May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആത്മാർത്ഥ സുഹൃത്തുക്കൾ മരിച്ചാലും പിരിയില്ല

Spread the love

ഞാനും എന്റെ സുഹൃത്ത് മനുവും ചെന്നൈയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലം. 4ഭാഗം ഉള്ള ഒരു ക്വാർട്ടേഴ്‌സിൽ ഒന്നിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അപ്പുറത്തു 2 ഭാഗങ്ങളിൽ തമിഴാന്മാരായിരുന്നു താമസിച്ചിരുന്നത് ഒരു ഭാഗം ഒഴിഞ്ഞു കിടക്കുന്നു. ഞാനും മനുവും ഒരു മനസും 2 ശരീരവും ആയിരുന്നു.ഞങ്ങളുടെ സൗഹൃദം കണ്ടു മറ്റു കൂട്ടുകാർ അസൂയപ്പെടുമായിരുന്നു. ഒരു ദിവസം മനുവിന് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു.അവന്റെ അമ്മൂമ്മ മരിച്ചു.രാത്രി തീവണ്ടിക്ക് പോകാൻ തീരുമാനിച്ചു 9 മണിക്കാണ് വണ്ടി 8 മണിക്ക് അവൻ പോകാനിറങ്ങി നല്ല മഴയുണ്ടായിരുന്നു അത് കാരണം ഞാൻ കൊണ്ടാക്കാമെന്നു പറഞ്ഞു പക്ഷെ അവൻ എന്നോട് പറഞ്ഞു നീ വരണ്ട ഞാൻ പൊക്കോളമെന്നു.അങ്ങനെ അവൻ ഇറങ്ങി സമയം 9.17 ഞാൻ കിടക്കാൻ കട്ടിലിൽ വന്നിരുന്നു.സമയം അവൻ വണ്ടിയിൽ കയറിക്കാനുമോ ട്രെയിൻ കറക്റ്റ് ടൈമിൽ വന്നോ എന്നൊക്കെ വിചാരിച്ചു അവനെ വിളിക്കാൻ ഫോൺ എടുത്തതും കാളിംഗ് ബെൽ അടിച്ചു ഞാൻ പോയി വാതിൽ തുറന്നു ഞാൻ പേടിച്ചു പോയി മനുവിതാ മുന്നിൽ നിൽക്കുന്നു. ഞാൻ ചോദിച്ചു: നീയെന്താ പോയില്ലേ? മനു: അളിയാ വണ്ടി എവിടെയോ പാളം തെറ്റി ഇനി നാളെയെ വണ്ടി ഉളളൂ ഞങ്ങൾ അകത്തോട്ടു കയറി. നീ വല്ലതും കഴിച്ചോ ഞാൻ ചോദിച്ചുഞാൻ ദോശ കഴിച്ചു അവൻ പറഞ്ഞു സമയം 9.43ഞങ്ങൾ ഉറങ്ങാൻ കിടന്നു നല്ല മഴയും കാറ്റും ഉണ്ടായിരുന്നു.രാത്രി ഞാൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു ഫോണിൽ നോക്കി 1.30.പക്ഷെ അവനെ കട്ടിലിൽ കാണുന്നില്ല പെട്ടെന്ന് ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കെട്ടു.ദോശ പണി പറ്റിച്ചോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.ഞാൻ തിരിച്ചു വന്നു കിടകുന്നുറങ്ങി രാവിലെ 5.00 മാണി ആയപ്പോൾ അലാറം അടിച്ചു ഞാൻ എഴുന്നേറ്റു.അവൻ നല്ല സുഖമായി ഉറങ്ങുന്നു. 15 മിനിറ്റ് fb യിൽ കയറി കുത്തിക്കൊണ്ടിരുന്നു.അതിനു ശേഷം ഞാൻ അടുക്കളയിലേക്കു പോയി പാലെടുത്തു ചായ വെച്ചു. ചായ തിളപ്പിച്ച് ഗ്ലാസിൽ ഒഴിച്ച് അവൻ കൊടുക്കാനായി ഒരുങ്ങി പെട്ടെന്ന് ഫോൺ റിങ് ചെയ്തു ഒരു നമ്പർ ആണ്.ഞാൻ അറ്റൻഡ് ചെയ്തു ഒരു തമിഴനാണ് അപ്പുറത്തു.”ഹലോ സർ ഇത് ഹോസ്പിറ്റലിൽ ഇരുന്നു പേശറേൻ ഉന്നുടെ ഫ്രണ്ട് മനു നേത്തു നെറ്റിൽ ഒരു അസിസിഡന്റിൽ ഇരന്നു പോയിട്ടെന്” ഞാൻ ഞെട്ടി വിറച്ചു ചായ ഗ്ലാസ് നിലത്തു വീണു ഞാൻ കട്ടിലിൽ പോയി നോക്കി അവൻ ഇല്ല.പക്ഷെ അവന്റെ പുതപ്പും തലയിണയും കണ്ടാൽ ഒരാൾ കിടന്നിട്ട് എഴുന്നേറ്റ പോലെ ഉണ്ട്.എന്റെ ബോധം പോയി.ഉണർന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആണ് ചുറ്റും എന്റെ ഫ്രണ്ട്സ് നിൽപ്പുണ്ട് .ഞാൻ ചോദിച്ചു മനു?അവന്റെ ബോഡി പോസ്റ്റ്മാർട്ടം ചെയ്തു ബോഡി നാട്ടിലേക്കി കൊണ്ട് പോയി.ഞാൻ അലറി കരഞ്ഞു എൻറെ സമനില തെറ്റാണ് തുടങ്ങി. “2 വര്ഷം ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരുന്നു.ദൈവഹിതം പോലെ ഒരു ജൂൺ30ന് ഞാൻ ഡിസ്ചാർജ് ആയി (2 വര്ഷം മുൻപ് ജൂൺ 30 അവൻ മരിച്ച ദിവസം)ഞാൻ ചെന്നൈയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു വന്നു.2 മാസക്കാലം ഞാൻ വീട്ടിനുള്ളിൽ തന്നെ ഇരുന്നു.അത് കണ്ടു വീണ്ടും മനോ നില തെട്ടുമെന്നു ഓർത്തു അമ്മ വളരെ സങ്കടപ്പെട്ടു.ഒരു ദിവസം ഞാൻ പുറത്തിറങ്ങി അമ്മക്കു സന്തോഷമായി.ഞാൻ കുളിച്ചു റെഡി ആയി ഫുഡ് കഴിച്ചു. കൂട്ടുകാരനെ വീട്ടിൽ പോയി അവന്റെ ബൈക്ക് വാങ്ങിച്ചു നേരെ പോയി മനുവിന്റെ നാട്ടിലേക്കു. അവൻ ചെന്നെയിൽ വച്ച് എന്നൊടു എപ്പോളും പറയുമായിരുന്നു ഒരു ദിവസം അവന്റെ വീട്ടിൽ ചെല്ലണം എന്നും അവന്റെ കൂടെ 2 ദിവസം താമസിക്കണം എന്നും .പക്ഷെ അതിനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നില്ല. 12 മണി ആയപ്പോൾ മനുവിന്റെ വീട്ടിൽ എത്തി.ഞാൻ കാലിങ് ബെൽ അടിച്ചു ഒരു വൃദ്ധയായ സ്ത്രീ വാതിൽ തുറന്നു.അത് അവന്റെ അമ്മ ആണ് ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട്.അവനെ എല്ലാരേയും അവൻ ഫോട്ടോ കാണിച്ചിട്ടുണ്ട്.ആസ്ത്രീ എന്നെ സംശയത്തോടെ നോക്കി ഞാൻ പറഞ്ഞു എന്റെ പേര് രാജീവ് മനുവിന്റെ.. അത്രയും പറഞ്ഞപ്പോൾ അവർ എന്റെ നെഞ്ചിലേക്ക കരഞ്ഞു് കൊണ്ട് വീണു. പെട്ടെന്ന് എന്റെ കണ്ണും നിറഞ്ഞു.അകത്തിന്ന് ഒരു സ്ത്രീയും പുരുഷനും വന്നു. അത് അവന്റെ പെങ്ങളും അളിയനും ആണ്.ആ സ്ത്രീ അമ്മയെ അകത്തോട്ടു കൊണ്ട് പോയി അളിയൻ എന്നോട് ഇരിക്കാൻ പറഞ്ഞു.ഞാൻ ഉമ്മറത്ത് കസേരയിൽ ഇരുന്നു.ചുവരി കണ്ണോടിച്ചു അവന്റ അമ്മൂമയുടെ ഫോട്ടോ തൊട്ടടുത്ത് അവന്റെ ഫോട്ടോ അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അളിയൻ കാണാതെ ഞാൻ കണ്ണീരു തുടച്ചു.ഞാൻ ചോദിച്ചു എവിടെയാ മനുവിന.. അപ്പോൾ അദ്ദേഹം തെക്കു വശത്തേക്ക് ചൂണ്ടി കാണിച്ചുഞാൻ അവനെ അടക്കിയ സ്ഥലത്തു പോയി നിന്ന് 2 മിനുട്ട് പ്രാർത്ഥിച്ചു ,കരഞ്ഞു .പെട്ടെന്ന് അവന്റെ അളിയൻ വിളിച്ചു രാജേവ്….ഞാൻ അങ്ങോട്ട് ചെന്നു അവന്റെ പെങ്ങൾ ഒരു കപ്പ് നാരങ്ങാ വെള്ളം തന്നു.ഞാൻ അത് കുടിച്ചു കുറച്ചു നേരം സംസാരിച്ചിരുന്നു.ഞാൻ വീട്ടിലേക്കു തിരിച്ചു 2 മണി ആയപ്പോൾ വീട്ടിൽ എത്തി ചോറ് കഴിച്ചു കിടന്നു ഉറങ്ങി.5.10 ആയപ്പോൾ എഴുന്നേറ്റു ഉമ്മറത്തേക്കു വന്നു.അമ്മ ചോദിച്ചു: നീ രാവിലെ എവിടെ പോയിരുന്നു? ഞാൻ മനുവിന്റെ വീട്ടിൽ പോയിരുന്നതാ.”ഞാൻ അന്ന് രാത്രി ചെന്നെയിൽ വച്ചുണ്ടായ കാര്യങ്ങൾ അമ്മയോടും കൂട്ടുകാരോടും പല പ്രാവശ്യം പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല.പിന്നീട് ഞാൻ പറഞ്ഞിട്ടുമില്ല” പിറ്റേ ദിവസം രാവിലെ ഞാൻ അമ്മയോട് പറഞ്ഞു.ഞാൻ വീണ്ടും ചെന്നെയിൽ എന്തെങ്കിലും കമ്പനിയിൽ ജോലിക്കു പൊക്കൂട്ടെ? അവന്റെ കൂടെ താമസിച്ച മുറിയിൽ താമസിക്കാം അവനുമായി കറങ്ങിയ സ്ഥലമൊക്കെഎം ഒന്ന് കൂടേ കാണാം എന്നായിരുന്നു മനസ്സിൽ.അമ്മ പറഞ്ഞു ഇനി നീ എന്നെ വിട്ടു എങ്ങോട്ടും പോകേണ്ട ഇവിടെ എന്തെങ്കിലും ജോലി നോക്ക്.പക്ഷെ എന്റെ മനസ്സിൽ ചെന്നൈയിൽ പോകണം എന്നായിരുന്നു.ഞാൻ ചെന്നൈയിൽ ഉള്ള ഒരു ഫ്രണ്ടിനെ വിളിച്ചു സംസാരിച്ചു. അവൻ പറഞ്ഞു ജോലി കിട്ടാൻ എളുപ്പം ആണ് പക്ഷേ നിങ്ങളുടെ പഴയ ക്വാർടേഴ്‌സിൽ താമസിക്കാൻ പറ്റിയില്ലഞാൻ ചോദിച്ചു എന്താ?അവൻ പറഞ്ഞു ആ ക്വാർട്ടേഴ്‌സ് 3 മാസം മുൻപ് പൊളിച്ചു ഇപ്പോൾ പുതിയ ഹോട്ടൽ പണിയുവാ.ഇത് കേട്ട് എനിക്ക് സങ്കടം വന്നു പിന്നെ ഞാൻ ചെന്നൈ മോഹം വിട്ടു. ഒരു മാസം കഴിഞ്ഞു നാട്ടിൽ ഒരു കമ്പനിയിൽ ജോലി ശരി ആയി.ജീവിതം പഴയ പോലെ ആയി.എങ്കിലും അന്ന് രാത്രിയിലത്തെ സംഭവവും മാനസിക കേന്ദ്രത്തിൽ ഞാൻ കഴിഞ്ഞ നാളുകളും എന്റർ മനസ്സിൽ തെളിയും അപ്പോൾ ഞാൻ ക്ഷേത്രത്തിൽ പോയി അവന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കും.എവിടെയെങ്കിലും ഇരുന്നു അവൻ എന്നെ അപ്രത്യക്ഷമായി എന്നെ സ്നേഹിക്കുന്നുണ്ടാവാം.

Leave a Reply

%d bloggers like this: