January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

റുമേനിയായിലെ ബസിയു എന്ന പ്രേതവനം

Spread the love

നിഗൂഢവും അജ്ഞാതവുമായ പ്രതിഭാസങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ് റൊമാനിയയിലെ ഹോയ ബസിയു കാടുകള്‍. അസാധാരണമായ നിരവധി സംഭവങ്ങളെ തുടര്‍ന്നാണ് ബസിയു കാടുകള്‍ ലോകശ്രദ്ധയിലേക്ക് വരുന്നത്. റുമാനിയക്കാര്‍ക്ക് നേരത്തെ പരിചിതമായിരുന്നെങ്കിലും 1968ല്‍ ഈ കാടുകളില്‍ നിന്നും എടുത്ത പറക്കും തളികയുടെ ചിത്രത്തോടെയാണ് ബസിയു ലോകപ്രസിദ്ധമാകുന്നത്.

ബസിയുവില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ ഉപബോധമനസിലുള്ള ഭയം പോലും മറനീക്കി പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. കാട്ടിലെ മരങ്ങള്‍ തമ്മില്‍ ഉരയുന്ന ശബ്ദം മറ്റേതോ ലോകത്തുനിന്നും വരുന്നതുപോലെയാകും അനുഭവപ്പെടുക.

ഈ കാട്ടിലെത്തുന്ന ഓരോരുത്തരും മറക്കാനാത്ത അനുഭവങ്ങളുമായിട്ടായിരിക്കും മടങ്ങുക. ബസിയു കാട്ടില്‍ കയറാന്‍ ധൈര്യം കാണിച്ച പലര്‍ക്കും ഛര്‍ദ്ദിയും തലവേദനയും അനുഭവപ്പെട്ടിട്ടുണ്ട്. ഇതില്‍ ഗവേഷകരും സഞ്ചാരികളും ധൈര്യം തെളിയിക്കാന്‍ കയറിയവരുമെല്ലാമുണ്ട്. ചിലര്‍ക്ക് ശരീരം പൊള്ളിപ്പോയ അനുഭവം പോലും ഉണ്ടായിട്ടുണ്ട്.

ബസിയുവിലേക്ക് കുടുംബത്തോടെയും സുഹൃത്തുക്കളുമായും പോയ പലരും ക്യാമറയിലെടുത്ത ചിത്രങ്ങള്‍ പിന്നീട് നോക്കിയപ്പോഴാണ് ഞെട്ടിയിട്ടുള്ളത്. കൊടുംകാട്ടില്‍ തങ്ങളെ കൂടാതെ മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നുവെന്ന തിരിച്ചറിവാണ് അവരെ ഭയപ്പെടുത്തിയത്.നേരില്‍ കാണാന്‍ കഴിയാത്ത പലരൂപങ്ങളും ഇവര്‍ എടുത്ത ഫോട്ടോകളിലുണ്ടായിരുന്നു. മരിച്ചവരുടെ രൂപങ്ങള്‍ പോലും ഇത്തരത്തില്‍ ഫോട്ടോകളില്‍ വന്നെന്ന് അവകാശപ്പെട്ടവരുണ്ട്.

രാത്രിയായാലും പകലായാലും നാട്ടുകാര്‍ പോകാന്‍ മടിക്കുന്ന പ്രദേശമാണിത്. ആത്മാവിലും അതീന്ദ്രിയ ശക്തികളിലും വിശ്വസിക്കുന്നവര്‍ ഇത് ആത്മാക്കളുടെ സാന്നിധ്യമുള്ള സ്ഥലമാണെന്നാണ് കരതുന്നത്. അസാധാരണമായ കാന്തിക പ്രഭാവങ്ങളും ബസിയു കാടുകളിലെ അസാധാരണ പ്രതിഭാസങ്ങള്‍ക്ക് പുറകിലുണ്ടെന്ന് പറയപ്പെടുന്നു.

റൊമാനിയയുടെ ബര്‍മുഡ ട്രയാംഗിള്‍ എന്നാണ് വെറും 250 ഹെക്ടര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ബൈക്കു വനം അറിയപ്പെടുന്നത്. ബൈക്കുവിലെ മരങ്ങള്‍ക്കിടയില്‍ നിന്നും അസാധാരണമായവെളിച്ചം വരുന്നതാണ് ബൈക്കുവിലെ മറ്റൊരു പ്രതിഭാസം. ലോകത്തിലെ നിഗൂഢമായ കാടുകളെക്കുറിച്ച് ബിബിസി 2013 ജനുവരിയില്‍ തയ്യാറാക്കിയ കുറിപ്പിലും ബൈക്കു സ്ഥാനം പിടിച്ചിരുന്നു.

വർഷങ്ങൾക്കു മുൻപാണ്; തന്റെ ആട്ടിൻപറ്റങ്ങളുമായി ആ ഇടയൻ റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അദ്ദേഹത്തെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും! ഇതൊരു കഥയാണ്. ഡ്രാക്കുള പ്രഭുവിന്റെ പേരിനാൽ ശ്രദ്ധേയമായ ട്രാൻസിൽവാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റി അവിടുത്തുകാർ പറഞ്ഞുപരത്തുന്ന കഥ. ആ വനത്തിനു പക്ഷേ പഴയ ആട്ടിടയന്റെ പേരാണിട്ടിരിക്കുന്നത്–ഹൊയ്‌യ ബസിയു. ട്രാൻസിൽവാനിയയ്ക്കടുത്തുള്ള ക്ലൂഷ്–നാപോക്ക നഗരത്തിന് അതിരിട്ടു നിലകൊള്ളുന്ന ഈ കാട് ഇന്ന് പ്രേതബാധയുടെ പേരിൽ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ്. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം.

മിലിറ്ററി ടെക്നിഷ്യനായ എമിൽ ബാർണിയ 1968 ഓഗസ്റ്റ് 18ന് പകർത്തിയ ഒരു ചിത്രത്തോടെയായിരുന്നു ലോകം ഹൊയ്‌യ ബസിയു കാടുകളെ ശ്രദ്ധിക്കുന്നത്. മരത്തലപ്പുകൾക്കു മുകളിലൂടെ തളികരൂപത്തിൽ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ഫോട്ടോയായിരുന്നു അത്. പിന്നീട് പലരും ഇത്തരത്തിൽ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയിൽ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളിൽ കണ്ടു. 1960കളിൽതന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകൻ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ൽ അദ്ദേഹം അന്തരിച്ച് ദിവസങ്ങൾക്കകം ദുരൂഹസാഹചര്യത്തിൽ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി!

ലോകത്ത് ഏറ്റവുമധികം പറക്കുംതളികകൾ കണ്ട സ്ഥലങ്ങളിലൊന്ന് എന്നതിനൊപ്പം തന്നെ കാടിനെക്കുറിച്ച് പ്രദേശവാസികൾക്ക് പറയാനുള്ളത് ഭയാനകങ്ങളായ കഥകളാണ്. ആട്ടിടയന്റെ കഥയ്ക്ക് ശേഷം വനം അറിയപ്പെടുന്നത് ‘റുമേനിയയുടെ ബർമുഡ ട്രയാംഗിൾ’ എന്നാണ്. കാട്ടിലേക്ക് കയറിപ്പോയ ഒട്ടേറെപ്പേരെ കാണാതായതും ഇതിന് ആക്കം കൂട്ടി. രാത്രികാലങ്ങളിൽ വെളിച്ചത്തിന്റെ ‘ഗോളങ്ങൾ’ കാടിനകത്തു നിറയെ കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ അലറിക്കരച്ചിലുകളും പിന്നെ അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെനിന്നുയരാറുണ്ട്. കാടിന് സമീപത്തു കൂടെ പോകുന്നവർക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയിൽ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ കാലങ്ങളായി വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.
ധൈര്യം സംഭവിച്ച് കാട്ടിലേക്ക് കയറിയവർക്കും പണി കിട്ടിയിട്ടുണ്ട്– ദേഹമാകെ ചൊറിച്ചിൽ, ആരോ ആക്രമിച്ചതു പോലെ മുറിവുകൾ, തൊലിപ്പുറത്ത് പൊള്ളലേൽക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോൾ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ; ചിലർക്കെല്ലാം തലചുറ്റലും ഛർദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്നം. കാട്ടിലേക്ക് കയറിയവർക്ക് തിരികെയിറങ്ങുമ്പോൾ അവർക്ക് അത്രയും നേരം ഹൊയ്‌യ ബസിയുവിൽ എന്തു ചെയ്തെന്ന് ഓർമയുണ്ടാകില്ലെന്നും ചിലർ പറയുന്നു. ഇതിന് ബലം പകരുന്ന ഒരു കഥയുമുണ്ട്– അഞ്ചുവയസ്സുകാരിയായ പെൺകുട്ടി ഒരിക്കൽ ഈ കാട്ടിൽ അകപ്പെട്ടു. പിന്നീടവളെ കാണുന്നത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്. പക്ഷേ അപ്പോഴും ആ കാട്ടിനകത്തു വച്ച് തനിക്കെന്താണു സംഭവിച്ചതെന്ന് അവൾക്ക് ഓർമയുണ്ടായിരുന്നില്ല. മാത്രവുമല്ല അഞ്ചു വർഷം മുൻപ് ധരിച്ച അതേ വസ്ത്രത്തിന് യാതൊരു കേടുപാടുകളുമുണ്ടായിരുന്നില്ല!

ഹൊയ്‌യ ബസിയു കാടിന്റെ മധ്യഭാഗത്തായുള്ള ഒരു പുൽപ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം. കാട്ടിനകത്ത് അസാധാരണമായ ആകൃതിയിൽ വളരുന്ന മരങ്ങളാണേറെയും. ചിലതിന്റെ ശാഖകൾ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ട കഥകളുമുണ്ട്. പ്രേതകഥകളിൽ മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ െചന്നായ്ക്കളെ ഉൾപ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. Poiana Rotund എന്നറിയപ്പെടുന്ന ഈ പ്രദേശം കാണാനാണ് ‘ധൈര്യശാലികളായ’ ടൂറിസ്റ്റുകളുടെ വരവ്.
യാതൊന്നും വളർന്നു ‘വലുതാകില്ല’ എന്നതാണ് ഈ വൃത്താകൃതിയിലുള്ള പ്രദേശത്തിന്റെ പ്രത്യേകത. എങ്കിലും പ്രദേശം നിറയെ പുല്ല് വളരുന്നുണ്ട്. നിശ്ചിത ഉയരത്തിലേക്ക് വളരില്ലെന്നു മാത്രം. പറക്കുംതളികകൾ ഇറങ്ങുന്ന സ്ഥലമാണിതെന്നാണ് ഒരു നിഗമനം. മറ്റൊരു കൂട്ടർ പറയുന്നത് കാട്ടിലെ ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ആ പ്രദേശത്താണെന്നും. ട്രാവൽ ചാനലിന്റെ ‘ഗോസ്റ്റ് അഡ്വഞ്ചേഴ്സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.അതുവരെ കഥയെന്നു കരുതിയിരുന്ന പല കാര്യങ്ങളിലും നേരിയ സത്യമുണ്ടെന്ന് മനസിലായതും ആ പ്രോഗ്രാമോടു കൂടിയാണ്. കാടിന്നകത്തെ അസാധാരണ കാഴ്ചകളും താപവ്യതിയാനവും വെളിച്ചവുമെല്ലാം ചിത്രീകരണ സംഘം പകർത്തി. പക്ഷേ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആർക്കും നൽകാനായിട്ടില്ല. അത്രയേറെ പഠനങ്ങളും പ്രദേശത്ത് നടത്തിയിട്ടുണ്ട്. എന്തായാലും ലോകത്തിനു മുന്നിൽ ഡ്രാക്കുള കോട്ടയെന്ന വിശ്വാസത്തിനൊപ്പം നിഗൂഢത പരത്തി ഇന്നും നിലകൊള്ളുകയാണ് ഹൊയ്‌യ ബസിയു.

Leave a Reply

%d bloggers like this: