September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

രക്തത്തിൽ കുളിച്ച റിജോയുടെ ശരീരം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടിൽ നിന്നും ഫോ. അത്യാവശ്യമായി നാട്ടിൽ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാൽ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോൾ അറിഞ്ഞത് രാത്രി 10.20 ന് പനവേലിൽ നിന്നും ഒരു വണ്ടി കിട്ടുമത്രെ… ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലിൽ നിന്നും ട്രയിൻ പിടിക്കാൻ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറൽ കമ്പാർട്ട്‌മെന്റിൽ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി.

‌കുറെ നേരം അങ്ങനെ ഇരുന്നപ്പോൾ ഉറക്കം വന്നു. അതിനിടയിൽ റോഹാ എത്തിയപ്പോഴാണ് അയാൾ കയറിയത്. ഇപ്പോൾ ഒരു വിധം തിരക്കായ അവസ്ഥ. ജനാല സൈഡിലെ ഞാനിരിക്കുന്ന ഒറ്റ സീറ്റിൽ ഒരിത്തിരി സ്ഥലം അയാള് എന്നോട് ചോദിച്ചു. അയാൾ കൂടി ഇരുന്നാൽ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാൻ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാൾ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാൾ – റിജോ – റോഹയിൽ ഏതോ കമ്പനിയിൽ ജോലി ചെയ്യുകയാണ്. നാട്ടിൽ അടുത്ത ബന്ദുവാരോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയതിനാലാണ് റിജോക്കും ഇങ്ങനെ ജനറൽ കമ്പാർട്ട്‌മെന്റിൽ പോകേണ്ടി വന്നത്. എന്റെ കയിലിരുന്ന മലയാളം ആഴച്ചപതിപ്പുകളും മറ്റും വായിച്ചും റിജോയുടെ കയിലുരുന്ന വാക്മാനിൽ നിന്ന് ഞാൻ പാട്ട് കേട്ടും യാത്ര തുടർന്നു. ഇടക്ക് ഞാനെപ്പൊഴോ ഉറങ്ങി. റിജോ താഴെ പേപ്പർ വിരിച്ച് കുറച്ച് നേരം കിടന്നുറങ്ങുകയും ചെയ്തു.

ഇടക്കിടെ ഞാൻ ഉണർന്നു. അങ്ങനെ ഇരുന്ന് ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്. റിജോ സുഖമായി ഉറങ്ങുന്നുണ്ട് താഴെ കിടന്ന്. ഇടക്കിടെ ആരെങ്കിലും കടന്നു പോകുമ്പോൾ കാലു കൊള്ളുന്നതൊഴിച്ചാൽ സുഖകരമായ ഉറക്കം. അങ്ങനെ ഇങ്ങനെ ഉറങ്ങിയും ഉണർന്നും നേരം വെളുത്തു. പിന്നെ ഞാൻ ചായ വാങ്ങിച്ചു… ഞാനും റിജോയും കുടിച്ചു. ഇടക്ക് ദോശയും വടയും വന്നതും ഞങ്ങൾ ഒന്നിച്ച് തന്നെ വാങ്ങി കഴിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഇടക്ക് ഞങ്ങൾ വാതിൽക്കൽ പോയി നിൽക്കും ഇങ്ങനെ കാഴ്ച്ചയൊക്കെ കണ്ട്… കാറ്റൊക്കെ കൊണ്ട്… തമാശകളൊക്കെ പറഞ്ഞ്. ആ സമയത്ത് ആരെങ്കിലും സീറ്റിൽ ഇരിക്കും എന്നാലും ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ എഴുന്നേറ്റ് തരും. ഇടക്ക് റിജോയുടെ മൊബൈൽ ക്യാമറയിൽ ഞങ്ങൾ ഒന്നിച്ചിരുന്ന് ഒരു ഫോട്ടൊയും ഒക്കെ എടുത്ത് ശരിക്കും രസകരമായ ഒരു യാത്രയാവുകയായിരുന്നു.

‌ഏതാണ്ട് കേരളത്തിലേക്ക് കടന്ന നേരം…! ഫെബ്രുവരിയുടെ നേർത്ത തണുപ്പ് കൂടുതൽ സുഖകരമായി തോന്നി നാട്ടിലേക്ക് കടന്നപ്പോൾ. ഞാനും റിജോയും വാതിൽക്കൽ നിന്ന് കൊണ്ട് നാടിന്റെ തണുത്ത സുഖന്ദവും മാസ്മരസുഖവും കാറ്റിനൊപ്പം, ഒപ്പം ആസ്വദിച്ചു. കുറെ സമയം അങ്ങനെ നിന്നതിനു ശേഷം ഞാൻ അകത്ത് സീറ്റിൽ പോയിരുന്നു. കുറെ സമയങ്ങൾ കടന്ന് പോയി. വാതിൽക്കൽ നിന്നവരുടെ ഒച്ചയും ബഹളവും കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്. ആരോ ട്രയിനിന്റെ ചെയിനും വലിച്ചു അപ്പോഴേക്കും.

‌കാര്യം അറിഞ്ഞ് ഞാൻ ചെറുതല്ലാതെ നടുങ്ങി. റിജോ ട്രാക്കിനു സൈഡിലേ പോസ്റ്റിൽ തലയിടിച്ച് പുറത്തേക്ക് തെറിച്ചു പോയത്രെ. കുറെ അധികം ദൂരെ ചെന്ന് ട്രയിൻ ഞരങ്ങി നിന്നു. എനിക്ക് ഇറങ്ങി ചെന്ന് നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ മനസിലെപേടി അതിനു സമ്മതിച്ചില്ല. കുറെ നേരങ്ങൾക്ക് ശേഷം ട്രയിനിലെ അധികാരപ്പെട്ടവരും പോലീസുകാരും ചേർന്ന് റിജോയുടെ ശരീരം രക്തത്തിൽ കുളിച്ച് ബോഗിയിൽ കൊണ്ടു വന്നു. അപ്പോഴും ആ ശരീരത്തിൽ ജീവൻ ബാക്കിയുണ്ടായിരുന്നു. ഫസ്റ്റ് എയ്ഡുമായി ഗാർഡ്ഡ്‌സ് വന്നപ്പോഴേക്കും ആ ശരീരം നിലച്ചിരുന്നു…. എന്നെന്നേക്കുമായി…!! മുഖത്തിന്റെ ഒരു വശം മൊത്തം അടിച്ച് പോയിരിക്കുന്നു. ഒന്നേ ഞാൻ ആ മുഖത്തേക്ക് നോക്കിയുള്ളൂ. വണ്ടി വീണ്ടും ട്രാക്കിലൂടെ നിരങ്ങി തുടങ്ങി. ഇടക്ക് എന്നോട് പോലീസ്കാർ അയാളെ അറിയുമോ എന്നൊക്കെ അടങ്ങുന്ന രീതിയിൽ കുറെ ചോദ്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു. റിജോയുടെ ബാഗും ഒക്കെ എന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി എനിക്ക് തോന്നി. പിന്നെ അടുത്ത സ്റ്റേഷനിൽ റിജോയുടെ ശവശരീരം ഇറക്കി. ഒപ്പം അവന്റെ ബാഗും എല്ലാം.

‌മുഖത്തിന്റെ പകുതി രക്തത്തിൽ മുങ്ങി, കവിളിലെ മാംസമെല്ലാം പുറത്തേക്ക് തെറിച്ച്.. ഹോ.. എന്റെ മനസിൽ നിന്ന് ആ കാഴ്ച്ച പോകാതെ കിടന്നു. ഒന്നും മിണ്ടാൻ പോലുമാവാതെ, ഇടക്കിടെ കുറെ വെള്ളം മോന്തി വിറയൽ ബാധിച്ച് ഞാൻ അവിടെ ഇരുന്നു. ആരൊക്കെയോ എന്തൊക്കെ സംസാരിക്കുന്നുണ്ട്. എനിക്കൊന്നും മനസിലാവുന്നില്ല. ആ വല്ലാത്ത കാഴ്ച്ചയും കുറെ നിമിഷങ്ങൾക്ക് മുമ്പ് വരെയുള്ള ഞങ്ങളുടെ ചങ്ങാത്തവും എല്ലാം മനസിൽ തികട്ടി തികട്ടി വന്നു. എങ്ങനെയോക്കെയോ എർണാകുളത്തെത്തി. പിന്നെ വീട്ടിലേക്കും പോയി.തിരക്ക് പിടിച്ച് ദിനങ്ങളായിരുന്നു പിന്നെയുള്ളത്. കുറച്ച് ദിവസത്തെ മാത്രമെ അവധി കിട്ടിയിട്ടുള്ളു. കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു താനും. അതൊക്കെ ഒരു വിധം ശരിയാക്കുന്നതിനിടയിൽ റിജോയുടെ കാര്യം ഞാൻ ശരിക്കും മറന്നു. അതിനിടയിലാണ് അറിഞ്ഞത് എന്റെ അകന്ന ബന്ധത്തിലൊരു അമ്മാവൻ എർണാകുളത്ത് ഒരു ഹോസ്പിറ്റലിൽ കിടപ്പുണ്ടത്രെ. എന്തായാലും വന്നതല്ലെ ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞാൻ അവിടെ ഒന്ന് പോയി.

‌ഹോസ്പിറ്റലിന്റെ നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ സ്പിരിറ്റിന്റേയും ഒക്കെയായിട്ടുള്ള ഒരു വല്ലാത്ത ഗന്ധം മൂക്കിൽ അടിച്ചു കയറി. നീണ്ട ഇടനാഴിയിൽ അവിടിവിടെ ഇരുട്ട് കടന്നു കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ എപ്പോൾ വേണമെങ്കിലും അണഞ്ഞു പോയേക്കാമെന്ന നിലയിൽ കത്തിനിൽക്കുന്ന ട്യൂബുകൾ. ഇടനാഴിയുടെ മറു വശത്ത് നിന്ന് ആളുകൾ വരുന്നതിനൊപ്പം, മിന്നി മിന്നി തെളിയുന്ന ട്യൂബിന്റെ വെളിച്ചത്തിൽ ഒരു മുഖം മിന്നിമറയുന്നത് നടുക്കത്തോടേ ഞാൻ കണ്ടു -ട്രയിനിൽ വച്ച് മരിച്ച റിജോയുടെ മുഖം. ഭയം മനസിൽ പെരുമ്പറ മുഴക്കുന്നു…!!! മറവിയുടെ ഇടനാഴിയിൽ മറഞ്ഞു പോയ ആ മുഖം പെട്ടെന്ന് പിന്നെയും എന്നെ തേടി വന്നു. ഇടനാഴിയിലെ ഇരുട്ടിലൂടെ ആ മുഖം എന്റെ അടുത്തേക്ക് അടുത്തേക്ക് വരുന്നത് ഒരു നിഴലായി ഞാൻ കണ്ടു. പിന്നെ തിരക്കിൽ പെട്ടെന്നോണം ആ നിഴൽ മറഞ്ഞു പോയി.മനസിലെ എല്ലാ ധൈര്യവും ആവാഹിച്ചെടുത്ത്… ഞാൻ ആ മുഖം തിരക്കി ഇടനാഴിയിലൂടെ ഓടി ചെന്നു. ഇടനാഴിയിലെ ആ ഇരുട്ടിൽ, ആ ഇടനാഴി തിരിഞ്ഞു പോകുകയാണ്. അപ്പോൾ പിന്നെ ആ നിഴൽ പോയത് തിരിഞ്ഞു പോയ ഇടനാഴിയിലേക്കാവണം. ആ ഊഹത്തിൽ ഞാനാ ഇടനാഴിയിലൂടെ നടന്നു… ആരുമില്ലാത്ത ഇടനാഴി. ആളുകൾ നടക്കുന്നില്ലാത്ത സ്ഥലം പോലെ തോന്നിച്ചു അത്. വല്ലത്തൊരു ദുഃർഗന്ധവും കൂടി ചേർന്ന് ആ ഇടനാഴിയെ കൂടുതൽ ഭയാനകമാക്കി. ആ ഇടനാഴി ചെന്നു നിന്നിടത്ത് ഉള്ള മുറിക്ക് പുറത്ത് കാട്ടാളനെ പോലെ ഒരു മനുഷ്യൻ സെക്യൂരിറ്റി ആയി നില്പ്പുണ്ടായിരുന്നു. ഞാൻ തല ഉയർത്തി ആ മുറിയുടെ ബോർഡ് വായിച്ചു. “മോർച്ചറി” – ഇത്തവണ ഞാൻ വല്ലാണ്ട് ഭയന്നു.-സെക്യൂരിറ്റി എതോ ശത്രുവിനോടെന്ന രീതിയിൽ തല കൊണ്ട് ആംഗ്യത്തിൽ എന്തു വേണം എന്ന് ചോദിച്ചു. “ഇപ്പോൾ ഇങ്ങോട്ട് ഒരാൾ വന്നിരുന്നോ ?” എന്ന് ഞാൻ.. “ശവമായോ, അതോ ജീവനോടേയോ?” അയാളുടെ ചോദ്യം എന്നെ കൂടുതൽ ഭയചകിതനാകി. “ഇപ്പോൾ ഒരാൾ ഇങ്ങോട്ട് നടന്ന് വന്നില്ലെ?” – “ഞാൻ.. കണ്ടില്ലാ, ഞാൻമുത്രം ഒഴിക്കാൻ പോയിരിക്കുകയാരുന്നു. വേണമെങ്കിൽ കയറി നോക്കു.. ആരെങ്കിലുമുണ്ടൊന്ന്..!!” എന്ന് അയാൾ..എന്തു ചെയ്യണം? കയറി നോക്കാൻ മനസ് സമ്മതിക്കുന്നില്ല…! എന്നാലും…!!! “ചേട്ടൻ ഒന്ന് നോക്കീട്ട് പറഞ്ഞാൽ മതി.” അയാളെന്നെ സൂക്ഷിച്ച് ഒന്ന് നോക്കിയിട്ട് പിന്നെ തിരിഞ്ഞ് ആ മോർച്ചറിയുടെ വീതിയുള്ള വാതിൽ പതിയെ തുറന്നു…!! വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടെന്നവണ്ണം അകത്തു നിന്നിരുന്ന അയാൾ തിരിഞ്ഞ് നോക്കി. മോർച്ചറിക്കുള്ളിലെ ചെറിയ വെളിച്ചത്തിൽ ഞാനാ മുഖം കണ്ടു… എന്നെ തന്നെ തുറിച്ച് നോക്കുന്ന മുഖം… റിജോയുടെ മുഖം….!!! അതെ…, ട്രയിനിൽ എന്റെ കണ്മുന്നിൽ വച്ച് പിടഞ്ഞ് മരിച്ച റിജോ….!!!

കണ്ണു തുറന്നപ്പോൾ ഞാൻ ഒരു ബെഡ്ഡിലാണ്. എന്താണെനിക്ക് സംഭവിച്ചത്? എവിടെയാണ് ഞാനിപ്പോൾ? ഞാൻ സ്ഥലമെല്ലാം ഒന്ന് നിരീക്ഷിച്ചു. ഹോസ്പിറ്റലിലെ ഒരു ബെഡ്ഡിലാണ് ഞാൻ മോർച്ചറിക്കുള്ളിൽ നിൽക്കുന്ന റിജോയെ ഞാൻ കണ്ടതാണ്. അതിനു ശേഷം എനിക്കൊന്നും ഓർമ്മയില്ല. ഒന്നും മനസിലാവുന്നില്ല. പക്ഷെ ഒന്ന് എനിക്കുറപ്പാണ്. മോർച്ചറിക്കുള്ളിൽ ഞാൻ റിജോയെ കണ്ടു. എന്റെ കണ്‌മുന്നിൽ പിടഞ്ഞു മരിച്ച റിജോയെ, ഞാൻ മോർച്ചറിക്കുള്ളിൽ ജീവനോടേ കണ്ടു. ഉള്ളിൽ വീണ്ടൂം ഭയത്തിന്റെ കണികകൾക്ക് ജീവൻ വച്ചു. പേടിയോടേ ഞാൻ ചുറ്റും കണ്ണോടിച്ചു. എഴുന്നേൽക്കാൻ നോക്കിയെങ്കിലും തലയിലെ വല്ലത്ത ഒരു പെരുപ്പ് എന്നെ എഴുന്നേൽക്കാൻ സമ്മതിച്ചില്ല.പെട്ടന്നാണ്… മുറിയുടെ വാതിൽ… ഒരു വല്ലാത്ത ശബ്ദത്തോടെ തുറക്കപ്പെട്ടത്.ഒരു നഴ്സ് റൂമിലേക്ക് കടന്നു വന്നു.“എന്താണെനിക്ക് സംഭവിച്ചത്? എന്നെ ആരാണിവിടെ എത്തിച്ചത്?“ നഴ്‌സ് എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.“ഇത്ര പേടിയാണെങ്കിൽ പിന്നെ എന്തിനാണ് മോർച്ചറി കാണാൻ പോയത്?” “മോർച്ചറിയിൽ ഞാനൊരാളെ കണ്ടു…! അയാളെ കണ്ടാണ് ഞാൻ പേടിച്ചത്… അല്ലാതെ മോർച്ചറി കണ്ടല്ലാ…!”നഴ്‌സ് ഒന്ന് ആക്കി ചിരിച്ചു. “ങ്ഹും….!!“ “അല്ലാ… എനിക്ക് പോകണം…!!”

എന്റെ പേടി നിറഞ്ഞ വാക്കുകൾ കേട്ട്, എന്തോ മരുന്നുകൾ നോക്കുന്നതിനിടയിൽ നഴ്‌സ് എന്നെ വല്ലാത്തൊരു നോട്ടം നോക്കി. “ഇപ്പോ ഏതായാലും പോകാൻ നോക്കണ്ടാ…!!തലക്ക് നല്ല ഭാരം പോലെ തോന്നുന്നില്ലേ..!! അതൊന്ന് ഓകെ ആവട്ടെ. എന്നിട്ട് ബില്ലും കൊടുത്ത് പോയാൽ മതി…!”

നഴ്‌സ് ഇത്രയും പറഞ്ഞ് അവിടുത്തെ ഷെല്‌ഫിലിരുന്ന എന്തൊക്കെയോ മരുന്നുമെടുത്ത് പുറത്തേക്ക് കടന്നു പോയി. ആ റൂമിൽ തനിച്ച് ആയിരിക്കാൻ തന്നെ എനിക്ക് പേടി തോന്നി. എന്താണ് ചെയ്യേണ്ടത് എന്നറിയില്ലാ. ഇവിടെ ഇങ്ങനെ കിടക്കാനും.. എന്നാൽ പുറത്തേക്ക് ഇറങ്ങി പോകാനും… എല്ലാത്തിനും ഭയം എതിരാളിയായി നില കൊണ്ടു. താൻ കാണാനായി വന്ന അമ്മാവൻ ഇവിടെ എവിടെയാണാവോ…??? എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നുമില്ലാ.

വീണ്ടൂം ആരോ വാതിൽ പതിയെ തുറക്കുന്നു. ഉള്ളിൽ വീണ്ടൂം വല്ലാണ്ട് പേടി തോന്നി.ആരാവും….??? പെട്ടന്ന്…. തുറന്ന വാതിലിലൂടെ അതാ വീണ്ടൂം….. അവൻ… റിജോ…!!! ഞാൻ അലറിക്കരഞ്ഞു….!! പക്ഷെ ശബ്‌ദം തോണ്ടയിൽ തന്നെ കുരുങ്ങി….!!! ഓർമ്മ മങ്ങി….!!

പിന്നെ എനിക്കോർമ്മ വരുമ്പോൾ ഏതോ ഡോക്ടർമാർ എനിക്കു ചുറ്റും ഉണ്ട്. ഒപ്പം ഞാൻ കണ്ടു… അതാ മുറിയുടെ മൂലക്ക് അതാ ഭിത്തിയിൽ അവൻ ചാരി നിൽക്കുന്നു… “റിജോ…!”

അവിടേക്ക് ചൂണ്ടി കൊണ്ട് ഞാൻ അലറി…!!! “പ്രേതം…. പ്രേതം….!!!”

ഡോക്ടർമാർ എന്നെ പിടിച്ചു നിറുത്തി….!!!!

“എന്താണ് താങ്കളുടെ പ്രശ്നം…???” ആരോ ചോദിച്ചു….!!!

എനിക്ക് പറയാൻ “പ്രേതം പ്രേതം” എന്ന അലറിച്ച അല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

പെട്ടന്ന് റിജോ റൂമിൽ നിന്നും പുറത്തേക്ക് പോയി. എന്റെ കരച്ചിൽ ഞാൻ ഏങ്ങി ഏങ്ങി നിറുത്തി. അപ്പോഴും എന്റെ ശരീരം വിറച്ചു കൊണ്ടിരുന്നു. എല്ലാവരേയും ഞാൻ പേടിയോടെ നോക്കി. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു.

“ഇനി പറ… താങ്കളുടെ പ്രശ്നം എന്താണ്…???” ഒരു ഡോക്ടർ ചോദിച്ചത് ഞാൻ കേട്ടു. പേടിയുടെ അകമ്പടിയോടേ ഞാൻ എനിക്ക് ട്രയിൻ യാത്ര മുതൽ ഉണ്ടായ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു….!!!

എല്ലാം സശ്രദ്ധം കേട്ടിരുന്ന ഡോക്ടർമാർ … കുറച്ച് നേരം ഒന്നും മിണ്ടാതെ തമ്മിൽ തമ്മിൽ നോക്കി…!! പിന്നെ എല്ലാവരും ചേർന്ന് ഒരു പൊട്ടിച്ചിരി ആയിരുന്നു….!! ഞാൻ വീണ്ടും വല്ലാണ്ട് ഭയന്നു. എനിക്കു ചുറ്റും നിൽക്കുന്നവർ എല്ലാം പ്രേതങ്ങളാണെന്ന് എനിക്ക് തോന്നി.

പിന്നെ ഒരു ഡോക്ടർ പറഞ്ഞു തുടങ്ങി…!! “അതേയ്… സുഹൃത്തേ…, താങ്കൾക്ക് ഈ റിജോയുടെ കുടുംബകഥകളെ കുറിച്ച് എന്തൊക്കെ അറിയാം…???

“ ഇല്ലാ… എനിക്കൊന്നും അറിയില്ലാ…!!” ഞാൻ സംശയത്തോടെ പറഞ്ഞു…!!! “എന്നാൽ കേട്ടോളൂ….!!! ശരിയാണ് താങ്കൾ പറഞ്ഞത്…!!! റിജോ എന്നയാൾ ട്രയിനിൽ വച്ച് മരിച്ചു….!! എന്നാൽ മരിക്കാതെ ജീവനോടെ ഇരിക്കുന്ന ഒരാൾ ഇവിടെ ഉണ്ട്. റിജോയുടെ സ്വന്തം സഹോദരൻ ടിജോ…!!

അവർ ഇരട്ടകളായിരുന്നു….!!!”

അവസാനം പറഞ്ഞത് സത്യമോ അതോ നുണയോ എനിക്കൊന്നും മനസിലാവുന്നില്ലായിരുന്നു. മരിച്ച റിജോയുടെ ഇരട്ടസഹോദരൻ ടിജോ ഇവിടെ സെക്യൂരിറ്റി ഡിപാർട്ട്മെന്റിൽ വർക്ക് ചെയ്യുകയാണ് എന്നോ മറ്റോ, തുടങ്ങി കുറെ കാര്യങ്ങൾ ആ ഡോക്ടർമാർ എല്ലാം കൂടി പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കേട്ട് അത്ഭുതചകിതനായ എന്റെ വാ പൊളിഞ്ഞ് തന്നെ ഇരുന്നു.

അപ്പോൾ റൂമിലേക്ക് ഒരു ചെറുചിരിയോടെ കടന്നു വന്ന ടിജോയെ കണ്ട് ഞാൻ ഉള്ളിൽ ഒന്നു നടുങ്ങി…!!

പിന്നെ.. പതിയെ പതിയെ… ചമ്മലിൽ പൊതിഞ്ഞ ഒരു ചെറുചിരി മുഖത്ത് തെളിച്ച് ഞാൻ ഇരുന്നു….!!!

കടപ്പാട് : കൂട്ടുകാരൻ

ജിന്ന്..

✍മുജീബ്…

Leave a Reply

%d bloggers like this: