May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

മലർന്നു കിടക്കുന്ന ഒരു പെണ്ണിന്റെ വിളറി വെളുത്ത മുഖം

Spread the love

ഈ സംഭവം നടക്കുന്നത് ഏകദേശം 22 വർഷങ്ങൾക്ക് മുൻപാണ് , ഒരു കായൽ കടവിനോട് ചേർന്നാണ് എന്റെ വീടിരിക്കുന്നത് , രണ്ടു പഞ്ചായത്തുകളിൽ ഉള്ളവർക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനുള്ള മാർഗങ്ങളിൽ ഒന്ന് അവിടുത്തെ കടത്തു വഞ്ചി ആണ് , രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ എല്ലാവര്ക്കും യാത്ര സർക്കാർ വഴി സൗജന്യം ആണ് , വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ആളൊന്നിന് ഒരു രൂപയാണ് കടത്തു കൂലി, ഞാൻ അന്ന് തിരുവനന്തപുരത്തു പഠിക്കുന്ന സമയം , വൈകുന്നേരം 7 മണി മുതൽ 9 . 30 വരെ ഞാനാണ് കടത്തു കാരൻ അത് കഴിഞ്ഞു വള്ളം കെട്ടിയാൽ പിന്നെ വെളുപ്പിന് നാല് മണിക്കേ അടുത്ത കടത്തുകാരൻ വരൂ , വള്ളം പൂട്ടി കഴിഞ്ഞിട്ട് പിന്നെ രാത്രി ആരു വിളിച്ചാലും എഴുന്നേറ്റു പോകരുത് എന്ന് വീട്ടിൽ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട് , അങ്ങനെ ഒരു ദിവസം നല്ല മഴയുള്ള ഒരു രാത്രി വള്ളമൊക്കെ പൂട്ടി ഞാൻ വന്നു സുഖമായി കിടന്നുറങ്ങി , രാത്രി ഒരു പന്ത്രണ്ടര മണി ആയിക്കാണും ജനലിൽ ആരോ ശക്തിയായി മുട്ടുന്നു എന്റെ പേരെടുത്തു വിളച്ചാണ് മുട്ടുന്നത് നല്ല പരിചയമുള്ള ശബ്ദം , ഞാൻ പതിയെ ജനൽ തുറന്നു , നമ്മുടെ ജംഗ്‌ഷനിൽ കടനടത്തുന്ന ആളാണ് സ്ഥിരമായി രാത്രി എട്ടര മണിക്ക് മുൻപായി വരാറുണ്ട് , അന്നെന്തോ കൊല്ലത്തു സാധനം എടുക്കാൻ പോയി ട്രെയിൻ കിട്ടാൻ ലേറ്റ് ആയി എന്ന് പറഞ്ഞു , പുറത്തു ചെറിയ ചാറ്റൽ മഴയും മിന്നലും ഉണ്ട് , സ്ഥിരം ആളായത് കൊണ്ട് കൊണ്ടാക്കാതിരിക്കാനും പറ്റില്ല , അക്കരെ എത്തിയാൽ തിരിച്ചു ഞാൻ ഇവിടെ എത്തി വള്ളം കെട്ടുന്നത് വരെ അവിടെ നിന്ന് നോക്കിക്കോളാ എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് വള്ളം ഇറക്കി അയാളെ അക്കരെ ആക്കി , തിരിച്ചു വള്ളം ഊന്നി തുടങ്ങിയപ്പോൾ അവിടെ കാത്തുനിന്ന അയാളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു ഞാൻ ആഞ്ഞു തുഴഞ്ഞു , പെട്ടെന്ന് കഴുക്കോൽ (വള്ളം ഊന്നുന്ന നീളം ഉള്ള മുള) എന്തിലോ തടഞ്ഞു ഞാൻ വെള്ളത്തിലേക്ക് നോക്കിയതും കൊള്ളിയാൻ മിന്നിയതും ഒരുമിച്ചു ആയിരുന്നു , ആ മിന്നൽ വെളിച്ചത്തിൽ ഞാൻ ആ കാഴ്ച കണ്ടു മുടി പിരുത്തിട്ടു വെള്ളത്തിൽ മലർന്നു കിടക്കുന്ന ഒരു പെണ്ണിന്റെ വിളറി വെളുത്ത മുഖം , ഒരു നിമിഷം ഷോക്കേറ്റപോലെ സ്തബ്ധനായി പിന്നെ വള്ളത്തിന്റെ ചവിട്ടു പടിയിൽ നിന്നും ചാടി താഴെ ഇറങ്ങി ,അല്ലെങ്കിൽ സമനില തെറ്റി ഞാൻ വെള്ളത്തിൽ പോകും , പിന്നെ ഞാൻ എങ്ങനെ വള്ളം കരയിൽ അടുപ്പിച്ചെന്നോ വീട്ടിൽ എത്തിയെന്നോ ഒന്നും എനിക്ക് ഓർമയില്ല , രാവിലെ പുറത്തെ ബഹളം കേട്ടാണ് ഞാൻ ഉണരുന്നത് ചെന്ന് നോക്കുമ്പോൾ കായിലിലേയ്ക്ക് ചായ്ഞ്ഞു നിൽക്കുന്ന ചീലാന്തി മരത്തിന്റെ ചില്ലയിൽ കുടുങ്ങി ഒരു പെൺകുട്ടിയുടെ മൃത ശരീരം ഓളത്തിൽ ആടി അലയുന്നു ,

Leave a Reply

%d bloggers like this: