September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി

ആ സ്ത്രീ മരിച്ചതാണല്ലോ എന്ന് ഞാൻ ഓർത്തത്

Spread the love

ഞാൻ പറയാൻ പോകുന്നത് എന്റെ ലൈഫിൽ നടന്ന അല്ലെങ്കിൽ നടന്ന് കൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ സംഭവം ആണ്. ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ഒരു ചോദ്യം. ഇത്തരം അനുഭവങ്ങളെ കുറിച്ച് ഇതിനു മുന്പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല . ആർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണം . എന്റെ വീടിനടുത്ത് ഒരു സ്ത്രീ താമസിച്ചിരുന്നു. husband 2 കുട്ടികൾ. എന്റെ വീടിന് മുന്നിലുള്ള വഴിയിലൂടെയാണ് അവർ അവരുടെ വീട്ടിലേക്ക് പോകുന്നത്. അങ്ങനെ അധികം ആരോടും സംസാരിക്കുന്ന ഒരു പ്രകൃതക്കാരി അല്ല അവർ. ഞാനും കാണും എന്നല്ലാതെ സംസാരിച്ചിട്ടില്ല. സംസാരിച്ചിട്ട് മാത്രം എന്നല്ല നേരെ നോക്കി ചിരിച്ചിട്ട് പോലും ഇല്ല. അവർ ആകെ എന്റെ വീട്ടിൽ സംസാരിക്കുന്നതു അമ്മയോടാണ്. ഞാൻ +2 വിന് പഠിക്കുമ്പോൾ അവർ തൂങ്ങി മരിച്ചു. എന്തിനാണെന്നോ എന്താണെന്നോ വ്യക്തമല്ല. ആദ്യം കേട്ടപ്പോൾ ഏത് മരണവാർത്ത കേട്ടാലും നമുക്കുണ്ടാകുന്ന ചെറിയൊരു ഷോക്ക്‌ എനിക്കും ഉണ്ടായി. പിന്നെ ഞാൻ അത് മറന്നു. വീട്ടുകാര് വല്ലപ്പോഴും അവരെ കുറിച്ച് പറയുമ്പോൾ മാത്രമാണ് ഞാൻ അവരെ കുറിച്ച് ഓർത്തിരുന്നത്. അങ്ങനെ അവര് മരിച്ചിട്ട് ഒരു 2 വര്ഷം കഴിഞ്ഞ് കാണും. ഒരു ദിവസം ഞാൻ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ഫ്രണ്ടിന്റെ അടുത്ത് പോയി. ഹോളിഡേ ആയതു കൊണ്ട് തന്നെ കുറച്ച് നേരം സംസാരിച്ചിരുന്നു. തിരിച്ച് വന്നപ്പോൾ അവളുടെ കയ്യിൽ നിന്നും ഒരു ലൈബ്രറി ബുക്കും എടുത്തിട്ടുണ്ടായിരുന്നു. ഒരു ആറര മണി ആയിട്ടുണ്ടാവും സമയം. ഞാൻ ഈ ബുക്കും വായിച്ചുകൊണ്ടാണ് റോഡിലൂടെ നടന്ന് വരുന്നത്. കാര്യം ഒരു 3 വീട് കഴിഞ്ഞാൽ എന്റെ വീട് ആണ്. ഞാൻ നടന്നു വരുന്നതിന്റെ നേരെ opposite ആരോ നടന്ന് വരുന്നുണ്ടെന്നു എനിക്ക് മനസിലായി എന്നാലും ബുക്കിൽ നിന്ന് കണ്ണെടുത്തില്ല. opposite വന്നയാൾ എന്റെ കുറച്ച് അടുത്തെത്തിയപ്പോൾ ഞാൻ നോക്കി. നോക്കിയപ്പോൾ മരിച്ചു പോയി എന്ന് പറഞ്ഞ ആ ചേച്ചി ആണ്. അവർ നേരെ തന്നെ നോക്കി നടക്കുകയാണ്. ഒരു ലൈറ്റ് യെല്ലോ സാരി.ഞാൻ opposite വരുന്നതൊന്നും അവർ ശ്രദ്ധിക്കാതെ അവർ മുന്നോട്ടു നടന്നു വരികയാണ്‌. പുള്ളിക്കാരി മരിച്ചു പോയി എന്നുള്ള ഒരു കാര്യം എന്റെ മനസിലേക്ക് ആദ്യം വന്നില്ല. എന്റെ അടുത്തെത്തിയപ്പോൾ അവര് വളരെ കഷ്ട്ടപ്പെട്ട് സാവധാനത്തിൽ തല തിരിച്ച് എന്നെ നോക്കി. അതുപോലെ തന്നെ തലതിരിച്ച് എന്നെ കടന്ന് നടന്ന് പോയി . അവര് കടന്ന് കഴിഞ്ഞപ്പോളാണ് അവർ മരിച്ചതാണ് എന്നൊരു ബോധം എനിക്കുണ്ടായത് . ഞാൻ തിരിഞ്ഞ് നോക്കി അവര് നടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അത് നടക്കുക എന്ന് പറയാൻ പറ്റില്ല. ഒഴികി പോകുക എന്നൊക്കെ പറയുന്നപോലെ but അത്യാവിശം സ്ലോ ആയി . ഞാൻ എന്റെ വീടിന്റെ ഗേറ്റിന് മുന്നില് എത്തിയിരുന്നു . അവർ അവരുടെ വീടിലേക്ക്‌ കയറുന്ന വഴിയിലേക്ക് തിരിയുന്നത് വരെ ഞാൻ കണ്ടു. ബാക്കി ഇവരുടെ വീടിലേക്ക്‌ പോകുന്ന വഴി എന്റെ റൂമിൽ നിന്നാൽ കാണാം. ഞാൻ വീട്ടിലേക്ക് ഓടി എന്റെ റൂമിലെ കർട്ടൻ ഒക്കെ മാറ്റി സൈഡിലൂടെ പോകുന്നത് കാണാം എന്നോർത്ത്. ബട്ട്‌ അവിടെ നിന്ന് നോക്കിയിട്ടും പുറത്തു വന്നു നോക്കിയിട്ടും പിന്നെ അവിടെ ഒന്നും കണ്ടില്ല. അന്നും ഇന്നും എനിക്കിതോർത്ത്‌ യാതൊരു പേടിയും തോന്നിയിട്ടില്ല. but ഞാൻ കണ്ട ഒരു കാര്യമാണ്. ഞാൻ ഇന്നിത് പോസ്റ്റുന്നത് ,, ഇന്നലെ ഞാൻ ആ വ്യക്തിയെ ഒരിക്കൽ കൂടി കണ്ടു. അതായത് 6 വർഷത്തിന് ശേഷം. ആദ്യം കണ്ട അത്ര സമയം കണ്ടില്ല 10,15 secnds മാത്രം. യാതൊരു attachmento പരിജയമോ ഇല്ലാത്ത ഞാൻ എന്ത് കൊണ്ട് കണ്ടു എന്ന് എനിക്കിപ്പോളും യാതൊരു ഐഡിയയും കിട്ടിയിട്ടില്ല. നിങ്ങൾക്ക്കാർക്കെങ്കിലും ഇത് പോലത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഒന്ന് പറയു.

Leave a Reply

%d bloggers like this: