September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി

വില്ലയിലെ പ്രേതം

Spread the love

എറണാകുളത്തു വർക് ചെയുന്ന സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്.
ഞാൻ കമ്പനി കോർട്ടേഴ്സഇലാണ് താമസിക്കുന്നത്. ഈ സംഭവം നടക്കുന്നതിനു ഒരു മാസങ്ങൾക്കു മുൻപ് മാത്രം ആണ് ഈ കോർട്ടേഴ്സ് എടുത്തത്. അതുവരെ വേറെ കോർട്ടേഴ്സ് ൽ ആയിരുന്നു താമസം. കോർട്ടസ്‌സിൽ ഞാനൊറ്റയ്ക്കാണ് താമസിക്കുന്നത്.. താമസമൊക്കെ തുടങി നല്ല രീതിയിൽ തന്നെയായിരുന്നു കാര്യങ്ങളൊക്കെ പോയികൊണ്ടിരുന്നത്. കോർട്ടേഴ്സ്എന്ന് പറയുമ്പോൾ ഒരു വലിയ വില്ല അതാണ് ഞങളുടെ കോർട്ടേഴ്സ്.. അതിൽ മൂന്നു ബെഡ്‌റൂം പിന്നെ ഹാൾ dining റൂം പിന്നെ ഡൈനിങ്ങ് റൂമിനോട് ചേർന്ന് ഒരു ബാത്രൂം..പിന്നെ കിച്ചൻ.. ഇതാണ് ആ വില്ലയുടെ ഏകദേശ രൂപം. സാധാരണ ഞാൻ വർക്കൊക്കെ കഴിഞ്ഞു രാത്രി 9 മണിക്ക് ആണ് കോര്ടിൽസിൽ എത്താറു.. ഒരിക്കൽ വർക്ക്കഴിഞ്ഞു വന്നു കുക്കിങ്ങിനായി കിറ്റെചിനിലോട്ടു കെയറുമ്പോൾ എന്റെ ശ്രദ്ധയിൽ ഒരുകാര്യം പെട്ടു ഡൈനിങ്ങ് റൂമിനോഡു ചേർന്ന ബാത്റൂമിന്റെ ഡോർ തുറന്നുകിടക്കുന്നു. ഞാൻ അത് അത്ര കാര്യമാക്കിയില്ല. ഞാൻ അത് അപ്പോൾ തന്നെ ക്ലോസ് ചെയ്തു വെച്ചു.പിന്നീട് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴും ഇതുപോലെ തുറന്നുകിടക്കുന്നു ഞാൻ വീണ്ടും അത് ക്ലോസ് ചെയ്തു.. പിന്നീട് പല പ്രാവശ്യം എനിക്കിതു ആവർത്തിക്കെൻഡി വന്നപ്പോഴാണ് കാര്യത്തെ ഞാൻ ഗൗരവമായി കാണാൻ തുടങ്ങിയത്.. ഞാനല്ലാതെ കോർട്ടേഴ്സിൽ വേറെയാരും വരാറില്ല വർകിന് പോവുമ്പോൾ ക്ലോസ് ചെയ്തു കീ ഞാൻ തന്നെ കൊണ്ട് പോവാറാണ് പതിവ്. അതുകൊണ്ട് ഞാനില്ലാത്തപ്പോൾ കെയറുന്നതും അസാധ്യം. പക്ഷെ വേറൊരു കീ ഈ വില്ലയുടെ മുതലാളിയുടെ കൈയിലുണ്ട്. അവരെങ്ങാനും ചെക്ക് ചെയ്യാൻ വരുന്നുണ്ടാവുമെന്നു കരുതി.. എങ്കിലും സംശയം തീർക്കാൻ ഞാൻ മുതലാളിയുടെ മകനോട് ചോദിച്ചു. അവൻ പറഞ്ഞു ഇതുവരെ ഞങ്ങളാരും അങ്ങോട്ടുവന്നിട്ടില്ല അങ്ങനെ ചെക്ക് ചെക്ക്‌ചെയ്യണമെങ്കിൽ ആളില്ലാത്തപ്പോൾ വരേണ്ട കാര്യമില്ലെന്നും പറഞ്ഞു. അവനെന്തായായാലും കള്ളം പറയാൻ വഴിയില്ല കാരണം അവനെന്റെ സുഹൃത്തും കൂടിയാണ്. ഒരുകാര്യം ഞാൻ തീരുമാനിച്ചു ഇനിയത് തുറക്കാൻ കഴിയാത്ത വിധം അടച്ചു വെക്കണമെന്ന്. ഞാൻ അതുപോലെ തന്നെ ചെയ്തു. കെട്ടുകമ്പി വെച്ച് നല്ലരീതിയിൽ തന്നെ ലോക്ക് ചെയ്തു വെച്ചു.. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി ഇപ്പോ കുഴപ്പമൊന്നുമില്ല ഞാൻ ലോക്ക് ചെയ്ത വെച്ച അതു പോലെ തന്നെ കിടപ്പുണ്ട്. അങ്ങനെയിരിക്കെ ഒരു രാത്രി പതിവ് പോലെ കുക്കിങ്ങോകെ കഴിഞ് ഫുഡും കഴിച് ഉറങ്ങാൻ കിടന്നു. പെട്ടന്നു തന്നെ ഉറങ്ങുകയും ചെയ്തു. രാത്രിയിൽ എപ്പോഴോ എന്ദോ ശബ്ദം കേട്ട് കണ്ണ് തുറന്നു നോകുമ്പോഴുണ്ട് എന്റെ നെഞ്ചത്ത് ഒരാൾ ഇരിക്കുന്നു പക്ഷെ എനിക്ക് അവരുടെ ഭാരം അനുഭവപ്പെടുന്നില്ല എന്നാലും എനിക്ക് അനങ്ങുവാനോ ശബ്ദം വെക്കുവാനോ കഴിയുന്നില്ല..അയാൾ ഒരു പുരുഷനാണ് എനിക്ക് എനിക്ക് എല്ലാം വ്യക്തമായി കാണാനും കേള്ക്കാനും കഴിയുന്നുണ്ട്.. അയാൾ പറഞ്ഞതിങ്ങനെ “എന്റെ സ്ഥലം നീ അടച്ചു വെച്ചു അല്ലെ മര്യാദക്ക് അതെനിക്ക് തുറന്നു തരണം.” അങ്ങനെ പറഞ്ഞു അയാൾ എന്റെ നെഞ്ചിൽ നിന്നും ഇറങ്ങി തുറന്നിട്ട ഡോറിലൂടെ ഇറങ്ങിപ്പോയി നാലഞ്ചു മിനിറ്റ് ഞാൻ അനങ്ങാൻ അഴിയാതെ കിടന്നു. പിന്നീട് ലൈറ്റ് ഓണാക്കി നോക്കി , അവിടെയാരെയും കണ്ടില്ല. എന്തായാലും ആ രാത്രി ലൈറ്റ് ഓഫാക്കാതെ എങ്ങനെയോ വെളുപ്പിച്ചു. പിറ്റേന്ന് തന്നെ കമ്പനിയുടെ മറ്റൊരു കോർട്ടേഴ്സ്റ്റിലോട്ടു ഞാൻ മാറി. എനിക്കുണ്ടായ അനുഭവം ഞാൻ ഓഫീസിലെ എല്ലാരോടും പറഞ്ഞു. അവർ ആരും വിശ്വസിച്ചില്ല . മാത്രമല്ല പരീക്ഷിച്ചും നോക്കി പക്ഷെ അവർക്കാർക്കും ഇതുപോലെ കാണാൻ കഴിഞ്ഞില്ല

Leave a Reply

%d bloggers like this: