January 17, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ അനുഭവം

Spread the love

കുറച്ചു വർഷങ്ങൾക് മുൻപ് എന്റെ ഒരു കൂട്ടുകാരന് ബാംഗ്ലൂർ നിന്നും നാട്ടിലേക്കു വരികയാണ്.!!! വീട് അല്പം ഉള്ളോട്ടുള്ള റബർ തോട്ടം ഒക്കെ ഉള്ള പ്രദേശമാണ്.!! ബസ് നാട്ടിലെത്തിയപ്പോൾ രാത്രി 10 മണി കഴിഞ്ഞിട്ടുണ്ട്.!! വീട്ടിലേക്കുള്ള വഴിയിലൂടെ അവൻ നടക്കുകയാണ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ.!! റബ്ബർ തോട്ടവും അടുത്തടുത്ത് വീട് ഒന്നും ഇല്ലാത്ത സ്ഥലമാണ്.!! സ്ട്രീറ്റ് ലൈറ്റൊന്നും ഇല്ല.! എങ്ങും ഇരുട്ട് മാത്രം.!! അങ്ങിനെ വീട്ടിലേക്കു നടന്നു കൊണ്ടിരിക്കുമ്പോൾ അവൻ കണ്ടു ദൂരെ നിന്നും ഒരു വെളുത്ത രൂപം ഇരുട്ടിലൂടെ തന്റെ അടുത്തേക് മെല്ലെ നടന്നു വരുന്നു.!! തോന്നലാകും എന്ന് കരുതി അവൻ പെട്ടെന്ന് അവിടെ നിന്നു.!! പിന്നെ നിന്നിട്ടു സകല ധൈര്യവും സംഭരിച്ചു ഒന്നൂടി നേരെ നോക്കി തോന്നലാണോ എന്നറിയാൻ..!! മൊബൈൽ വെളിച്ചം അത്ര ദൂരെ എത്തൂല.!! അതെ .. സത്യമാണ് .!! ഇരുട്ടിൽ ഒരു വെളുത്ത രൂപം തന്റെ നേരെ അടുത്തേക്കാണ് നടന്നു വരുന്നത്.!! പിന്നെ ഒന്നും നോകീല..!! ആർത്തു വിളിച്ചു ബാഗും കൊണ്ട് തിരിഞ്ഞൊരു ഓട്ടം.!! കുറെ ഓടി ഓടി ദൂരെ ഒരു വീട് കണ്ടു.!! അങ്ങോട്ട് കേറുമ്പോൾ ഒരു നോക്കു തിരിഞ്ഞു നോക്കി .. അതാ ആ വെളുത്ത രൂപം ഓടി വരുന്നുണ്ട് അവന്റെ പിന്നാലെ തന്നെ.!! അവൻ എങ്ങിനെയൊക്കെയോ വീടിന്റെ വാതിലിനു മുന്നിൽ ചെന്ന് ബോധം കെട്ടു വീണു.!!!ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു.!! ലൈറ്റ് ഇട്ടു.!! ബോധം വന്നു പിന്നെ അവൻ കണ്ണ് തുറന്നു നോക്കുമ്പോൾ ചുറ്റും എല്ലാരും കൂടി നിൽക്കുന്നു … അവൻ ചുറ്റും നോക്കിയപ്പോൾ അവന്റെ പിന്നാലെ പോയ ആ വെളുത്ത രൂപവും അവരുടെ കൂട്ടത്തിൽ നിൽക്കുന്നു.!!”അടുത്ത അലർച്ചക്കു മുൻപ് ഒന്നൂടി അവൻ അതിനെ നോക്കി..!!”അത് പ്രേതവും ആത്മാവും ഒന്നും ആയിരുന്നില്ല.!! പള്ളിയിൽ നിന്നും വീട്ടിലേക്കു നടന്നു വരുന്ന വെളുത്ത വസ്ത്രം ധരിച്ച തങ്ങള് മുസ്‌ലിയാർ ആയിരുന്നു.!!” ഇവന്റെ അലർച്ച കേട്ടിട്ടു മൂപ്പരും പേടിച്ചു പിന്നാലെ ഓടിയതാ സംഭവം.!!!”

Leave a Reply

%d bloggers like this: