ഞാൻ ജോലിയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. 2016 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെ ഗുരുവായൂരിനടുത്തുള്ള മമ്മിയൂർ എന്ന സ്ഥലത്താണ് താമസിച്ചത്.അവിടെ ഞാനും എന്റെ ഒരു ഫ്രണ്ടും.അവിടെ ഫുഡ് ഉണ്ടാക്കുന്നത് ഞാൻ ആണ്. മിക്കവാറും ഒറ്റക്കായിരിക്കും. എന്തെങ്കിലും ചെയ്തു കൊണ്ട് കിച്ചണിൽ നിൽക്കുമ്പോൾ ആരോ നമ്മളെ നോക്കുന്നതായും അത് വഴി നടന്നു പോകുന്നതായും തോന്നും.എന്നാൽ ആദ്യം ഞാൻ അത് കാര്യമായി എടുത്തില്ല. പിന്നീട് ലൈറ്റർ, ഗ്ളാസ് ,പാത്രങ്ങൾ ഒക്കെ വച്ചാൽ വച്ചിടത്തു കാണില്ല. കുറെ നോക്കി നടന്നു അവസാന നോക്കുമ്പോൾ നമ്മൾ വച്ചിടത്തു തന്നെ കാണും. എന്നാ വീട്ടിൽ ചിക്കനും ബീഫും കയറ്റുന്നു അന്ന് അവിടെ കിടത്തി ഉറക്കില്ല.കിടക്കുമ്പോൾ ബെഡിൽ താളം പിടിക്കുക, ചെവിയുടെ അടുത്ത് വന്നു പല്ലിറുമുക, കഴുത്തിന് പുറകിൽ ഊതുക,അങ്ങനെ പലതും. നിവർത്തി ഇല്ലാതെ ഞാൻ ഫ്രണ്ടിനോട് ഇത് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. അവനും ഇതേ അനുഭവം തന്നെ ആണ് ഉണ്ടായിട്ടുള്ളത്. അന്ന് രാത്രിയിൽ ഞങ്ങൾ കിടന്നു ഒരുപാട് കഴിഞ്ഞപ്പോൾ എന്റെ ഫ്രണ്ട് ചാടി എഴുനേറ്റു.എന്നിട് ബാത്റൂമിൽ പോയി.ഡോർ അടക്കുന് സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത്.അവൻ തിരിച്ചു വന്നു കിടന്നു.പിന്നെ എന്തൊക്കെയോ പറയാൻ തുടങ്ങി.ഞാൻ കുറെ ചോദിച്ചു എന്താaഡാ എന്താ പറ്റിയത് എന്നൊക്കെ. ഒന്നിനും അവൻ മറുപടി പറഞ്ഞില്ല.പിന്നെ ഞാൻ ഒന്നും മിണ്ടാതെ കിടന്നു അപ്പോൾ ആ പഴയ പല്ലിറുമ്മൽ ചെവിക്കടുത്തു കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്റെ ചെവിയിൽ പല്ലിറുമുവാ. ഞാൻ ആകെ പേടിച്ചു. ഞാൻ പറഞ്ഞു ഡാ പുല്ലേ തമാശ കളിക്കാതെ കിടക്കട എന്ന.ഉടന് അവൻ എഴുനേറ്റു നിന്ന് എന്നിട്ട് ” കെട്ടിത്തൂക്കിയാൽ ഒഴിയുമെന്നു വിചാരിച്ചോ? ഒരിലയിൽ കത്തിച്ചാൽ തീരുമെന്നോർത്തോ എന്നിങ്ങനെ ചൊല്ലാൻ തുടങ്ങി.ഞാൻ ആകെ വിയർത്തു പണ്ടാരമടങ്ങി.അലറി കരയാൻ ഒച്ച പോലും പുറത്തു വരുന്നില്ല.കുറെ നേരം കഴിഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ തറയിൻ കുനിഞ്ഞു ഇരുന്നു.കുറെ നേരം ഞാൻ മാറി പേടിച്ചിരുന്നു. ഇരുന്നു.പിന്നെ അടുത്ത് ചെന്ന് അവനെ വിളിച്ചു.അവനു നല്ല ക്ഷീണം ഉണ്ടായിരുന്നു.പിടിച്ചു കിടത്തിയിട്ട് ഞാൻ അവിടെ തന്നെ കസേരയിൽ ഇരുന്നു.ഉറക്കം വന്നില്ല പേടികാരണം.വീണ്ടും അവൻ എഴുനേറ്റു ഇങ്ങനൊക്കെ ചെയ്യുമോ എന്നാരുന്നു പേടി.കുറെ സിഗെരെറ് വലിച്ചു തീർത്തു.പിന്നെ എന്റെ ഭാര്യയെ ഫോൺ വിളിച്ചു എഴുന്നേൽപ്പിച്ചു സംസാരിച്ചു.എപ്പോളോ ഉറങ്ങി.എഴുന്നേൽക്കുമ്പോൾ അവൻ കുളിച്ചു റെഡി ആയി ഓഫീസി പോകാൻ നിൽക്കുന്നതാണ് കണ്ടത്. എന്നോട് ചോദിച്ചു നീ വരുന്നില്ലേ എന്ന്. ഇതൊക്കെ ഞാൻ അവനോടു പറഞ്ഞു.ഇങ്ങനൊരു സംഭവമേ ഇല്ലെന്ന അവൻ പറയുന്നത്.എന്തായാലും ഒരാഴ്ചക്കുള്ളിൽ ഞാൻ അവിടുത്തെ ജോലിയും വിട്ടു, ആ വീടും വിട്ടു.
