May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആത്മാക്കളെപ്പറ്റി ഗവേഷണം

Spread the love

ഞാൻ ആത്മാക്കളെപ്പറ്റി അഞ്ചു വര്ഷമായിട്ട് അന്വേഷണം ചെയ്യുന്ന വ്യക്തിയാണ്.. ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ല എന്റെ ലക്‌ഷ്യം..നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.. വിശ്വസിക്കാത്തവർ കള്ളമാണെന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഞാൻ എഴുതുന്നത്.. ആളൊഴിഞ്ഞ ശ്മശാനങ്ങളിലും സെമിത്തേരിയിലും പോയിരുന്നിട്ട് കുറെ മണിക്കൂറുകളോളം പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ കഴിയും പ്രേതങ്ങൾ സത്യമാണെന്ന്.. പ്രാണായാമം ചെയ്തിട്ടാണ് ഞാൻ ആരംഭിക്കുന്നത്.. ഉപബോധ മനസ്സിന്റെ അഗാധമായ മറ്റൊരു തലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടു അവിടെവച്ച് അറിയുകയാണ് എന്റെ രീതി..ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത ശ്മശാനങ്ങളിലെ ഗോപ്യമായ എവിടെയെങ്കിലും ഒരുസ്ഥലത്ത് ഇരുന്നിട്ട് കണ്ണടച്ചുകൊണ്ട് ഇരുപത്തൊന്നു വട്ടം പ്രാണായാമം ചെയ്യുക.. സാധാരണ ഗതിയിൽ ആ സ്ഥലത്തുനിന്നും കേൾക്കുന്ന ശബ്ദങ്ങളെ പൂർണമായും ഉൾക്കൊള്ളുവാനും പൊതുവെ കേൾക്കാൻ സാധ്യമല്ലാത്ത ചിലതരം തരംഗമുള്ള വൈബ്രെഷനുകൾ ഉള്ള ശബ്ദങ്ങളെ അതി സൂക്ഷ്മമായിട്ട് കേൾക്കുവാനും നമുക്ക് സാധ്യമാണ്.. ഏകദേശം അൻപതോളം തവണ ഞാനിതു ചെയ്തിട്ടുണ്ട്.. ധ്യാനം മാത്രമാണ് രീതി.. ആദ്യ ദിവസങ്ങളിൽ എനിക്ക് മടങ്ങേണ്ടിവന്നു.. പിന്നീട് ആഗ്രഹംകൊണ്ടു ഉറക്കം കിട്ടാതെയായപ്പോൾ കണ്ടെത്തുവാനുള്ള ഒരുതരം വെമ്പലുകളായിരുന്നു എനിക്ക്.. ചന്ദ്രന് ബലംകുറഞ്ഞ ഒട്ടുമിക്ക രാത്രികളും എനിക്ക് പഠനത്തിന്റെ സമയമാണ്. പന്ത്രണ്ടു മണിമുതൽ മൂന്നുമണിവരെയാണ് സമയം.. തീർച്ചയായും ഈ സമയംകൊണ്ട് നമുക്ക് മനസ്സിലാക്കിഎടുക്കാം നാം അന്വേഷിക്കുന്ന സാധനം നമുക്ക് നേരെ വരുന്നതും മേൽപ്പറഞ്ഞ ശബ്ദങ്ങളും!! ചെവിയിൽ കാറ്റുവന്നു തട്ടുന്നപോലുള്ള ശബ്ദമാണ് മിക്കവാറും ആദ്യം കേൾക്കുന്നത്.. പിന്നീട് ചെവിയിലേക്കും ഒഴിഞ്ഞ മനസ്സിലെ ഇരുണ്ട പശ്ചാത്തലത്തിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുക.. ആത്മാവിനെ അനുഭവിച്ചറിയുവാനുള്ള കഠിനമായ ആഗ്രഹംകൊണ്ടു ശ്വാസം വലിച്ചു പതിയെ വിടുക.. 
ഇനി ഞാൻ അനുഭവിച്ചതിലെ ചിലതു പറഞ്ഞുതരാം.. 
“ദുരന്തം നടന്ന ഭൂമിയിലേക്ക് പോകുമ്പോൾ കേൾക്കുന്നപോലുള്ള പതിഞ്ഞ ദീന രോദനങ്ങൾ!.. വെള്ളമുള്ള തുണി തീയിൽ കത്തിപ്പടരുന്നപോലുള്ളതും കാറ്റടിക്കുന്നതുമായ ശബ്ദം.. പിറുപിറുത്തുകൊണ്ടു നമുക്ക് തൊട്ടുമുന്നിലൂടെ നടന്നുപോകുന്ന ശബ്ദങ്ങൾ.. തെറിവിളികൾ എന്ന് തോന്നിപ്പിക്കുന്നതരത്തിലുള്ള ആക്രോശങ്ങൾ.. പെഡസ്ട്രിയൽ ഫാനിലേക്കു ഊതുന്ന പോലുള്ള വൈബ്രേഷൻസ്.. ഈ ശബ്ദങ്ങൾ ആണ് എനിക്ക് മനസ്സിലെ ഒഴിഞ്ഞ കറുത്ത പ്രതലത്തിലേക്ക് അതാതു പ്രേതരൂപങ്ങളെ തെളിയിച്ചുതരുന്നത്.. കാണാം.. കേൾക്കാം.. അറിയാം.. 
ഇത്രയേ എനിക്ക് പറയാനുള്ളു.. പലരും പറഞ്ഞിട്ടുണ്ട് ശവപ്പറമ്പിൽകിടന്നുറങ്ങീട്ടുണ്ട് എന്നൊക്കെ.. സാധാരണ കണ്ണുകൾക്കും ചെവികൾക്കും ചിലപ്പോഇതിനെ കാണാനും അറിയാനും കഴിഞ്ഞെന്നുവരില്ല.. അതിനാൽ കണ്ണുകളെയും കാതുകളെയും മനസ്സിനെയും അതിനുവേണ്ടത്തരത്തിൽ ആക്കിയെടുക്കുക.. പേടിക്കരുത് പേടിയാണ് നമുക്ക് അപകടം അതിനാൽ മനസ്സിനെ കടിഞ്ഞാണോടുകൂടെ ബന്ധിച്ചിട്ട് വരുതിയിൽ വെക്കാൻ കഴിഞ്ഞാൽ ഒന്നാമത്തെ പടി നിങ്ങൾ സുരക്ഷിതമായി കടന്നുവന്നു പറയാം..-നന്ദി.. പ്രജിൽ പീറ്റയിൽ.

Leave a Reply

%d bloggers like this: