞ ഉപബോധ മനസിന്റെ അവതരണം ആയിരുന്നു .
പുതിയ അനുഭവത്തില്‍ തലയില്‍ നിന്ന് എന്തോ വലിയ ഭാരം മാറി യതായി മാത്രം അനുഭവപ്പെട്ട ജഗന്നാഥന്‍ തന്റെ ജീവിത കഥ എന്റെ മുന്‍പില്‍ നിരത്തി .തുടര്‍ന്ന് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചാലും മതാനുഷ്ടനങ്ങള്‍ വിശ്വാസം അനുസരിച്ച് തുടരുവാന്‍ ഞാന്‍ ഉപദേശിച്ചു .എന്നാല്‍ പാര്‍ടിയില്‍ ഇനി പ്രവര്‍ത്തിക്കുന്നില്ല എന്നാ തീരുമാനം ആണ് അദ്ദേഹം എടുത്തത്‌ .ഒക്ടോബര്‍ മാസത്തില്‍ ആണ് അദ്ധേഹത്തെ ഈ സെന്റെറില്‍ കൊണ്ട് വന്നത് .അദ്ദേഹം പറഞ്ഞു “നോന്പ് എടുത്തു ശബരിമലക്ക് പോകുമെന്ന് അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വച്ച് പ്രതിജ്ഞ ചെയ്യുന്നു “അവരും ഞാനും സന്തോഷിച്ചു .-ആവശ്യമില്ലാതെ ശക്തി ഏറിയ മരുന്നുകള്‍ കഴിച്ച് നശിപ്പിച്ച ശരീര ആരോഗ്യം വീണ്ടു എടുക്കുകയാണ് രോഗ ശാന്തിയെക്കള്‍ ശ്രമകരം ആയുര്‍വേദ മരുന്നുകളും ലെഹ്യങ്ങളും കുറിച്ച് കൊടുത്തു 
വ്യായാമവും ഭക്ഷണവും നിഷ്കര്‍ഷിച്ചു .തുടര്‍ന്ന് L L B ക്ക് പഠനം ആരംഭിച്ചു .ഇന്ന് നല്ല ഒരു വക്കീല്‍ ആയി ജോലി നോക്കുന്നു .

Leave a Reply

%d bloggers like this: