January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

കരണത്തു കനത്തിൽ കിട്ടിയ ആ അടി

Spread the love

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം..

പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.. പറയുമ്പോൾ അദ്ദേഹം അന്ന് നാല് തലമുറ കണ്ടും കഴിഞ്ഞു.. ആള് സർവ സമ്മതൻ.. നാട്ടുകാർക്കും പ്രായവും പെരുമാറ്റവും കൊണ്ട് ബഹുമാനിക്കുന്ന വ്യക്തി..

ആളിതൊക്കെ ആണെങ്കിലും പുള്ളി എനിക്ക് നല്ല പാര ആയിരുന്നു. മാസത്തിൽ ഒരിക്കലൊക്കെ വീട്ടിൽ ഒരാഴ്ച വന്നു നിന്നിട്ടു പോകും… അന്ന് എന്റെ കുറ്റം കണ്ടു പിടിച്ചു വൈകുന്നേരം അച്ഛൻ തിരിച്ചു വരുമ്പോ പറഞ്ഞു കൊടുക്കൽ ആണ് പ്രധാന ഹോബി. പുറത്തെങ്ങാനും പോയി കളിച്ചിട്ട് താമസിച്ചു വന്നാൽ, ചേച്ചിയുടെ തല്ലുണ്ടാക്കിയാൽ, പുള്ളിയോട് മറുത്തെന്തെങ്കിലും പറഞ്ഞാൽ.. അമ്മയോട് വഴക്കടിച്ചാൽ– ഇതെല്ലാം വൈകുന്നേരം അച്ഛനോട് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുക്കും .. ” മോൻ ഇങ്ങനെ പോയാൽ ശരി ആവില്ലല്ലോ.. നല്ല വികൃതി ആണല്ലോ.. ഒഴപ്പാണല്ലോ.. ഇങ്ങനെ പോയാൽ ഇവന്റെ കാര്യം ഭാവിയിൽ എന്താകും? ” .. ഈ വക ഒരു warning ഉം ഉണ്ടാകും അവസാനം.. ഒടുക്കം ഇതെല്ലാം കേട്ട് അച്ഛൻ എന്നെ പുള്ളിയുടെ മുൻപിൽ ഇട്ടു വഴക്കു പറയിക്കും.. അല്ലെങ്കിൽ അടി ഇതിലെന്തെങ്കിലും കിട്ടി കഴിഞ്ഞും ഉപദേശം ഉണ്ടാകും..

ഇതൊക്കെ കാരണം പുള്ളിയെ എനിക്ക് ഇഷ്ടമല്ലായിരുന്നു.. പോരാത്തതിന് ചെറിയ ഭയവും.. എന്തെങ്കിലും വേലത്തരം ഒപ്പിച്ചത് പുള്ളി അറിഞ്ഞാൽ പണി ആണല്ലോ.. അത് കൊണ്ട് പുള്ളി വീട്ടിൽ വന്നാൽ എനിക്ക് അനാവശ്യമായ ഒരു restriction ഞാൻ തന്നെ ഇടും..

അങ്ങനെ പത്താം ക്ലാസ് തുടങ്ങി.. May ഇൽ തന്നെ ക്ലാസും തുടങ്ങി.. May പകുതി ആയപ്പോ സ്കൂളിൽ നിന്ന് തിരിച്ചു വന്നപ്പോൾ ആണ് കാര്യം അറിഞ്ഞത്.. അദ്ദേഹം മരിച്ചു പോയി.. വല്യ ബുദ്ധിമുട്ടൊന്നഉം ഇല്ലാതെ.. രോഗങ്ങൾ ഒന്നും ഇല്ലാതെ പെട്ടന്നുള്ള ഒരു മരണം ആയിരുന്നു.. പ്രായം അത്യാവശ്യം ഉണ്ടെങ്കിലും ആരും പ്രതീക്ഷിക്കാത്ത സമയത്തെ മരണം. വീട്ടിൽ ഉള്ളവരെല്ലാം കുടുംബ വീട്ടിലേക്കു പോയി.. എന്നോടും അങ്ങോട്ട് പോകാൻ പറഞ്ഞു..

അവിടെ എത്തിയപ്പോ ആകെ കരച്ചിലും തിരക്കും ഒക്കെ ആയിട്ട്.. ആളെ അത്യാവശ്യം അറിയാവുന്നതു കൊണ്ട് വീട്ടിൽ നല്ല തിരക്കും ഉണ്ടായിരുന്നു.. ഞങ്ങൾ കുട്ടികൾക്ക് വിഷമം കുറവായിരുന്നു പക്ഷെ ബഹളം വെക്കാനോ പൊറത്തു പോകാനോ അനുവാദം ഇല്ലാത്തതു കൊണ്ട് വീട്ടിൽ തന്നെ മിണ്ടാതെ ഇരിക്കണം എന്ന പ്രശ്നം ഉള്ളത് കൊണ്ടും വിഷമത്തെ ക്കാളും കൂടുതൽ വിരസമായിരുന്നു ദിവസo..

ഒരു ദിവസം കഴിഞ്‍ജു.. ചടങ്ങുകൾ നടന്നു കൊണ്ടിരിക്കുന്നു.. എനിക്ക്( എല്ലാ കുട്ടികൾക്കും ) സ്‌കൂട്ടായാൽ കൊള്ളാം എന്നുണ്ട്.. അതിനു എനിക്ക് സ്പെഷ്യൽ വഴിയും ഉണ്ടല്ലോ.. ഞാൻ പത്താം ക്ലാസ് അല്ലെ.. വീട്ടിൽ കാര്യം അവതരിപ്പിച്ചു.. ” മറ്റന്നാൾ ഒരു പരീക്ഷ ഉണ്ട് സ്‌കൂളിൽ.. പോയില്ലെങ്കിൽ പ്രശ്നം ആണ്” ( ഒരു പരീക്ഷയും ഇല്ല തേങ്ങയും ഇല്ല. .. സ്‌കൂളിൽ പോകാനും പോണില്ല… ലീവും ഒപ്പിക്കാം.. അവസരം ഞാൻ എന്തിനു .കളയണം. ? പോരാത്തതിന് വീട്ടിൽ ആളില്ലാത്തതു കൊണ്ട് കഴിക്കാനും മറ്റുമുള്ള കാശും കിട്ടും.. വീട്ടിൽ ആരും ഇല്ലാത്ത സ്ഥിതിക്ക് ഒരു പാക്ക് cigerrete മേടിച്ചാൽ പുകവലി പ്രാക്ടീസ് ചെയ്യാം.. )..

സംഭവം ഞാൻ പത്താം ക്ലാസ് ആയതു കൊണ്ട് വീട്ടിൽ തിരിച്ചു പോകാനുള്ള അനുവാദം എല്ലാരും തന്നു.. കൊറച്ചു കാശും കിട്ടി.. വഴിയിൽ ഇടയ്ക്കു വച്ച് ബസ് ഇറങ്ങി ഒരു പാക്കറ്റ് വിൽസും കഴിക്കാൻ doshayum ബീഫും മേടിച്ചു നേരെ വീട്ടിലേക്കു..

നമ്മടെ ഐഡിയ വർക്ക് ആയതിൽ സ്വയം അഭിമാനിച്ചു..വീട്ടിൽ എത്തി അയൽക്കാരോടൊക്കെ മരണ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു.. അവരും പോകാനിരിക്കുന്നവർ ഉണ്ട്.. അവർക്കു പോകാനുള്ള വഴി ഒക്കെ പറഞ്ഞു കൊടുത്തു.. ഞാൻ പത്താം ക്ലാസ് ആയതു കൊണ്ടാണ് എന്നെ ഇപ്പോ തിരിച്ചു വിട്ടത് എന്നതും പറഞ്ഞു.. അങ്ങനെ വീട്ടിൽ കേറി.. ആഹാ.. ഇനി ഒരു 3, 4 ദിവസം വീട് തന്നെ സ്വർഗം..😉 .. സ്വയം അഭിനന്ദിച്ചു വീട്ടിൽ ടീവി ലോ വോളിയം ഇട്ടു പരിപാടികൾ കണ്ടു.. ( nonveg പാടില്ല.. പക്ഷെ ആര് അറിയാൻ !!)

ഭക്ഷണവും കഴിച്ചു..പുകയും ട്രൈ ചെയ്തു.. കിടക്കാൻ പോയി.. ( എന്തോന്ന് പത്താം ക്ലാസ്.. എന്തോന്ന് പഠിത്തം.. 😉)

കിടക്കയിൽ മലർന്നു നീണ്ടു കിടക്കുന്ന സമയത്തു ഓരോന്ന് ആലോചിച്ചു കിടന്നു.. മുറിയിൽ അന്ന് സിംഗിൾ കോട്ട് ആണ്..

“” അല്ലെങ്കിലും പുള്ളിയുടേത് നല്ല ഒരു മരണം ആയിരുന്നു.. 4 തലമുറ കണ്ടു.. വല്യ ബുദ്ധിമുട്ടുകൾ അനുഭവിക്കാതെ പോയി.. ഒള്ളത് പറഞ്ഞാൽ ഇപ്പോ പോയത് enikku നന്നായി .. ഒന്നാമത് ഇപ്പൊ ഞാൻ 10 -ആം ക്ലാസ്.. പുള്ളി ഇപ്പൊ ഉണ്ടെങ്കിൽ തലവേദന ആയിരിക്കും.. ഇതിപ്പോ മൊത്തത്തിൽ നോക്കിയാൽ എനിക്ക് നല്ലതു തന്നാ സംഭവിച്ചത്.. “”

മനസ്സിൽ മരണവീട് .കയറി വന്നു. കുടുംബത്തിൽ ഒന്നൊഴിയാതെ എല്ലാരുടെ ദുഃഖിച്ച മുഖങ്ങളും ഓര്മ വന്നു. ആ ദിവസങ്ങളിൽ നാട്ടുകാരും ഞങ്ങടെ അയൽക്കാരും അടക്കം എല്ലാരും വിഷമിച്ച മുഖം മാത്രമേ ഞാൻ കണ്ടുള്ളു ( അതിലെ ഔപചാരികത ഒക്കെ ഇന്നല്ലേ മനസിലാക്കുന്നത്.. !! )..

ഞാൻ ഓർത്തു..

“” പുള്ളിയെ അറിയാവുന്നവർ എല്ലാരും ദുഖിക്കുന്നു മാത്രമേ ഉള്ളൂ.. ഈ മരണത്തിൽ തീരെ ദുഃഖം ഇല്ലാത്ത ഒരേ ഒരാൾ ഞാൻ ആയിരിക്കും.. ഈ കാര്യം ഓർത്തു സന്തോഷിക്കുന്നത് പറഞ്ഞു വരുമ്പോ ചെറുമകനായ ഞാൻ.. എടാ ദുഷ്ടാ !” ( ഇന്നും ആ സംഭവം ഓര്മ ഉണ്ട് നന്നായിട്ടു)..

പെട്ടന്നായിരുന്നു അത്.. ആരോ എന്റെ കവിളത്തു ആഞ്ഞൊരടി… കട്ടിലിനു താഴെ വീണു കിടക്കുകയാണ് ഞാൻ.. കവിളിൽ അടി കൊണ്ട വേദന …. കട്ടിലിൽ നിന്ന് താഴെ വീണ കാരണം ശരീരം അവിടെ ഇവിടെ ഒക്കെ ഒരു വേദന.. പക്ഷെ മുഴക്കത്തോടെ അനുഭവിക്കുന്നത് ആ കവിളിലെ തരിപ്പ് ആണ്.. കവിളും തടവി ഞാൻ.

സത്യത്തിൽ പേടിച്ചു പോയി.. ശരിക്കും വല്ലാത്ത അനുഭവം.. വീട്ടിൽ ആരും ഇല്ല.. ഇതെങ്ങനെ.. പുള്ളി ആണോ.. ? ഒന്നും അറിയില്ല.. ഓടി ചെന്ന് ട്യൂബ് ലൈറ്റ് ഇട്ടു.. ഇവിടത്തെ മാത്രം അല്ല.. ഹാളിലെയും അപുറത്ത മുറിയിലെയും ലൈറ്റ് ഒക്കെ ഓടി ചെന്ന് ഇട്ടു.. ഉറക്കവും പോയി.. ആരോട് പറയാൻ.. ? ആര് കേൾക്കാൻ..

പ്രാർത്ഥന ഒക്കെ നന്നേ കുറവാണെങ്കിലും അന്ന് അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചത് ഓര്മ ഉണ്ട്.. പുള്ളിക്കാരനോട് മനസ്സിൽ മാപ്പും പറഞ്ഞു.. പിറ്റേ ദിവസം തന്നെ കുടുംബ വീട്ടിൽ തിരിച്ചു പോയി… ആരോടും സംഭവം . പറഞ്ഞില്ല.( എങ്ങനെ പറയും?? )

ഇപ്പോഴും അറിയില്ല .. ഇതെന്തു കൊണ്ടാണ് സംഭവിച്ചത് എന്ന്.. മനസിന്റെ എന്തെങ്കിലും ഉള്ളു കളി കൊണ്ട് എനിക്ക് തോന്നിയതാണോ.. ? അതോ..???

സമാനമായ ( മരണത്തിനു ശേഷം അവരുടെ സാമിപ്യം പോലെ ഉള്ളത് ) .. ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഫ്രണ്ട്‌സ്..??

Leave a Reply

%d bloggers like this: