September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു

എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഒരു സൂപ്പർ നാച്ചുറൽ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും.ചിലപ്പോൾ ഒരു നിഴൽ ആയോ, ജീവിതം തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ ആയോ അല്ലെങ്കിൽ അന്നും ഇന്നും എന്നും ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ഓർമ്മകൾ ആയോ അങ്ങനെ അങ്ങനെ പല പല അനുഭവങ്ങൾ…… ഒരിക്കലും മറക്കാൻ കഴിയാത്ത ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി.ഞാൻ എന്നും പേടിയോടെ ഓർക്കുന്ന ഒരു അനുഭവം.എന്നെ ജീവിതത്തിൽ ഇരുത്തി ചിന്തിപ്പിച്ചു ഒന്ന്.ഞാൻ അന്ന് വരെ വിചാരിച്ചുരുന്ന എല്ലാ ചിന്തകൾക്കും വീപരിതമായ ഒന്ന്.ജീവിതത്തിൽ മിക്കവരും തന്നെ പ്രേതങ്ങളെ ഭയപ്പെടുന്നവർ ആണ്.ഞാനും അങ്ങനെ തന്നെ ആയിരുന്നു.എന്നാൽ ജീവിതത്തിലെ പരാജയങ്ങളും ഒറ്റപ്പെടലും ജീവിതത്തോട് തന്നെ എനിക്ക് ആകെ ഒരു നീരാശതോന്നിയ സമയം. ആ നിരാശ എന്നിലെ ഭയത്തെ ഇല്ലാതാക്കി.മരിക്കാൻ പോലും പേടിയില്ലാത്ത അവസ്ഥ.മരിക്കാൻ ഭയം ഇല്ലാത്തവന് പിന്നെ എന്തിനെ പേടിക്കാൻ,പ്രേതങ്ങളായോ…? .ആ നിരാശ എന്നെ ഒരു നിശാ സഞ്ചാരി ആക്കി മാറ്റി.ഇരുട്ടിനോടെ വല്ലാത്ത പ്രണയം തോന്നി തുടങ്ങിയ ദിവസങ്ങൾ.നീണ്ട നാളത്തെ തിരച്ചിലുകൾ,ആരും പോകാൻ മടിക്കുന്ന സ്ഥലങ്ങൾ,വീടുകൾ,കാവുകൾ,കുളങ്ങൾ,പാലമരച്ചുവടുകൾ,നിരവധി മരണങ്ങൾ നടന്ന റെയിൽവേ ട്രക്കുകൾ,ദുർമരണങ്ങൾ നടന്ന ഇടങ്ങൾ അങ്ങനെ പല പല സ്ഥലങ്ങൾ,പക്ഷെ ഒന്നും സംഭവിച്ചില്ല.ചില നിഴൽ അനക്കങ്ങൾ അല്ലാതെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.ചില നേരിയ ശബ്ദങ്ങളും,വിദൂരതയിൽ എവിടയോ നിന്നുള്ള ചില ഒരിയിടലുകളും മാത്രം.എന്നാൽ എല്ലാം മാറ്റിമറിച്ച ഒരു ദിവസം എന്റെ ലൈഫിലും ഉണ്ടായി.ഒരു ദിവസം ജോലി കഴിഞ്ഞു ഇറങ്ങാൻ ഞാൻ വളരെ വൈകി,വീട്ടിന്റെ അടുത്ത് കുടി പോകുന്ന അവസാന ബസും പോയിരുന്നു.ഇനി നടക്കാതെ വേറെ വഴിയില്ല.ആകെ ഒരു സന്തോഷം ഉള്ളത് ഒരു റെയിൽവേ ട്രാക്കിൽ കുടി വേണം നടന്നു പോകാൻ ധാരാളം അപകടമരണങ്ങളും, ആത്മഹത്യകളും നടന്ന സ്ഥലം.പകൽ പോലും ആളുകൾ അത് വഴി പോകാൻ മടിക്കുന്ന സ്ഥലം.എന്നാൽ ആ ദിവസം അതുവഴി പോകാതെ എളുപ്പം വീട്ടിൽ എത്താൻ വേറെ ഒരു മാർഗവുമില്ല.ഓഫീസിൽ നിന്ന് ഇറങ്ങി പതിയെ നടക്കാൻ തുടങ്ങി റോഡ് വളരെ വിജനം ആയിരുന്നു.ഒന്നോ രണ്ടോ വണ്ടികൾ മാത്രമേ എന്നെ കടന്നുപോയുള്ളു.കുറച്ചു നടന്നാൽ റോഡിൽ നിന്ന് ഇറങ്ങി ഒരു മൺപാതയുണ്ട്.ആ മൺപാത ചെന്നു ചേരുന്നത് ഒരു റെയിൽവേ ട്രാക്കിലാണ്.റോഡിൽ നിന്ന് പതിയെ മൺപാതയിലൂടെ നടന്നു റെയിൽവേ ട്രാക്കിൽ എത്തി.പ്രീതിക്ഷിച്ചപോലെ തന്നെ വിജിനമായ ട്രാക്ക്.ട്രാക്കിൽ കുടി കുറച്ചു ദൂരം സഞ്ചരിക്കണം വീട്ടിൽ എത്താൻ.ട്രാക്കിൽ കയറി,ചുവന്ന സിഗ്നൽ ലൈറ്റ് കത്തി കിടന്നിരുന്നു.പിന്നെ ഈ ട്രാക്കിന്റെ ഈ ഭാഗത്തിന് ഒരു പ്രേത്യകത ഉണ്ട്. ട്രാക്ക് കടന്നുപോകുന്നത് ഒരു മലയെ രണ്ടായി കീറിമുറിച്ചുകൊണ്ടാണ്. ട്രാക്കിന്റെ ഇരുവശവും ആ മലയുടെ അവശേഷിപ്പുകൾ ആണ്.അതിന് ഏകദേശം ഒരു എട്ട് മീറ്റർ ഉയരം ഉണ്ടാവും. ട്രാക്കിന്റെയും മലയുടെയും ഇടയിൽ വളരെ കുറച്ചു സ്ഥലമേയുള്ളൂ,അതുകൊണ്ട് തന്നെ ഒരു ട്രെയിൻ വന്നാൽ കഷ്ടിച്ചു മാറിനിൽക്കാൻ ഉള്ള സ്ഥലം മാത്രമേ ഉള്ളു.അങ്ങനെ ഏകദേശം ഒരു കിലോമീറ്റർ ഉണ്ടാവും.അല്ലാതെ പോണമെങ്കിൽ ഒരുപാട് നടക്കണം.അത്രയും നടക്കാൻ പറ്റാത്തതുകൊണ്ട് ട്രാക്കിൽ കൂടി പോകാൻ തന്നെ തീരുമാനിച്ചു.ട്രെയിൻ വരുന്നതിന്റെ യാതൊരു ലക്ഷണവും ഇല്ല.ട്രാക്കിലൂടെ പതിയെ നടക്കാൻ തുടങ്ങി.ഏകദേശം ഒരു രണ്ട് മിനിറ്റ് കഴിഞ്ഞുകാണും ആരോ പിന്നാലെ വരുന്നത് പോലെ ഒരു തോന്നൽ.പതിയെ അവിടെ നിന്നു. തിരിഞ്ഞു നോക്കി ഇല്ല ആരും ഇല്ല.വെറും തോന്നൽ മാത്രം.വളരെ ദൂരം വരെ റെയിൽ പാത കാണാം.ട്രാക്ക് അങ്ങനെ നീണ്ടുനിവർന്നു കിടക്കുന്നു.ദൂരെ എവിടെ നിന്നോ ഉള്ള സിഗ്നൽ ലൈറ്റ് മാത്രം കാണാം.മുൻപിലും അങ്ങനെ തന്നെ സ്‌ട്രൈറ്റ് ട്രാക്ക്.നേരിയ നിലവെളിച്ചവും ഉണ്ടായിരുന്നു.അല്ലെങ്കിൽ തന്നെ ഈ രാത്രി ആര് ഇതുവഴി വരാനാ.എവിടേയും ഒരു ഇല പോലും അനങ്ങുന്നില്ല.എങ്ങും നിശബ്ദ്ധത മാത്രം.ഒരു പട്ടി പോലും കുരക്കുന്നില്ലല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. പ്രകൃതി പോലും എന്തിനോയോ ഭയപ്പെടുംപോലെ മിണ്ടാതെനിൽക്കുന്നു.ഞാൻ പിന്നെയും നടക്കാൻ തുടങ്ങി.വീണ്ടും കുറച്ചു നടന്നപ്പോൾ തന്നെ പിന്നെയും അതെ ഫീൽ പിറകിൽ എന്തോ ഉള്ളത് പോലെ.ഇല്ല ഇതു വെറും തോന്നൽ അല്ല തൊട്ടു പിറകിൽ ആരോ ഉണ്ട് തീർച്ച.ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു.പെട്ടന്ന് ഞാൻ നടത്തം നിർത്തി.അപ്പോൾ പിറകിൽ ആരോ നടക്കുപ്പോൾ മെറ്റൽ തെന്നി മാറുന്നതിന്റെ ശബ്ദം ഞാൻ വ്യക്തമായി ഞാൻ കേട്ടു.എന്റെ തൊട്ടു പിറകിൽ ആരോ ഉണ്ട്.വല്ലാത്ത ഭയം എന്നെ പിടി കൂടി.തിരിഞ്ഞു നോക്കാൻ വല്ലാത്ത ഒരു ഭയം.എല്ലാം നിശ്ചലം,എവിടെയും ഒരു അനക്കവും ഇല്ല.എന്നാൽ ആരോ ശ്വസിക്കുന്ന ഒരു നേർത്ത ശബ്ദം മാത്രം കേൾക്കാം അതും എന്റെ തൊട്ടുപിറകിൽ നിന്ന്. നെഞ്ചിനകത്ത് ഒരു കൊള്ളിമീൻ പാഞ്ഞു.ശരീരം അസകലം രക്തയോട്ടം വർധിക്കുന്നതായി തോന്നി.തലയിലേക്ക് ബ്ലഡ് പാഞ്ഞു കയറി.എല്ലാം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങൾ ആരുടേയോ ചുടു ശ്വാസത്തിന്റെ ചൂട് എന്റെ കഴുത്തിൽ വന്നു വീഴുന്നത് എനിക്ക് വളരെ വ്യക്തമായി അറിയാൻ സാധിച്ചു.കണ്ണിൽ ഇരുട്ട് കയറുംപോലെ,ആ ഗന്ധം,ആ നിശ്വാസം,ആ നിശ്വാസത്തിന്റെ ചൂട് എല്ലാം തൊട്ട് അരികിൽ.ഹൃദയം നിലച്ചുപോകുമെന്ന് തോന്നിയ നിമിഷങ്ങൾ.മരണം തൊട്ടു പിറകിൽ ശരീരം ആകെ തണുത്തുമരവിച്ച അവസ്ഥ അനങ്ങാൻ പറ്റുന്നില്ല.കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.തിരിഞ്ഞുനോക്കാൻ ധൈര്യം വരുന്നില്ല.എന്തും വരട്ടെ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കാൻ തന്നെ തീരുമാനിച്ചു.വളരെ സാവധാനം പിറകിലേക്ക് തിരിഞ്ഞുനോക്കി. ശ്വാസം നിലച്ചു പോണപോലെ എനിക്ക് തോന്നി നേർത്ത ഒരു കറുത്ത രൂപം പിറകിൽ നിന്ന് അലിഞ്ഞു വായുവിൽ ലയിച്ചു.ഞാൻ ആകെ വിയർത്തു കുളിച്ചു.അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ആഗ്രഹിച്ചു പക്ഷെ പറ്റുന്നില്ല ആകെ ഒരു തളർച്ച.ആ രൂപം അത് എന്റെ ശരീരത്തിനെയും മനസ്സിനെയും വല്ലാതെ തളർത്തികളഞ്ഞതുപോലെ.എവിടെ എങ്കിലും ഇരിക്കണം എന്ന് തോന്നി. നിന്ന സ്ഥലത്തു തന്നെ തളർന്നു ഇരുന്നുപോയി.എഴുന്നേൽക്കാൻ പറ്റുന്നില്ല,ആകെ ഒരു തളർച്ച.പേടികൊണ്ടു എഴുന്നേൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ.വളരെ നേരം അവിടെ തന്നെ ഇരുന്നു.യാത്ര തുടരണമോ വേണ്ടയോ ഒന്നും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥ.നടക്കാൻ തന്നെ തീരുമാനിച്ചു.എത്രയും നാൾ ഞാൻ തേടി നടന്നത് എപ്പോ എന്നെ തേടി വന്നിരിക്കുന്നു.മരിക്കാൻ പോലും പേടിയില്ലാതിരുന്ന ഞാൻ എന്റെ ആദ്യത്തെ സൂപ്പർ നാച്ചുറൽ എക്സ്പിരിയൻസിൽ തന്നെ യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു.മരണത്തിനും അപ്പുറം അല്ലെങ്കിൽ മനുഷ്യന്റെ ചിന്തധാരകൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങൾ. നാം ഒന്നും ഈ പ്രപഞ്ചത്തിൽ ഒന്നും അല്ല എന്ന തിരിച്ചറിവ് എന്റെ മനസ്സിൽ വല്ലാത്ത ഒരു ശൂന്യത ഉണ്ടാക്കി.ആ രാത്രിയിൽ തന്നെ പിന്നെയും ഉണ്ടായി വേറെയും ഭയാനകമായ അനുഭവങ്ങൾ,ഒരു തുടർച്ച പോലെ അത് സംഭവിച്ചുകൊണ്ടിരുന്നു 

Leave a Reply

%d bloggers like this: