May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

മരണപ്പെട്ട കുട്ടികളെ കിടത്തിയ വീട്ടിൽ

Spread the love

     ആലപ്പുഴ ജില്ലയിൽ ജോലി ആവശ്യവുമായി ഞാൻ എത്തി . കമ്പനി താമസം ശരിയാക്കിയത് കായലിനരികത്തുള്ള ഒരു വീട്ടിലാണ് ..അവിടെ ചെന്നപ്പോൾ ..പത്തോളം പേർ അവിടെ താമസിക്കുന്നുണ്ട് ..താഴെ രണ്ടു റൂം മുകളിൽ ഒരു റൂം ..അങ്ങനെയായിരുന്നു വീട് ,,പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല ..പത്തുപേരും താമസിക്കുന്നത് ..താഴെ ആയിരുന്നു, ഒരു റൂമിൽ അഞ്ചു പേര് ..അതും വളരെ കഷ്ടപ്പെട്ട് …മുകളിൽ റൂം ഉണ്ട് ഹാൾ ഉണ്ട് ..താഴെയും ഹാൾ ഉണ്ട് എന്നിട്ടും ..അങ്ങനെ ബുദ്ധിമുട്ടി രണ്ടു റൂമിൽ താമസിക്കുന്നു

അവരോട് ചോദിച്ചപ്പോഴാണ് ..അറിയുന്നത് ..അവിടെ പണ്ട് ഒരു ഫാമിലി താമസിച്ചിരുന്നു ..അവർക്കു രണ്ടു ചെറിയ കുട്ടികൾ ആയിരുന്നു .കുട്ടികൾ രണ്ടു പേരും വീടിനു മുന്നിലുള്ള കായലിൽ വീണു മരിച്ചു ,..കുട്ടികളുടെ റൂം ആയിരുന്നു മുകളിൽ ..ഗൾഫിലെ ബാപ്പ അവർക്കു വേണ്ടി പ്രത്യകം തയ്യാറാക്കിയത് ..കുട്ടികൾ മരിച്ചപ്പോൾ അവരെ കിടത്തിയത് മുകളിൽ ആ റൂമിൽ ആയിരുന്നു ..അതിനു ശേഷം ആ റൂം ആരും ഉപയോഗിച്ചിട്ടില്ല …കുട്ടി മരിച്ചപ്പോൾ വിട്ടുകാർ ..അവിടെ നിന്ന് താമസം മാറി വീട് വാടകക്ക് .കൊടുത്തു ..പക്ഷെ കുട്ടികളുടെ റൂമിലെ ഒന്നും അവർ കൊണ്ടുപോയില്ല ..ഞാൻ കുറച്ചു ആലോചിച്ച ശേഷം കുട്ടികളുടെ റൂമിൽ താമസിക്കാൻ തീരുമാനിച്ചു ..എന്നോട് പലരും പറഞ്ഞു ..വേണ്ട ..എന്ന് ..പക്ഷെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു …ഞാൻ ബാഗുമായി ..റൂമിലേക്ക് ചെന്നു .. വാതിൽ അകത്തു കയറിയപ്പോൾ എനിക്കെന്തോ ഒരു വല്ലാത്ത അസ്വസ്ഥ എനിക്ക് .തോന്നി, ..കുട്ടികളുടെ ചിരിയുടെ അലകൾ ..മുറിയിൽ അലയടിക്കുന്നപോലെ ….ഞാൻ മുറി ശരിക്കും ഒന്ന് നോക്കി ….ചുമരിൽ കാർട്ടൂൺ ചിത്രങ്ങൾ ..വരച്ചിട്ടുണ്ട് …പിന്നെ വലിയ ബെഡ് …റൂമിൽ മുലയിൽ ചെറിയ കളിക്കുന്ന കുതിര …അതിനടുത്തു ..കുറച്ചു ..പാവകൾ ..നിലത്തു കിടക്കുന്നുണ്ട് ..ഞാൻ ബെഡിലേക്ക് ഇരുന്നു ..പിന്നെ പതിയെ മലർന്നു കിടന്നു ..ബെഡിലെ വിരിയിൽ ..കുട്ടികളുടെ ..മണം ഉള്ള പോലെ എനിക്ക് തോന്നി .,പുതിയ വിരി ഞാൻ കൊണ്ടുവന്നിരുന്നെങ്കിലും അത് മാറ്റാൻ എനിക്ക് തോന്നിയില്ല …എല്ലാം അതെ പോലെ തന്നെ വേണമെന്ന് എനിക്ക് തോന്നി ,

ആദ്യമൊക്കെ ചെറിയ പേടിയോടെ ..ആണ് ജീവിച്ചെതെങ്കിലും ..മെല്ലെ ഞാൻ ..ആ റൂമിനെ ഇഷ്ടപ്പെടാൻ തുടങ്ങി ..അവിടെയുള്ള കളിപ്പാട്ടങ്ങൾ വൃത്തിയാക്കിയും …പാവകളെ ..തലോടിയും ഉമ്മവച്ചും ..ഞാൻ .അങ്ങനെ ജീവിച്ചു …ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് ..കുട്ടികൾ അവിടെ എവിടെയോ ഉള്ള പോലെ …ഞാൻ അവരുടെ കളിപ്പാട്ടങ്ങൾ ഇഷ്ടപെടുമ്പോൾ …അവർ എന്നെയും ഇഷ്ടപെടുന്നപോലെ എല്ലാം എനിക്ക് തോന്നിയിട്ടുണ്ട് …രാത്രിയിൽ മിക്കപ്പോഴും ഞാൻ അവരെ ഓർക്കും …എന്റെ രണ്ടു സൈഡിലും അവർ കിടക്കുന്നപോലെ എനിക്ക് തോന്നിയിട്ടും ഉണ്ട് ,.കുട്ടികളുടെ ഫോട്ടോ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹം തോന്നി ..ഞാൻ റൂമിലെ അലമാരയിലും ..മുകളിലെ റാക്കിലും എല്ലാം വിശദമായി പരിശോധിച്ചു ,പക്ഷെ കിട്ടിയില്ല ..അങ്ങനെയിരിക്കെ .ആണ് ..ഒരു സിനിമ ഞാൻ കാണുന്നത് ..അതിൽ പ്രേതത്തെ വിളിച്ചു വരുത്തുന്ന ഒരു രീതിയുണ്ട് …ഒരു ചെറിയ മെഴുകുതിരി കത്തിച്ചു വെച്ച് …ഒരു നാണയം വെച്ച് ഒരു കപ്പ് കമഴ്ത്തി വെച്ചുള്ള രീതി ….അതൊരു സിനിമ മാത്രമാണ് എന്നറിയാമെങ്കിലും ..അതൊന്നു പരീക്ഷിക്കാൻ എനിക്ക് ആഗ്രഹം തോന്നി ..കുട്ടികളെ എനിക്കൊന്നു കാണണം അത്രയ്ക്ക് ഞാൻ ആഗ്രഹിച്ചിരുന്നു ..ഞാൻ അന്ന് രാത്രി അതുപോലെ പരീക്ഷിക്കാൻ തീരുമാനിച്ചു ..പക്ഷെ …ഉള്ളിലെ ഭയം …കാരണം നടന്നില്ല …പക്ഷെ അന്ന് രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു …അവർ രണ്ടു പേരും ജനലരികിൽ നിൽക്കുന്നത് …പിന്നെ വീടിന്റെ മുന്നിലുള്ള കടവിലേക്ക് ചുണ്ടികാണിക്കുന്നതും …എന്നെ അവിടേക്കു ചെല്ലാൻ വിളിക്കുന്നതും …ഞാൻ കണ്ടു ..പെട്ടന്ന് .ഞാൻ ഞെട്ടി എഴുനേറ്റു …അന്ന് ഞാൻ തനിച്ചായിരുന്നു ആ വീട്ടിൽ …പിന്നെ ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നേ ഇല്ല ..ഞാൻ കുറെ തിരിഞ്ഞും മറഞ്ഞും കിടന്നു .പിന്നെ ..ഞാൻ എഴുനേറ്റു ഇരുന്നു ..ജനലിഴകളിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു ….എനിക്ക് തോന്നി ..കുട്ടികൾ വീണു മരിച്ച കടവിൽ പോവണമെന്ന് …ഞാൻ മെല്ലെ ..റൂമിനു വെളിയിൽ ഇറങ്ങി …അവിടെക്ക് നടന്നു ..ഞാൻ മുൻപൊരിക്കൽ രത്രിയിയിൽ ഫോൺ ച്യ്തുകൊണ്ടു അവിടെ പോയതാണ് ..പക്ഷെ അയക്കാരൻ ചേട്ടൻ ഓടിച്ചു വിട്ടു .രാത്രിയിൽ കടവിൽ പോവാൻ പാടില്ലാത്രേ …അന്ന് മുതൽ തുടങ്ങിയതാണ് രാത്രി അവിടെ പോയിരിക്കാനുള്ള ആഗ്രഹം .പിന്നെ കുട്ടികൾ സ്വപ്നത്തിനാണെങ്കിലും ചുണ്ടി കാണിച്ചതുമാണ് ,അവിടെ ഞാൻ അറിയേണ്ടത് എന്തോ ഉണ്ടെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടാവുകയും ചെയ്തു

.ഞാൻ അവിടെയെത്തി ..ചെറിയ നിലാവ് മാത്രമേ ഉള്ളു .തികഞ്ഞ നിശ്ശബ്ധത ….ഞാൻ മെല്ലെ കാലുകൾ വെള്ളത്തിലേക്ക് വെച്ചുകൊണ്ട് കടവത്തു ഇരുന്നു … തണുത്ത വെള്ളം .കാലിൽ തട്ടിയപ്പോൾ എന്തോ ഒരു സന്തോഷം പോലെ തോന്നി …കുറച്ചു കഴിഞ്ഞപ്പോൾ ..കാലുകളിൽ എന്തോ വന്നു തട്ടി .ഞാൻ ഞെട്ടലോടെ ..നോക്കി .സ്ത്രീയുടെ .നീണ്ടമുടിയുള്ള ..ഒരു തല പോലെ എന്തോ ഒന്ന് ….ഞാൻ പെട്ടന്ന് കാല് പിൻവലിച്ചു ..അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോയപോലെ …നല്ല തെളിഞ്ഞ വെള്ളമാണ് ..ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി …ഒന്നും കാണുന്നില്ല ..അവിടെ വീണാൽ .നീന്തൽ പോലും അറിയില്ല …ഞാൻ വിറച്ചുകൊണ്ട് എഴുനേറ്റു …തിരിഞ്ഞു നടക്കാൻ ചെറിയ പേടി ..വെള്ളത്തിൽ നിന്ന് ..ആരെങ്കിലും വന്നാലോ ..ഞാൻ മെല്ലെ കുറച്ചു ദുരം പുറകോട്ടു നടന്നു ..അപ്പോഴാണ് ..ഒരു വൃത്തികെട്ട ..നായ ..ഒരു പ്രത്യക രീതിയിൽ കുരച്ചത് ..അതോടെ എന്റെ സകല നിയന്ത്രണവും വിട്ടു …റൂമിലേക്കുള്ള ഇരുപതടിയും ഇരുപതു സ്റ്റെപ്പും ഞാൻ അഞ്ചു സെക്കൻഡുകൾ കൊണ്ട് താണ്ടി ..റൂമിലെത്തി ..

ഞാൻ കിതച്ചുകൊണ്ട് കിടക്കയിലേക്ക് വീണു …മുറിയിൽ അതുവരെ ഇല്ലാത്ത ..ഒരു പേടി എനിക്ക് തോന്നി ..നിഴലുകൾ ..ചലിക്കുന്നപോലെ ..ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു ,..വീണ്ടും കിടക്കയിൽ വന്നു കിടന്നു .പേടി പോവാനായി …കണ്ണുകൾ അടച്ചുകൊണ്ടു . കിടന്നു

..അപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല ….ഒരു ചെറിയ ഉറക്കം കഴിഞ്ഞു കാണും …ഞാൻ മെല്ലെ ഞെട്ടി എഴുനേറ്റു …ലൈറ്റ് കത്തുന്നില്ല ..കരണ്ടു പോയിക്കാണും ..ഞാൻ കണ്ണുകൾ വെട്ടിച്ചു ..മുറിയുടെ മൂലയിലേക്ക് നോക്കി ..അവിടെ ഇരുട്ട് തളം കെട്ടി കിടക്കുന്നുണ്ട് …ഞാൻ നോക്കിയപ്പോൾ അവിടെയുള്ള കുതിര ചെറുതായി അനങ്ങിയ പോലെ തോന്നി,..ആരോ അവിടെ ഇരുളിന്റെ മറ പറ്റി നിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നി …”ആരാ “….ചോദിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും നാക്ക് പൊന്തുന്നില്ല …ഒരു കറുത്ത രൂപം മെല്ലെ എന്റെ അരികിലേക്ക് ..നടന്നു വന്നു ..മുഖം വ്യകതമല്ല ..പക്ഷെ കണ്ണുകൾ ..തീക്കനൽ പോലെ ചുവന്നിരിക്കുന്നു ..ആ രൂപം നടന്നു എന്റെ അരികിലെത്തി ..ഞാൻ ശരീരം അനക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല …കാലും കയ്യും ..തളർന്നു പോയപോലെ …അനക്കാൻ പോലും സാധിക്കുന്നില്ല …ആ കറുത്ത രൂപം അതിന്റെ കൈകൊണ്ട് എന്റെ കഴുത്തിൽ കൈ വെച്ചു ,..തണുത്ത വിറങ്ങലിച്ച കൈകൾ ആയിരുന്നു … മെല്ലെ എന്റെ കഴുത്തിൽ ..അമർന്നു ,,എനിക്കു ശ്വാസം കിട്ടാത്ത പോലെ ..ഞാൻ ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല ..ഞാൻ സകല ശക്തിയും എടുത്തുകൊണ്ടു കുതറി …അവസാനം ഞാൻ പിടച്ചിലൂടെ …ഞാൻ ചാടി എഴുനേറ്റു ..ആ രൂപം എങ്ങോട്ടോ മറിഞ്ഞിരിക്കുന്നു ,..ഞാൻ മൊബൈലിലെ ടോർച്ചിലൂടെ റൂം മുഴുവൻ നോക്കി ,..വിറയൽ അപ്പോഴും നിന്നിരുന്നില്ല ,..അന്ന് ഞാൻ ഉറങ്ങിയതേ ഇല്ല ,…എന്റെ ആത്മവിശ്വാസത്തിന് ഏറ്റ ആദ്യ അടിയായിരുന്നു അത് ,..പ്രെതമില്ലാ എന്നു പറഞ്ഞു നടന്ന പ്രേതത്തിനെ കാണാൻ കാത്തിരുന്ന …എന്റെ അഹങ്കാരത്തിന് കിട്ടിയ ആദ്യ പണി ,..

അഭിമാനം ..സംരക്ഷിക്കാൻ ഞാൻ ഇതൊന്നും ആരോടും പറഞ്ഞില്ല പകരം ഒരു ട്രാൻഫർ വാങ്ങാൻ തീരുമാനിച്ചു ..അങ്ങനെ എറണാകുളം ജില്ലയിലേക്ക് എനിക്ക് സ്ഥലമാറ്റം കിട്ടി ,.പഴയതെല്ലാം ഞാൻ മെല്ലെ മറന്നു ,.അങ്ങനെ ഇരിക്കെ ഞങ്ങളുടെ കമ്പനിയിലെ ഒരു തൊഴിലാളി ഞങ്ങളുടെ കമ്പനി കെട്ടിടത്തിൽ ആത്മഹത്യാ ചെയ്തു ..അതോടെ രാത്രിയുള്ള കറക്കം എല്ലാവരും മെല്ലെ നിർത്തി ,.,കൂടെ ഞാനും .രാത്രിയിൽ ഹൊറർ ഫിലിം കാണുക ആയിരുന്നു എന്റെ അപ്പോഴത്തെ മുഖ്യ വിനോദം …അവൻ മരിച്ചതിൽ കൊണ്ട് ഞാൻ ആ പരിപാടി തത്കാലത്തേക്ക് മാറ്റിവെച്ചിരുന്നു ,.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ .മെല്ലെ ഞാൻ അത് വീണ്ടും അത് പുനരാംഭിച്ചു ,..ഒരു ദിവസം പതിവുപോലെ മൂവി കണ്ട് ..ഞാൻ മെല്ലെ ഉറങ്ങി…മനസ്സിൽ നിറയെ സിനിമയുടെ രംഗം ആയതുകൊണ്ട് അല്പം ഭയം ഉള്ളിൽ ഉണ്ടായിരുന്നു ..സമയം ഏകദേശം ഒരു മാണി ആയിക്കാണും …ജനൽ ചില്ലു ശക്തമായി അടഞ്ഞതു അറിഞ്ഞിട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് ..കാറ്റൊന്നും ഇല്ലാതെ ജനൽ പെട്ടന്ന് അടഞ്ഞതിൽ എനിക്കെന്തോ പന്തികേട് തോന്നി ..ഞാൻ മെല്ലെ റൂം മുഴുവൻ കണ്ണോടിച്ചു ..ഒന്നും കാണുന്നില്ല .ഞാൻ ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ എന്റെ തലയ്ക്കു .പുറകിൽ ആരോ നിൽക്കുന്നതുപോലെ എനിക്ക് തോന്നി ,ഞാൻ തലയനക്കാതെ കണ്ണുകൾ വലിഞ്ഞു കൊണ്ട് നോക്കി ..ഒരു കറുത്ത മുഖം .കുനിഞ്ഞുകൊണ്ട് ..എന്റെ അടുത്തേക്ക് വരുന്നു …പതിവുപോലെ എനിക്ക് ശരീരം അനക്കാൻ പറ്റുന്നില്ല …കയ്യും കാലും തളർന്നു പോയിരിക്കുന്നു …ശബദം തൊണ്ടയിൽ കുടുങ്ങിയ പോലെ ഒന്നും പുറത്തേക്കു വരുന്നില്ല …ഞാൻ കരഞ്ഞു കൊണ്ട് കണ്ണടച്ചു …ഒരു മുടിയിഴ ..എന്റമുടിയിഴ ..എന്റെ മുഖത്തെ സ്പർശിച്ചുകൊണ്ടു കടന്നു പോയി….ഞാൻ മെല്ലെ കണ്ണുതുറന്നപ്പോൾ എന്റെ കാലിന്റെ ഭാഗത്തു നിൽപ്പുണ്ട് ആ രൂപം … പിന്നെ അത് എന്റെ കാലുകളെ മെല്ലെ സ്പർശിച്ചു ..തണുത്തു വിറങ്ങലിച്ച കൈകൊണ്ട് തൊട്ടപ്പോൾ ഞാൻ അറിയാതെ …ഉറക്കെ നിലവിളിച്ചു പോയി ..ഞാൻ എഴുനേൽക്കാൻ ശ്രമം നടത്തി ..കൈകൾ ബലം പ്രയോഗിച്ചു ..ഞാൻ ചലിപ്പിക്കാൻ ശ്രമിച്ചു .അനങ്ങാൻ സാധിക്കുന്നില്ല വീണ്ടും ശ്രമിച്ചു ..രണ്ടാമത്തെ ശ്രമത്തിൽ ഞാൻ വിജയിച്ചു ..ഞാൻ ചാടി എഴുനേറ്റു ….വിറയ്ക്കുന്ന കൈകളോടെ ഞാൻ റൂമിന്റെ ലൈറ്റ് തെളിയിച്ചു ചുറ്റും നോക്കി ..അവിടെ ഒന്നും ഉണ്ടായിരുന്നില്ല …ജനൽ തുറന്നു കിടന്നിരുന്നു ….

ഞാൻ ഒരു വിധം നേരം വെളുപ്പിച്ചു …എന്റെ ഉള്ളിൽ ഭയം നിറഞ്ഞിരുന്നു ..എന്നെ ഇങ്ങനെ ഉപ്രദ്രവിക്കാൻ കാരണം എന്താണ് ,,അതായിരുന്നു എന്നെ അലട്ടിയ ചിന്ത …ഞാൻ പ്രേതത്തെ പുച്ഛിച്ചതുകൊണ്ടാണോ ..ഞാൻ ..പ്രായമായ ഒരു ആളോട് ഇതിനെ പറ്റി അനേഷിച്ചു ..അയാളിൽ നിന്ന് കിട്ടിയ ഉത്തരം എന്നെ കൂടുതൽ ഭയപെടുത്തുകയാണ് ചെയ്തത് …

Leave a Reply

%d bloggers like this: