May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

മരിച്ചവരോട് സംസാരിക്കാൻ കഴിവുള്ളവർ

Spread the love

പ്രേത അനുഭവം ഒന്നും അല്ല പക്ഷെ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എല്ലാർക്കും അറിയാം ആയിരിക്കും സുപ്രീം കോർട്ട് ജഡ്ജി ആയിരുന്നു അടിയതാരാവസ്‌ഥ കാലത്തു സാക്ഷാൽ ഇന്ദിര ഗാന്ധിയെ പിടിച്ചു ജയിലിൽ ഇടാൻ ഉത്തരവ് ഇട്ട മനുഷ്യൻ, അദ്ദേഹം എഴുതിയ ബുക്ക്‌ ആണ് മരണാനന്തര ജീവിതം . പ്രേത അനുഭവങ്ങളിൽ താല്പര്യം ഉള്ളവർ വായിക്കേണ്ട പുസ്‌തകം ആണ് . ഇതിൽ പറയുന്നത് ചുരുക്കി പറയാം ജസ്റ്റിസ് കൃഷ്ണയ്യർ അദേഹത്തിന്റെ ഭാര്യ മരിച്ചതിനു ശേഷം ഭാര്യയോട് ഒരു മീഡിയം ഉപയോഗിച്ച് എന്ന് വെച്ചാൽ ആത്മാക്കളും ആയി സംസാരിക്കാൻ കഴിയുന്ന ഒരു സ്ത്രീ അവര് ക്രിസ്റ്റൽ ഗൈസിങ് ഒരു സ്പടിക ഗോളത്തിൽ  നോക്കി അതിലൂടെ അദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു എന്നും അദ്ദേഹത്തിനും ഭാര്യക്കു മാത്രം അറിയാവുന്ന കാര്യങ്ങൾ പറഞു എന്നും ആണ്, ഞാൻ ഈ ബുക്ക്‌ വായിച്ചു ജസ്റ്റിസ് കൃഷ്ണയ്യർ സർ നേരിട്ട് കാണാൻ പോയി എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയാത്തതു കൊണ്ട് അദേഹത്തിന്റെ സുഹൃത്തായ ആര്ടിസ്റ് ജോഷി ചേട്ടൻ കൊണ്ടുപോയി, അദ്ദേഹത്തോട് നേരിട്ട് ചോദിക്കാൻ സത്യം പറഞ്ഞാൽ പേടി തോന്നി ഒരു ജസ്റ്റിസ്നോട് എങ്ങനെ സംസാരിച്ചു തുടങ്ങും … ജോഷി ചേട്ടനെ പതിയെ ഞാൻ ചുരണ്ടി ജോഷി ചേട്ടൻ ജസ്റ്റിസ് കൃഷ്ണയ്യരെ സ്വാമി എന്ന വിളിച്ചത് അപ്പോൾ മനസിലായി നല്ല അടുപ്പം ഉണ്ടെന്നു അവിടെ അധികനേരം സമയം കിട്ടില്ല എങ്കിലും ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ആ ബുക്കിൽ പറയുന്നത് പോലെ ആത്മാക്കളോടു സംസാരിക്കാൻ പറ്റുവോ എന്ന് അദ്ദേഹം പറഞു എനിക്കും എന്റെ ഭാര്യക്കും മാത്രം അറിയാവുന്ന കാര്യങ്ങൾ ഞാൻ ആ മീഡിയം വഴി സംസാരിച്ചു എന്ന്… ഒരു സാദാരണ മനുഷ്യൻ ആയിരുന്നു എങ്കിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു പക്ഷെ അദേഹത്തിന്റെ വാക്കുകളിൽ ആ ശരീരഭാഷയിലും നിന്നും മനസിലാവും അദ്ദേഹം പറഞത് സത്യം ആണെന്ന് നമുക്ക് ഉറപ്പിക്കാം നമ്മെ വിട്ടു പോയവരേലല്ലാം നമ്മുടെ കൂടെ തന്നെ ഉണ്ട് നമുക്കു അവരുടെ ശബ്ദം കേൾക്കാൻ ആവില്ല . കാണാനും  . അതിനു അർഥം അവര് കൂടെ ഇല്ല എന്നല്ല ഈ പോസ്റ്റ്‌ വായിക്കുന്ന നിന്റെ അടുത്ത് നിന്നും ആരോ ഇതു വായിക്കുന്നുണ്ടാവും .

Leave a Reply

%d bloggers like this: