January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പ്രേതം ദുബായിലും

Spread the love

കുറെ കൊല്ലം മുമ്പ് ദുബായിൽ ജോലിചെയ്യുന്ന സമയം sitework ആണ് അതിരാവിലെ 3.30 നു ജോലിചെയ്യണ്ട സ്ഥലത്തു ബസിൽ കൊണ്ടു വിടും ജോലി തുടങ്ങുന്നത് 7 മണിക്ക് സപ്ലെ കമ്പനി ആയതിനാൽ പല കമ്പനിയിൽ ആളിനെ കൊണ്ടു വിടുന്നത് കൊണ്ടാണ് നേരത്തെ കൊണ്ടു വിടുന്നത് . 7 മണി ആകുന്ന വരെ എവിടേലും പോയിക്കിടന്നു ഉറങ്ങാം . എന്റെ റൂമിലുള്ള 3 പേരും ഈ സൈറ്റ്ലാണ് ജോലിനോക്കുന്നത് . പുതിയ സൈറ്റാണ് . വലിയ ഒരു കെട്ടിടമാണ് .ഒരു വലിയ മെഷീൻ ഇരിപ്പുണ്ട് അവിടേ. ബസ് എത്തുമ്പോൾ തന്നെ ആളുകൾ ഉറങ്ങാനുള്ള സ്ഥലത്തിന് വേണ്ടി. ഓട്ടമാണ് എല്ലാരും കാഡ്ബോർഡിന്റെ പീസ് നേരത്തെ തന്നെ പാത്തു വച്ചേക്കും ഇതാണ് എന്നുമുള്ള പതിവ് ഒരു ദിവസം പതിവ് പോലെ ജോലിക്കു വന്നു കിടക്കാനുള്ള അവനവന്റെ കാഡ്ബോഡ്മെടുത്തു ചെന്നപ്പോൾ ഞാൻ കിടക്കുന്ന സ്ഥലത്തു ഒരാൾ മുടി പുതച്ചിരിക്കുന്നു ആ റൂമിൽ ഇരുട്ടായിരുന്നു .ഞങ്ങളാണ് ആ സൈറ്റിൽ ആദ്യം ചെല്ലുന്നത് . അപ്പോൾ ഇത് ആരാണ് ? ഞാൻ ഹിന്ദിയിൽ പറഞ്ഞു ( ബായി edharse had javo യെ മേരാ ജഗ ഹ) അയാൾ എന്നെ ഒന്ന് നോക്കിയിട്ട് അവിടെ ഒരു മെഷീൻ ഉണ്ടാരുന്നു അതിന് പുറകിലോട്ടു മാറിയിരുന്നു ഞാൻ എന്റെ സ്ഥലത്തു കിടന്നു ഉറങ്ങി .ഉറക്കമുണർന്നപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടില്ല പതിവുപോലെ പിറ്റേ ദിവസം രാവിലെ അയാൾ ആ മെഷീന്റെ പുറകിൽ മുടിപ്പുതച്ചു ഇരുപ്പുണ്ടാരുന്നു ഈ കാര്യം ഞാൻ എന്റെ കൂട്ടുകാരോട് എല്ലാരോടും പറഞ്ഞു അവരും കാണുന്നുണ്ട് ഇയാളെ . പക്ഷെ മുഖം കാണിക്കുന്നില്ല . മൂടി പുതച്ചാണ് ഇരിക്കുന്നത് . പിന്നെ ഇയാളെ കാണില്ല ആർക്കും അറിയില്ല ഇയാൾ ആരാണ് എന്നു . അടുത്ത ദിവസം ഞാൻ ലീവ് എടുത്തു. പതിവ് പോലെ എന്റെ റൂമിലെ എറണാകുളം കaരൺ ഷാജി ആ സൈറ്റിൽ പണിക്കു പോകയും ഞാൻ കിടന്നടത്തു പോയിക്കിടക്കുകയും ചെയ്തു …… അവൻ ചെറുതായി ഒന്നു മയങ്ങി എന്നു പറയുന്നു. അപ്പോൾ ആ മെഷീന്റെ പുറകിൽ ഇരുന്ന ആൾ ഷാജിയുടെ അടുത്തു വന്നു പറയുക ആണ് , ഭായി ഈ റൂമിൽ നിന്നു പുറത്തു പോകു ഇത് എന്റെ റൂമാണ് , ഷാജിയെ പിടിച്ചു കുലുക്കി കേൾക്കാത്തയപ്പോൾ അയാൾ ഷാജിയുടെ നെഞ്ചത്തു കയറി ഇരുന്നു കഴുത്തിനു പിടിച്ചു അമക്കി ശ്വാസം മുട്ടിച്ചു . ഒരുവിധത്തിൽ ഷാജി അവിടുന്നു ഓടി വെളിയിൽ വന്നു . ബാക്കി ആളുകളോട് കാര്യം പറഞ്ഞു അവർ വന്നു നോക്കിയപ്പോൾ ആ റൂമിൽ ആരും ഇല്ലാരുന്നു…. പിറ്റേ ദിവസം ഷാജി ലീവാക്കി. അടുത്ത ദിവസം ഇതുപോലെ പാലക്കാട്ടുകാരൻ സുബ്രമണ്യ എന്ന എന്റെ റൂം കൂട്ടുകാരനും ഇതുപോലെ സംഭവിച്ചു അവന്റെ കഴുത്തിൽ കുത്തി പിടിച്ചു ശ്വാസം മുട്ടിക്കുകയും നെഞ്ചിനു ഇടിക്കുകയും ചെയ്തു . ആളും ജീവന് കൊണ്ടു രക്ഷപെട്ടു . സുബ്രഹ്മണ്യനും ലീവാക്കി .ഇതൊരു പതിവായി .തുടർന്ന് ഒരുദിവസം രാത്രി എന്റെ റൂമിൽ രാത്രി 12 മണിയായിക്കാനും ഷാജി പിറുപിറുക്കാൻ തുടങ്ങി. എന്തൊക്കയോ പറയുന്നു. അതുപോലെ സുബ്രമണിയും എന്തൊക്കയോ പറയുന്നു .ഒന്നും ക്ലിയറാകുന്നില്ല. കുറച്ചു നേരം ഷാജി പിറുപിറുത്തിട്ടു കട്ടിലിൽ നിന്നും എഴുന്നേറ്റു വന്നു വാതിൽ തുറന്നു വെളിയിൽ നോക്കി . എന്നിട്ടു വാതിൽ അടച്ചു പോയി കിടന്നു .പിന്നെ സുബ്രമണിയും ഇതുപോലെ എഴുന്നേറ്റു വാതിൽ തുറന്നു വെളിയിൽ തലയിട്ടു നോക്കി .എന്നിട്ടു വാതിൽ അടച്ചു കിടന്നു പിന്നെ ഷാജി എഴുന്നേറ്റില്ല. സുബ്രമണ്യൻ എന്തൊക്കയോ പുലമ്പുന്നു. മനസിലാവുന്നില്ല .5 മിനിട്ടു കഴിഞ്ഞപ്പോൾ സുബ്രമണ്യൻ കട്ടിലിൽ ഇരiക്കുന്നു എന്നിട്ടു ആരോയോ തെറി വിളിക്കുന്നു …കിടക്കുന്നു. ഏകദേശം. ഒരു 15 മിനിറ്റുടെ കഴിഞ്ഞപ്പോൾ വലിയ ഒരു സംഭവമുണ്ടായി റൂമിലുള്ള ഷിബു എന്നു പറയുന്നയാൾ. ഉറക്കത്തിന് ചാടിയെഴുന്നേറ്റു പറയുന്നു , അനീഷേ നിന്റെ കട്ടിലിന്റെ സൈഡിൽ ഒരാൾ നിക്കുന്നു. പെട്ടന്ന് ഷാജിയും പറയുന്നു. ആരാടാ അവിടെ നിക്കാൻ .റൂമിലുള്ളവർ എല്ലാരും ആ രൂപത്തെ കണ്ടു(ഈ സംഭവം ഷാജിയും സുബ്രഹ്മണ്യനുംഷിബുവും കാണിക്കുമ്പോൾ ഞാൻ ഉറങ്ങിയിരുന്നില്ല ) എല്ലാരും . റൂമിൽ ഒച്ചവക്കാൻ തുടങ്ങി. ആരോ ചാടി ലൈറ് ഇട്ടു .പിന്നീട് അടുത്ത റൂമിൽ എല്ലാം ഈ ശല്യം തുടങ്ങി. ലീവ് എടുത്തു റൂമിൽ ഇരുന്ന ആളുകൾ പണിക്കു കൃത്യമായി പോകാൻ തുടങ്ങി. അവസാനം കമ്പനി മുഴുവൻ പാട്ടായി ഞങ്ങടെ ക്യാംപിൽ പ്രേതബാധ എന്ന് . അവസാനം പൂജയും ആടിനെ വെട്ടിയും അതിനെ ഒഴിപ്പിച്ചു ….നടന്ന സംഭവം ഇതിന്റെ യഥാർത്ഥ സംഭവം മനസിലായിട്ടില്ല – കടപ്പാട്:അനീഷ് മധു സൂധനൻ

Leave a Reply

%d bloggers like this: