January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഗർഭിണിയുടെ പ്രേതം

Spread the love

      ഞാൻ തൊടുപുഴയിൽ ഒരു എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സമയത്ത് ഉണ്ടായതാണ്….എന്റെ ഒരു അകന്ന ബന്ധുവിനൊപ്പം പെരുമറ്റം എന്ന സ്ഥലത്തായിരുന്നു താമസം…..ഞങ്ങൾ പണികഴിഞ്ഞ് വന്നാൽ പുഴയിലെ കുളിയും കഴിഞ്ഞ് സന്ധ്യയോടെ നടുങ്കണ്ടം എന്ന സ്ഥലത്തിനടുത്ത് ഒരു ചേട്ടന്റെ വാറ്റുകേന്ദ്രത്തിലേക്ക് പോകും അവിടെ കപ്പയും ബീഫും കുറച്ച് വാറ്റുമടിച്ച് രാത്രിയേറെയാകുമ്പോഴാണ് തിരിച്ച് താമസസ്ഥലത്തേക്ക് പോകുക… കണ്ടത്തിന്റെ നടുക്ക്കൂടി പോയി ഒരു കുന്നിന്റെ മുകളിലാണ് ആ ചേട്ടന്റെ വീട്….അടുത്ത് വീടുകളൊന്നുമില്ല…..മലങ്കര എസ്റ്റേറ്റിന് നടുക്ക് കൂടിയുളള ഒരു വഴിയേ ആണ് കണ്ടത്തിലേക്ക് പോകേണ്ടത്…പോകുന്ന വഴിക്ക് കണ്ടം എത്തുന്നതിന് മുൻപായി ഇല്ലിക്കൂട്ടമുണ്ട് …അവിടെ എന്തൊക്കെയോ വിഷയങ്ങളുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് പലരും രാത്രി അതു വഴി പോകരുത് എന്നൊക്കെ ഞങ്ങളെ വിലക്കിയിട്ടുണ്ടെങ്കിലും ഞങ്ങൾ അതൊന്നും കാര്യമാക്കിയിരുന്നില്ല…

         അങ്ങിനെ ഒരു ദിവസം ഞങ്ങൾ കഥയുമൊക്കെ പറഞ്ഞ് എസ്റ്റേറ്റിന് നടുക്കുകൂടി  വരികയായിരുന്നു….ഇല്ലിക്കൂട്ടത്തിനടുത്തെത്താറാകുമ്പോൾ കിഴക്ക് ഭാഗത്ത് പാറക്ക് മുകളിൽ എന്തോ ഒരു വെളിച്ചം കണ്ടു… ആൽപ്പാറ എന്നോ മറ്റൊ ആണ് ആ പാറയെ അന്ന് പറഞ്ഞിരുന്നത്…അവിടെ വിളക്ക് വെക്കലും കാര്യങ്ങളും  ഉളളതാണ് . അതായിരിക്കുമെന്ന് കരുതി മുന്നോട്ട് നടന്നു….ഇല്ലിക്കൂട്ടത്തിനടുത്തെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം ശവം കത്തിക്കുമ്പോളുളളതു പോലെ അനുഭവപ്പെട്ടു….പെട്ടെന്ന് കൂടെയുണ്ടായിരുന്ന ഭാസ്കരേട്ടൻ പെട്ടെന്ന് നിന്നു….ഇല്ലിക്കിടയിൽ വെളിച്ചം കാണുന്നു എന്ന് പറഞ്ഞു…എന്റെ കൈയിലുണ്ടായിരുന്ന ടോർച്ച് വാങ്ങി അടിച്ചു നോക്കി ആരോ നിൽക്കുന്നതുപോലെ അരണ്ട വെളിച്ചത്തിൽ കണ്ടു…..പെട്ടെന്ന് ടോർച്ച് അണഞ്ഞുപോയി….ഞാൻ ടോർച്ച് വാങ്ങി കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞെട്ടിക്കുന്നതും മറക്കാൻ കഴിയാത്തതുമായ ആ കാഴ്ച കണ്ടു…ഒരു സ്ത്രീ നിന്ന് കത്തുന്നു….തീയുടെ ഇടയിൽകൂടിയും മുഖം കാണാം… അതോടൊപ്പം അലർച്ചയും അടുത്ത നിമിഷം തീ യണഞ്ഞു….ശ്വാസമടക്കി നിൽക്കുന്ന ഞങ്ങൾക്ക് മുന്നിൽ ഞെട്ടിച്ചുകൊണ്ട് കരിഞ്ഞു വികൃതമായ ഒരു സ്ത്രീ ….ഞങ്ങൾ അലറിക്കൊണ്ട് മുന്നോട്ടോടി…പക്ഷേ ശബ്ദം പുറത്ത് വന്നില്ല….അവിടെ നിന്ന് ഒരു ഇറക്കം കഴിഞ്ഞാൽ വലതുവശത്ത് കണ്ടമാണ് ഞങ്ങൾ കണ്ടത്തിലേക്ക് ചാടി ഓടി…..കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഞങ്ങളുടെ മുന്നിൽ വീണ്ടും അതെത്തി …..കരിഞ്ഞു വികൃതമായ ഒരു സ്ത്രീ…അലർച്ചയോടെ….ഞങ്ങൾ കണ്ടത്തിന് ഒരു വശത്ത് കൂടിയുളള ചെറിയ തോട്ടിലേക്ക് ചാടി ഓടി….എങ്ങിനെയൊക്കെയോ വീട്ടിലെത്തി….ഭാസ്കരേട്ടൻ വിറക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു…..അടുത്ത ദിവസം ഭാസ്കരേട്ടൻ ബോധമില്ലാത്തതുപോലെ എന്തൊക്കെയോ പറയുകയും ആംഗ്യങ്ങൾ കാട്ടുകയും ചെയ്യുന്ന അവസ്ഥയിലായി….. അന്ന് ഉച്ച കഴിഞ്ഞ് ഞാൻ പുളളിയെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു…..പുളളിയുടെ വീട്ടിലെത്തിയപ്പോൾ മുഖത്തൊക്കെ കരിഞ്ഞതു പോലെ പാടുകൾ കണ്ടു…… പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഞാനും പുളളിയുടെ വീട്ടുകാരും കൂടി ഓച്ചിറയുളള ഒരു മന്ത്രവാദിയുടെയടുത്ത് കൊണ്ടു പോയി….അവിടെയെത്തി കർമ്മങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഭാസ്കരേട്ടൻ അലറാൻ തുടങ്ങി അന്ന് ആ സ്ത്രീ അലറിയതുപോലെ….. തമിഴിൽ സംസാരിക്കാൻ തുടങ്ങി……ഞാൻ ആരെയും അവിടെ പൊറുപ്പിക്കില്ല എന്നൊക്കെയാണ് തമിഴിൽ പറയുന്നത്…..പിന്നീട് ഓരോന്നായി പറഞ്ഞു…വളരെ പണ്ട് മലങ്കര എസ്റ്റേറ്റ് മാനേജർ ആയിരുന്ന ഒരു സായ്പ് എസ്റ്റേറ്റ് തൊഴിലാളി ആയ ഒരു തമിഴന്റെ ഭാര്യയെ ഈ ഇല്ലിക്കൂട്ടത്തിൽ വെച്ച് ബലാൽസംഗം ചെയ്തു , ആ സമയം അവൾ ഗർഭിണി ആയിരുന്നു….അവൾ മരിച്ചു എന്ന് കരുതി അവളെ കത്തിച്ചു…പക്ഷേ ജീവനുണ്ടായിരുന്ന അവൾ അലറി വിളിച്ചു കൊണ്ട് ഓടി കണ്ടത്തിനടുത്തുളള തോട്ടിൽ വീണു മരിച്ചു…..ആ നാട്ടിലുളള ജനങ്ങളും അവളോട് അനീതി കാട്ടി എന്ന് അവൾ കരുതുന്നു….ആ നാട്ടിലുളള പുരുഷൻമാരെ മുഴുവൻ താൻ ഒടുക്കും എന്നൊക്കെ അലറിവിളിച്ചുകൊണ്ട് പറഞ്ഞു….അവസാനം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 30 വർഷത്തേക്ക് ഞാൻ നിങ്ങൾ പറയുന്നിടത്ത് ഇരിക്കാമെന്ന് മന്ത്രവാദിയോട് സമ്മതിച്ച് സത്യം ചെയ്ത് പോയി……..ഭാസ്കരേട്ടനോട് ഒരു കാരണവശാലും നിങ്ങൾ ആ നാട്ടിലേക്ക് ഇനി പോകരുതെന്ന് അയാൾ നിർദേശിച്ചു…….. പിന്നീട് മറ്റുളളവർ പോയി ആണ് ഞങ്ങളുടെ സാധനങ്ങൾ കൊണ്ടു വന്നത്

വർഷങ്ങൾക്ക് ശേഷവും തൊടുപുഴ,പെരുമറ്റം,നടുങ്കണ്ടം,മ്രാല എന്നൊക്കെ കേൾക്കുന്നതു തന്നെ ഭയമാണ്….ആ ഇല്ലിക്കൂട്ടം ഒരിക്കലും മറക്കില്ല…

Leave a Reply

%d bloggers like this: