May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

വാസ്തവത്തിൽ ഇങ്ങനെയൊരു ജീവി ഉണ്ടോ ?

Spread the love

ഇതൊരു കിറുക്കന്റെ കഥയല്ല.!” മറിച്ച്, ലോകം തന്നെ കിറുക്കനെന്നു വിളിക്കാതിരിക്കാൻ അതിവിചിത്രമായൊരു അനുഭവം ദശകങ്ങളോളം മൂടിവച്ച ഒരു മനുഷ്യന്റ കഥയാണ്.!ആ മനുഷ്യന്റെ പേര് ആല്‍ബർട്ട് ഒാസ്റ്റമാൻ. സ്വദേശം വടക്കേ അമേരിക്ക. വർഷം 1924. കാനഡയുടെ പടിഞ്ഞാറൻ തീരത്തുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ഒരു വനപ്രദേശത്ത് അവധിക്കാലം ചെലവഴിക്കുകയായിരുന്നു ഒാസ്റ്റമാൻ.ഒരു ദിവസം രാത്രി ടെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ, തന്നെ ആരോ എടുത്തു കൊണ്ടുപോകുന്നതായി അദ്ദേഹത്തിനു തോന്നി. ഞെട്ടിയുണർന്നു നോക്കുമ്പോൾ സംഗതി സത്യം. താൻ ഉറങ്ങിക്കിടന്ന സ്ലീപ്പിങ് ബാഗ് അടക്കം ആരോ താങ്ങിയെടുത്ത് നടക്കുകയാണ്.കുറേയേറെ നേരം കഴിഞ്ഞപ്പോൾ ഒാസ്റ്റമാന് തെല്ലൊരാശ്വാസം തോന്നി. അദ്ദേഹം മെല്ലെ സ്ലീപ്പിങ് ബാഗിനുള്ളിൽ നിന്ന് പുറത്തു കടന്നു. അപ്പോഴതാ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് നാലു പേർ. അവർ മനുഷ്യരല്ല, ആൾക്കുരങ്ങുമല്ല. രണ്ടും ചേർന്ന ഭീകരജീവികൾ ! എട്ടടിയോളം ഉയരം. ദേഹം നിറയെ രോമം. ബലിഷ്ഠമായ കൈകാലുകൾ! ഉളിപോലുള്ള നഖങ്ങളോടുകൂടിയ പരന്ന കാൽപാദങ്ങൾ. ഭാഗ്യം, തൊട്ടും തടവിയും നോക്കിയതല്ലാതെ അവറ്റകൾ ഒാസ്റ്റമാനെ ഉപദ്രവിച്ചില്ല.വനാന്തരത്തിലുള്ള ഒരു മലയിടുക്കായിരുന്നു ആ ഭീകരജീവികളുടെ താവളം. ആറു ദിവസം അവരുടെ തടവുകാരനായി ഒാസ്റ്റമാൻ അവിടെ കഴിച്ചുകൂട്ടി. ആറാം ദിവസം ഒാസ്റ്റമാന്റെ സ്ലീപ്പിങ് ബാഗിലുണ്ടായിരുന്ന പുകയില കഴിച്ച് സംഘത്തിലെ മുതിർന്ന അംഗത്തിന് അസുഖം പിടിപെട്ടു. അസ്വസ്തത അസഹനീയമായതോടെ അത് നിലത്തു കിടന്ന് ഉരുളാൻ തുടങ്ങി. ആ തക്കത്തിന് ആൽബർട്ട് ഒാസ്റ്റമാൻ രക്ഷപ്പെടുകയും ചെയ്തു.തിരികെ നാട്ടിലെത്തിയ അദ്ദേഹം തനിക്കുണ്ടായ അനുഭവം ആരോടും പറഞ്ഞില്ല. പറഞ്ഞാൽ , മറ്റുള്ളവർ തന്നെ ഭാന്ത്രനായോ നുണയനായോ കരുതും എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. വടക്കു പടിഞ്ഞാറൻ അമേരിക്കയിലെ കാടുകളിൽ പിന്നീട് പലരും ആ ജീവിയെ കണ്ടു; പലവട്ടം. നാട്ടുകാരായ അമേരിക്കൻ ഇന്ത്യൻ ഗോത്രവർഗക്കാർക്ക് അത് ഒരു അദ്ഭുതമേ ആയിരുന്നില്ല. കാരണം, നൂറ്റാണ്ടുകളായി കഥകളിലൂടെയും ദൃക്സാക്ഷി വിവരണത്തിലൂടെയും അവർക്ക് പരിചിതമായിരുന്നു ആ ജീവി. പരിഷ്കൃതലോകം ബിഗ് ഫൂട്ട് ( Big Foot ) എന്നും ഗോത്രവർഗക്കാർ സാസ്ക്വാച്ച് ( Sasquatch ) അഥവാ ഒാഹ്മാ ( Oh-mah-ah) എന്നും വിളിച്ചുപോന്ന പടുകൂറ്റൻ ആൾക്കുരങ്ങ് !കാഴ്ചയിൽ ഹിമാലയത്തിൽ ഉണ്ടെന്നും ഇല്ലെന്നും കരുതപ്പെടുന്ന ‘യതി’യുടെ വല്യേട്ടനാണ് ബിഗ് ഫൂട്ട്. പേരിൽത്തന്നെയുണ്ട് ഇവന്റെ വലുപ്പം. 17 ഇഞ്ച് (ഏതാണ്ട് 43 സെ.മീ) വരെ വലുപ്പമുള്ള ബിഗ് ഫൂട്ട് കാലടയാളങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.ബ്രിട്ടീഷ് പർവതാരോഹകനായ എറിക് ഷിപ്ടൺ യതിയുടെ കാലടയാളങ്ങളുടെ ചിത്രമെടുത്തത് 1951-ലാണ്. അതോടെ വടക്കേ അമേരിക്കയിലുള്ള ചിലർ തങ്ങളുടെ നാട്ടിലെ നിഗൂഡജീവിയായ ബിഗ് ഫൂട്ടിനെ തേടിയിറങ്ങി . കാലടയാളം ധാരാളം ലഭിച്ചെങ്കിലും ബിഗ് ഫൂട്ടിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുവാൻ ആർക്കു കഴിഞ്ഞില്ല. ആയിടെയാണ് ബിഗ് ഫൂട്ട് വിദഗ്ധനായ റെനേ ഡാഹിൻ ഡെൻ ആൽബർട്ട് ഒാസ്റ്റമാനെ ഇന്റർവ്യൂ ചെയ്യാനെത്തുന്നത്. അങ്ങനെ ഒാസ്റ്റമാന്റെ കഥ ലോകമറിഞ്ഞു.1967 -ൽ കാലിഫോർണിയക്കാരായ രണ്ടുപേർ -റോജർ പാറ്റേഴ്സണും ബോബ് ഗിലിംനും ബിഗ് ഫൂട്ടിനെ ക്യാമറയിൽ പകർത്തി. വര്‍ഷങ്ങളായി ബിഗ് ഫൂട്ടിനെ തിരഞ്ഞുനടന്ന പാറ്റേഴ്സൺ വടക്കൻ കാലിഫോർണിയിലെ ഒറിഗോൺ അതിർത്തിക്കടുത്തുള്ള വനമേഖലയിലാണ് ബിഗ് ഫൂട്ടിനെ നേരിൽ കണ്ടത്. കാത്തുകാത്തിരുന്ന ബിഗ് ഫൂട്ട് കൈവിട്ടുപോയയെങ്കിലും പാറ്റേഴ്സന് നിർണായകമായ തെളിവ് ലഭിച്ചു. കഷ്ടിച്ച് ഒരു മിനിറ്റ് നീണ്ട ബിഗ് ഫൂട്ട് വീഡിയോ! അതൊരു തട്ടിപ്പാണെന്ന് ചിലർ വാദിച്ച‌ുവെങ്കിലും പഠനങ്ങൾ സൂചിപ്പിക്കുന്നത് മറിച്ചാണ്.1967 ൽ ഗ്ലെൻ തോമസ് എന്ന മരംവെട്ടുകാരനും 1995-ൽ വാഷിങ്ടൺ സ്റ്റേറ്റിലെ ഒരു ഫോറസ്റ്റ് പട്രോൾ ഒാഫസറും പിന്നീട് മറ്റു പലരും ബിഗ് ഫൂട്ടിനെ നേരിൽ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥൻ അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടെ പലരും ബിഗ് ഫൂട്ടിന്റെ മുരൾച്ചയും മറ്റും റെക്കോർഡ് ചെയ്തു. വാസ്തവത്തിൽ ഇങ്ങനെയൊരു ജീവി ഉണ്ടോ ? വാദങ്ങളും മറുവാദങ്ങളും തുടരുകയാണ്. ഇതിനിടയിലും ബിഗ് ഫൂട്ടിന്റെ പുതിയ കാലയാടങ്ങൾ മണ്ണിൽ പതിയുന്നു. സത്യമെന്തെന്ന് ആർക്കറിയാം…?c@mm/en

Leave a Reply

%d bloggers like this: