January 17, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

കൗമാരക്കാരിയുടെ പ്രേതം

Spread the love

      ഞാൻ +2നു പഠിക്കുന്നു . ആന്വൽ എക്സാം വരാൻ 3 മാസമേ ഉള്ളു . പത്തനംതിട്ട ജില്ലയിൽ വായ്‌പൂര്‌ എന്ന സ്ഥലത്തു ആന്റിയുടെ വീട്ടിൽ നിന്നാണ് ഞാൻ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത് . ഉഴപ്പത്തിരിക്കാൻ ആണ് അവിടക്കിയത് . അവിടെ നിന്ന് ഞാൻ പഠിക്കാൻ തുടങ്ങിയിട്ടു ഏകദേശം 3ആഴ്ച ആയതേ ഉള്ളു . 2007-2008 കാലഘട്ടം

……. ഇനി സംഭവത്തിലേക്ക് കടക്കാം …2007 ഡിസംബർ 31രാത്രി ആന്റിയും ഫാമിലിയും പള്ളിയിൽ പോയി അങ്കിളിന്റെ അനിയന്റെ മോളുടെ ആദ്യകുർബാനയും ആണ്ടറുതി പ്രാര്ത്ഥനയും ഒരുമിച്ചാണ്.. ഞാൻ. പോയില്ല കാരണം എനിക്ക് പിറ്റേ ദിവസം സൈക്കോളജി അസൈൻമെന്റ് വെക്കാനുണ്ട് (ഞാൻ മാത്സിന് പകരം സൈക്കോളജി സൈക്കോളജി ആണെടുത്ത് )..രാത്രി അടുത്തുള്ള 3ചേട്ടന്മാർ വീട്ടിൽ 12മണിയാകുമ്പോൾ പള്ളിയിൽ കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കികൊണ്ടിരിക്കുന്നുണ്ട് …11മണി കഴിയുമ്പോൾ വീടിനടുത്തുള്ള ഒരു ആളുടെ ഓട്ടോ വിളിച്ചു ഫുഡ് അതിൽ കേറ്റി വിടണം എന്ന് പറഞ്ഞിട്ടാണ് എല്ലാവരും പള്ളിയിൽ പോയത് …ഏകദേശം 11.15 കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വീടിനു മുകൾ വശം റബര് തോട്ടമാണ് കൂടാതെ കുത്തനെ കയറ്റവും …എന്റെ കൈൽ ആകെയുള്ളത് ഒരു pen ടോർച് ആണ് …പച്ചയും ചുവപ്പും നിറത്തിൽ അന്ന് പത്തു രൂപയ്ക്കു കിട്ടുന്ന ടോർച് ..ഞാൻ റബ്ബർ തോട്ടത്തിലൂടെ ഈ ടോർച്ചു തെളിച്ചു നടന്നു പേടി തോന്നാതിരിക്കാൻ ഷിർട്ടിന് പുറത്തു കൊന്ത എടുത്തിട്ടു …ഞാൻ റബ്ബർ തോട്ടം താണ്ടി ഓട്ടോക്കാരന്റെ വീട്ടിൽ ചെന്ന് കതകിൽ തട്ടി…എത്ര തട്ടീട്ടും അയാൾ എഴുന്നെല്കുന്നില്ല …അയാളെ പറഞ്ഞിട്ടു കാര്യമില്ല ..അയാളുടെ കല്യാണം കഴിഞ്ഞ ടൈം ആയിരുന്നു അത് ….വിളിച്ചിട്ടു പ്രയോജനം ഇല്ല എന്ന് മനസിലാക്കിയ ഞാൻ മനസിൽ ശപിച്ചു കൊണ്ട് തിരുച്ചു നടന്നു …ഏകദേശം തോട്ടത്തിനു നടുക്ക് എത്തി …നിലത്തു ടോർച്ചടിച്ചു കൊണ്ടാണ് നടക്കുന്നത് …നമ്മൾ രാത്രി നിലത്തു നോക്കി നടന്നാലും ദൂരെ എന്തെങ്കിലും വെട്ടം ഉണ്ടേൽ നമുക്ക് തിരിച്ചറിയാൻ പറ്റുമല്ലോ … അങ്ങനെ ഒരു വെട്ടം കണ്ടു ഞാൻ തല ഉയർത്തി നോക്കി ….പെട്ടന്ന് നെഞ്ചോന്നിടിച്ചു …കരയണം എന്നുണ്ട് ശബ്ദം വരുന്നില്ല ….ഏകദേശം 100 m അകലെ ഒരു പെൺകുട്ടി (സ്ത്രീ .???) നില്കുന്നു ..വെള്ളയോ തത്ത പച്ച നിറമോ എനിക്കത് വ്യക്തമല്ല …എന്നാലും വസ്ത്രം നന്നായി കാണാം …മുഖം തരാതെ തിരിഞ്ഞാണ് നില്കുന്നത് …എനിക്ക് ഉറക്കെ കരയണം എന്നുണ്ട് …പക്ഷെ ശബ്ദം പുറത്തു വരുന്നില്ല …പണ്ടാരോ പറഞ്ഞത് മനസിലേക്കു വന്നു …യക്ഷിയേയോ മാടനെയോ കണ്ടാൽ അവരിൽ നിന്ന് കണ്ണ് പറിക്കരുത് കണ്ണു പറിചാൽ ആ സെക്കൻഡിൽ അവർ നമ്മളെ പുറകിൽ നിന്ന് വന്നു ആക്രമിക്കും എന്ന് ….ഞാൻ കൈൽ ഉള്ള പെൻടോർച് കൊണ്ട് ആ രൂപത്തിന് നേരെ അടിച്ചു പിടിച്ചു താഴെ നോക്കാതെ ഞാൻ ഇറക്കം ഇറക്കം ഇറങ്ങാൻ ശ്രേമിച്ചു …പക്ഷെ ഒരു ചെറിയ കല്കെട്ടു ഇറങ്ങാൻ ഞാൻ അറിയാതെ താഴേക്ക് നോക്കി പോയി പെട്ടന്ന് ഞാൻ വീണ്ടും രൂപത്തെ നോക്കി എന്നെ ഞെട്ടിക്കുന്ന കാഴ്ചയാണവിടെ കണ്ടത് …. ആ രൂപം അവിടെ നിന്ന് മാറിയിരിക്കുന്നു …ഞാൻ കഴുത്തിലെ കൊന്തയിൽ മുറുകെ പിടിച്ചു കൊണ്ട് ചുറ്റും വെപ്രാളപ്പെട്ട് നോക്കി ആരും തന്നെ ഇല്ല….കുത്തനെ ഉള്ള ആ ഇറക്കം ഞാൻ ഇറങ്ങി എങ്ങനെ വീട്ടിൽ എത്തി എന്നെനിക്കറിയില്ല…വീട്ടിൽ എത്തിയ ഞാൻ പുതപ്പു മൂടി ഒറ്റ കിടപ്പു കിടന്നു …രാത്രിയിൽ പുതുവർഷത്തിന് ഗുണ്ട് പൊട്ടിച്ച ശബ്‌ദം കേട്ടാണ് ഞാൻ പിന്നെ എഴുന്നേറ്റത് അപ്പോഴേക്ക് ഞാൻ വെട്ടി വിയർത്തിരുന്നു …നല്ല ചൂടും തുടങ്ങി ദേഹത് …പിറ്റേ ദിവസം നല്ല പനി തുടങ്ങി …കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ….E സംഭവം ഞാൻ ആരോടും പറഞ്ഞില്ല … അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ആന്റിയുടെ മോന്റെ കൂടെ ബൈക്കിൽ വന്നപ്പോൾ ഞാൻ അന്ന് നടന്ന സംഭവം അവനോട് പറഞ്ഞു അവൻ പെട്ടന്ന് ബൈക്ക് സൈഡിൽ ഒതുക്കി …ഒരു സിഗെരെറ്റിനു തീ കൊളുത്തി അവൻ എന്നോട് പറഞ്ഞു നീ പോയ വഴി ഞങ്ങൾ ആരും ഒരു ടൈം കഴിഞ്ഞു പോകില്ല…കാരണം ആ തോട്ടത്തിനു സൈഡിൽ ആയി പടർന്നു പന്തലിച്ചു നിക്കുന്ന കാപ്പി തോട്ടം പണ്ടത്തെ ഒരു ശ്‌മശാനം ആയിരുന്നു എന്ന് …കൂടാതെ അവന്റെ പപ്പയുടെ ചെറുപ്പത്തിൽ അവിടെ ഒരു 18കാരി പെൺകുട്ടിക്ക് തീ കത്തി പെടുമരണം സംഭവിച്ചിട്ടുണ്ട് എന്നും ..എന്നെ കൂടാതെ പലരും ആ രൂപത്തെ നേരത്തെ കണ്ടിട്ടുണ്ട് എന്നും…..ഇന്നും ആ സംഭവം ഒരു ഉൾ കിടിലത്തോടെ ആണ് ഞാൻ ഓർക്കാറുള്ളത് ….ഇനിയുമുണ്ട് അനുഭവങ്ങൾ ..അത് ഇനി മറ്റൊരിക്കൽ ആകാം ..

Leave a Reply

%d bloggers like this: