May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

പ്രേതങ്ങൾ നമ്മളെ സ്വാധീനിക്കാൻ ശ്രമിക്കും

Spread the love

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാനും 3 സുഹൃത്തുക്കളും കൂടി തിരുവനന്തപുരത്തുനിന്നും എടപ്പാൾ പോയി, ടൗണിൽ നിന്നൊക്കെ വിട്ടു ഒരു തനി നാട്ടിൻപുറത്തായിരുന്നു കല്യാണവീട്, കല്യാണത്തലേന്ന് ഏകദേശം ഉച്ചക്ക് 1 മണിയോടെ നമ്മൾ അവിടെ എത്തി, അവന്റെ വീടിന്റെ കുറച്ചു ദൂരെ ആയി ആള് താമസമില്ലാതെ കിടന്ന ഒരു വീട് ആയിരുന്നു നമുക്ക് താമസിക്കുവാനായി ഒരുക്കി ഇട്ടിരുന്നത് 3 മുറിയും ഹാളും അടുക്കളയുമൊക്ക ഉള്ള ഒരു പഴയ ടെറസ് കെട്ടിടം, യാത്ര ക്ഷീണം കൊണ്ട് ചെന്ന ഉടനെ തന്നെ ഞങ്ങൾ ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിക്കാൻ തീരുമാനിച്ചു പായും തലയണയുമൊക്കെ എടുത്തു ഓരോരുത്തരും ഓരോ മുറിയിൽ ചെന്നു കിടന്നു…… നല്ല ക്ഷീണം ഉണ്ടായിരുന്നിട്ട് കൂടി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ചെറുതായി മയക്കം കണ്ണിൽ പിടിക്കുമ്പോൾ തന്നെ ഞെട്ടി എഴുന്നേൽക്കും ആരോ തൊട്ടടുത്തുനിന്ന് നമ്മെ ശ്രദ്ദിക്കുന്ന ഒരു ഫീൽ, കുറച്ചു നേരം അങ്ങനെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്ന് 4 മണി ആയപ്പോൾ ഞാൻ പുറത്തിറങ്ങി അപ്പോൾ എല്ലാരും സിറ്റൗട്ടിൽ ഇരിപ്പുണ്ട്, എന്റെ അതെ ഫീലിംഗ്സ് തന്നെ ആയിരുന്നു അവർക്കും,,, തുടർന്ന് കല്യാണവീട്ടിൽ പോകാൻ വേണ്ടി എല്ലാരും റെഡി ആയി തുടങ്ങി,പുറത്തു വീടിനോട് ചേർന്ന് വലിയ ഒരു കിണറിന്റെ അടുത്താണ് കുളിമുറി, ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ തൊട്ടടുത്തു നിന്ന് ആരോ നിൽക്കുന്ന ഒരു ഫീൽ ഞാൻ പെട്ടന്ന് കുളിച്ചു എന്ന് വരുത്തി പുറത്തു ചാടി,, കല്യാണവീട്ടിൽ നിന്നും രാത്രി 8 മണിക്ക് വീണ്ടും നമ്മൾ തിരിച്ചെത്തി, രാത്രി കഴിക്കാനുള്ള ഭക്ഷണം നമ്മൾ പാർസൽ കൊണ്ട് വന്നിരുന്നു, കുറച്ചു നേരം നമ്മൾ വർത്തമാനം പറഞ്ഞു കൊണ്ട് പുറത്തിരുന്നു, പരിസരത്ത് അടുത്തൊന്നും തന്നെ ഒരു വീട് പോലും ഇല്ല, പുറത്തു നോക്കിയാൽ ചുറ്റും കൂരിരുൾ മാത്രം, പെട്ടന്ന് ഒരു മുരൾച്ചയോടെ മോട്ടർ ഓൺ ആയ ശബ്ദം നമ്മൾ പരസ്പരം നോക്കി അകത്താരും ഇല്ല പിന്നെ മോട്ടർ എങ്ങനെ തനിയെ ഓൺ ആയി ചിലപ്പോൾ വല്ല ലൂസ് കണക്ഷൻ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ഇനി ഇതു പോലെ ലൈറ്റ് പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ചു കിടക്കാം എന്ന് പറഞ്ഞു മുൻ വാതിൽ ഒക്കെ പൂട്ടി ഞങ്ങൾ ഹാളിൽ വന്നു ഭക്ഷണം കഴിക്കാനായി തറയിൽ വട്ടം കൂടി ഇരുന്നു കഴിച്ചു തുടങ്ങിയപ്പോൾ വീണ്ടും മോട്ടർ ഓൺ ആയി 2 പേര് പോയി അതു ഓഫ് ചെയ്തു വീണ്ടും വന്നിരുന്നു പെട്ടന്ന് പുറത്തു ഒരു കരച്ചിൽ കേട്ടു എഴുന്നേറ്റു പോയി ഡോർ തുറന്നു നോക്കിയപ്പോൾ പെട്ടന്ന് ആ ശബ്ദം നിലച്ചു വീണ്ടും തിരിച്ചു വന്നിരുന്നപ്പോൾ നിലവിളി ശബ്ദം തുടങ്ങി ഇപ്രാവശ്യം നമ്മൾ നാലുപേരും ഒരുമിച്ചു പോയി നോക്കി നമ്മൾ പുറത്തിറങ്ങിയതും ശബ്ദം നിലച്ചു നമ്മൾ തിരിച്ചു അകത്തു വന്നപ്പോൾ കണ്ട കാഴ്ച തറയിൽ കത്തിച്ചു വെച്ചിരുന്ന കൊതുക് തിരി തലയും കുത്തി നിൽക്കുന്നു സ്റ്റാൻഡ് മുകളിലും തിരി താഴെയുമായി ഇരുന്നു കത്തുന്നു ഇതു കൂടെ കണ്ടപ്പോൾ നമ്മൾ എല്ലാരും നല്ലപോലെ ഭയന്നു, അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി പുറത്തു എവിടെ എങ്കിലും റൂം എടുത്തു താമസ്സിച്ചു രാവിലെ തിരിച്ചു വരാം എന്ന് വരെ ചിന്തിച്ചു പിന്നെ 4 ചെറുപ്പക്കാർ പേടിച്ചു ഓടി എന്ന് ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് അല്ലെ എന്ന് വിചാരിച്ചു രാത്രി എങ്ങനെ എങ്കിലും അവിടെ തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചു, നമ്മൾ 4 പേരും പായ വിരിച്ചു ഹാളിൽ നിരന്നു കിടന്നു ഇടയിൽ കിടക്കാൻ എല്ലാരും മത്സര മായിരുന്നു ഒടുവിൽ ആരും ഒറ്റക്ക് ഉറങ്ങാതെ കിടക്കരുത് എന്ന നിബന്ധനയോടെ നമ്മൾ കിടന്നു രാത്രി മുഴുവൻ അലർച്ചയും വിളിയും ഒക്കെ ആയിരുന്നു നമ്മൾ കണ്ണ് ഇറുക്കി അടച്ചു പരസ്പരം കൈകൾ മുറുകെ പിടിച്ചു കിടന്നു എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു… അവിടുന്ന് ഇറങ്ങും മുൻപ് നമ്മൾ ആ വീട് മുഴുവൻ അരിച്ചു പെറുക്കി……. ഒരു മുറിയുടെ ഷെൽഫിൽ വളരെ വില കൂടിയതെന്നു തോന്നിക്കുന്ന സ്വർണ ചട്ട ഇട്ടിട്ടുള്ള ഒരു ഖുർആൻ അല്ലാതെ ഒരു മൊട്ടുസൂജി പോലും അവിടെ ഉണ്ടായിരുന്നില്ല,, ആ രാത്രി നമ്മുടെ മുന്നിൽ ഇപ്പോഴും ഒരു സമസ്യ ആയി തുടരുന്നു.. .

Leave a Reply

%d bloggers like this: