September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി

വാമ്പയറുകളുടെ കഥ

Spread the love

ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ.

ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം പുറത്തായ ലിലൈത്ത് ഒരു വാമ്പയറായി മാറി എന്നാണ് കരുതുന്നത്…ഈ ട്വൈലൈറ്റ് സിനിമയിലെ ഒക്കെ വാമ്പയറുകളില്ലെ …അത്രയും ആഡംബരവാമ്പയറല്ല..ഒരിടത്തരം വാമ്പയർ…

ബുക്ക് ഓഫ് ഇനോക്കിൽ ഒംനിപൊട്ടന്റ് അഥാവാ സർവ്വശക്തനായ ഒരു ദൈവത്തെപ്പറ്റി സൂചനയുണ്ട്.അന്ത്യവിധി അഥവാ ലോകാവസാനമടുക്കുന്ന സമയത്ത് ഈ ദൈവം ഭൂമിയിൽ മടങ്ങിവരികയും അങ്ങിനെ മനുഷ്യരാശി നശിപ്പിക്കപ്പെടുകയും പുതിയ സ്വർഗ്ഗവും ഭൂമിയും പുതിയ മനുഷ്യരാശിയും സ്യഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് പറയുന്നു.

ദൈവങ്ങളുടെ ഈ മടങ്ങിവരവുകൾക്കായി അടയാളങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചിട്ടാണാവർ പോയത്..ആയിരക്കണക്കിന് വർഷങ്ങൾ നിലനിന്ന വിചിത്രമായ നിർമ്മിതികൾ ഇതിനുദാഹരണമാണ്.

ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്..നാസ്ക മരുഭൂമിയിലെ രേഖകൾ, ചൈനയിലെ വന്മതിൽ, പിന്നെ ഈ കോർണാക് കല്ലുകൾ, ഇവ മൂന്നും ആകാശത്തിന്റെ ഏറ്റവും ഉയരങ്ങളിൽ നിന്നും കാണാവുന്ന നിർമ്മിതികളാണ്.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.

1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.

2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ.. 

Leave a Reply

%d bloggers like this: