September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ഹരി ഏട്ടന്റെ പ്രേതം

ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സീനിയർ ആണ് ഹരി ഏട്ടൻ പ്രായത്തിൽ കുറെ മൂത്തതാണ് എന്നാലും ഞങ്ങളെ വല്യ കാര്യം ആയിരുന്നു ..നല്ല കഴിവുള്ള മനുഷ്യൻ ആണ് എല്ലാ മ്യൂസിക് ഇൻസ്ട്രുമെൻറ്സും ഉപയോഗിക്കാൻ അറിയാം ഗാനമേള ട്രൂപ്പിൽ ആണ് ജോലി ചെയ്തിരുന്നത്…ഒരു സിനിമയിൽ തല കാണിച്ചിട്ടുണ്ട്.. അതുകൊണ്ടു നാട്ടിൽ എല്ലാര്ക്കും അറിയാമായിരുന്നു .കല്യാണം കഴിഞ്ഞിട്ടില്ല..പ്രായം ആയ അമ്മയോട് കൂടെ ചെറിയ ഒരു വീട്ടിൽ കഴിയുന്നു..പുള്ളിയുടെ വീടിനോടു ചേർന്നാണ് പള്ളിപ്പറമ്പ് ഉള്ളത് . അതിൽ കൂടി കടന്നു പോയാൽ ഞങ്ങളുടെ നാട്ടിലെ സെന്ററിൽ എത്താം . പാരലെർ ആയി റോഡ് ഉണ്ടെങ്കിലും അത് കുറച്ചു കൂടുതൽ നടക്കണം അതോണ്ട് കൊച്ചിലേ മുതൽ പറമ്പിൽ കൂടിയേ ജംഗ്ഷനിലോട്ടു പോകു..അങ്ങനെ ജീവിതം കൂടുതൽ കഷ്ടപ്പാടുകളും സാമ്പത്തിക പരാധീനതകളുമായി മുന്നോട്ടു പോകുന്നു..അതിന്റെ ഇടയിൽ കൂട്ടുകാരുമായി ചില കാര്യങ്ങൾ പറഞ്ഞു പിണങ്ങേണ്ടി വന്നു . അതോടെ ഞാൻ എല്ലാരുമായി അകലം പാലിക്കാൻ തുടങ്ങി എന്റ്റെ ലോകത്തിലേക്ക് ഞാൻ ഒതുങ്ങി കൂടാൻ തുടങ്ങി !!
അങ്ങനെ ഇരിക്കെ ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നു ചെറിയ ശമ്പളം ആണെങ്കിൽ കൂടി പോകാം എന്ന് തീരുമാനിച്ചു 2006 ആണ് കാലഘട്ടം ! അങ്ങിനെ 2006 ഓഗസ്റ്റ് മാസത്തിൽ ഞാൻ എന്റെ പ്രവാസ ജീവിതത്തിലേക്ക് ഇറങ്ങി തിരിച്ചു !! കൂട്ടുകാരോട് അങ്ങനെ കാര്യമായി യാത്രയൊന്നും പറഞ്ഞില്ല മഞ്ഞു മുഴുവൻ ഉരുകിയുരുന്നില്ല …അങ്ങനെ ഞാൻ ദുബായിൽ എത്തി ..രണ്ടു വര്ഷം എങ്ങെനെയൊക്കെയോ കഴിഞ്ഞു വെക്കേഷൻ ആയി നാടിന്റെ ഓർമ്മകൾ മാടി വിളിക്കുന്നു…രണ്ടു മാസത്തെ ലീവ് കമ്പനി അനുവദിച്ചു കുറെ സാധനങ്ങളും വേടിച്ചു, എന്റെ മനസും ശരീരവും യാത്രക്ക് റെഡി ആയി അങ്ങനെ നാട്ടിൽ എത്തിച്ചേർന്നു ..
എയർപോർട്ടിൽ എന്നെ കാത്തു ബന്ധുക്കളും വീട്ടുകാരും ഉണ്ടായിരുന്നു ..വീട്ടിലെത്തി രാത്രിയായപ്പോൾ ഒന്ന് സിഗരറ്റ് വലിച്ചേ പറ്റൂ, ഗൾഫിൽ നിന്നും കിട്ടിയ ശീലം ആണ് രാത്രി ഭക്ഷണത്തിനു ശേഷം ഒരെണ്ണം വലിക്കുക എന്നത് വീട്ടിൽ ആർക്കും അറിയില്ല ഞാൻ വലിക്കുന്നത്. ഞാൻ കൊണ്ട് വന്ന ബാഗിൽ സിഗരട്ട് ഉണ്ട് പക്ഷെ എടുക്കാൻ ഒരു വഴിയും ഇല്ല . എല്ലാവരും റൂമിൽ ഇരിപ്പുണ്ട് ..എന്ത് ചെയ്യും വലിച്ചേ പറ്റു..ഞാൻ പതുക്കെ ഫോൺ എടുത്തു പുറത്തിറങ്ങി, അമ്മയോട് ഞാൻ പുറത്തു നിൽക്കുന്നുണ്ട് ഗൾഫിൽ നിന്നും കൂട്ടുകാർ വിളിക്കും അകത്തു റേഞ്ച് കുറവാണെന്നു പറഞ്ഞു.. പാവം ‘അമ്മ അത് വിശ്വസിച്ചു..ഞാൻ ജംഗ്ഷനിലോട്ടു വെച്ച് പിടിച്ചു..റോഡിൽ കൂടി തന്നെ നടന്നു ജംഗ്ഷനിൽ എത്തി കടയിൽ നിന്നും ഒരു സിഗരറ്റും കത്തിച്ചു തിരിച്ചു നടന്നു .തിരിച്ചു വരുമ്പോൾ തോന്നി ഷോർട് കട്ട് എടുക്കാം ഇല്ലേൽ പിന്നേം വൈകും ..പറമ്പിറങ്ങി ഹരിയേട്ടന്റെ വീട്ടു പടിക്കൽ എത്തി വെട്ടവും വെളിച്ചവും ഒന്നും ഇല്ല ആ പറമ്പിൽ ഹരിയേട്ടന്റ്റെ വീട് മാത്രമേ ഉള്ളു അതുകൊണ്ടു തന്നെ നല്ല ഇരുട്ട്, മൊബൈൽ ടോർച്ച ഓണാക്കി നടന്നു അവിടെ എത്തിയപ്പോൾ വീട്ടിനു മുന്നിലെ മാവിൻ ചുവട്ടിൽ ഹരിയേട്ടൻ നിൽക്കുന്നു..ഇരുട്ടാണ് ചുറ്റും..അതോടെ ഫോണിലെ ടോർച്ചും ഓഫ് ആയി നല്ല ഇരുട്ടും ..ഇനിയിപ്പോ വേറെ വഴിയില്ല ഹരിയേട്ടനോട് സംസാരിച്ചിട്ട് പോകാം ..കുറച്ചു ചമ്മൽ ഉണ്ടായിരുന്നു പോകുമ്പോൾ യാത്രയൊന്നും പറഞ്ഞിരുന്നില്ല ..
ഹരിയേട്ടാ എന്തുണ്ട് വിശേഷം !! “ആരാ ജീവൻ ആണോ” ?
നാട്ടിൽ എല്ലാരും ജീവൻ എന്നാണ് വിളിക്കുന്നത് ..
അതെ ഹരിയേട്ടാ എന്താ പരിപാടി വെട്ടവും വെളിച്ചവും ഒന്നും ഇല്ലേ ?
“ഇല്ലെടെ നീ എപ്പോളാ വന്നത്”? ഇന്ന് ഹരിയേട്ടാ ..
“എന്താണ് വേറെ വിശേഷം കൂട്ടുകാരെയൊക്കെ കണ്ടോ” ??
ഇല്ല ആരെയും കണ്ടില്ല നാളെ പുറത്തിറങ്ങാം എന്ന് കരുതി ഇരിക്കുവായിരുന്നു ചേട്ടന്റെ ‘അമ്മ എവിടെ ?
ഹരി ‘അമ്മ ഇവിടെ ഇല്ല ചേട്ടന്റെ വീട്ടിൽ ആണ് നീ ഇപ്പോൾ പൊക്കോ നമുക്ക് നാളെ കാണാം നീ ഇപ്പോൾ വിശ്വാസി ആയോ കഴുത്തിൽ കൊന്ത ഇട്ടിട്ടുണ്ടല്ലോ ?
അത് ഞാൻ ഗൾഫിൽ പോകാൻ നേരം ഞങ്ങളുടെ പള്ളിയിലെ അച്ഛൻ തന്നതായിരുന്നു അദ്ദേഹം വിദേശത്തു എവിടെ നിന്നോ കൊണ്ട് വന്നതാണ് ..ചുമ്മാ ഇട്ടതാ ഹരിയേട്ടാ എന്നാൽ പിന്നെ നാളെ കാണാം വീട്ടുകാർ നോക്കുന്നുണ്ടാകും ഞാൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി പുള്ളി അവിടെ തന്നെ നിൽപ്പുണ്ട് എനിക്ക് മനസിൽ കുറച്ചു ദേഷ്യം തോന്നി !! പണ്ട് ഇങ്ങനെ അല്ലാരുന്നു വീട്ടിൽ ചെന്നാൽ അവിടെ പിടിച്ചിരുത്തി കുറെ കഴിഞ്ഞേ വീടു, വലിയ സ്നേഹം ആയിരുന്നു ..ഇപ്പോൾ വലിയ പരിചയം ഇല്ലത്തപോലെ അതും അല്ല ഇങ്ങേരുടെ കണ്ണിനെന്താ വല്ല മെഷീൻ വെച്ചിട്ടുണ്ടോ ഇത്രേം ഇരുട്ടത്ത് കൊന്ത എങ്ങിനെ കണ്ടു എന്തായാലും നാണക്കേട് ആയി ഇനി എല്ലാരോടും പറയും ..മുൻപ് പള്ളിയിൽ പോലും കയറാത്തവൻ ഇപ്പൊ വലിയ വിശ്വാസി ആയി എന്ന് ..അങ്ങനെ ഇരുട്ടത്ത് വീട്ടിൽ വന്നു കയറി ..അമ്മയോട് ചോദിക്കാം ഇങ്ങേർക്ക് വല്ല പ്രണയ നൈരാശ്യം വന്നോ എന്ന് ..അമ്മെ നമ്മുടെ ഹരിയേട്ടന്റ്റെ …
പറഞ്ഞു മുഴുവിക്കുന്നതിനു മുൻപ് ‘അമ്മ
അതെ മോനെ ഒരു മൂന്നു മാസം ആയി നിന്നോട് പറയാഞ്ഞതാ എന്തിനാ ചെയ്തത് എന്ന് ആർക്കും അറിയില്ല വിഷം കഴിച്ചു മരിക്കുവായിരുന്നു ..ആത്മഹത്യ ആയതോണ്ട് ദഹിപ്പിച്ചില്ല വീട്ടിനു മുന്നിലെ മാവിൻ ചോട്ടിൽ കുഴിച്ചിടുക ആയിരുന്നു പോസ്റ്റുമാർട്ടം എല്ലാം കഴിച്ചിരുന്നു ..എല്ലാര്ക്കും വലിയ വിഷമം ആയി പോയി ..അമ്മയെ അവന്റെ ചേട്ടൻ വന്നു കൊണ്ട് പോയി അങ്ങോട്ടേക്ക് ഇപ്പോൾ ആരും പോകാറില്ല ചെറിയ ശല്ല്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു പിന്നെ അവർ എന്തൊക്കെയോ പൂജകൾ ഒക്കെ കഴിച്ചെന്നു പറഞ്ഞു കേട്ടിരുന്നു.. നീ എന്തായാലും നാളെ പകൽ ആ വഴിക്കൊന്നും പോകേണ്ട !!!
എനിക്ക് ആകെ തലയ്ക്കു ഒരു അടി കിട്ടിയ അനുഭവം ആയിരുന്നു, ‘അമ്മ പിന്നെ പറയുന്നത് ഒന്നും മനസിലായില്ല ..
മനസിന് കുറച്ചു കട്ടി ഉള്ള കൂട്ടത്തിൽ ആയിരുന്നോണ്ട് എനിക്ക് ഭ്രാന്തൊന്നും വന്നില്ല..ഞാൻ ആരോടും ഒന്നും പറയാനും പോയില്ല ഇതൊക്കെ അറിഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും എന്ന് ഊഹിക്കാമായിരുന്നു.
വീട്ടിൽ കേറാൻ തോന്നാത്തതിന് ദൈവത്തിനോട് നന്ദി പറഞ്ഞു
!!എന്തായാലും അതിനു ശേഷം ആ കൊന്ത എന്റെ ശരീരത്തിന്റെ ഒരു ഭാഗം ആയി മാറി …

Leave a Reply

%d bloggers like this: