September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആ രാത്രി എന്താണ് നടന്നത് ?

        ബി.ടെക് കഴിഞ്ഞു ജോലിയിൽ പ്രേവേശിച്ച സമയം.അച്ഛൻ ഭയങ്കര കണിശമായ രീതിയിൽ ആയോണ്ട് കൂട്ടിൽ അടച്ച കിളിയെ പോലെ ഉള്ള പഠന കാലം. 7 മണി ആകുമ്പോ വീട്ടിൽ കയറണം അല്ലെങ്കിൽ പണി കിട്ടും. ചുരുക്കം പറഞ്ഞാൽ ഈ കമ്പ്യൂട്ടർ യുഗത്തിൽ ഒരു മൊബൈൽ പോലും ഇല്ലാതിരുന്ന ബി.ടെക് STUDENT ഞാൻ മാത്രം ആകും ഈ ലോകത്തു. പഠനം കഴിഞ്ഞു നല്ല മാർക്കോടെ പാസ് ആയി. പെട്ടെന്ന് തന്നെ ജോലിയും ആയി. അതിനുള്ള സമ്മാനം ആയി സ്വപ്നം കണ്ട ഒരു ബൈക്ക്ഉം. ഒരു സ്മാർട്ട് ഫോൺ ഉം അച്ഛൻ വാങ്ങി തന്നു. സ്വന്തം ആയി അധ്വാനിക്കാൻ തുടങ്ങിയത് കൊണ്ടാകാം കുറച്ചു അയവു വന്നു തുടങ്ങിരുന്നു അച്ഛൻന്‍റെ പെരുമാറ്റത്തിൽ. ഫിലിമിന് ഒക്കെ പോകാൻ തുടങ്ങി. രാത്രി ലേറ്റ് ആയി വന്നാലും കുഴപ്പം ഇല്ല. ലേറ്റ് ആകും എന്ന് അറിയിച്ചാൽ മതി. ഒരു ദിവസം ജോലിയും കഴിഞ്ഞു ഒരു സെക്കന്റ് ഷോ പോകാൻ തീരുമാനിച്ചു. പെട്ടെന്നു ഉള്ള തീരുമാനം ആയതു കൊണ്ട് ഫ്രണ്ട്സ് ആരും ഇല്ല. സിനിമയും കഴിഞ്ഞു പുറത്തിറങ്ങി ഒരു തട്ടിൽ കയറി ഫുഡ്ഉം അടിച്ചു. ഏകദേശം 12.30 ആയി കാണും. ഞാൻ വീട്ടിലേക്കു തിരിച്ചു. രാത്രി ആയതു കൊണ്ട് ട്രാഫിക് ഇല്ല. ഒരു 80-90 വേഗതയിൽ ബൈക്ക് ഓടിക്കുന്നു. ഇടക്ക് ഇടക്ക് ചില വാഹനങ്ങൾ മാത്രം കടന്നു പോകുന്നു. രാത്രി കാലങ്ങളിൽ മിക്കപ്പോഴും പോലീസ് ചെക്കിങ് ഉണ്ടാകും വഴിയിൽ. പതിവ് പോലെ അന്നും പോലീസ് ഉണ്ടായിരുന്നു. അവിടെത്തിയപ്പോൾ വേഗത കുറച്ചു. അവർ കൈ കാണിച്ചു ബൈക്ക് നിർത്തി. എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊക്കെ ചോദിച്ചു. ഐഡന്റിറ്റി കാർഡ് പരിശോധന കഴിഞ്ഞു. ഒരു ചെറിയ ബ്ലാക്ക് ബോക്സ് എടുത്തു കാണിച്ചു ഉൗതിച്ചു. മദ്യപാനം പണ്ടേ ഇല്ലാത്തതു കൊണ്ട് ആ ടെസ്റ്റും പാസ് ആയി. തിരികെ വീണ്ടും വണ്ടി എടുത്തു യാത്ര തുടർന്നു. ഒരു 500 മീറ്റർ പോയി കാണും. ബൈക്ക് ഇന് എന്തോ പ്രോബ്ലം പോലെ. പെട്രോൾ തീർന്ന പോലെ അത് കിതക്കുന്നു. പെട്രോൾ ഗൗജിൽ നോക്കിയപ്പോൾ പകുതി ടാങ്ക് പെട്രോൾ കാണിക്കുന്നു. പെട്ടെന്നു തന്നെ വണ്ടി ഓഫ് ആയി. ആദ്യമേ പറയട്ടെ എന്‍റെ ബൈക്ക് നു കിക്ക്‌ സ്റ്റാർട്ട് ഇല്ല. സെല്ഫ് സ്റ്റാർട്ട് ബൈക്ക് ആണ്. ഓഫ് ആയതും ഞാൻ ന്യൂട്രൽ ഇട്ടു. സെല്ഫ് സ്റ്റാർട്ട് സ്വിച്ച് അമർത്താൻ തുടങ്ങി. ഇല്ല ഓൺ ആകുന്നില്ല. വണ്ടി അപ്പോളും വന്ന വേഗതയിൽ ഉരുണ്ടു കൊണ്ട് ഇരിക്കുവാനു. ഞാൻ അത് ഓർക്കാതെ സെല്ഫ് സ്റ്റാർട്ട് അടിക്കുന്നു. വണ്ടി നീങ്ങി നീങ്ങി ഒരിടത്തു ചെന്ന് നിന്നു. അപ്പോളാണ് ഞാൻ പരിസരം ശ്രെദ്ധിക്കുന്നേ. ഒരു സ്ട്രീട് ലൈറ്റ് പോലും ഇല്ലാത്ത ഒരു സ്ഥലം. മുൻപും അത് വഴി രാത്രി പോയിട്ടുണ്ട് , പക്ഷെ ആദ്യമായിട്ട രാത്രി അവിടെ നില്കുന്നത്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. സെല്ഫ് വീണ്ടും വീണ്ടും അടിച്ചു. ഇല്ല ഓൺ ആകുന്നില്ല ഞാൻ ബൈക്കിനു ഇറങ്ങി. ഫോൺ എടുത്തു ആരേലും വിളികാം എന്ന് കരുതി ലോക്ക് മാറ്റിയതും ഫോൺ ഓഫ് ആയി. 'ഭയം' അത് എവിടെ നിന്നൊക്കെയോയോ അരിച്ചു കയറാൻ തുടങ്ങി. കുറ്റാകൂരിരുട്ടു. ബൈക്കിന്റെ വെട്ടം മാത്രം. ഒരു വീട് പോലും അടുത്തില്ല. ഒരു വാഹനം പോലും പോകുന്നില്ല. ബൈക്ക് അവിടെ വെച്ച് അങ്ങോട്ടു ഇങ്ങോട്ടോ മാറാനും വയ്യ. ഞാൻ തിരിഞ്ഞും പിരിഞ്ഞും നോക്കി കുറച്ചു മാറി ഒരു പന നിക്കുന്നു. ആദ്യമായ് കാണുവാന് ഞാൻ അത് അവിടെ. ശ്രെദ്ധിക്കാത്തതു ആകാം മുൻപു. ഇങ്ങിനെ ഒരു സാഹചര്യത്തിൽ നമ്മുടെ കണ്ണുകൾ കാണാത്തതെ കാണു. ഭയം ഏകദേശം എന്നെ മൂടി കഴിഞ്ഞു. പെട്ടെന്നു പിന്നിൽ എന്തോ 

ഇഴഞ്ഞു വരുന്ന ശബ്ദം. ഞാൻ വിറച്ചു കൊണ്ട് പിന്നിലേക്കു നോക്കി. അവ്യക്തം അയ എന്തോ ഒന്നു താഴെ നീങ്ങി വരുന്നു.ഞാൻ അറിയാതെ എന്‍റെ കാലു പിന്നിലേക്കു മാറാൻ തുടങ്ങി. ഞാൻ പിന്നിലേക്കു മാറും തോറും അത് സ്പീഡ് കൂടുന്ന പോലെ. കണ്ണിൽ ഇരുട് കയറുന്ന പോലെ. ഞാൻ തികച്ചും യാന്ത്രികമായി പോയി. അത് വീണ്ടും വേഗത്തിൽ ഇഴയുന്നു. പെട്ടെന്നു ഉളിൽ ആരോ പറയുന്ന പോലെ ഓടാൻ…യാന്ത്രികമായി ഞാൻ തിരിഞ്ഞും തലച്ചോർ കാലിനു വേഗം കൂടി. പെട്ടെന്നു എന്റിലോ എന്‍റെ കാൽ തടഞ്ഞു. ഞാൻ വീഴുകയാണ്. മുഖം തന്നെ വന്നു തലയിൽ ഇടിച്ചു. നെറ്റി വഴി ചോര ഒളിച്ചിറങ്ങാൻ തുടങ്ങി. എങ്ങിനെയോ തോളിൽ കിടന്ന ബാഗ് ഊരി പോയി ഞാൻ വീണ്ടും എണിറ്റു ഓടാൻ തുടങ്ങിയതും. പുറകിൽ ഒരു അലർച്ച. സർവ ഞരമ്പുകളും തളർന്നു പോയി. പക്ഷെ ഓടുകയാണ് ഞാൻ എങ്ങിനെ എന്നറിയില്ല വേഗത ഇല്ല ബട്ട് ഓടുന്നു യാന്ത്രികമായി. മനസ്സിൽ വേറെ ഒന്നും ഇല്ല. എല്ലാം തീരാൻ പോകുന്നു എന്ന തോന്നൽ. 150 മീറ്റർ ഓളം ഓടി കാണും കുറച്ചു വെട്ടം ഉള്ള സ്ഥലത്തു ചെന്നു റോഡ് ഇന്റെ വക്കിൽ ഇരുന്നു. തിരിഞ്ഞും നോക്കിയില്ല ഞാൻ. നോകാം തോന്നില്ല അപ്പോളും മനസ്സിൽ എല്ലാം ഇപ്പോ തീരും എന്ന തോന്നൽ.ഒരു 3 മിനിറ്റ് അങ്ങിനെ ഇരുന്നു. വീണ്ടും മൈൻഡ് റിഫ്രഷ് ആയി. നെറ്റി തൊട്ടു നോക്കിയപോ കൈയിൽ ബ്ലഡ് കണ്ടു. നെറ്റി മുറിഞ്ഞിരിക്കുന്നു. ഞാൻ പതുകെ എണിറ്റു. കണ്ണാടി കണ്ടില്ല എവിടേയോ വീണു പോയതാകാം. ഇതിനിടയിൽ ഒന്നോ രണ്ടോ വാഹനം പാസ് ചെയ്തു പോയി. പെട്ടെന്നു ഒരു വാഹനം വന്നു ഞാൻ കൈ കാണിച്ചു. ഭാഗ്യത്തെ പോലെ അവർ നിർത്തി. ഞാൻ അവരോടു ബൈക്ക് കേടായെന്നും എന്നെ ആരോ ആക്രമിക്കാൻ നോക്കി ഏന് മാത്രം പറഞ്ഞു. അവർ എന്നെ കാറിൽ കയറ്റി ബൈക്ക് ഇരിക്കുന്ന സ്ഥലത്തു എത്തിച്ചു. ഞാൻ പോയി ബാഗ് എടുത്തു കാറിൽ ഉള്ള ഒരാൾ ഇറങ്ങി ബൈക്ക് സെല്ഫ് അടിച്ചതും ബൈക്ക് ഓൺ ആയി. അവർ ഹോസ്പിറ്റൽ പോകാനു പറഞ്ഞു. ഞാൻ സ്നേഹത്തോടെ നിരസിച്ചു. വീട്ടിൽ പോയി എല്ലാരേം കാണണം എന്ന തോന്നൽ. ബൈക്കിൽ കയറഉം മുൻപ് ഞാൻ അങ്ങോട്ടു ഒന്നു നോക്കി. ഒന്നും ഇല്ല അവിടെ. ബൈക്ക് എടുത്തു ഞാൻ യാത്ര തുടങ്ങി കാറിൽ ഉള്ള നല്ല കൂട്ടുകാർ എന്നെ അനുഗമിച്ചു. വീട്ടിലേക്കു തിരിയുന്ന ഇടവഴിയിൽ വെച്ച് അവരോടു യാത്ര പറഞ്ഞു. വീട്ടിൽ എത്തി. നടക്കുമ്പോ തെന്നി വേണെന്നൊരു കള്ളം പറഞ്ഞു. മരുന്ന് വെച്ച് കിടന്നു. അപ്പോൾ തന്നെ ഉറങ്ങി പോയി. ഇപ്പോളും അറിയില്ല എന്താ ആണ് അന്ന് നടന്നത് എന്ന്

Leave a Reply

%d bloggers like this: