കൊടുങ്ങല്ലുർ കോട്ടപ്പുറം ബൈപാസിന്റെ പടിഞ്ഞാറെ ഭാഗത്ത് ഒരു നായർ തറവാടുണ്ട് എന്റെ ചങ്ങാതിക്ക് ഈ സ്ഥലം അവർ കൊടുക്കത്തില്ല അവൻ എന്നോട് പറഞ്ഞു നീ കണ്ട് അത് എനിക്കു വേണ്ടി വില പറയണം എന്ന് ഞാൻ ശരി പറഞ്ഞു ഞാനും മനുവും കുടി കൊടുങ്ങല്ലുർ വന്നു നാലാം താലപ്പൊലിനാള് ഉത്സവത്തിൽ ദേവി സുന്ദരിയായിരിക്കുന്നു തിക്കിലും തിരക്കിലും ദേവിയെ ഒരു നോക്കു കണ്ടു അമ്പലത്തിൽ നിന്നും തിരിച്ചെറങ്ങി കാവിൽ കുറെ കറങ്ങി വടക്കേനടയിൽ നിന്നും ഒരു വിധത്തിൽ ഞങ്ങൾ കാറുമായി ടികെസ് പുരം അമ്പലത്തിന്റെ അടുത്ത് വന്ന് ചങ്ങാതിയെ വിളിച്ചു അവൻ ഫോൺ എടുക്കുന്നില്ല അവൻ ഫിറ്റായി കാണും ഞാൻ ബ്രോക്കറെ വിളിച്ചു അയാൾ എതൊ ഒരു ബാറിൽ ഇരുന്ന് വെള്ളമടിക്കുന്നു ആയാൾ വഴി പറഞ്ഞു തന്നു കാറു പോവത്തില്ല നടന്നു പോവണം. ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നു പറഞ്ഞ് മനു പിറുപിറുക്കാൻ തുടങ്ങി. ഞാനും മനുവും കുടി ശിൽപ്പി തിയെറ്ററിന്റെ മുൻവശത്തുള്ള ബാറിൽ ‘ കയറി ഒരോ തണുപ്പൻ ബിയറും കഴിച്ചു ഒരു അര ലിറ്റർ വോഡ്ക്കയും പാർസൽ വാങ്ങി വീണ്ടും ടികെസ് പുരത്തെക്കും വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ബ്രോക്കർ പറഞ്ഞ വഴിയെ നടന്നു എകദേശം ഒരു മുപ്പത് സെന്റാളം വരും നല്ല സ്ഥലം പഴയ ഒരു വീട് . വീട് കാര്യമില്ല പൊളിച്ചു കഴിഞ്ഞാൽ നല്ല ഒരു വീട് പണിയാം ഞാൻ ഒരു മുറുക്കാനും ചവച്ച് പറബു നോക്കി നടന്നപ്പോൾ തെക്കുവശത്ത് ഒരു ചേച്ചി അലക്കി കൊണ്ടിരിക്കുന്നു ഒരു ചെറിയ ആൺകുട്ടി കുളത്തിൽ കളിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ചുമ്മാ ഫോണിൽ സമയം നോക്കി ഒരു മണി രാത്രി ഞാൻ ചേച്ചിയോട് എന്താ ഇപ്പോൾ അലക്കുന്നത് എന്നു ചോദിക്കാൻ തുനിഞ്ഞപ്പോൾ തന്നെ ചേച്ചി പറഞ്ഞു രാവിലെ മുതൽ കരണ്ടില്ല നാളെ അവരുടെ വീട്ടിൽ പോകണം അത് കൊണ്ട് രാവിലെ നനച്ചു വച്ച തുണികൾ കഴുകാ എന്നു പറഞ്ഞു. അപ്പോഴേക്കും മനു വന്നു അത് ആരാന്നു ചേച്ചി ചോദിച്ചു ഞാൻ പറഞ്ഞു എന്റെ ബ്രദർ ആണു എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഈ സ്ഥലം വാങ്ങാൻ വന്നതാന്നു കുറച്ച് വെളവും ഒരു ഗ്ലാസും തരുമോ എന്നു മനു ചോദിച്ചു ചേച്ചി ഞാൻ അലക്കി കഴിഞ്ഞു തരാം എന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വെള്ളവും രണ്ടു ഗ്ലാസും കുറച്ചു ചിപ്പ്സും കൊണ്ടു തന്നു ചിപ്പ്സ് താലപ്പൊലി special ആണു പൊലും ഹസ് താലപ്പൊലികാവിലാണു പോലും ഗ്ലാസും പാത്രവും രാവിലെ തന്നാൽ മതിയെന്നും നിങ്ങൾ പോയാൽ അവിടെ തന്നെ വച്ചാൽ മതിയെന്നും പറഞ്ഞ് ചേച്ചിപോയി. ഞാനും മനുവും അവിടെ ഇരുന്ന് വോഡ്ക്ക അടിച്ചു കൊണ്ടിരുന്നു മദ്യം കഴിഞ്ഞപ്പോൾ മനു പറഞ്ഞു പോകാം എന്ന് ഞാൻ സമയം നോക്കിയപ്പോൾ അഞ്ച് മണി ഞാൻ മനുവിനോട് പറഞ്ഞു എന്തായാലും ഇനി ഓണറും ബ്രോക്കറും രാവിലെ വരും എന്നിട്ട് പോകാം എന്ന് അവൻ എന്നെ തെറി വിളിച്ച് കൊണ്ട് അവിടെയുള്ള ഒരു ബഞ്ചിൽ കയറി കിടന്നു ഞാൻ വിണ്ടും ഒരു മുറുക്കാൻ എടുത്ത് ചവച്ചു കൊണ്ട് അരമതിലിൽ ചാരി കിടന്നു സമയം എകദേശം എഴുമണിയായപ്പോൾ ഞാൻ പാത്രം തിരിച്ചു കൊടുക്കുവാൻ വേണ്ടി തെക്കേ വശത്തേക്കുപോയപ്പോൾ അവിടെ ഒരു മതിൽ ഇന്നലെ കണ്ട വിടിനും മാറ്റം വന്നിരിക്കുന്നു ഒരു പുതിയ മോഡൽ ഇരുനില മാളിക .കുളം കണ്ട് ഞാൻ വീണ്ടും ഞെട്ടി കുളത്തിൽ നിറയെ മാലിന്യങ്ങൾ ഞാൻ ഒന്നും മിണ്ടാതെ പാത്രങ്ങൾ മതിലിനു മുകളിൽ വച്ചു. ഒമ്പതു മണിയായപ്പോൾ ഓണർ വന്നു . വില പറഞ്ഞു പെർ സെന്റ് 4 ലക്ഷം ആകെ മുപ്പത്തിരണ്ട് സെന്റ് ഞാൻ ഒരു മുന്നര ലക്ഷം പറഞ്ഞു അപ്പോൾ ഓണർ പറഞ്ഞു ഞാൻ എന്റെ പെങ്ങൾ മാരൊടു ചോദിക്കട്ടെ എന്നിട്ട് പറയാം എന്നും പറഞ്ഞും ഞാൻ ചുമ്മാ തെക്കെ വിട്ടിൽ ആരാന്നു ചോദിച്ചു പുള്ളി അത് പറയാം എന്റെ വിട്ടിൽ പോയി ഫ്രെ ഷായിട്ട് പറയാം എന്നു പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ വിട്ടിൽ പോയി ഫ്രെഷായി ഞാനും മനുവും അദ്ദേഹവും കുടി (തികുലശേഖരപുരം അമ്പലത്തിൽ പോയി സാക്ഷാൽ കള്ള കണ്ണനെ തൊഴിതു അദ്ദേഹത്തിന്റെ വീട്ടിൽ തിരുച്ചെത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു തെക്കെ വിട്ടിൽ ഒരു സ്ത്രിയും അവരുടെ മകനും മണ്ണണ ഒഴിച്ച് തീ കൊളുത്തി മരിച്ചു എന്നും കൊന്നതാണെന്നും പറയുന്നുണ്ട് എകദേശം ഇരുപത് വർഷം ആയി കാണും എന്നും അത് കെട്ട മനു എന്തൊ പറയാൻ വന്നതും ഞാൻ കണ്ണുരിട്ടി അവനോട് മിണ്ടരുത് എന്നും ആംഗ്യത്തിലുടെ കാട്ടി ഞാനും അവനും അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് ഇറങ്ങി. ഫ്രണ്ടിനോട് ആ place നമ്മുക്ക് വേണ്ടാന്നും പറഞ്ഞു. എന്നോടും മനവിനോടും സംസാരിച്ച ചേച്ചിയും കുട്ടിയും ഞങ്ങൾക്ക് വെള്ളം കൊണ്ടു തന്നത് ആ ഇപ്പോഴും അറിയില്ല
