January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഒരു കാള രാത്രി

Spread the love

സമയം പതിനൊന്ന് രാത്രി മണി കുട്ടിക്കാനം മലനിരകളില്‍ തട്ടി വന്യഭാവത്തിലെത്തുന്ന കാറ്റ് ചൂളമരങ്ങക്കിടയിലൂടെ വരുന്ന ഹുംങ്കാര ശബ്ദത്തെ അവഗണിച്ചാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത് അല്പം ദൂരെ ഡൈനിംഗ് ഹാള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നു വരുന്ന വെളിച്ചം ഹാളിലേക്ക് നീളുന്നുണ്ട് ….ആ വെളിച്ചം സൃഷ്ടിക്കുന്ന കാറ്റിലാടുന്ന വൃക്ഷ ശിഖരങ്ങളുടെ നിഴലുകള്‍ ജനല്‍ ചില്ലകളില്‍ വികൃത രൂപം തീര്‍ക്കുന്നുണ്ട് എന്തോ എന്റെയുള്ളില്‍ ചെറിയ ഭയം തോന്നുന്നുണ്ട് …ഡോര്‍മിറ്ററിയില്‍ ഞാനും ….സുഹൃത്തുക്കളായ ജിന്‍സും അനൂപ് കൃഷ്ണനും ജസ്റ്റസ് ചേട്ടനും മാത്രം മറ്റുള്ളവര്‍ താഴെ റൂമുകളിലാണ് കിടക്കുന്നത്… വിശാലമായ കിടപ്പാടം തപ്പി ഞങ്ങള്‍ വന്നു കൂടിയതാണ് ഡോര്‍മിറ്ററിയില്‍……
ജനല്‍ചില്ലയിലെ നിഴലുകള്‍ എന്നെ വീണ്ടു ഭീതിയിലാഴ്ത്തുന്നു കറുത്ത കരങ്ങള്‍ നീണ്ടുവരുന്നതു പോലെ….. എന്റെ ഉമിനീര്‍ വറ്റി ..ഞാന്‍ ജസ്റ്റസ് ചേട്ടനെ വിളിച്ചു… അങ്ങേര് അതിനെ നിസാര വല്‍ക്കരിച്ചു..പുതപ്പു കൊണ്ട് തലമൂടി….. ജിന്‍സും അനൂപും കേട്ടില്ലെന്ന് നടിച്ചു… അപ്പോഴാണ് ഞാന്‍ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത് എന്റെ തൊട്ടടുത്തുള്ള ജനലിന് കൊളുത്തില്ല .ഒറ്റ ഉരുളലായിരുന്നു….. മൂന്ന് ബെഡ് അപ്പുറത്താണ് ചെന്ന് നിന്നത്…..കണ്ണില്‍ ചെറിയ മയക്കം ..കയറി വന്നു….
ഡും..ഡും..ഡും… പെട്ടെന്നാണ് വാതിലില്‍ ആരോ ഉലയ്ക്കുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം…. ഞെട്ടിത്തരിച്ച് പോയി ഞങ്ങള്‍ …..വാതില്‍ തുറക്കാന്‍ എനിക്കു പേടി …. ജിന്‍സും അനൂപും വാതില്‍ തുറക്കാനായി ചെന്നു.. ……ഹാളിനുള്ളിലെ ലൈറ്റിട്ട ഉടനെ ശബ്ദം നിലച്ചു….കതക് തുറന്ന് ആരുമില്ല…താഴെ റൂമില്‍ കിടന്നിരുന്ന സഹയാത്രികരാരെങ്കിലും പേടിപ്പിക്കുവാന്‍ വേണ്ടി വാതിലില്‍ മുട്ടിയിട്ട് ഓടിയതാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു…… പത്ത് മിനിറ്റു കഴിഞ്ഞു കാണും വീണ്ടും വാതിലിന്റെ ഓടാമ്പലില്‍ തുറക്കാനായി ബലം പ്രയോഗിക്കുന്ന ശ്ബദം….. ജിന്‍സ് വീണ്ടും വാതില്‍ തുറന്നു….ആരുമില്ല…. എന്തായിരിക്കും ഓടാമ്പല്‍ ചലിക്കുന്നതിന്റെയും ശബ്ദം ഉണ്ടാകുന്നതിന്റെയും പൊരുള്‍ ..ഒടുവില്‍ ജിന്‍സ് ഒരു നിഗമനത്തിലെത്തി..ശക്തമായ കാറ്റാണ് അതില്‍ കെട്ടിടം പോലും വിറകൊള്ളുന്നു… വരാന്തയിലെ ജനലിന്റെ പൊട്ടിയ ഗ്ലാസിനുള്ളിലൂടെ ശക്തമായി കാറ്റ് വന്ന് വാതിലില്‍ മുട്ടുമ്പോള്‍ ഓടാമ്പല്‍ ചലിക്കുന്നതാണ് ശബ്ദമുണ്ടാകാന്‍ കാരണം… ( മറ്റൊരു കാരണം അവിടെ കണ്ടെത്തുവാന്‍ ഇല്ലായിരുന്നു) അനൂപും ജിന്‍സും കൂടി ഡോര്‍മിറ്ററിക്കുള്ളില്‍ നിന്നും കട്ടിയുള്ള പേപ്പര്‍ എടുത്ത് മടക്കി ഓടാമ്പലിനും കതക് പാളിക്കുമിടയില്‍ തിരുകി ..ഇനി അവ ചലിക്കില്ലെന്ന് ഉറപ്പു വരുത്തി… ആശ്വാസത്തോടെ ഞങ്ങള്‍ കിടന്നു…
രാത്രി പ്ന്ത്രണ്ട് മണി…. വാതില്‍ ശക്തമായ ഉലയുന്നതിന്റെയും തുറക്കാന്‍ ശ്രമിക്കുനന്തിന്റെയും ശബ്ദം കേട്ട് ഞങ്ങള്‍ നാലു പേരും ഞെട്ടിയുണര്‍ന്നു……. തളം കെട്ടിയ നിശബ്ദതയില്‍ പേടിപ്പെടുത്തുന്ന വാതിലിന്റെ ശബ്ദം കൂടി വരു്ന്നതായി തോന്നി….മുമ്പ് പോയതു പോലെ വാതില്‍ വലിച്ചു തുറക്കുവാന്‍ ആര്‍ക്കും ധൈര്യം പോരായിരുന്നു………ജസ്റ്റസ് ചേട്ടന്‍ കട്ടിലില്‍ തന്നെയിരിക്കുകയാണ് ..ഞങ്ങള്‍ മൂന്നു പേരും വാതിലിനരികിലേക്ക് നീങ്ങി … വിറയ്ക്കുന്ന കൈകളോടെ വാതിലിനരികിലെ സ്വിച്ച് ഓണാക്കി….ഹാളില്‍ വെളിച്ച്ം പര ന്നു … പെട്ടെന്ന് പുറത്തെ ശ്ബ്ധം നിലച്ചു……. എന്റെ ഉമിനീര്‍ വറ്റി … കാലിലൂടെ ഒരു തരിപ്പ് കയറി വന്നു…. ജി്ന്‍സ് പതിയെ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു…. ഒരു മിനിറ്റിന്റെ ഇടവേള…. വലിയ ശബ്ദത്തോടെ വാതില്‍ ഉലയുവാന്‍ തുടങ്ങി …..പരീക്ഷണമെന്നോണം വീണ്ടും ലൈറ്റിട്ടു…പുറത്തെ ശബ്ധം നിലച്ചു….. രണ്ടും കല്പിച്ച് ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി…. അനൂപും ജിന്‍സ,ും കൂടി വാതില്‍ വലിത്തു തുറക്കും ആ നിമിഷം ഞാന്‍ ലൈറ്റിന്റെ സ്വിച്ച് ഇടും… വീണ്ടും ഭയാനകമായ …നിശബ്ദത..ശ്വാസഗതികളുയര്‍നന്നു….
പരസ്പരം ആംഗ്യങ്ങള്‍ കൈമാറി….. ഒരു നിമിഷം വാതില്‍ വലിച്ചു തുറന്നതും ലൈറ്റിട്ടതും ഒരുമിച്ചായിരുന്നു…… പുറത്ത് ആരുമില്ലായിരുന്നു……… പക്ഷേ ..എന്താണ് സംഭവിക്കുനന്തെന്ന് മാത്രം ഞങ്ങള്‍ക്ക് മനസ്സിലായില്ല… അല്പം കടലാസ് കൂടി ഓടാമ്പലിനിടയില്‍ തിരുകി..ഞങ്ങള്‍ ഉറങ്ങുവാന്‍ കിടന്നു….പുതിയ ഒരു പുലരിയിലേക്ക് മിഴി തുറക്കുന്നതു വരെ രംഗം ശാന്തമായിരുന്നു…..

Leave a Reply

%d bloggers like this: