September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

തിരുവന്തപുരത്തെ മാടൻവിള

ഒരു പ്രദേശത്തിനെ ആകെ ഭീതിയിൽ ആഴ്ത്തിയ ഒരു സംഭവം..! ആ സംഭവത്തോട് കൂടി ആ ദേശത്തിന്റെ പേര് പോലും മാറ്റി കളഞ്ഞു
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പഞ്ചായത്തിൽ മാടൻവിള എന്നൊരു സ്ഥലം ഉണ്ട് . ആ സ്ഥലത്തിന് അങ്ങനെ പേര് വരാൻ കാരണം ആയ സംഭവം ഇതാ

             ഒരു ദിവസം അവിടുത്തെ മുസ്ലിം പള്ളിയിലെ മുക്രി വീട്ടിൽ നിന്ന് പുലർച്ചെ ഉള്ള ബാങ്ക് വിളിക്കാൻ പള്ളിയിലേക്ക് പോവുകയായിരുന്നു
വീട് പള്ളിയുടെ അടുത്ത് ആയത് കൊണ്ട് എന്നും 5 മണി അടുപ്പിച്ചു ഉണർന്നാണ് പോകാറുള്ളത് . അന്ന് ലേറ്റ് ആയെന്ന് കരുതി ചാടി എണീറ്റ് പള്ളിയിലേക്ക് വേഗത്തിൽ നടക്കുവാണ് .സത്യത്തിൽ അപ്പൊ മൂന്ന് മണിയെ ആയിട്ടുള്ളു . 10 മിനിറ്റ് കൊണ്ട് എത്തേണ്ട പള്ളി അര മണിക്കൂർ നടന്നിട്ടും എത്തുന്നില്ല . കുറെ ദൂരം നടന്നു ഒരു തോട്ടിൽ ചെന്ന് വീണപ്പോൾ പുള്ളിക്ക് ബോധം വീണു..ഞാൻ വഴി തെറ്റി ആണല്ലോ വന്നത് എന്ന് പറഞ്ഞു കൊണ്ട് വന്ന വഴിയേ തിരിഞ്ഞു നടക്കാൻ തുടങ്ങി..അപ്പോഴത ദൂരെ നിന്ന് ഒരു ചൂളം വിളി കേട്ടു..
അത് കേട്ട ഭാഗത്തു നിന്നും ഒരു തീ ഗോളം പറന്നു വന്നു അയാളുടെ തലക്ക് മുകളിലൂടെ പോയി..അയാൾ അതിൽ തന്നെ നോക്കി വായും പൊളിച്ചു നിന്നു..അപ്പോൾ ഒരു ചങ്ങല കിലുക്കത്തിന്റെ ശബ്ദം കേട്ട് അയാൾ ശ്രദ്ധ തിരിച്ചു നോക്കി . അതാ തോടിനു മുകളിൽ കൂടി വെള്ളത്തിന് പുറത്തു കൂടി ഒരു രൂപം വരുന്നു..ദേഹം മുഴുവൻ തീ പിടിച്ച പോലെ ഉള്ള രൂപം ഇടത് കാലിൽ ഒരു ചങ്ങല . മുക്രി ഓടാനോ അനങ്ങാനോ പറ്റാതെ ശ്വാസം നിലച്ചു അങ്ങനെ നിന്നു . ആ രൂപം കാലിൽ കിടന്ന ചങ്ങല വലിച്ചു ഒറ്റ അടി . നടുവിന് അടി കൊണ്ട മുക്രി വലിയ പുല്ലുകൾക്ക് ഇടയിൽ തെറിച്ചു വീണു..പകുതി കണ്ണ് അടഞ്ഞു. ചെറിയ അബോധാവസ്ഥയിൽ അദ്ദേഹം ഒരു കാഴ്ച കൂടി കണ്ടു..
നാല് സുന്ദരിമാർ രണ്ട് സൈഡിൽ അയി നിന്ന് ചങ്ങല വലിച്ചു കൊണ്ട് വരുന്നു..സ്വർഗത്തു നിന്ന് ഇറങ്ങി വന്ന മാലാഖാമാരെ പോലെ തിളക്കം ഉണ്ടായിരുന്നു അവരുടെ ദേഹത് . അവരുടെ കയ്യിലെ ചങ്ങലയുടെ അറ്റത് ഒരു പല്ലക്ക്.. ആ പല്ലക്ക് നിലത്തു തട്ടിയിട്ടില്ല..തോടിനു മുകളിൽ കൂടി ആണ് പോകുന്നത് എങ്കിലും ആരുടെയും കാല് വെള്ളത്തിൽ തട്ടുന്നില്ല
പല്ലക്ക് കടന്ന് പോകുമ്പോൾ പുറകിലും നാല് സുന്ദരിമാർ ചങ്ങല പിടിച്ചിട്ടുണ്ടായിരുന്നു..അതെല്ലാം കണ്ടു മുക്രിയുടെ ബോധം നഷ്ടപ്പെട്ടു അവിടെ കിടന്നു . പുലർച്ചെ കായലിൽ മീൻ പിടിക്കാൻ പോകുന്ന ഒരാൾ കണ്ടു ആൾക്കാരെ വിളിച്ചു കൂട്ടി മുക്രിയെ താങ്ങി എടുത്ത് വീട്ടിൽ എത്തിച്ചു..ബോധം വന്ന അയാൾ എണീറ്റ് നടക്കാൻ വയ്യാതെ കിടന്നു..
നടന്ന കാര്യങ്ങൾ ഭാര്യയോട് മാത്രം പറഞ്ഞു..പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ ചോര ഛർദിച്ചു മരിച്ചു..രഹസ്യം സൂക്ഷിക്കാൻ പെണ്ണുങ്ങൾ മിടുക്കർ ആയത് കൊണ്ട് മുക്രിയെ മാടൻ അടിച്ച കാര്യം നാട്ടില് മൊത്തം പാട്ടായി .പിന്നെയും ഇത് പോലെ കുറെ പേരെ മാടൻ അടിച്ചു കൊന്നു..പുലർച്ചെ കായലിൽ വല വീശാൻ പോകുന്നവർ ആണ് ഇര..
അങ്ങനെ മാടന്റെ ശല്യം കാരണം ആ സ്ഥലത്തിന് മാടൻവിള എന്ന പേര് വീണു..ഇപ്പോഴും ആ പേര് തന്നെയാണ്..

Leave a Reply

%d bloggers like this: