January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ദുരൂഹതകൾ നിറഞ്ഞ കടലാടിപാറ

Spread the love

എന്റെ നാട് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്താണ്… ഇവിടെ ഒരു പാറയുണ്ട്…. കടലാടിപ്പാറ എന്നാണ് വിളിക്കാറ്… ഈ പാറയിൽ സൂര്യാസ്തമയങ്ങളിൽ കയറി നിന്ന് വിദൂരതയിലേക്ക് ദൃഷ്ടി ചലിപ്പിച്ചാൽ അങ്ങ് ദൂരെയുള്ള അറബിക്കടൽ ദൃശ്യമാകും.. അങ്ങനെയാണ് ഈ പാറ കടലാടി പാറയായി മാറിയത്..

ചെറുപ്പം മുതൽക്കേ ഈ പാറയിൽ പോയാണ് ക്രിക്കറ്റ് കളിക്കാറ്… കൂട്ടുകാർ ആടിനെയും പശുവിനെയുമൊക്കെ തീറ്റാൻ പോകുന്നതും ഇവിടെത്തന്നെ… ഓണക്കാലത്ത് കാക്കപ്പൂക്കൾ ഇവിടെയാക്കെ മൂടിക്കിടക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്… കൂടാതെ നീല നിറത്തോട് എന്നും എനിക്ക് പ്രണയമാണ്…💙💙💙സമീപകാലത്ത് ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് പത്ര ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന പാറയാണിത്…

നാട്ടിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് കടലാടിപ്പാറ… സമീപ പ്രദേശങ്ങളിലെവിടെയും വീടില്ല… രാത്രികാലത്ത് ഒരു വെളിച്ചം കാണണമെങ്കിൽ പാറയിറങ്ങി താഴെയുള്ള വീടുകളിലേക്ക് വരണം…പഴമക്കാർ ഇവിടെ ദുരാത്മാക്കളുടെ സാന്നിധ്യമുണ്ട് എന്നൊക്കെ പറയാറുണ്ടായിരുന്നു… ഒരു ആത്മഹത്യയും നടന്നിട്ടുണ്ട്.. കുട്ടിക്കാലത്ത് കടലാടിപ്പാറയിൽ കളിക്കാൻ പോയാൽ ഇരുട്ടും മുൻപ് വീട്ടിലെത്തണം എന്നാണ് വീട്ടുകാരുടെ നിബന്ധന… ഒരു തവണ നട്ടുച്ചയ്ക്ക് പാറയിൽ പുല്ലു ചെത്താൻ പോയ അയലത്തുകാരി വിലാസിനി യേട്ടി പുല്ലു ചെത്തിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യ ശബ്ദത്തിലുള്ള ഒരു മൂളൽ കേട്ടു … തൊട്ടടുത്ത് നിന്നു… തോന്നലാണെന്ന് കരുതി വിലാസിനി യേട്ടി അത് കാര്യമാക്കാതെ പുല്ലുചെത്തൽ തുടർന്നു.. പെട്ടെന്നതാ വീണ്ടും അതേ ശബ്ദം… ഈ ശബ്ദം വീണ്ടും തുടർന്നപ്പോൾ വിലാസിനി യേട്ടി ഭയം മൂലം പെട്ടെന്ന് തന്നെ തിരിച്ച് വന്നു… പിന്നീട് അറിയാൻ കഴിഞ്ഞത് വിലാസിനി യേട്ടി പുല്ലു ചെത്തിക്കൊണ്ടിരുന്നത് പണ്ടെങ്ങോ അടക്കം ചെയ്ത ഒരു ഹരിജനായ ഒരാളുടെ കുഴിമാടത്തിനടുത്തായിരുന്നു എന്നാണ്…കടലാടിപ്പാറയിൽ അങ്ങനെ അനേകം സംഭവങ്ങളുണ്ട്… മറ്റൊന്ന് പട്ടാണിയുടെ വഴി തെറ്റിക്കൽ ആണ്…എന്റെ അച്ഛാച്ചൻ വലിയൊരു അയ്യപ്പ ഭക്തനായിരുന്നു… എല്ലാ വർഷവും അദ്ദേഹം മാലയിട്ട് ശബരിമലയിൽ പോകും… എന്റെ കുട്ടിക്കാലം മുതൽക്കേ ഞാനത് കാണാറുണ്ട്… ഒരു ദിവസം അച്ഛാച്ചൻ രാത്രി വളരെ വൈകി എവിടെയോ പോയി പാറ വഴിതിരികെ വരികയായിരുന്നു… എത്ര നടന്നിട്ടും വീടെത്തുന്നില്ല… വഴി തെറ്റിയിരിക്കുന്നു… പാറയ്ക്കും ചുറ്റും തലങ്ങും വിലങ്ങും ഒരേ നടത്തം… അത്രയും പരിചിതമായ പാറയിൽ അച്ഛാച്ചന് വഴി തെറ്റുക എന്ന് പറഞ്ഞാൽ അത് അത്ഭുതകരമാണ്… നടത്തം തുടർന്ന അച്ഛാച്ചൻ പെട്ടെന്ന് ഒരു കൊക്കയുടെ തൊട്ട് മുന്നിലാണ് എത്തിയിരിക്കുന്നത് എന്ന് ഞെട്ടലോടെ മനസിലാക്കി…ഒരു സ്റ്റെപ്പ് കൂടി മുന്നോട്ട് എടുത്ത് വച്ചിരുന്നെങ്കിൽ….

..അടുത്ത നിമിഷം അച്ഛാച്ചൻ കണ്ണടച്ച് കൊണ്ട് സ്വാമിയേ ശരണമയ്യപ്പ എന്ന് പലവട്ടം ഉരുവിട്ടു…. അത്ഭുതമെന്ന് പറയട്ടെ കണ്ണ് തുറന്നപ്പോൾ അദ്ദേഹം വീടെത്തിച്ചേരുന്ന ശരിയായ വഴിക്ക് എത്തിച്ചേർന്നിരിക്കുന്നു… തൊട്ട് മുന്നിലുണ്ടായ കൊക്കയും കാൺമാനില്ല…പട്ടാണിയാണ് വഴി തെറ്റിച്ചത് എന്ന് അച്ഛാച്ചന് പിന്നീട് മനസിലായി…പട്ടാണി….. പണ്ട് കാലത്ത് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്നപ്പോൾ അവരുടെ താഴെത്തട്ടിലുള്ള നാട്ടിലെ ഒരു ശിങ്കിടിയായിരുന്നു പട്ടാണി….. അവസാനം നാട്ടുകാർ എന്തോ കുറ്റം ആരോപിച്ച് നാട്ടുകാർ കല്ലിൽ തറിച്ചു കൊന്നു എന്നോ മറ്റോ ആണ് കഥ…. ആ പട്ടാണിയുടെ ആത്മാവാണ് അച്ഛാച്ചനെ വഴിതെറ്റിച്ചത്….. മറ്റു പലർക്കും വഴി തെറ്റിയിട്ടുമുണ്ട്….ഏതാനും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ കാവിലെ വനദുർഗ്ഗാദേവിയോടൊപ്പം പട്ടാണിയേയും കുടിയിരുത്തി… കാവിലെ സംക്രമത്തിന് വനദുർഗാദേവിയോടൊപ്പം പട്ടാണിക്കും പൂജ ചെയ്ത് വരുന്നു…ഈ സംഭവങ്ങളൊക്കെ കഴിഞ്ഞ് വർഷങ്ങൾ കുറെ കടന്ന് പോയി….. ഞങ്ങളുടെ കുട്ടിക്കാലത്ത് കടലാടിപ്പാറയിൽ കളിക്കാൻ പോയിട്ടുണ്ടെങ്കിലും വളർന്ന് വന്നപ്പോൾ എല്ലാവരും അതൊക്കെ ഉപേക്ഷിച്ചു….വളരെ അപൂർവ്വമായി മാത്രമേ ഞാൻ എന്റെ സുഹൃത്തിനോടൊപ്പം അവിടേക്ക് പോകാറുള്ളൂ….3 വർഷം മുൻപ് ഞാനും സുഹൃത്തും ഒരു രസത്തിന് കടലാടിപ്പാറയിലേക്ക് വെറുതെ പോയി… ഞങ്ങൾ അവിടെ കുറേ നേരം ചെലവഴിച്ചു…. മൊബൈലിനാണെങ്കിൽ ഫുൾ റേഞ്ച്… വർത്തമാനം പറഞ്ഞു കൊണ്ടും മൊബൈല് നോക്കിക്കൊണ്ടും ഇരുന്നപ്പോൾ സമയം ഇഴഞ്ഞു നീങ്ങി…. ഏകദേശം നട്ടുച്ച ആയിട്ടുണ്ടാകും… മൊബൈലിൽ നിന്നും കണ്ണെടുത്ത് കുറച്ച് ദൂരേക്ക് നോക്കിയ ഞാൻ അവിചാരിതമായി ഒരു കാഴ്ച്ച കണ്ടു…ഷർട്ട് ഇടാത്ത ഒരാൾ 75 വയസിനോളം പ്രായമുള്ള ആൾ കുറച്ച് ദൂരത്തായി നിൽക്കുന്നു… ഞാൻ ഒരു നിമിഷം അയാളെ തന്നെ നോക്കി പെട്ടെന്ന് മിന്നായം പോലെ അയാൾ പാറയിലുള്ള കാരക്കാടിന് പിന്നിലേക്ക് മിന്നി മറഞ്ഞു…. സുഹൃത്തിനോട് അത് പറയുന്നതിനു മുൻപേ എല്ലാം കഴിഞ്ഞു…അയാളാരെന്ന് അറിയാൻ വേണ്ടി ഞാൻ സുഹൃത്തിനേയും വിളിച്ച് കൊണ്ട് കാരക്കാടിനു സമീപത്തേക്ക് ഓടി…ഞങ്ങൾ അവിടെ അരിച്ചു പെറുക്കിയിട്ടും ആ പട്ടാപ്പകൽ ആരേയും കാണാൻ സാധിച്ചില്ല….

Leave a Reply

%d bloggers like this: