January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മാംസം തൂങ്ങി ആടുന്ന കൈകൾ

Spread the love

ഏകദേശം 12 വർഷങ്ങൾക്ക്‌ മുന്നെ +1നു പഠിക്കുന്ന കാലം. ഒരു ക്ലാസ്‌ മേറ്റിന്റെ വീടിനടുത്ത്‌ ഗാനമേളയുണ്ടെന്ന് പറഞ്ഞു. അവന്റെ മാമനൊക്കെ അംഗങ്ങളായിട്ടുള്ള ക്ലബ്ബ്‌ നടത്തുന്ന കലാപരിപാടിയാണ്‌ കലാഭവൻ ടീംസ്‌ ആണ്‌ മിമിക്രി എന്നൊക്കെ പറഞ്ഞപ്പൊ എനിക്കും ശരിക്കും ഇന്റ്രസ്റ്റ്‌ തോന്നി. മാത്രവുമല്ല സിഗരറ്റ്‌ വലി പഠിച്ച്‌ തുടങ്ങിയ കാലം. വീട്ടിൽ നിന്ന് ഒരു 3,4 കിലോമീറ്റർ അപ്പുറം ആയതോണ്ട്‌ ആരെയും പേടിക്കാതെ സിഗരറ്റും വലിക്കാം .പക്ഷെ വീട്ടിൽ നിന്ന് സമ്മതം വാങ്ങുന്ന കാര്യം ഒരു വല്ല്യ ടാസ്ക്‌ തന്നെയായിരുന്നു. ഒരു വിധത്തിൽ വീട്ടിന്ന് സമമതം വാങ്ങി രാത്രി ഒരു 7 മണിക്ക്‌ സൈക്കിളുമെടുത്ത്‌ പുറപ്പെട്ടു.

പ്രൊഗ്രാം നടക്കുന്ന സ്ഥലത്ത്‌ എത്തി പ്രൊഗ്രാം കണ്ടു സിഗരറ്റും വലിച്ചു ഏകദേശം ഒരു മണിയോട്‌ അടുത്തപ്പൊ നാടകം തുടങ്ങുന്നതിന്‌ തൊട്ട്‌ മുൻപ്‌ ഞാൻ പതുക്കെ ഫ്രണ്ടിനോട്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ചു. രണ്ട്‌ വഴിയുണ്ട്‌ ഒന്ന് കപ്ലീറ്റ് ടാറിട്ട റെയിൽ വേ ഗേറ്റൊക്കെ ക്രോസ്‌ ചെയ്ത്‌ പോവാൻ പറ്റുന്ന റോഡ്‌ ആറോഡ്‌ വഴി പോവാണെൽ ഒരു 4 km സൈക്കിൾ ചവിട്ടണം, പിന്നെയുള്ളത്‌ ഒരു ഷോട്ട്‌ കട്ട്‌ ആണ്‌ സൈക്കിൾ പൊക്കിയെടുത്ത്‌ റെയിൽ ക്രോസ്‌ ചെയണം. റോഡും അത്ര നന്നല്ല ഒരു കശുമാങ്ങ തോട്ടത്തിന്റെ ഉള്ളിൽ കൂടെ ഒരു 5 മിനുട്ട്‌ സൈക്കിൾ ഓടിക്കണം‌ പക്ഷെ ഒന്നര കിലോമീറ്ററിന്റെ ഡിഫ്രൻസുണ്ട്‌ സോ ഞാൻ രണ്ടാമത്തെ വഴി തന്നെ ചൂസ് ചെയ്തു.

കശുമാങ്ങ തോട്ടത്തിന്റെ അടുത്തെത്തുന്നതിന്‌ മുന്നെ ഞാൻ കയിലുണ്ടായിരുന്ന അവസാന സിഗരറ്റും എടുത്ത്‌ കത്തിച്ചു, സൈക്കിൾ മുന്നോട്ട്‌ പോവുന്നുണ്ട്‌ അതിനോടൊപ്പം തന്നെ എനിക്ക്‌ തോന്നി ഒരു നിഴൽ എന്നെ പിന്തുടരുന്നുണ്ടെന്ന് ഞാൻ കാര്യമാക്കിയില്ല, കശുമാങ്ങ തോട്ടം കഴിയാറാവാൻ നേരം എന്റെ സൈക്കിളിന്റെ കാരിയറിൽ ഒരു ഇരുമ്പ്‌ കംബി കൊണ്ട്‌ അടിച്ച പോലെ ഒരു ശബ്‌ദം കേട്ട്‌ ഞാൻ തിരിഞ്ഞ്‌ നോക്കിയപ്പൊ ശരിക്കും പേടിച്ചു 40,45 വയസുള്ള ഒരു സ്ത്രീ മുഷിഞ്ഞ വസ്ത്രം മുക്കുത്തിയുണ്ട്‌ അവർ എന്റെ സൈക്കിളിന്റെ കാരിയറിൽ പിടിച്ച്‌ എന്നെ നോക്കാതെ താഴോട്ട്‌ നോക്കി നിൽക്കുന്നു, ഞാൻ അവരുടെ കൈകളിലേക്ക്‌ നോക്കിയതും അറിയാതെ നിലവിളിച്ച്‌ പോയി മാംസം പൊളിഞ്ഞ്‌ തൂങ്ങുന്നുണ്ടായിരുന്നു. ഞാനാകെ ഒരു തരം മരവിച്ച അവസ്ഥയിൽ ആയിരുന്നു ബോധം വീണ്ടെടുക്കുംപോഴേക്കും അവർ എനിക്ക്‌ സൈഡിലായി നിലയുറപ്പിച്ചിരുന്നു ഞാൻ സർവ ശക്തിയുമെടുത്ത്‌ സൈക്കിൾ ഒന്ന് ആഞ്ഞ്‌ ചവിട്ടി, സൈക്കിൾ മുന്നോട്ട്‌ പോവുന്നുണ്ട്‌ പക്ഷെ ആ സ്ത്രീയും എന്റെ കൂടെയുണ്ട്‌ തൊട്ട്‌ പുറകിലായി. ആ സ്ത്രീയുടെ മുഖം നന്നെ മെലിഞ്ഞതായിരുന്നു അത്‌ കൊണ്ട്‌ തന്നെ മുൻ നിരയിലെ പല്ലുകൾ ശരിക്കും പുറത്ത്‌ കാണുന്നുണ്ടായിരുന്നു മാംസം തൂങ്ങിയാടുന്ന കൈകളും കൊണ്ട്‌ അവരെന്റെ പുറകെ വരുന്ന ആ രംഗം ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു.കശുമാവിൻ തോട്ടം കഴിഞ്ഞാൽ ഒരു വീടുണ്ട്‌ ഒരിക്കൽ ഞാൻ ആ വീട്ടിൽ കയറി വെള്ളം കുടിച്ചിട്ടുണ്ട്, ആ വീടിന്റെ മുന്നിൽ എത്തിയപ്പൊ സൈക്കിളും അവിടെ ചാടി ആ വീട്ടിലേക്ക്‌ ഓടി കയറി, പ്രായമുള്ള ഒരാളുണ്ടായിരുന്നു ഉമ്മറത്ത്‌ അയാളൊട്‌ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. ആ വഴി ഒറ്റക്ക്‌ വന്നതിന്‌ നന്നായി വഴക്ക്‌ പറഞ്ഞു ആ കശുമാവിൻ തോട്ടത്തിൽ ഒരുപാട്‌ ആത്മഹത്യകൾ നടന്നിട്ടുണ്ടത്രെ.കുറച്ച്‌ വെള്ളമൊക്കെ തന്ന് അയാളുടെ മകൻ വന്നപ്പൊ മകന്റെ ഒരു ഫ്രണ്ടിനെയും കൂടെ കൂട്ടി അവർ എന്റെ കൂടെ വീട് വരെ വന്നു.

Leave a Reply

%d bloggers like this: