January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഓജോ ബോർഡ് തമാശയല്ല .

Spread the love

തമാശക്ക് പോലും ഓജോ ബോർഡ് കളിയ്ക്കാൻ ശ്രമിക്കരുത് .തമാശ ഗൗരവം ഉള്ളതായി മാറുന്നത് എപ്പോൾ ആണെന്ന് ആർക്കും പറയാൻ പറ്റില്ല .

    മുകളിൽ കാണിച്ചിരിക്കുന്ന വീഡിയോ ഒരു ഫാബ്രിക്കേറ്റഡ് വീഡിയോ ആണെങ്കിലും അതൊരു ഉദാഹരണം ആണ് .കാരണം എന്താണ് വച്ചാൽ പ്രേതത്തിനു എല്ലാത്തിനും ഏകദേശം ഒരേ സ്വഭാവം ആണെങ്കിലും അത് ഒരാളിൽ ആവേശിക്കുമ്പോൾ അയാൾ കാണിക്കുന്ന , അയാൾക്ക് അനുഭവപ്പെടുന്ന , അയാൾ അനുഭവിക്കുന്ന രീതികൾ , അസ്വസ്ഥതകൾ എല്ലാം എല്ലാം ഓരോരുത്തരിലും ഓരോന്നായിരിക്കും .പ്രേതം എന്നതിൽ വിശ്വസിക്കാത്തവർക്കു പോലും ഇതെന്തു തരം പ്രവർത്തനം ആണെന്ന് തോന്നുന്നെങ്കിൽ അത് തന്നെ ആണ് നമ്മൾ എല്ലാവരും കൊട്ടി ഘോഷിക്കുന്ന പ്രേതം .കാരണം പ്രേതം പ്രേതം എന്ന് എല്ലാരും ഉച്ചഘോഷത്തിൽ പ്രസംഗിക്കുന്നു എന്നുണ്ടെങ്കിലും അത് യഥാർത്ഥ ജീവിതത്തിൽ അനുഭവേദ്യമാവുമ്പോൾ അത് പ്രേതമായിരുന്നോ എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും .ചിലപ്പോൾ മരണം പോലും സംഭവിച്ചിട്ടുണ്ടാവും .ഈ മരണം സംഭവിക്കുന്നത് കടുത്ത ഭയത്തിനു വിധേയം ആയി ഹൃദയ സ്തംഭനം മൂലം ആണ് .കാരണത്തെ ആ സമയത്തുണ്ടാകുന്ന ആ ഭയത്തിന്റെ തീവ്രത അത്ര കഠിനം ആയിരിക്കും .അതിന്റെയും കാരണം ആ അമാനുഷിക ശക്തിക്ക് , നിങ്ങളുടെ ഭയം ആണ് വേണ്ടത് . നിങ്ങളുടെ ഭയത്തിൽ നിന്നുള്ള ഊർജത്തിൽ നിന്നാണ് അത് ശക്തി നേടുന്നത് . അതിനു വേണ്ടത് എത്രയാണോ അതിനപ്പുറവും നിങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കും .ചിലപ്പോൾ ഒരു രൂപം അടുത്ത് നിൽക്കുന്നതായി തോന്നും . ചിലപ്പോൾ ആരാ നമ്മളെ സൂക്ഷിച്ചു നോക്കുന്ന ഒരു അനുഭവം ആയിരിക്കും .ചിലപ്പോൾ ആരോ പിൻ തുടരുന്ന പോലെ തോന്നും .ചിലപ്പോൾ ഇതൊക്കെ ഉറക്കത്തിലും ആയിരിക്കും .ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം ആയിരുന്നു എന്ന് ആശ്വസിക്കാൻ വരട്ടെ .ഒരു കാര്യവുമില്ല.യഥാർത്ഥത്തിൽ ഇത്തരം ശക്തികൾക്ക് സ്വതവേ ദുർബലം ആയ നിങ്ങളുടെ ബോധമനസ്സിനെ കീഴ്പ്പെടുത്താൻ സാധിക്കും .ആയതു കൊണ്ട് ഉറക്കത്തിൽ കണ്ടു എന്ന് പറയുന്ന പലതും യഥാര്ഥത്തില് പുറത്തു നടക്കുന്നുമുണ്ട് . എന്നാൽ ആ സമയത്ത് ഒച്ച വെയ്ക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിലായിരിക്കും നിങ്ങൾ . ആകെ തളർന്നു പോയ ഒരവസ്ഥ . അനങ്ങാനോ ഒച്ചവയ്ക്കാ നോ കഴിയില്ല .നിങ്ങളെ സ്തംഭിപ്പിച്ചു കിടത്തിയിരിക്കുന്നു . എന്നാൽ ഇത്തരക്കാർക്ക് പ്രേതത്തിലും അത്തരം പ്രാന്തുകളിലും ഒട്ടും വിശ്വാസം ഇല്ല താനും .അതീന്ദ്രിയ ശക്തികളുടെ സ്വാധീനത്തിൽ മരണം അടഞ്ഞവർ എല്ലാരും തന്നെ ദൈവ വിശ്വാസം ഇല്ലാത്തവർ ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് .
   അധികവും പ്രകൃതിയെ തന്നെ ആയിരിക്കും അവർ അതിനു വേണ്ടി ഉപയോഗിക്കുന്നത് .പ്രേത ശക്തിയുടെ സാന്നിധ്യം തന്നെ നിങ്ങളിൽ ഒരു മായാ വലയം സൃഷ്ടിക്കും .നിങ്ങളുടെ സ്വമേധയാ ഉള്ള ബോധം മറയാൻ അത് മാത്രം മതി ആവും .പിന്നീട് അത് നിങ്ങളുടെ ബോധ മനസ്സിനെ ഏറ്റെടുക്കുമ്പോൾ ആ മായാ ശക്തിക്കു നിങ്ങൾ വഴി പ്പെടുന്നു ,.പിന്നീട് നിങ്ങളെ ഇഷ്ടം പോലെ ഉപയോഗിക്കാൻ അതിനു സാധിക്കും .അപായപ്പെടുത്താനും.സത്യത്തിൽ അതിന്റെ ലക്‌ഷ്യം മറ്റൊന്നാണ് .നിങ്ങൾ കരുതുന്നതിനുമപ്പുറം .അവിശ്വസനീയവും അപ്രതീക്ഷിതവും ആണത് .നിങ്ങളിൽ കുടി കൊള്ളുന്ന പോസിറ്റീവ് ശക്തി ആയ ആത്മാവിനെ പുറത്തു ചാടിച്ചു നിങ്ങളുടെ ശരീരം കൈവശപ്പെടുത്തുക.ചിലത് എങ്കിലും ഇതിൽ വിജയിക്കാറുണ് . ചിലത് വിജയിക്കാറില്ല.അവിടെ നിങ്ങൾ മരണപ്പെടുന്നു .
   കൊറോണ കാലം ആയതു കൊണ്ട് ഇപ്പോൾ കുറെ ഏറെ പേര് തമാശക്കും ഗൗരവം ആയിട്ടും ഓജോ ബോർഡ് എടുത്തു കളിയ്ക്കാൻ ശ്രമിക്കാറുണ്ട് .എനിക്ക് പറയാനുള്ളതും എന്റെ അഭിപ്രായവും അത് ചെയ്യരുത് എന്നുള്ളത് തന്നെ ആണ് .കാരണം ഓജോ ബോർഡ് സത്യമാണ് .പ്രേത ലോകം എന്നൊരു ലോകം തന്നെ ഉണ്ട് .അവിചാരിതം ആയി ശരീരം നഷ്ടപ്പെട്ട ആത്മാക്കളുടെ ലോകം .അവ ഏതു വിധേനയും ലോകം . ഈ ലോകത്തേക്ക് തിരികെ വരാൻ ഒരു വഴി ചികഞ്ഞു കൊണ്ടിരിക്കുന്നു .ആ സമയത്തു നിങ്ങൾ അവർക്കായി ഒരു വഴി ഇട്ടു കൊടുക്കുക ആണെങ്കിൽ അവർ നിങ്ങളെ തന്നെ ആയിരിക്കും ലക്‌ഷ്യം വക്കുക .ഒരിക്കൽ നിങ്ങൾ അവർക്കു പറ്റിയ വസ്തു ആണെന്ന് മനസ്സിലായാൽ പിന്നെ നിങ്ങളുടെ വഴിയിൽ അവ പിന്തുടരും .പറ്റിയ അവസരത്തിൽ ചാടി വീഴും .
    പോലീസ്നു ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത പല മരണങ്ങളുടെയും ഉള്ളറകളിലേക്ക് കടന്നു ചെല്ലാൻ പ്രൈവറ്റ് ഏജൻസികൾ , പാരാ നോർമൽ വിദഗ്ദ്ധർ എന്നിവർ ശ്രമിച്ചപ്പോൾ അതിശയകരമായ പല സംഗതികളും കണ്ടെത്തി .അത്തരം മരണങ്ങളുടെ എല്ലാം പുറകിൽ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അവർ കണ്ടെത്തുകയുണ്ടായി .എങ്കിലും ഇത്തരം അദൃശ്യ ശക്തികൾ ഇനിയും നിയമത്തിനു വിധേയം അല്ലാത്തതിനാലും അമാനുഷിക ശക്തികളെ നിയമത്തിന്റെ മുൻപിൽ എത്തിക്കാൻ സാധിക്കാത്തതിനാലും അത്തരം കേസുകൾ സ്വാഭാവിക മരണം ആയി എഴുതി തള്ളി കൊണ്ടിരിക്കുന്നു .ചില ഹോസ്റ്റലുകളിൽ നടക്കുന്ന തൂങ്ങി മരണങ്ങൾ , ചില മുങ്ങി മരണങ്ങൾ , ചില വണ്ടി അപകടങ്ങൾ , ഇതിലെല്ലാം അതീന്ദ്രിയമായ ചില പ്രവർത്തികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് .
   ഇത്തരം ശക്തികൾ നിങ്ങളുടെ അടിമപ്പെടുത്തിയാൽ അതിന്റെ മായ വലയത്തിൽ നിന്നും രക്ഷപെടാൻ കഴിയില്ല. നിങ്ങളെ രക്ഷിക്കാൻ അധികവും പുറമെ നിന്നുള്ള ഒരു സഹായി ഇല്ലാതെ പറ്റില്ല .മായാ ശക്തികൾ പ്രവേശിക്കുന്ന വ്യക്തികളെ ശാസ്ത്രം കടുത്ത മതി ഭ്രമത്തിന്റെ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത് . ( schizophrenia paranoid ) .നിങ്ങൾ പെരുമാറുന്ന ഇടം ഒരു അഭൗമിക ശക്തിയുടെ വാസ സ്ഥലം ആണെങ്കിൽ അവ ഒന്നുകിൽ നിങ്ങൾക്ക് കിടക്ക പൊറുതി തരില്ല .അത് നിങ്ങളുടെ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടാക്കും .അത്തരം ശക്തികൾ ഉള്ള മുറികളിൽ നിങ്ങൾ താമസിച്ചാൽ നിങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കും .അത്തരം ശക്തികൾ ഉള്ള വഴികളിൽ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മാനസിക നിലയിൽ മാറ്റം വരുത്താനും വാഹനം അപകടത്തിൽ പെടുത്താനും കഴിയും .കാരണം ഒരു നെഗറ്റീവ് ശക്തി എന്നത് ഒരു കടുത്ത മായ വലയം ആണ് .നമ്മുടെ ശരീരത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്ന പോസിറ്റീവ് ശക്തി ചെറുതാണെകിൽ ആ നെഗറ്റീവ് വലയം വളരെ എളുപ്പത്തിൽ കീഴടക്കും .എന്നാൽ നമ്മിലെ പോസിറ്റീവ് ശക്തി പവര്ഫുള് ആണെങ്കിൽ നെഗറ്റീവ് അടുക്കുകയില്ല.എവിടെയും ഒരു നെഗറ്റീവ് സാന്നിധ്യം കാണാ പോലും കഴിയില്ല .എന് വച്ച് എനിക്ക് ഇത് വരെ ഇത് വരെ ഒന്നിനെയും കാണാൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് ഓജോ ബോർഡ് ഉപയോഗിച്ച് വിളിച്ചു വരുത്താൻ ശ്രമിച്ചാൽ മേല്പറഞ്ഞവയൊക്കെ നേരിടേണ്ടി വരും .

Leave a Reply

%d bloggers like this: