കഴിഞ്ഞ ദിവസം Unfriended എന്ന ഒരു സിനിമ കാണാന്‍ ഇടയായി. ഒരു കൂട്ടം സുഹൃത്തുക്കള്‍ ചാറ്റ് ചെയ്യുന്നതിനിടയില്‍ അവരുടെ മരിച്ചു പോയ(ആത്മഹത്യ) ഒരു സുഹൃത്തിന്റെ ഐഡി ഓണ്‍ലൈന്‍ ആയി എല്ലാവര്ക്കും മെസ്സേജ് അയക്കുന്നതും തുടര്‍ന്ന് അരങ്ങേറുന്ന ഭയാനകസംഭവങ്ങളും ആണ് ഈ സിനിമയിലെ ഇതിവൃത്തം . ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് ഈ സിനിമയില്‍ കാണിച്ചതിന് സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഫേസ്ബുക്കില്‍ സജീവമായ എനിക്ക് അപരിചിമായ ഒരു ഫ്രണ്ട് റിക്വെസ്റ്റ് വന്നു. അറിയാത്തവരെ ആഡ് ചെയ്യാന്‍ കഴിയില്ലാത്തത് കൊണ്ട് ആ റിക്വെസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. പക്ഷെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം എനിക്ക് ഒരു ഐഡിയില്‍ നിന്നും പല തരത്തിലുള്ള മെസ്സേജുകളും വരാന്‍ തുടങ്ങി. “Jijo Johnson” എന്നായിരുന്നു അതിന്റെ പേര്. നോക്കിയപ്പോള്‍ ആ ഐഡി എന്റെ ഫ്രെണ്ട്സ് ലിസ്റ്റില്‍ തന്നെ ഉണ്ട്. അങ്ങനെ പേരുള്ള ഒരു സുഹൃത്തോ ബന്ധുവോ എനിക്കില്ലായിരുന്നു. ഞാന്‍ എപ്പോഴാണ് അങ്ങനെ ഒരാളെ ആഡ് ചെയ്തതെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. രസകരമായ മറ്റൊരു കാര്യം എനിക്ക് എത്ര ശ്രമിച്ചിട്ടും പുള്ളിയെ unfriend അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ്. കാരണം ബ്ലോക്ക് ചെയ്യാനുള്ള ബട്ടണ്‍ Visible ആകുന്നില്ല എന്നത് തന്നെ കാര്യം. വീണ്ടും വീണ്ടും നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷയില്‍ എന്തൊക്കെയോ മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു. ഒന്നിനും ഞാന്‍ റിപ്ലെ നല്‍കിയില്ല. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ആ ഐഡി തനിയെ ഡീഅക്ടിവേറ്റ് ആയി പോവുകയാണുണ്ടായത്. ഇത് പോലുള്ള അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? smile emoticon ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്യുക
