May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു

Spread the love

ഞാൻ കേരളത്തിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്യുന്ന സമയം. തിരുവല്ല മുതൽ തിരുവനന്തപുരം വരെ ആയിരിന്നു എന്റെ പ്രവർത്തന മേഖല . മിക്കവാറും യാത്ര ആയിരുന്നതിനാൽ സൌകര്യാർഥം താമസിച്ചിരുന്നത് അടൂർ, ഏഴംകുളം എന്ന സ്ഥലത്തായിരിന്നു.കൂടെ സഹപ്രവര്തകാരായ 5-6 പേരും.അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ഇവിടുത്തെ സംസാര വിഷയം.2 നില, എല്ലാ സൌകര്യങ്ങളുമുള്ള ഒരു വലിയ വീട്. 3 ചുറ്റും റബ്ബർ തോട്ടം, അല്പം മാറി 2 വീടുകൾ. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് 200 മീറ്റർ. വീട്ടുകാർ ഗൾഫ് ആണ്. അതുകൊണ്ടാണ് ഞങ്ങൾ ബാച്ചിലേർസിനു ആ വീട് കിട്ടിയത്. താമസം തുടങ്ങി 4-5 ദിവസം കഴിഞ്ഞപോലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്, എല്ലാ ദിവസവും എല്ലാവരും കിടന്നു കഴിഞ്ഞു ഒച്ചയും അനക്കവും എല്ലാം നിന്ന് കഴിയുമ്പോൾ ആരോ മേളിലെ ഹാള്ളിൽ നടക്കുന്ന ശബ്ദം. അത് കുറച്ചു കഴിയുമ്പോൾ ഇറങ്ങി താഴെ ഹാള്ളിൽ എത്തി അവിടെ 2 റൌണ്ട് നടന്ന ശേഷം തിരികെ കേറി പോവും (നല്ല ഒത്ത ഒരു മനുഷ്യൻ നടക്കുന്ന അതേ ശബ്ദം). ഞാൻ കിടക്കുന്ന മുറിയുടെ മേളിലൂടെ ആണ് ഈ സ്റ്റെയർ വരുന്നത്, അതുകൊണ്ട് തന്നെ എന്റെ മുറിയിൽ വളരെ വ്യക്തമായി ഇത് കേൾക്കാം ആദ്യ ദിവസങ്ങളിൽ കൂടെ ഉള്ള ആരോ ഫോണ് ചെയാൻ ഇറങ്ങി വരുന്നതണെന്നൊക്കെ കരുതി . പക്ഷെ പിന്നീടാണ് മനസിലായത് ഞങ്ങളുടെ കൂട്ടത്തിൽ ആരുമല്ല ഇത് ചെയ്യുന്നത് എന്ന്. അതുകൊണ്ട് കുറച്ചു കരുത്തൽ എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു .അങ്ങനെ അന്ന് രാത്രി ഈ ശബ്ദം കേട്ട് ഞാൻ എന്റെ മുറിയില നിന്നും പുറത്തിറങ്ങി. ധൈര്യത്തിന് എന്റെ സുഹൃത്ത് ജഗദീഷിനെയും ഞാൻ രഹസ്യമായി ഫോണിൽ വിളിച്ചു പറഞ്ഞു.. ആ ഒച്ച കേൾക്കുന്നുണ്ട് ഇറങ്ങി വാ എന്ന്. താഴത്തെ ഹാള്ളിന്റെ അങ്ങേ തലക്കലും ഇങ്ങേ തലക്കലും ആണ് എന്റെയും ജഗദീഷിന്റെയും മുറികൾ. ഞങ്ങൾ ഹാള്ളിലെക്ക് കയറി. എന്റെ കയിൽ 6 അടി നീളമുള്ള ഒരു വടിയും ഉണ്ട്. ഞങ്ങൾ നോക്കുമ്പോൾ ഹാള്ളിൽ ഉള്ള ബാത്രൂമിന്റെ കതക് അല്പം തുറന്നു കിടക്കുന്നു , അതിൽ ലൈറ്റും കാണാം. ഞാൻ വടി കൊണ്ട് കതക്പയ്യെ കൊട്ടി. അകത്ത് ഞങ്ങളുടെ കൂടെ തന്നെയുള്ള അനീഷ് ആരുന്നു. മൂത്രമൊഴിക്കാൻ മേളിൽ നിന്നും ഇറങ്ങി വന്നതാണെന്ന് പറഞ്ഞു. അപ്പോൾ ഒരു സമാധാനമായി. ഞാൻ ജഗദീഷിനോട് ഹാള്ളിലെ ലൈറ്റ് ഇടാൻ പറഞ്ഞു. ജഗദീഷ് ലൈറ്റ് ഇട്ട ഉടനെ എന്റെയും ജഗദീഷിന്റെയും ഇടയിലൂടെ ആരോ വളരെ വേഗത്തിൽ സ്റ്റെപ്പ് കേറി മേളിലേക്ക് ഒറ്റ ഓട്ടം. ഞങ്ങള്ക്ക് 2 പേര്ക്കും ഒന്നും കാണാൻ കഴിഞ്ഞില്ല . പക്ഷേ, സ്റ്റെപ്പ് കേറി ഓടുന്ന ഒച്ചയും കേട്ടു ഞങ്ങളുടെ ദേഹത്ത് ആരോ മുട്ടി ഉരുമിപ്പൊയ(ശക്തിയായി കാറ്റടിച്ച ) ഒരു അനുഭവവും . ഒരു സെക്കന്റിന്റെ 100ൽ ഒരമ്ശത്തിൽ ഞാനും ജഗതീഷും ഞങ്ങളുടെ മുറികൾക്കുള്ളിൽ കയറി വാതിൽ അടച്ചു. പുറത്തിറങ്ങാൻ ഞങ്ങള്ക്ക് 2 പേര്ക്കും പേടി. പക്ഷേ , ഇതൊന്നും അനീഷ് അറിഞ്ഞില്ല. അറിഞ്ഞില്ലെന്നു മാത്രമല്ല പുള്ളി ഒന്നും അന്ഗീകരിക്കുകയും ചെയ്തില്ല.പിറ്റേന്ന് സംഭവം വിശദീകരിക്കുമ്പോൾ അനീഷ് ഒഴികെ മറ്റുള്ളവർക്കെല്ലാം ഇത് വിശ്വസനീയം ആരുന്നു. കൂടെയുള്ള ആരോ തന്നെയാണ് ഈ നാടകം കളിക്കുന്നത് എന്നായിരുന്നു അനീഷിന്റെ വിശദീകരണം. ഒരു ദിവസം ഞാനും അനീഷും മാത്രം വീട്ടിലുള്ള ദിവസം ഏകദേശം രാത്രി ഒരു 9 മണി ആയപ്പോൾ മേളിൽ ഹാള്ളിൽ നടപ്പ് തുടങ്ങി. എനിക്ക് നന്നായി കേള്ക്കാം പക്ഷേ ഞാൻ അനീഷിനെ അറിയിക്കാൻ പോയില്ല.എന്റെ പിന്നിൽ ഇരുന്നിരുന്ന അനീഷ് അൽപ സമയങ്ങൾക്കു ശേഷം വിയര്ത് കുളിച്ചു എന്റെ അടുത്ത് വന്നു . അനീഷിനും കേട്ടു തുടങ്ങി എന്ന് പറഞ്ഞു. ഇതിനിടയിൽ ധൈര്യം കാണിക്കാൻ ഞങ്ങളുടെ കൂടേ തന്നെയുള്ള 2-3 പേരും എത്തി, (ഇന്ന് രാത്രി ഞാൻ ഇതിനെ പിടിച്ചു കെട്ടും, നാടകം കളി ഇന്നത്തോടെ നിർത്തും എന്നൊക്കെ ആരുന്നു വാദം) പക്ഷേ ഒരാൾക്ക് പോലും രാത്രി ഈ ശബ്ദം കേട്ടു തുടങ്ങുന്ന സമയം നിന്നിടത്തുനിന്നു വിറച്ചതല്ലാതെ പുറത്തിറങ്ങാനുള്ള ധൈര്യം ഇല്ലാരുന്നു. ആർക്കും മറ്റു ഉപദ്രവങ്ങൾ ഇല്ലാതിരുന്നതിനാൽ പിന്നീട് ഇതങ്ങനെ ശ്രേദ്ധിക്കതായി. ഇതിനിടക്ക് പലപ്പോഴും ഇതെന്താണെന്നു കണ്ടു പിടിക്കാൻ ഞാനും അനീഷും പല ശ്രമങ്ങളും നടത്തി. പാതിരാത്രി വീടിനു പുറത്തും അകത്തും മേളിലുമൊക്കെയായി ഒരുപാട് തവണ കാവലിരുന്നു. പക്ഷേ, അങ്ങനെ ഇരിക്കുന്ന ദിവസങ്ങളിൽ ഇത് വരാറില്ല.ഒരു ദിവസം രാത്രി 2 മണി കഴിഞ്ഞു കാണും . പുറത്ത് ഭയങ്കര വെട്ടം. ഇറങ്ങി നോക്കുമ്പോൾ ഞങ്ങൾ കാണുന്നത് പുതിയതായി മേടിച്ച ബാട്മിന്ടൻ നെറ്റും അത് കളി കഴിഞ്ഞു മടക്കി വെക്കുന്ന തെങ്ങിൻ തൈയും തനിയെ നിന്ന് തീ കത്തുന്നു. ഈ സംഭവത്തോടെ ഞങ്ങള്ക്ക് അല്പം പേടി കൂടി, ഞങ്ങൾ വേറെ വീട് അന്വേഷിച്ചു തുടങ്ങി. ഒരു ദിവസം അനീഷ് അവധിക്കു തന്റെ നാട്ടിലേക്ക് പോയി പകരം ബിനീഷ്(കുട്ടൻ) എത്തി. പുള്ളിക്കണേൽ ഇതിൽ അല്പം പോലും വിശ്വാസം ഇല്ല. കുട്ടൻ ആ വീട്ടില് മേളിൽ അനീഷ് കിടന്നിരുന്ന മുറിയിൽ താമസം തുടങ്ങി. (മേളിലെ നിലയിൽ കുട്ടൻ മാത്രമാണ് താമസം.) ഏകദേശം ഒരാഴ്ചക്ക് ശേഷം പതിവില്ലാതെ കുട്ടൻ വൈകുന്നേരം പായും തലയിണയുമയി താഴെ ഹാള്ളിൽ വന്നു കിടക്കനോരുങ്ങി, മേളിൽ കിടക്കനോക്കുന്നില്ലത്രേ പൊടി അടിച്ചു കേറുന്നു, പാതിര കഴിഞ്ഞാൽ ഭയങ്കര കാറ്റും എന്ന്. ഞങ്ങൾ താഴെ ഹാള്ളിൽ കിടക്കുന്നത് ആവുന്നത്ര വിലക്കി. അവസാനം ഞാനും ഷാജുവും കൂടെ ഹാള്ളിൽ കുട്ടന് കൂട്ട് കിടന്നു. പേടിയിൽ ഉപരി എനിക്കിതു എന്താണെന്നറിയാനുള്ള ആകാംക്ഷ ആരുന്നു കൂടുതൽ. നേരം വെളുക്കുന്നതു വരെ ഞാൻ മേളിൽ സ്റെപ്പിലേക്ക് നോക്കി തിരിഞ്ഞും മറിഞ്ഞും കിടന്നു. 3 ദിവസം ഞങ്ങൾ ഇങ്ങനെ കിടന്നു. നാലാമത്തെ ദിവസം എനിക്ക് തിരുവനന്തപുരം പോവേണ്ട ആവശ്യം ഉണ്ടാരുന്നതിനാൽ ഞാനും ജഗദീഷും സ്ഥലത്തില്ലായിരുന്നു. അന്ന് കുട്ടൻ ഒറ്റക്കായിരിന്നു ഹള്ളിൽ കിടന്നത്. പിറ്റേന്ന് ഞങ്ങൾ ഉച്ചയോടെ തിരിചെതിയപ്പോളും കുട്ടൻ എണീറ്റിട്ടില്ല. വൈകുന്നേരം 3-4 മണിയോടെ എണീറ്റ കുട്ടൻ ആകെ പ്രശ്നം. ഈ വീട്ടില് ഇനി നില്ക്കില്ല എന്നൊക്കെ, ഞങ്ങൾ കുട്ടനെയും കൂട്ടി അടൂർ പോയി ഒരു ഹോട്ടലിൽ റൂം എടുത്തു. അവിടെ വെച്ചാണ് കഥ അറിയുന്നത്.തലേന്ന് രാത്രി ഹാള്ളിൽ ഒറ്റയ്ക്ക് കിടന്ന കുട്ടൻ കുറെ കഴിഞ്ഞപോൾ ആരോ മേലിൽ നടക്കുന്ന ഒച്ച കേട്ടു.. തലമൂടി പുതച്ചിരുന്ന പുതപ്പ് പതിയെ മാറ്റി നോക്കിയപ്പോൾ ഏകദേശം 6 അടി പൊക്കമുള്ള ഒരു ഒഴുകിയ ആൾ രൂപം(ആണോ പെണ്ണോ എന്ന് ചോതിച്ചാൽ വ്യക്തമല്ല ഒന്നും ) ശബ്ദതിനോടോപ്പിച് പതിയെ സ്റ്റെപ് ഇറങ്ങി വരുന്നു. അവസാന പടിയിൽ നിന്ന് താഴെ ഇറങ്ങാതെ കുട്ടനെ നോക്കുന്ന രീതിയിൽ 2 മിനിറ്റ് നേരം ആ പടിയിൽ നിന്ന ശേഷം ഹാള്ളിൽ ഇറങ്ങാതെ തിരികെ കയറിപ്പോയി. കിടന്ന കിടപ്പിൽ നിന്ന് അനങ്ങനവാതെ, മിണ്ടാനാവാതെ, തൊട്ടടുത്ത് കിടന്നുന്ന ഫോണ് പോലും എടുക്കാനാവാതെ കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു. കുറെ കഴിഞ്ഞു എണീറ്റ കുട്ടൻ എന്ത് ചെയ്യണമെന്നറിയാതെ ആ ഹാള്ളിൽ തലങ്ങും വിലങ്ങും നടന്നു. നേരം വെളുത്തു തുടങ്ങിയ ശേഷമാണു ഉറങ്ങിയത്. ഈ സംഭവം കേട്ട ഞങ്ങൾ ആകെ നടുങ്ങി. ഈ സംഭവത്തിന് ശേഷം 3മത്തെ ദിവസം ഞങ്ങൾ ആ വീട്ടിൽ നിന്ന് താമസം മാറി. എഗ്രിമെന്റ് കുറെ നാൾ കൂടേ ഉണ്ടാരുന്നതിനാൽ 2 മാസങ്ങള കൂടേ കഴിഞ്ഞാണ് പൂർണമായും താമസം മാറുന്നത്. അത് വരെ ഞാനും ജഗദീഷും ജോലി കഴിഞ്ഞു വൈകി വരുന്ന ദിവസങ്ങളിൽ രാത്രി യാത്ര ഒഴിവാക്കാൻ അവിടെ തന്ഗാരുണ്ടാരുന്നു.

Leave a Reply

%d bloggers like this: