എന്റെ അച്ചന്റെ കുടുംബം ആലപ്പുഴയാണ്. ഇന്ന് ഞാൻ പറയാൻ പോകുന്ന കഥ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്.എന്ന സ്ഥലത്തെ മറുതാ മുക്കിനെ പറ്റിയാണ്. ഒരു ഗ്രാമത്തെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന, ആപത്തുകളുടെ ഒരു ഘോഷയാത്ര തന്നെ നാട്ടുകാര്‍ക് സമ്മാനിച്ച, വഴി യാത്രക്കാരെ കൊലപ്പെടുത്തുന്ന രക്ത ദാഹിയായ “മറുത” യുടെ കഥ. നാഷണല്‍ ഹൈവേയില്‍ 47 തിരുവനന്തപുരം അല്ലാപ്പുഴ റൂട്ടില്‍ ഹരിപ്പാടിന് സമീപം നാഷണല്‍ ഹൈവേയുടെ തൊട്ടടുത്ത് തന്നെ കാണുന്ന ഒരു ചെറിയ പ്രദേശമാണ് “മറുത മുക്ക്”. ഈ സ്ഥലത്ത് മറുതയുടെ ശല്യം ഉണ്ടെന്ന നാട്ടുകാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് വെറും ഒരു കള്ള കഥയാണെന്നും അങ്ങനെ ഒന്ന് ഇല്ലെന്നും വിശ്വസികുന്നവരും ഇവിടെയുണ്ട്. എന്നാല്‍ ഇവരില്‍ പലരും പിന്നീട് മറുതയുടെ പ്രതികാരത്തിനു പാത്രമാകുകയും ചെയ്തിട്ടുണ്ട്.സന്ധ്യ കഴിഞ്ഞാല്‍ ഈ വഴി ആരും സഞ്ചരിക്കുകയും ചെയ്യാറില്ല. നാഷണല്‍ ഹൈവേയില്‍ നിന്ന് ഇറങ്ങി ഗ്രാമത്തിനുള്ളിലേക്ക് പോയാല്‍ കാടും പടലവും പിടിച്ചു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു അരയാല്‍ കാണാം.ഇതാണ് മറുതയുടെ താവളം.ഈ അരയാലിനു പിന്‍വശത്തു ഒരു ചതുപ്പ് നിലവും ചെളികുണ്ടും നിറഞ്ഞ ഒരു തോടു കാണാം. മറുത ആക്രമിച്ചു കൊലപെടുതുന്നവരുടെ മൃത ദേഹങ്ങള്‍ പിറ്റേന്ന് ഈ തോട്ടിലാണ് കാണപെടുന്നത്. മറുത വസിക്കുന്ന ആല് മരം ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളുടെ സങ്കേതമാണ്. എവിടെ നോക്കിയാലും പാമ്പുകള്‍. ഈ ആല്‍മരത്തിന്റെ ചുവട്ടില്‍ നിധി ഉണ്ടെന്നും, സര്‍പ്പങ്ങള്‍ ആ നിധിക്ക് കാവല്‍ നില്ക്കുകയാനെന്നുമാണ് ഇവിടെ ഉള്ള ജനങ്ങളുടെ വിശ്വാസം. ഈ ആല്‍മരം നില്കുന്നത് സുശീല എന്നാ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളസ്ഥലത്താണ്. ഹരിപ്പടുള്ള ഒരു ജ്യോത്സ്യന് പ്രശ്നം വെച്ച് പറഞ്ഞത്, ഇവിടെ നിധി ഉണ്ടെന്നും, അത് കാക്കുന്ന സര്‍പ്പങ്ങള്‍ക്ക് നിത്യവും വിളക്ക് വെയ്കണമെന്നും, അങ്ങനെ ചെയ്താല്‍ കാലാ കാലത്തില്‍ ആ നിധി വീട്ടുടമസ്ഥക്ക് തന്നെ ലഭിക്കും എന്നാണു.പക്ഷെ സുശീല പറയുന്നത് നിധിക്ക് വേണ്ടി അല്ലെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടി എന്നും അവിടെ വിളക്ക് വെയ്ക്കാറുണ്ട് എന്നാണ്. സര്‍പ്പങ്ങള്‍ നിറഞ്ഞു നില്കുന്ന കാട് പിടിച്ച ആല് മരത്തിനു താഴെ വിളക്ക് വെയ്ക്കാന്‍ ചെല്ലുമ്പോള്‍ പലപ്പോഴും പാമ്പുകളെ കണ്ടിട്ടുണ്ടെന്നും, ചിലപ്പോള്‍ ആലില്‍ നിന്നും തന്റെ ദെഹതെക്ക് പാമ്പുകള്‍ വന്നു വീണിട്ടുണ്ടെന്നും സുശീല പറയുന്നു. പക്ഷെ പാമ്പുകള്‍ അവരെ ഇത് വരെ ഉപദ്രവിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ ഭർത്താവുമായ് വഴക്കിട്ടു വിളക്ക് വെയ്കാതിരിക്കുംപോള് അടുത്ത ദിവസം തന്നെ പാമ്പുകള്‍ സുശീലയുടെ വീട്ടിലെത്തും. അടുക്കളയിലും, കുളിമുറിയിലും മുറ്റത്തും പാമ്പുകള്‍ എത്തും. പിന്നെ വിളക്ക് വെച്ച് മണ്ണാർശാലയില് നൂറും പാലും നേദിച്ചതിന് ശേഷമേ പാമ്പുകളുടെ ശല്യം ഒഴിയു എന്നിവര്‍ പറയുന്നു.മണ്ണാർ ശാല ക്ഷേത്രം അതി പുരാതനമായ സർപ്പ ക്ഷേത്രമാണ്. ഞാൻ അവിടെ പോകാറുണ്ട്. എന്റെ കുടുംബം മാർശലയുമായി.ആത്മീയമായയി നല്ല ബന്ധം പുലർത്തുന്നുണ്ട്.ആ കഥ പിന്നീട് പറയാം. ഇനി മറുതയുടെ കാര്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ ആരും ഈ ആല്‍മരത്തിന്റെ അടുത്തോ പരിസര പ്രദേശങ്ങളിലോ പോകാറില്ല. സന്ധ്യക്ക് അവിടെ എത്തി പെടുന്നവര്‍ ഒരു ഹിപ്നോട്ടിസത്തിനു അടിമപെടുകയും മറ്റൊരു ലോകത്തില്‍ എത്തുകയും ചെയുന്നു. മുന്നില്‍ ഉള്ള നീര്തോട് , നീണ്ടു നിവര്‍ന്നു വിശാലമായ് കിടക്കുന്ന വയല്‍ പാടമായ് അവര്ക് തോന്നുകയും ആരോ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നതായി തോന്നുകയും അങ്ങനെ മുന്നോട്ടു നടന്നു തോടില്‍ വീണു മരിക്കുകയുമാണ് ചെയ്യുന്നത്. ഹരിപ്പടുള്ള ഈ മായിക പ്രഭാവത്തില്‍ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ആ അനുഭവം പറയുകയുമുണ്ടായി.ഒരിക്കല്‍ വളരെ വൈകി ഓഫീസില്‍ നിന്ന് മടങ്ങിയ അയാള്‍ ഈ സ്ഥലത്ത് എത്തിയപ്പോള്‍ മാനസികമായി മറ്റൊരു ലോകത്ത് എത്തിയ പോലെ അനുഭവപെടുകയും ബോധം മറഞ്ഞു വാഹനം ഓടിക്കാന്‍ ആകാതെ അപകടത്തില്‍ പെടുകയും ചെയ്തു. നിരവധി ആളുകള്‍ ഈ തോട്ടില്‍ വീണു മരിച്ചതിനാല്‍ നാടുകാര് ഇത് മണ്ണിട്ട് നികത്താന്‍ ശ്രമിക്കുകയുണ്ടായ്. എന്നാല്‍ ഇട്ട മണ്ണ് മുഴുവന്‍ താഴ്ന്നു പോകുകയും, ചതുപ്പ് നിലം കൂടുതല്‍ ആഴം പ്രാപിക്കുകയുമാണ് ചെയ്തത്. ആളുകള്‍ വീണു മരിച്ച തോടിന്റെ ഒരു ഭാഗത്ത് ഒരു പ്രത്യേക തരം ചെടി വളര്‍ന്നു കാട് പോലെ രൂപ പെട്ടിരിക്കുന്നു. ഈ ചെടി വളര്‍ന്നാല്‍ ആ പ്രദേശം മുടിയും എന്നാണു കാര്ന്നോന്മാരുടെ വിശ്വാസം. നാടുകാര് ഈ ചെടി വേരോടെ പിഴുതെറിയാന്‍ ജെസിബി ഉപയോഗിച്ചുവെങ്കിലും, ജെസിബി കൊണ്ട് പോലും ഈ ചെടി പിഴുതെടുക്കാന്‍ സാധിക്കാതെ വരികയും അത് കൂടുതല്‍ ശക്തിയില്‍ തഴച്ചു വളരുകയും ചെയ്തു..രാത്രി കാലങ്ങളില്‍ ഈ തോടിന്റ അടുത്ത് നിന്ന് ഒരു തീ ഗോളം ഉയര്‍ന്നു തെക്ക് നിന്ന് വടക്കെക്ക് പോകാറുണ്ട് എന്ന് ദ്രുക്സാക്ഷികള്‍ പറയുന്നു. ഇത് “പോക്ക് വരവ്” ഉള്ള സ്ഥലം ആണെന്നും രാത്രിയില്‍ മറുത തീഗോളമായും രണ്ടാള് പൊക്കമുള്ള ഭീകര രൂപമായും മാറുമെന്ന് കരുതപെടുന്നു. നാഷണല്‍ ഹെവെയുടെ ഈ ഭാഗത്താണ് രാത്രി കാലങ്ങളില്‍ ഏറ്റവും കുടുതല്‍ വാഹനാപകടങ്ങള്‍ നടക്കാറുള്ളത്. അത് മറുതയുടെ ആക്രമണം കൊണ്ട് ആണെന്ന് പറയപ്പെടുന്നു.ഇനി വര്ഷങ്ങള്ക് മുന്‍പുണ്ടായ കഥ. മറുത എന്ന് പറയപെടുന്ന ആത്മാവ് പണ്ട് ഇവിടെ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ താണ് എന്നും ഈ ഗ്രാമ വാസികള്‍ കാരണം ആണ് അവര്‍ മരിച്ചതെന്നും ആ പകയാണ് തലമുറകള്‍ പിന്നിട്ടു ഒരു ദുരന്തമായി ഈ ഗ്രാമത്തെ പിന്തുടരുന്നതെന്നും ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന കാരണവന്മാര് പറയുന്നു. പണ്ട് ഈ ദേശത്ത് ചായ കട നടത്തിയിരുന്ന ഒരു സ്ത്രീക് വസുരി ബാധിക്കുകയും അവര്‍ സഹായതിനായ് ഈ പ്രദേശത്ത് ഓടി നടക്കുകയും ചെയ്തു. നാടുകാര് അവരെ മറുതേ എന്ന് വിളിച്ചു ആട്ടി പായിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. അങ്ങനെ മരിച്ച അവരുടെ ആത്മാവാണ് മറുതയായി ഈ നാടുകാരെ ഇന്നും ശല്യം ചെയ്യുന്നത്. എന്നാല്‍ ഈ കഥകള്‍ ഒന്നും വിശ്വസിക്കാത്തവരും ഉണ്ട്. അവര്‍ പല തവണ ഈ പ്രദേശത്തിന്റെ പേര് മാറ്റാന്‍ ശ്രമിച്ചെങ്കിലും , അവിടം ഇന്നും “മറുത മുക്ക്” ആയി അറിയപെടുന്നു. സത്യം എന്ത് തന്നെ ആയാലും മനുഷ്യന്റെ സാമാന്യ ബുദ്ധിക്കു നിര്‍വചിക്കാനാത്ത തരത്തില്‍ ഉള്ള സംഭവങ്ങള്‍ ആണ് ഈ സ്ഥലത്ത് സംഭവിക്കുന്നത്., ഇതൊക്കെ സ്വാഭാവിക സംഭവങ്ങള്‍ ആണെന്നും മറുതയുടെ ആക്രമണം അല്ല എന്നും വേണമെങ്കില്‍ യുക്തിവാദികള്‍ക്ക് ആരോപിക്കാം. പക്ഷെ മനുഷ്യന്റെ യുക്തിക്കും അപ്പുറത്തുള്ള ശക്തിയാണ് ദൈവവും പ്രേതവും. ദൈവം ഉണ്ടെങ്കില്‍ പ്രേതവും ഉണ്ടാകാം. പ്രേതം അല്ലെങ്കില്‍ ആത്മാവ് എന്നാല്‍ ഒരു പ്രത്യേക തരത്തില്‍ ഉള്ള സത്വം ആയി ഞാന്‍ കരുതുന്നില്ല. പക്ഷെ അവ ഉണ്ടാകുന്ന നെഗറ്റിവ് എനര്‍ജി നമുക്ക് തള്ളി കളയാന്‍ ആവില്ല. ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് അകാരണമായ ഒരു ഭയവും ഭീതിയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. അത് ഇത് പോലെയുള്ള ആത്മാകളുടെ നെഗറ്റിവ് എനര്‍ജി മൂലമാണ്. മറുത മുക്കിലെ മറുതയെ തളയ്ക്കാന്‍ എന്താണ് പോംവഴി എന്ന് അവിടുത്തെ ജനങ്ങള്‍ക് അറിയില്ല. മുന്‍പ് ചെയ്ത കര്‍മങ്ങളുടെ ഫലമായിരിക്കാം ഈ ആത്മാവിന്റെ രോഷത്തിനു കാരണം. മരുതാ മുക്കില്‍ ഇന്നും അനിഷ്ടങ്ങളും ദുരുഹ മരണങ്ങളും തുടരുന്നു. അത് വര്ഷങ്ങള്ക് മുന്‍പ് ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞു കൊല്ലപെടുത്തിയ മറുതയുടെ പ്രതികാരമായിരിക്കാം