September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

കൂടോത്രം… കേട്ടിട്ടുണ്ടോ ?

നിങ്ങള്‍ക്കും ആവാം ഒരു മന്ത്രവാദി/വാദിനി.. അപ്പോള്‍ തയ്യാര്‍ ? പല മാതിരി കൂടോത്രമുണ്ട് ട്ടോ..മാന്ത്രികം എന്നും ഇതിന് ഓമന പേരുണ്ട്.. മലയാള പത്രം ഉൾപ്പേജ് നോക്കാമെങ്കിൽ പല തരത്തിലുള്ള വശീകരണ കൂടോത്ര വിദ്യകൾ കാണാം. അതുപോലെ യേലസ്, വിവിധ തരം കല്ല്, ചരട് കെട്ട്.. ഇതൊക്കെ കൂടോത്ര ത്തിന്റെ സഹോദര സ്ഥാപങ്ങളാണ്.ദുർബല മാനസ്സരെ പിടികൂടുന്ന ഒരു സാംക്രമിക രോഗമാണ് കൂടോത്രം, കല്ല് , ചരട് ഒക്കെ. സത്യത്തിൽ ഇതിനു മനുഷ്യ മനസ്സിനെ നിയന്ത്രിക്കാൻ അപാര കഴിവുണ്ട്. എന്റെ സഹോദരിയുടെ മകൻ ഒരു വലിയ മരുന്ന് നിർമാണ കമ്പനിയുടെ മാനേജരാണ്.കൂടോത്രവും മരുന്ന് കമ്പനിയുമായി എന്താണ് ബന്ധം ചാണക്യ? ഉണ്ട് ! മനഃശാസ്ത്രപരമായി ബന്ധമുണ്ട്. വീട്ടിൽ ഡോകറ്ററും വക്കീലും , മാന്ത്രികനും അതുപോലെ മരുന്ന് നിർമാണ കമ്പനീടെ മാനേജർ വരെയുള്ളതുകൊണ്ട് കൂടോത്രവും മനഃശാസ്ത്രവും മരുന്ന് കമ്പനിയുമായി ബന്ധ പെട്ട് കിടക്കുന്നു എന്ന് ഉറപ്പിച്ച പറയാൻ കാരണം.പലരും ഇല്ലാത്ത എന്തോ അസുഖം തങ്ങൾക്ക് ഉള്ളതായി ഉറച്ചു വിശ്വസിക്കുന്നു. ഈ ഇല്ലാത്ത അസുഖങ്ങൾക്ക് ചികത്സ തേടി ഈ കൂട്ടർ മാറി മാറി ഡോക്റ്ററൻമ്മാരെ കാണുന്നു. നിങ്ങൾക്ക് ഒരു അസുഖവും ഇല്ലാ എന്ന് ഒരു വിദക്ത ഡോക്റ്റർ പറഞ്ഞാൽ ഈ കൂട്ടർ വിശ്വസിക്കില്ല. ഡോക്റ്റർ തന്റെ രോഗം.കണ്ടു പിടിക്കാൻ കഴിവില്ലാത്തവനാണ് എന്ന് മുദ്ര കുത്തി വേറെ ഡോക്‌ടറെ അന്വേഷിച്ചു പോകുകയി. എന്നാൽ ഇല്ലാത്ത ഒരു അസുഖത്തിന്റെ പേര് പറഞ്ഞു കുറ മരുന്നുകൾ നൽകിയാലോ? ഈ കൂട്ടർ അത് വിശ്വസിച്ചു കുറെ മരുന്നുകൾ കഴിക്കും. ഇമ്മാതിരി അസുഖം ഇല്ലാത്ത രോഗികൾക്ക് കൊടുക്കാൻ കുമ്മായം പോലുള്ള നിർദോഷകരമായ ക്യാപ്സൂൾസ് ഡോക്റ്റർമാർ എഴുതി കൊടുക്കാറുണ്ട്.എന്നത് പോലെ ഒന്നാണ് ഈ മാന്ത്രിക കല്ല് മോതിരം, യേലസ്, ചരട്, കൂടോത്രം ഒക്കെ. ഇത് ഒക്കെ ധരിച്ചതും കഴിച്ചതും കൊണ്ടാണ് തന്റെ എല്ലാ പ്രശനങ്ങളും ഒഴിഞ്ഞു പോയത് എന്ന് ഒരു കൂട്ടം ആളുകൾ വിശ്വസിക്കുന്നു. ഞാൻ പലപ്പോഴും കാണാറുള്ള ഒരു കാഴ്ചയാണ് യുവാക്കളുടെ യുവതികളുടെ കയ്യിൽ പല നിറത്തിലുള്ള ചരടുകൾ. തന്നിലുള്ള നൈസർഗീകമായ കഴിവിനെക്കാൾ കൂടുതൽ ഇവർക്ക് ഈ ചരടിലാണ് എന്നത് എന്നെ ഏറെ അത്ഭുതപെടുത്തുന്നത്. എന്റെ കുടുബം പാരമ്പര്യമായി മന്ത്രികന്മാരുടെ/വൈദ്യൻമ്മാരുടെ കുടുംബമാണ്.പക്ഷെ എന്റെ അമ്മ, അച്ഛൻ പുരോഗമ ചിന്താഗതിക്കാരും ഇത്തരം കൂടോത്രം മറ്റു ആഭിചാര പ്രവർത്തിയിൽ ഒട്ടും വിശ്വാസം ഇല്ലാത്തവരുമാണ്.അമ്മയുടെ ഈ പരമ്പരാഗത മാന്ത്രിക പരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാട് കുടുബത്തിൽ പല പ്രതി സന്ധികൾക്ക് വഴി തെളിച്ചു. അമ്മയും അച്ഛനുമായി ബന്ധം. പിരിയാൻ അനേക കൂടോത്രങ്ങൾ, ആഭിചാര പ്രയോഗങ്ങൾ ഹോമങ്ങൾ ഒക്കെ കാണാനും അനുഭവിക്കാനും ഞങ്ങൾക്ക് ഇടവന്നു.ഇതിൽ ഭയനകമായത് കൂടോത്ര പ്രയോഗങ്ങൾ തന്നെ യായിരുന്നു. രാവിലെ ഞങ്ങൾ ഉണർന്നു വരുമ്പോൾ പടിപ്പുര വാതുക്കൽ കോഴി തലയും പന്തവും, ചന്ദന തിരി, എന്ന് വേണ്ട തവളയിൽ പ്രയോഗം കോഴി തലയിൽ പ്രായോഗം കുടം കമഴ്ത്തി കോഴിയെ കുരുതി കൊടുക്കൽ.. പടി പുര വാതിൽ കുഴിച്ചു ശക്തിയായ മാന്തിക കുടങ്ങൾ കുഴിച്ചിടുക്ക…ഇതിനെ മറി കടന്നാൽ തല പൊട്ടിത്തെറിച്ചു പോകും ഭ്രാന്തിയാകും, വീടും നാടും വിട്ടു പോകും എന്നൊക്കെയാണ് വിശ്വാസം. അമ്മ രാവിലെ മുറ്റം തൂക്കാൻ ഇറങ്ങുമ്പോൾ ഇതൊക്കെ കാണും. ഞങ്ങൾ മക്കളെ ഒക്കെ വിളിച്ചു ഉണർത്തി കാണിച്ചു തരും. ചുറ്റുംതാമസിക്കുന്ന അച്ഛന്റെ കുടുബക്കാരുടെ പ്രയോഗങ്ങളാണ് ഇതെന്ന് ഞങ്ങൾക്കറിയാം, അമ്മയ്ക്കും അറിയാം. അമ്മ അതൊക്കെ ചൂലുകൊണ്ടു അടിച്ചു വാരി ദൂരെകളയും. ഒന്നും സംഭവിച്ചട്ടില്ല എന്ന് മാത്രമല്ല മരിക്കും വരെയും എന്റെ അമ്മ നല്ല ആരോഗ്യത്തോടെയാണ് ജീവിച്ചിരുന്നത്. പക്ഷെ കൈവിഷം സൂക്ഷിക്കണം. ഈ ബാറ്ററി പൊടിച്ചതും മെർക്കുറി ചേർത്തതുമായ രാസ വസ്തുക്കൾ ഉള്ളിൽ ചെന്നാൽ ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കഴിവതും അസൂയയുള്ള ബന്ധു മിത്രാതികളുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കരുത്…ഹ ഹ.. പ്രത്യേകിച്ചു പായസം പഴം തുടങ്ങിയവ…. എന്തിനാ വെറുതെ കുടലിൽ ക്യാൻസർ/അൾസർ ഉണ്ടാക്കുന്നത്.പക്ഷെ ഈ കൂടോത്രക്കാർ നല്ല വരുമാനമുള്ള ആൾക്കാരാണ് ട്ടോ.. ദേഹം അനങ്ങാതെ ദുര്ബലരെ ചൂഷണം ചയ്തു തടിച്ചു കൊഴുക്കുന്ന പരാന്നാ ഭോജികൾ. നിങ്ങൾക്കും ആവാം ഒരു മന്ത്രവാദി.. സൗകര്യം പോലെ സിദ്ധ/പാരമ്പര്യ/താംബുല/മഷിനോട്ട/ഘോര/അഘോര അറബിക്ക് മാന്ത്രിക മെന്നൊക്കെ ഇമ്പമാർന്ന പേരുകൾ ഇട്ടു സോഷ്യൽ മീഡിയ, സ്വന്തം വെബ്‌സൈറ്റ് വഴിയൊക്കെ പരീക്ഷിക്കാവുന്നതാണ്. വലിയ മുതൽ മുടക്കില്ല. ഒരു പഞ്ചാംഗം മാത്രം മതി. ബാക്കി ഞാൻ പറയുന്നപോലെ ശ്രദ്ധിച്ചു ചയ്താൽ നിങ്ങൾക്കും ആകാം കോടിശ്വരന്നല്ല ! പിന്നെയോ?ദുഷ്ടമാന്ത്രികനാവാം.സകലവും മായയായ ഈ ലോകത്ത് മലയാളിയുടെ പുരോഗമനവും വെറും കാപട്യമാണെന്നതിന്റെ പതിനായിരത്തി യൊന്നാമത്തെ ഉദാഹരണമാണ് മന്ത്രവാദത്തിലും അനുബന്ധ ദുരാചാരങ്ങളിലുമുള്ള വിശ്വാസം.ഞാൻ ആദ്യം പറഞ്ഞപോലെ പത്രങ്ങൾ തുറന്നാൽ ആദ്യം കാണുന്നതും ചാത്തൻ സേവാ കേന്ദ്രങ്ങളുടെയും ജ്യോതിഷാലയങ്ങളുടേയും പരസ്യങ്ങൾ.ഏതൊരു അവിശ്വാസിയേയും മുട്ടുകുത്തിക്കാൻ കൂടോത്ര മന്ത്രവാദ തന്ത്രങ്ങൾക്കാവുമെന്നതിന്ന് ഉദാഹരണങ്ങൾ ഒരുപക്ഷേ നിങ്ങളുടെ വീട്ടുമുറ്റത്തു തന്നെ കാണും.ഒരു അന്ധവിശ്വാസിയെ വിശ്വാസിയാക്കുന്നതിലും എളുപ്പമാണ് ഒരു വിശ്വാസിയെ അന്ധവിശ്വാസിയാക്കാൻ. ആശുപത്രി കഴിഞ്ഞാൽ ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ പണം ചിലവാക്കിയിട്ടുണ്ടാവുക ഇത്തരം “ആത്മീയ” കാപട്യങ്ങൾക്കായിരിക്കും.നമ്മുടെ സാങ്കൽപ്പിക ശത്രുവിന്നെ മാനസികമായി തകർക്കുക എന്നതാണ് കൂടോത്രങ്ങൾക്കു പിന്നിലെ ശാസ്ത്രവും വിജയവും. അതിന്നായി ലക്ഷങ്ങൾ ചിലവാക്കി മന്ത്രവാദികളെ ബുദ്ധിമുട്ടിക്കേണ്ടതില്ല. യാതൊരു മിനക്കേടുമില്ലാതെ നിങ്ങൾക്കു തന്നെ സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ.ഭസ്മം, ചെറുനാരങ്ങ, പെൻസിൽ കൊണ്ട് ദേവനാഗിരി, അറബി ലിപികളിൽ എഴുതിയ കോഴിമുട്ട തുടങ്ങിയവ “ശത്രു”വിന്റെ വസ്തുവകകളിൽ പാതിമറഞ്ഞരീതിയിൽ പ്രദർശിപ്പിക്കലാണ് ഈ രംഗത്തെ ഏറ്റവും ചെറിയ വിദ്യ. അത് ഏശാത്ത ഇടങ്ങളിൽ വാട്ടിയ വാഴയിലയിൽ അറുത്ത കോഴിത്തല, മഞ്ഞൾപൊടി, ഭസ്മം, ഉണക്കലരി തുടങ്ങിയവ കലാപരമായി സംയോജിപ്പിച്ച് “ഇര”യുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കുകയാണ് മാന്ത്രിക മഹാന്മാർ ചെയ്തുവരുന്നത്.എന്നിട്ടും വീഴാത്ത സഖാക്കൾ വല്ലവരുമുണ്ടെങ്കിൽ അവർക്ക് പണികൊടുക്കാൻ അൽപ്പം മിനക്കേടുണ്ട്. അതിനായി സാമാന്യം ചെറിയ ഒരു കോഴിമുട്ട, വിനഗിരിൽ (അച്ചാറിടാനും മറ്റും ഉപയോഗിക്കുന്ന സുർക്ക) 12മണിക്കൂർ കുതിർത്തുവയ്ക്കുക. കോഴിമുട്ട കടന്നുപോകാത്തതും എന്നാൽ വാവട്ടമുള്ളതുമായ ഒരു ചില്ലുകുപ്പിയിലേക്ക്, മേൽ പതം വന്ന കോഴിമുട്ട കടത്തിവിടുക. അതിൽ പച്ച വെള്ളം നിറച്ച് 1മണിക്കൂർ കഴിഞ്ഞ് വെള്ളം വാർത്തു കളയുക. ഇപ്പോൾ മുട്ടത്തോട് ഉറച്ച് പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ടാവും,അതുകൊണ്ട് തന്നെ പുറത്തെടുക്കാനാവുകയില്ല. അതിൽ കുറച്ച് ചെക്കിപ്പൂവ്, മഞ്ഞൾപൊടി, സിന്ദൂരം, പുഴുക്കലരി തുടങ്ങിയവ കൂടി നിക്ഷേപിക്കുക.”അസാധാരണ ശക്തിയുള്ള” ഈ മഹാമാന്ത്രിക ഏലസ്സ് ‘ശത്രു’വിന്റെ വീട്ടുമുറ്റത്ത് പാതിമറഞ്ഞരീതിയിൽ കുഴിച്ചിടൂ. ഫലം ഉറപ്പ്. കൂടുതൽ കൂടോത്ര വിദ്യകൾക്കായി കാത്തിരിക്കൂ…വിശ്വസിച്ചാലും ഇല്ലെങ്കിലും തുടരും… കുറെ സിദ്ധന്മാരുമായി ഉടൻ വരും. സ്റ്റേ ട്യൂൺഡ് വിത്ത് സുനിൽ ചാണക്യൻ…..

Leave a Reply

%d bloggers like this: