എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു അമ്മയും മൂന്ന് മക്കളും ആണ് താമസിച്ചിരുന്നത് മൂത്തത് ഒരു മകനും അതിനു താഴെ രണ്ടു പെണ്മക്കൾ ആ ചേട്ടൻ എന്റെ നല്ല ഒരു സുഹൃത്തും അദ്യാപകനുമൊക്ക ആയിരുന്നു….. അങ്ങനെ ഒരു ദിവസം വീടിനടുത്തു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചു…… അതു കഴിഞ്ഞു 2 മാസത്തിനിടയിൽ ഏറ്റവും ഇളയ ചേച്ചി ആ വീട്ടിൽ തൂങ്ങി മരിച്ചു പിന്നെ ഒരു മൂന്നു മാസം കഴിഞ്ഞപ്പോൾ ആ അമ്മയും മരിച്ചു, അങ്ങനെ ആ വീട് പൂട്ടിയിട്ട് മൂത്ത ചേച്ചി അവരുടെ ചെറിയമ്മയുടെ വീട്ടിൽ താമസം ആയി, ആ വീടിനോട് ചേർന്ന് ഒഴിഞ്ഞു കിടക്കുന്ന ഒരു പറമ്പിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുമായിരുന്നു ചിലപ്പോൾ ഒക്കെ പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ ഉള്ളിൽ നിന്നും ചില സംസാരങ്ങളും ബഹളവും ഒക്കെ കേൾക്കും അതു തോന്നൽ ആണെന്ന് വിചാരിച്ചു ഞങ്ങൾ ശ്രദ്ദിക്കാറില്ലായിരുന്നു ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ വീടിനടുത്തായി ഫീൽഡ് ചെയ്യാൻ നിന്ന ഒരുവൻ കുറച്ചു നേരം ആ വീടിന്റെ അങ്ങോട്ട് തന്നെ നോക്കി നിൽക്കുകയും പെട്ടന്ന് വെട്ടി ഇട്ടപോലെ ബോധം പോയി നിലത്തു വീഴുകയും ചെയ്തു, അവിടെ എന്താ കണ്ടതെന്നോ എന്തിനു അവിടെ അന്ന് കളിക്കാൻ വന്നത് പോലും പിന്നെ അവന് ഓർമ ഉണ്ടായിരുന്നില്ല ആ സംഭവത്തിന് ശേഷം അവിടുത്തെ കളി ഞങ്ങൾ മതിയാക്കി……. ആ വീടിനു കുറച്ചു താഴെ ആയി മറ്റൊരു വീട്ടിൽ പാൽ കറക്കാൻ വരുന്ന ഒരു തമിഴൻ അണ്ണാച്ചി ഒരു ദിവസം പുലർച്ചെ എന്നും വരുന്നതിനേക്കാൾ വളരെ നേരത്തെ ഏകദേശം വെളുപ്പിന് മൂന്ന് മണി സമയം അതു വഴി നടന്നു പോയി,, പാൽ കറക്കുന്ന വീട്ടിൽ എത്തി അവരോടു ചോദിച്ചു ആ വീട്ടിൽ ആരും താമസം എന്ന്, അവർ ആ വീട് പൂട്ടി കിടക്കുകയാണെന്ന് പറയാതെ കാര്യം അന്വേഷിച്ചു, അപ്പോൾ അണ്ണാച്ചി പറഞ്ഞു ഈ മൂന്ന് മണി ആയിട്ടും ആ വീട്ടിൽ ആരും ഉറങ്ങിയിട്ടില്ല എന്നും അവിടെ അതിനുള്ളിൽ ആരൊക്കെയോ വഴക്ക് കൂടുന്നു ശബ്ദം കേട്ടു എന്നും പറഞ്ഞു,,, അന്ന് വൈകുന്നേരം പാൽ കറക്കാൻ വന്നപ്പോൾ ആ വീട് ആൾതാമസം ഇല്ലാതെ പൂട്ടി കിടക്കുകയാണ് എന്ന സത്യം അവർ അണ്ണാച്ചിയോട് പറഞ്ഞു… അന്നത്തോടെ അയാൾ അവിടുത്തെ കറവ മതിയാക്കി പിന്നെ ആ പരിസരത്ത് കണ്ടിട്ടില്ല… പിന്നീട് കഥകളുടെ ഒരു പരമ്പര തന്നെ അരങ്ങേറി . പറയാൻ ഒരുപാട് ഉണ്ട്… ബാക്കി അടുത്ത പോസ്റ്റിൽ …
