January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ദമ്പതികൾ തൂങ്ങി മരിച്ച മുറിയിൽ

Spread the love

കൊറോണ വരുന്നതിനു മുൻപാണ് സംഭവം നടക്കുന്നത്. ഞാൻ ഡിഗ്രി കഴിഞ്ഞ ശേഷം കണ്ണൂരുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി. കൂടെ നാട്ടിലെ ഒരു കൂട്ടുകാരൻ വൈശാഖും ഉണ്ടായിരുന്നു. സ്ഥാപനത്തിനടുത്ത് Sky Palace എന്ന 5 Star ഹോട്ടലുമുണ്ട്. ആ ഹോട്ടലിലെ റിസപ്ഷനിലുണ്ടായ നസറുദ്ദീൻ എന്ന യുവാവുമായി ഞങ്ങൾ പരിചയത്തിലായി. അവൻ എറണാകുളത്തുകാരനാണ്. കണ്ണൂരിൽ ഒരു കോഴ്സ് ചെയ്യുന്നത് കൊണ്ട് പാർട്ട് ടൈം ജോലിയാണ് അവിടെ ചെയ്യുന്നത്. അതു കൊണ്ട് പകലു പഠിക്കാൻ പോകും.രാത്രിയിലാണ് റിസപ്ഷനിലിരിക്കുന്നത്.ഒരേ പ്രായം. വളരെ പെട്ടെന്ന് തന്നെ അവനുമായി ഞങ്ങൾ അടുത്തു. ആ റെസിഡൻസിയിലുള്ള റൂമിൽ തന്നെയാണ് അവന്റെ താമസം. അതു കൊണ്ട് രാത്രിയിൽ അവന്റെ റൂമിലാണ് ഞങ്ങൾ കിടക്കുന്നത്. അതിനിടയിൽ ആ റെസിഡെൻസിയിലെ ഒട്ടുമിക്ക ജീവനക്കാരുമായും ഞങ്ങൾ പരിചയത്തിലായി. ഞങ്ങൾ താമസിക്കുന്ന മുറി ഒരു അൺ ലക്കി റൂം ആണെന്നും ആ മുറിയിൽ താമസിക്കുന്ന ജീവനക്കാരായ ആളുകൾ അധികനാൾ അവിടെ ജോലി ചെയ്യാറില്ലെന്നും അവിടെയുള്ള മറ്റുള്ളവർ പറഞ്ഞു കേട്ടിരുന്നു. നസറുദ്ദീൻ അവിടെ ജോലിക്ക് കയറിയിട്ട് 2 ആഴ്ച ആകുന്നതേയുള്ളൂ.. അതു കൊണ്ട് അവനും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നസറുദ്ദീനുമായി ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ജീവനക്കാരൻ വന്നു പറഞ്ഞു 304 ആം നമ്പർ റൂമിലെ ഗസ്റ്റിന് മിനിറൽ വാട്ടർ ആവശ്യമുണ്ട് എന്ന്.. നസറുദ്ദീനു അതേ സമയത്ത് മറ്റൊരു ആവശ്യം വന്നത് കൊണ്ട് മിനിറൽ വാട്ടറുമായി ഞാനാണ് പോയത്. 2nd Floorലാണ് 304 ആം നമ്പർ റൂം. ഞാൻ ലിഫ്റ്റിൽ കേറി 304 ആം നമ്പർ മുറിക്ക് മുന്നിലെത്തി. ഡോർ അടച്ചിരിക്കുകയാണ്. കോളിങ് ബെൽ അമർത്തി ആരെങ്കിലും ഡോർ തുറക്കുന്നതിനു വേണ്ടി കാത്തു നിന്നു. ഏറെ നേരം ബെൽ അമർത്തിക്കൊണ്ട് കാത്തുനിന്നെങ്കിലും ആരും വരാത്തതിനാൽ ഞാൻ തിരികെ റിസപ്ഷനിലേക്ക് പോയി. അപ്പോൾ നേരത്തെ വന്ന ജീവനക്കാരൻ വന്നിട്ടു പറഞ്ഞു 304 ആം നമ്പർ അല്ല 301 ആം നമ്പറിലെ ഗസ്റ്റിനാണ് മിനിറൽ വാട്ടർ വേണ്ടതെന്ന്.. അങ്ങനെ ഞാൻ വീണ്ടും പോയി 301 ആം നമ്പർ മുറി കണ്ടുപിടിച്ച് മിനിറൽ വാട്ടർ കൊടുത്തിട്ട് വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ കിടക്കുന്ന ബെഡ്ഡിൽ ഉണങ്ങിയ ചോരക്കറ ഞങ്ങൾ വന്ന ദിവസം തൊട്ടെ കണ്ടിരുന്നു.അത് കൊതുകിനെ തല്ലിയപ്പഴോ മറ്റോ പുരണ്ടതാകാം എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഒരു ദിവസം ബെഡ്ഡ് ഷീറ്റ് കുടഞ്ഞു വിരിക്കാനായി എടുത്തപ്പോൾ ഷീറ്റിന്റെ പല ഭാഗങ്ങളിലും ഉണങ്ങിയ ചോരത്തുള്ളികൾ കാണപ്പെട്ടു. സംശയം തോന്നിയപ്പോൾ ഞങ്ങൾ അവിടെയുള്ള ജീവനക്കാരിയോട് പറഞ്ഞു. ഇതിനു മുൻപ് അവിടെ താമസിച്ച ഒരു സൂപ്പർ വൈസറുമായി ഒരു പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും ആ കുട്ടി ആ റൂമിൽ വെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറഞ്ഞു.ഇത് കേട്ട് ഞങ്ങൾ ഞെട്ടിത്തരിച്ചു.. പക്ഷേ ആ പെൺകുട്ടി മരിച്ചിരുന്നില്ല എന്ന് തുടർന്നുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു. പിറ്റേ ദിവസം വൈകുംന്നേരം ഞങ്ങൾ വർക്ക് കഴിഞ്ഞ് റൂമിലെത്തി. നൈഗ്റ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ നസ്റുദ്ദീൻ റിസപ്ഷനിലായിരുന്നു.

എന്തെന്നറിയില്ല ഞാനും വൈശാഖും പലതും പറഞ്ഞ് പരസ്പരം ദേഷ്യപ്പെടാൻ തുടങ്ങി. ആ റൂമിൽ കയറിയത് മുതൽ ഒരു പ്രത്യേക ഫീൽ… ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം ഒരു ഡബിൾ ക്യാരക്റ്റർ ഫീൽ ചെയ്തു.. പെട്ടെന്ന് വൈശാഖ് പറഞ്ഞു.. ടാ എന്റെ ഫോണിന് ചാർജില്ല.. നമുക്ക് റിസപ്ഷനിൽ പോയി നസറുദ്ദിനോട് പോയി ചാർജർ വാങ്ങാം.. ഞങ്ങൾ റിസപ്ഷനിലെത്തി. നസറുദ്ദീനെ കണ്ടയുടനെ വൈശാഖ് അവന്റെ മനസിലുള്ള ഭയം നസറുദ്ദീനോട് തുറന്നു പറഞ്ഞു. ടാ കിഷോറിന്റെ കണ്ണ് കാണുമ്പോൾ എനിക്ക് റൂമിൽ നിന്ന് പേടിയായി എന്നൊക്കെ… സത്യത്തിൽ അവന്റെ മുഖഭാവം റൂമിൽ നിന്ന് കണ്ടിട്ട് എനിക്കും പേടി ആയിരുന്നു.. ഇത് ഞാനും അപ്പോൾ തന്നെ പറഞ്ഞു. നിങ്ങൾക്കൊക്കെ പ്രാന്താ.. എനിക്കിപ്പോൾ നിങ്ങളെ കണ്ടിട്ട് ഒരു കോപ്പും തോന്നുന്നില്ല.. നസറുദ്ദീൻ ഞങ്ങളെ പരിഹസിച്ചു.. വാ നമുക്ക് റൂമിലേക്ക് പോയി നോക്കാം.. അവനെ ഞങ്ങൾ അനുഗമിച്ചു. റൂമിലെത്തിയതിനു ശേഷം ഞങ്ങൾ ഓരോ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു.. പെട്ടെന്ന് നസറുദ്ദീന്റെ മുഖത്ത് ഭയം നിഴലിച്ചു.. നിങ്ങളെ രണ്ടു പേരുടെയും മുഖഭാവം കണ്ട് എനിക്കിപ്പോ പേടിയാകുന്നെടാ.. അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.. റൂമിലെ സാധനങ്ങൾ സ്ഥാനം തെറ്റിക്കിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.. ഡോർ ശരിക്കും ലോക്ക് ചെയ്തിട്ടാണ് ഞങ്ങൾ നേരത്തെ റിസപഷനിലേക്ക് പോയത്… പിന്നെ ആരാണ്.. ഞങ്ങൾ പെട്ടെന്ന് കതകടച്ച് പുറത്തിറങ്ങി റിസപ്ഷനിലേക്കോടി.. പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. ഞങ്ങൾ 3 പേരും മാത്രം റിസപ്ഷനിൽ.. റൂമിലേക്ക് എനിക്കും വൈശാഖിനും പോകാൻ ചെറിയ ഭയം തോന്നി.. ഞങ്ങൾ 3 പേരും റിസപ്ഷനിലെ സോഫയിലിരുന്നു.. പെട്ടെന്ന് വൈശാഖ് പറഞ്ഞു.. ടാ കിഷോറെ നേരത്തെ ഞാനും നീയും റൂമിൽ പരസപരം ദേഷ്യപ്പെട്ട് കൊണ്ടിക്കുമ്പോൾ റൂമിലെ കണ്ണാടിച്ചു ടെ അരികിൽ കൂടി ഏതോ വെളുത്ത നിഴൽ രൂപം പാസ് ചെയ്യുന്നതായി എനിക്ക് തോന്നി. നിന്നോട് ആ സമയത്ത് ഞാൻ ഈ കാര്യം പറഞ്ഞാൽ നീ എന്നെ കൂടുതൽ ദേഷ്യപ്പെടുകയേ ചെയ്യുമായിരുന്നുള്ളൂ. അതു കൊണ്ടാണ് ഞാൻ ചാർജെറെടുക്കാമെന്ന് പറഞ്ഞ് മനപ്പൂർവ്വം നിന്നെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.. ഇതു കേട്ട് ഞാനും നസറുദ്ദീനും ഞെട്ടിത്തരിച്ചു..പുറത്ത് മഴ അപ്പോഴും തകർത്ത് പെയ്യുകയാണ്.. റിസപ്ഷനൽ ചെറിയ ശബ്ദത്തോടെ യുള്ള ടേബിൾ ഫാനിന്റെ കാറ്റ് ഞങ്ങളുടെ ശരീരത്തെ തലോടിക്കൊണ്ട് കടന്ന് പോയിക്കൊണ്ടിരുന്നു..സമയം ഏകദേശം അർദ്ധരാത്രിയോട് അടുത്തിരുന്നു..പെട്ടെന്ന് രവിടെ നിന്നോ ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നത് കേട്ടൂ..അവ്യക്തമായ ആ ശബ്ദം എവിടെ നിന്നാണെന്ന് അറിയാൻ ഞങ്ങൾ കാത് കൂർപ്പിച്ചു.. ഹോട്ടൽ ആയത്കൊണ്ട് ഏതേലും റൂമിൽ നിന്നും ആയിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി.. പെട്ടെന്ന് ആ ശബ്ദം ഞങ്ങളുടെ സമീപത്ത് എത്തിയതായി ഞങ്ങൾക്ക് മനസിലായി.. ഞങ്ങൾ അൽപം ഭയത്തോടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല.. എന്താണത് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഭയത്താൽ ഞങ്ങൾ സോഫയിൽ ചേർന്നിരുന്നു.. താമസിയാതെ ആ ശബ്ദങ്ങൾ അകന്ന് പോകുന്നത് പോലെ തോന്നി..പക്ഷേ കുറച്ചകലെ നിന്ന് ആരുടെയോ അവ്യക്തമായ സംസാരം തുടർന്നുകൊണ്ടിരുന്നു.. നാസറുദ്ദീൻ വിറക്കുന്ന ശബ്ദത്തോടെ ഞങ്ങളോട് പറഞ്ഞു.. ഡാ ഞാൻ night ഡ്യൂട്ടിക്ക് ഇവിടെ ഇരിക്കുമ്പോൾ ചില സമയത്ത് ഇവിടെയുള്ള ലിഫ്റ്റ് തനിയെ അടക്കുകയും തുറക്കുകയും ചെയ്യുന്നത് കാണാറുണ്ട്..അവൻ രിസ്‌പ്‌ഷന് തൊട്ടടുത്തുള്ള ലിഫ്റ്റ് ചൂണ്ടിക്കാട്ടി. അത് എന്നിട്ട് second ഫ്ലോറിൽ പോയിട്ടണ് നിൽക്കുന്നത്.. ഇതുകേട്ട് ഞങ്ങളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

ഞാൻ ഇന്നുവരെ വിചാരിച്ചത് അത് ലിഫ്റ്റിന്റെ തകരാറ് ആയിരിക്കുമെന്നാണ്.. അവന്റെ വാക്കുകൾ വിറച്ചിരുന്നു. പെട്ടെന്ന് അവനു മൂത്രശങ്ക തോന്നി. ലിഫ്റ്റിന്റെ സമീപത്ത് കൂടിയാണ് ടോയ്‌ലറ്റിലേക്ക് പോകേണ്ടത്. ഞങ്ങൾക്കും മൂത്രശങ്ക ചെറുതായി അനുഭവപ്പെട്ടിരുന്നു.. വിറക്കുന്ന കാലുകളുടെ ഞങ്ങൾ ലിഫ്റ്റിന്റെ സമീപത്ത് കൂടീ ടോയ്‌ലറ്റ് ലക്ഷ്യമാക്കി നടന്നു. മൂന്ന് പേരും ഒരു ടോയ്‌ലറ്റിൽ തന്നെ കയറി. അവിടെയുള്ളത് ഒരു യൂറോപ്യൻ ടോയ്‌ലറ്റ് ആണ്. ഒരു യൂറോപ്യൻ ടോയ്‌ലറ്റിൽ ഞങ്ങൾ വട്ടം കൂടി നിന്ന് മൂത്രമൊഴിച്ചു .കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ സോഫയിൽ പോയി വീണ്ടും ഇരുന്നു. ഇപ്പൊൾ ആ ശബ്ദങ്ങൾ കേൾക്കാനില്ല.. ഏറെ ഭയത്തോടെ ഉറക്കമില്ലാതെ നേരം വെളുപ്പിച്ചു. പ്രഭാത സൂര്യന്റെ കിരണങ്ങൾ ഞങ്ങളുടെ ദേഹത്ത് തട്ടി..ഉറക്ക ക്ഷീണം മൂലം ഞങ്ങളുടെ കൺപോളകൾ അടഞ്ഞ് തുടങ്ങി.. അതുകൊണ്ട് ഞങ്ങൾ റൂമിലേക്ക് തിരികെ പോയി കിടന്നു.അവർ രണ്ടുപേരും ശരിക്കും ഉറങ്ങാൻ തുടങ്ങി.. ഞാൻ ബെഡിൽ കിടന്നുകൊണ്ട് റൂമിന്റെ ചുറ്റുപാടും കണ്ണോടിച്ചു.. അതാ റൂമിലെ ടോയ്‌ലട്ടിന്റെ വാതിൽ തുറന്ന് കിടക്കുന്നു.. വാതിൽ ഇന്നലെ ശരിക്കും അടച്ചതാണ്.. ഓർമ്മയുണ്ട്.. ആരാണിത് തുറന്നത്.. അദൃശ്യമായ ഒരു ശക്തി ഇവിടെ ഉണ്ട്.. എന്റെ മനസ്സ് മന്ത്രിച്ചു… ഞങ്ങൾ ഉച്ചക്കാണ് അന്നേദിവസം ഉറങ്ങി എഴുന്നേറ്റത്.. ശനിയാഴ്ച്ച ആയതിനാൽ ഞാനും വൈശാഖും ആ ദിവസം ലീവെടൂത്ത് വീട്ടിൽ പോകാൻ തയ്യാറായി… നാസറുദ്ദീൻ മനസില്ലാ മനസ്സോടെ അവിടെ നിൽക്കാമെന്ന് സമ്മതിച്ചു..ഞങ്ങൾ വീട്ടിലെത്തി.. രാത്രി 10 മണിയോടാടുതപ്പോൾ എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.. നാസറുദ്ദീൻ ആണ്.. എന്താടാ… ഞാൻ ചോദിച്ചു.. അവന്റെ ശബ്ദം ഇടറിയിരുന്നു… ഡാ റസ്റ്റോറന്റിലെ ആ പെണ്ണ് ദിവ്യ… അവള് അൽപം മുമ്പ് പേടിച്ച് നിലവിളിച്ചു… എന്താടാ സംഭവം.. ഞാൻ ആകാക്ഷയോ ടെ ചോദിച്ചു.. അവൻ തുടർന്നു.. അവള് റെസ്റ്റോറന്റിൽ ക്ലോസിങ് time കഴിഞ്ഞ ശേഷം Entrance door അടച്ചതിന് ശേഷം കൗണ്ടറിൽ ഇരുന്ന് ആ ദിവസം ലഭിച്ച രൂപ എണ്ണി കണക്ക് കൂട്ടുകയായിരുന്നു.. പെട്ടെന്ന് Entry door ആരോ മുട്ടുന്ന ശബ്ദം കേട്ട്‌ അവിടേക്ക് പോയി നോക്കി.. door തുറന്ന് നോക്കി.. ആരെയും കണ്ടില്ല.. വീണ്ടും door അടച്ചിട്ട് അവള് ജോലിയിൽ മുഴുകി.. വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല..ഡോറിന്റെ ഭാഗത്ത് നിന്ന് വീണ്ടും ശബ്ദം കേട്ടപ്പോൾ അവള് വീണ്ടും പോയി നോക്കി… ആരെയും കണ്ടില്ല..വീണ്ടും തിരികെ വന്നിട്ട് അവള് ജോലിയിൽ മുഴുകി.. പെട്ടെന്ന് അവളുടെ സമീപത്തായി ഉണ്ടായിരുന്ന കസേര തെന്നീ ദൂരേക്ക് തെറിച്ചു.. അവൾ പേടിച്ച് വിറച്ച് ബഹളം വച്ചു.. അവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടിക്കൂടി.. അവർക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. നാസറുദ്ദീൻ പറഞ്ഞത് കേട്ട് ഞാൻ തരിച്ചു നിന്നു.. അതോടെ ഞങ്ങൾ ഉറപ്പിച്ചു..അവിടെ ആത്മാക്കൾ ഉണ്ടെന്ന്… പിറ്റേദിവസം അവിടെയുള്ള ആൾക്കാരിൽ ചിലർക്ക് ആരോ അവരെ ഫോളോ ചെയ്യുന്നത് തോന്നിയിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞൂ.. സെക്കൻഡ് ഫ്ലോറിൽ പോകുമ്പോൾ ആരോ ഫോളോ ചെയ്യുന്നത് തോന്നിയിട്ടുണ്ട് എന്ന് ഒരു പെൺകുട്ടി പറഞ്ഞൂ..നാസറുദ്ദീൻ പറഞ്ഞ സംഭവം ഞങ്ങൾ അപ്പോൾ ഓർത്തു.. ഇടയ്ക്കിടെ രാത്രി സമയത്ത് ലിഫ്റ്റ് താണെ അടയുകയും തുറക്കുകയും ചെയ്യുന്നത് ..ആ ലിഫ്റ്റ് സെക്കൻഡ് ഫ്ലോറിൽ ആണ് പോയി നിൽക്കുന്നത്.. അവിടെ എന്താണ് പ്രശ്നം.. ആ ഫ്ലോറിൽ ഉള്ള ഒരു റൂം കുറെ കാലമായി പൂടിയിട്ടിരിക്കുകയാണ്.. നാസറുദ്ദീൻ രജിസ്റ്റർ നോക്കിയപ്പോൾ അത് കണ്ടെത്തി..അതെ ശരിയാണ് ഈ റൂം മാത്രം ബ്ലോക്കാണ്.. ഗസ്‌റ്റിന് ഈ റൂം താമസിക്കാൻ നല്കാറില്ല..റൂം നമ്പർ 304… ആ റൂമിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് രണ്ടു couples ആത്മഹത്യ ചെയ്തിരുന്നു….അതുകൊണ്ടാണ് ആ റൂം പൂട്ടിയിരിക്കുന്നത്.. ദൈവമേ… ആ റൂമിലേക്ക് ആണല്ലോ ഞാൻ ആദ്യ ദിവസം മിനിറൽ വാട്ടറുമായി പോയത്.. കതകിൽ മുട്ടി വിളിച്ചത്.. എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി..

ഞങ്ങൾ 3 പേരും ആ ഹോട്ടലിൽ ഉള്ള താമസം മാറി പോയി . അതുകഴിഞ്ഞ് അനുഭവസ്ഥർ എല്ലാവരും..

Leave a Reply

%d bloggers like this: