January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

വിളിച്ചപ്പോൾ തന്നെ കൂടെ പോന്ന യക്ഷി

Spread the love

ഒരു 34 വർഷം മുൻപാണ്‌.. കുഞ്ഞമ്മയുടെ (അമ്മയുടെ അനിയത്തി) വിവാഹം കഴിഞ്ഞിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു..ആ സമയത്ത് ചിറ്റപ്പൻ സൈക്കിൾ ആണ് ഉപയോഗികുന്നത്..ഒരു ദിവസം എന്തോ ആവശ്യത്തിനു ചിറ്റയും ചിറ്റപ്പനും കൂടി ഒരു ബന്ധുവീട്ടിൽ പോയി..
തിരിച്ചുവരുന്ന വഴി ഒരു പള്ളിയും പള്ളിയോടു ചേർന്ന് സിമിത്തേരിയും ഉണ്ട്. അതിനു സമീപം ഒരു കടയിൽ കയറി രണ്ടുപേരും നാരങ്ങവെള്ളം വാങ്ങി കുടിച്ചു.. നട്ടുച്ച സമയം ആയിരുന്നു..
അതിനുശേഷം വീട്ടിൽ എതിയപോൾ ചിറ്റ ക്ഷീണംകൊണ്ടു ഉറങ്ങി.. ഉറക്കം ഉണർന്നു കഴിഞ്ഞപ്പോൾ ചിറ്റ ആളാകെ മാറി.. നടപ്പിലും സംസാരത്തിലുമെല്ലാം ഒരു വശപിശകു.. വീടിന്റെ നേരെ വാതിൽ മുറിയിൽ കയറുന്നുമില്ല (ഞങ്ങൾ നസ്രാണികൾ നേരെ വാതിൽ മുറിയിൽ കർത്താവിന്റെ തിരുഹൃദയം ഫോട്ടോ വെക്കും )പിന്നെ സന്ധ്യ ആയതോടെ ജപമാല ചൊല്ലാൻ വിളിച്ചിട്ട് ചെല്ലുന്നുമില്ല..
അമ്മയുടെ അമ്മ ജപമാല ചൊല്ലാൻ വിളിച്ചിട്ട് വരാത്തതിന് വഴക് പറഞ്ഞതും ചിറ്റ ആളാകെ മാറി വേറൊരാൾ ആകാൻ തുടങ്ങി..
പിന്നെ എല്ലാവരെയും ഓടിച്ചിട്ട്‌ ഉപദ്രവിക്കാൻ തുടങ്ങി.. അവസാനം ചിറ്റപ്പന്റെ വീടിനടുത്തുനിന്നു അല്പം മന്ത്രവും തന്ത്രവുമൊക്കെ അറിയാവുന്ന ഒരു ആശാനെ വിളിച്ചുകൊണ്ടു വന്നു.. ആശാനെ കണ്ടതും ചിറ്റ ഓടിയൊളിക്കാൻ ശ്രെമിച്ചു.. ആശാൻ വിളിച്ചിട്ടൊന്നും ചിറ്റ ആശാന്റെ മുന്നിൽ ചെല്ലാൻ തയാറായില്ല..
പിന്നെ ആശാൻ എന്തൊകെയോ തന്ത്രങ്ങൾ ജപിച്ചിട്ട് ശബ്ദം കടുപ്പിച്ചു വിളിച്ചു ചിറ്റയെ മുന്നിൽകൊണ്ടുവന്നു..
എന്നിട്ട് തെരണ്ടി വാലിനു അടിക്കാൻ തുടങ്ങി ആദ്യമൊന്നും ചിറ്റ ഒന്നും പറഞ്ഞില്ല പിന്നെ അടിയുടെ ശക്തി കൂടാൻ തുടങ്ങിയപോൾ ചോദിക്കുന്നതിനു മറുപടി പറയാൻ തുടങ്ങി..
അതൊരു ബാധ ആയിരുന്നു.. ചിറ്റ വിളിച്ചിട്ട് കൂടെ പോന്നതാണെന്നു അത് പറഞ്ഞു..
അതായത് ചിറ്റ സിമിത്തേരിയുടെ അടുത്തു വെച്ചു വെള്ളം കുടിച്ചിട്ട് മുന്നേ നടന്നു ചിറ്റപ്പൻ പൈസ കൊടുത്തിട്ടു ഇറങ്ങിയപോൾ അല്പം പുറകെ ആയി. ആ സമയത്ത് ചിറ്റ പുറകോട്ടു തിരിഞ്ഞ് നിന്നു ചിറ്റപ്പനെ നോകി കൈ വീശിക്കൊണ്ട് വാ എന്ന് മാടി വിളിച്ചു.. ആ സമയത്ത് അവിടുണ്ടായിരുന്ന ബാധയാണ് കൂടെ വന്നത്.
ആശാൻ അടികൊടുത്തു ബാധയയോട് പോകാൻ പറഞ്ഞു. ആദ്യമൊക്കെ ബാധ ശരീരം വിട്ടു പോകാൻ വിസമ്മതിച്ചു പിന്നീടു ആശാന്റെ തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെ ഉപയോഗിച്ചപ്പോൾ ബാധ ശരീരം വിട്ടു പോകാം അതിനു മുൻപ് മിസ്ച്ചറും സോഡയും വേണമെന്ന് ആവശ്യപ്പെട്ടു..
അത് കൊടുത്തു കഴിഞ്ഞപോൾ ചിറ്റ തളര്ന്നു വീണു.. ബാധ പോയതാണെന്ന് ആശാൻ പറഞ്ഞു..
ഈ സംഭവം ഇപ്പോഴും അമ്മയും ചിട്ടയുമൊക്കെ ഇപ്പോഴും ഇടയ്ക്കൊക്കെ പറയാറുണ്ട്…

Leave a Reply

%d bloggers like this: