January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?

Spread the love

പ്രേതങ്ങളും പ്രേത കഥകളും കേള്‍ക്കുന്നത് എന്നും നമുക്കൊരു രസമാണ്. പേടി കലര്‍ന്ന ഒരു പ്രത്യേക രസം. ഒരിക്കലെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇത്തരം കഥകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാണ് എന്നതാണ് സത്യം. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ഇന്നും ഏത് യുക്തിവാദിയാണെങ്കിലും ഒറ്റയ്ക്ക് അമാവാസി ദിനത്തില്‍ അര്‍ദ്ധരാത്രി പുറത്തിറങ്ങാന്‍ ഒന്നു കൂടി ആലോചിക്കും. എന്നാല്‍ പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ ഒന്നു കൂടി അരിച്ചാല്‍ ഈ പ്രേത കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. എന്നാല്‍ അതല്ല ഇപ്പോഴത്തെ വിഷയം. മരിച്ചു പോയ ആളുകളോട് സംസാരിക്കാന്‍ കണ്ടു പിടിച്ച ഒന്നാണ് ഓജോ ബോര്‍ഡ് എന്ന സൂത്രം. അപരിചിതന്‍ എന്ന സിനിമയിലൂടെയായിരിക്കും നമ്മളില്‍ പലര്‍ക്കും ഓജോബോര്‍ഡിനെ പരിചയം. പൃഥ്വിരാജിനു മാത്രമല്ല അപരന്‍ ഇവര്‍ക്കും എന്നാല്‍ ഓജോബോര്‍ഡ് എന്നു പറയുന്നത് സത്യമാണോ? ശരിക്കും മരിച്ചു പോയവരുമായി നമുക്ക് സംസാരിക്കാന്‍ കഴിയുമോ? ഇതിനൊന്നും ഇതുവരേയും ഉത്തരം കണ്ടെത്തിയിട്ടില്ലെന്നത് വാസ്തവം. ഓജോബോര്‍ഡിലെ ചില ഉത്തരം കിട്ടാത്ത വസ്തുതാപരമായ ‘നുണകള്‍’….

മരിച്ചു പോയവരെ കാണുന്നു

മരിച്ചു പോയവരുടെ ആത്മാക്കളെ ഓജോബോര്‍ഡ് ഉപയോഗിച്ച് വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇവരെ കണ്ടെന്നും കണ്ടില്ലെന്നും പറയുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ എന്താണിതിന്റെ രഹസ്യമെന്ന് ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല.

വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓജോ ബോര്‍ഡിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്നതും. പുരാതന കാലത്ത് മരിച്ചു പോയവരുടെ ബാധ കേറുന്നു എന്നൊക്കെയെങ്കില്‍ നമ്മള്‍ ഒന്നു കൂടി ആലോചിക്കും. എന്നാല്‍ ഈ നൂറ്റാണ്ടിലും മരിച്ചു പോയവരുമായി പലരും ആശയവിനിമയം നടത്തുന്നു എന്നാണ് അവകാശവാദം. ഇന്ന് പ്രശസ്തിയും ഗുണവും ഈ രാശിക്കാര്‍ക്കൊപ്പം അനുഭവങ്ങള്‍ക്ക് രൂപമില്ല പ്രേതങ്ങള്‍ക്ക് രൂപമില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഓജോ ബോര്‍ഡ് വഴി വിളിച്ചു വരുത്തുന്ന പ്രേതങ്ങള്‍ക്കെല്ലാം തന്നെ ഒരേ രൂപമാണെന്നാണ് ചില ഓജോ ബോര്‍ഡ് വിദഗ്ധരുടെ അഭിപ്രായം.

പോസിറ്റീവ് ശക്തികളെ ഒഴിവാക്കുക

ഇത്തരത്തില്‍ നിങ്ങളാരെങ്കിലും ഓജോ ബോര്‍ഡ് പരീക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ മുറിയില്‍ നിന്നും പോസിറ്റീവ് ശക്തികളെ ആദ്യം ഒഴിവാക്കണം. ദൈവത്തിന്റെ ചിത്രമോ, കൊന്തയോ കുരിശോ ഒന്നും തന്നെ അവിടെ ഉണ്ടാവാന്‍ പാടില്ല എന്നാണ് തത്വം.

മരിച്ചവരുടെ സാന്നിധ്യം

മരിച്ചവരുടെ സാന്നിധ്യം അറിയാന്‍ പല മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ ഓജോ ബോര്‍ഡ് വഴി പ്രേത സാന്നിധ്യം ഉണ്ടെങ്കില്‍ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഓജോബോര്‍ഡെന്ന അത്ഭുതം

ഓജോ ബാര്‍ഡു വഴി ആത്മാവുമായി സംസാരിക്കാന്‍ ആദ്യം വേണ്ടത് ഓജോ ബോര്‍ഡ് തന്നെയാണ്. ഒരു കഷ്ണം മെഴുകുതിരി, സ്റ്റീല്‍ ഗ്ലാസ്, നാണയം ഇത്രയും അത്യാവശ്യം. ബോര്‍ഡിനു നടുവില്‍ നാണയം വെച്ച് മെഴുകു തിരി കത്തിച്ചു വെയ്ക്കുകയും ചെയ്യുക. ഗ്ലാസ് കൊണ്ടതിനെ മൂടിയ ശേഷം ആത്മാവിനെ വിളിച്ചു തുടങ്ങാം.

പല ആത്മാക്കളും സംസാരിക്കും

ഓജോ ബോര്‍ഡ് വഴി നമ്മള്‍ വിളിച്ചു വരുത്തുന്ന പല ആത്മാക്കളും സംവദിക്കുന്നത് നമ്മള്‍ വെച്ചിരിക്കുന്ന നാണയത്തിന്റെ സഹായത്തോടെയാണ്. നമ്മള്‍ ചോദിയ്ക്കുന്ന പല ചോദ്യത്തിനും ഉത്തരം തരുന്നതും ഇത്തരത്തില്‍ തന്നെയാണ്.

അനന്തര ഫലം

അനന്തര ഫലം എന്താണെന്നുള്ളതാണ് പിന്നീടുള്ള ചര്‍ച്ച. ഇത്തരത്തില്‍ വിളിച്ചു വരുത്തിയ ആത്മാവിനെ പിന്നീട് പറഞ്ഞയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പലരുടേയും അനുഭവ സാക്ഷ്യം. പലപ്പോഴും ഇത്തരത്തിലുള്ള ആത്മാവ് വിളിച്ചു വരുത്തിയവര്‍ക്കു തന്നെ വിനയായി മാറുമെന്ന് ചുരുക്കം.

നല്ലതും ചീത്തയും

പ്രേതങ്ങളില്‍ തന്നെ നല്ല പ്രേതവും ചീത്ത പ്രേതവും ഉണ്ടെന്നാണ് വിശ്വാസം. നമ്മള്‍ വിളിച്ചു വരുത്തുന്നത് ചീത്ത പ്രേതം ആണെങ്കില്‍ പിന്നത്തെ കഥ പറയേണ്ടി വരില്ല.

ഓജോ ബോര്‍ഡിലെ ആത്മാക്കള്‍

എന്നാല്‍ അനാവശ്യമായ ചില ധാരണകളുടെ പുറത്തുണ്ടാവുന്ന ആകാംഷയാണ് ഇത്തരത്തിലുള്ള പ്രേത ചിന്തകള്‍ക്കു പിന്നിലെന്നതാണ് സത്യം. എന്നാല്‍ അധികമാര്‍ക്കും പിടികിട്ടാത്ത ആത്മാവിന്റെ ലോകത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹമാണ് ഈ അപകടത്തിനു പിന്നിലും.

അപകടത്തിന്റെ കളി

രസകരമെന്നു തോന്നുമെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്ന കളിയാണ് ഓജോബോര്‍ഡ്. പ്രേതാത്മാക്കള്‍ നടത്തുന്ന ചതുരംഗ കളിയായി തങ്ങളുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന അവസ്ഥ.

Leave a Reply

%d bloggers like this: