September 28, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ഓജോ ബോർഡ് വഴി എത്തിയ പ്രേതം

എന്റെ പേര് സനു .അതെ പണ്ട് താമസിച്ചിരുന്ന വീട് ഒരു പാടത്തിന്റെ നടുക്ക് ആയിരുന്നു,,

മെയിൻ റൂട്ടിൽ നിന്നും വന്നു, ഒരു ചെറിയ ട്ടാർ ഇട്ട റോഡിലേക്ക് കടന്നു, അതിലൂടെ നടന്നു ഒരു ചെറിയ ഇടവഴി കാണാം ആവഴിയിലൂടെ നടന്നു വരണം,, ആവഴി അവസാനം ഒരു വലിയ പറമ്പിൽ ആണ് അവസാനിക്കുന്നത്,,
അവിടേക്ക് വഴി ഇല്ലാത്തതിനാൽ ഇലക്ട്രിക് കണക്ഷനും ഇല്ല,,
സന്ധ്യ ആയാൽ ഇരുട്ടിൽ ആണ്ടു പോവും,, പിന്നെ ചിമ്മിനി വിളക്കിന്റെ പ്രകാശം ആണ് ചെറിയ ആശ്വാസം,,,വീടിനു കുറച്ചു അകലെ ആയി 4 വീട് മാത്രം ഉണ്ട് പിന്നെ ഒറ്റ വീട് പോലും ഇല്ലാ,,ആ ഇടവഴിയുടെ നടുക്ക് ഒരു ചെറിയ വീട് ഉണ്ട് ആവഴിയിലൂടെ നടന്നു വരുന്നവർക്ക് ആ വീട് എത്തുമ്പോൾ ഒരു ആശ്വാസം ആണ്,, അവിടെ കുറച്ചു വെട്ടം ഉണ്ടാവും,,,

അത് കഴിയുമ്പോൾ വീണ്ടും ചങ്ക് ഇടിപ്പ് തുടങ്ങും,, അതെ ആ ഭയാന ഇരുട്ടിലൂടെ വീണ്ടും നടന്നു പോകണം,,എന്നിട്ട് ആവഴി അവസാനിക്കുന്ന പറമ്പിലൂടെ നടന്നു ചെന്നു, ഒരു തോട് പാലം കടന്നിട്ട് വേണം പാടവരമ്പിൽ എത്തി പെടാൻ,,, അവിടെ നിന്നും നേരെ വീട്ടിലേക്കു,,, അതാണ്‌ വീട് എത്താൻ ഉള്ള വഴി,,, ആ വീട്ടിലേക്കു വരുന്ന വഴി ഇങ്ങനെ ആണ്,,

അന്നൊക്കെ ആ പറമ്പിലൂടെ രാത്രിയിൽ വന്നവർക്കൊക്ക ഓരോ അനുഭവങ്ങൾ പറയാൻ ഉണ്ടാവുo,, രാത്രിയിൽ പിന്നിൽ ആരോ നടന്നു വരുന്ന പോലെ തോന്നി, ആരോ വിളിച്ച പോലെ കേട്ടു,,, ഇരുണ്ട രുപം മാടി വിളിച്ചു അങ്ങിനെ, അങ്ങിനെ ഉള്ള ഭയാനക കഥകൾ, ഇതൊക്കെ കേട്ടാണ് ഞങ്ങൾ അവിടെ താമസിച്ചിരുന്നത്,,അങ്ങിനെ അനുഭവം ഉണ്ടാവാൻ കാരണം ആ പറമ്പിൽ ഒരു പൊട്ട കിണർ ഉണ്ട് അതിൽ ലീല എന്ന് പേരുള്ള ഒരു സ്ത്രീ വീണു മരിച്ചിട്ടുണ്ട്,,, അതിന്റെ പ്രേതത്തെ പലരും കണ്ടിട്ടുണ്ടത്രെ,, ആ കിണറ്റിന്റെ കരയിൽ രാത്രി ആയാൽ അത് വഴി വന്ന പലരും ഒരു മുടി അഴിച്ചിട്ട രൂപത്തെ കണ്ട് പേടിച് പോയിട്ടുണ്ടെന്ന്,,

അവിടെ ഉള്ള കുട്ടികളുടെ മനസ്സിൽ ഒക്കെ ലീലയുടെ പ്രേതം വല്ലാതെ കയറി പറ്റി,,രാത്രി പലരും ലീലയുടെ പ്രേതത്തിന്റെ കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും,, അത് കേട്ടു പേടിച്ചാണ് അവർ ഉറങ്ങാറുള്ളത്,,

എനിക്കും പേടിയാണ് അത് കേൾക്കുമ്പോൾ,, അത് കൂടാതെ വേറെ ഒരു സംഭവം കൂടി അവിടെ ഉണ്ട്,,

ആ ഇടവഴി അവസാനിക്കുന്ന സ്ഥലത്ത് ഒരു കാഞ്ഞിര മരം ഉണ്ട്,,

കാഞ്ഞിര മരത്തിൽ ആണ് ദുര്മരണ പെട്ട ആത്മാക്കൾ കുടി ഇരിക്കുന്നതെന്ന്, ഞങ്ങളോട് ഒരു അപ്പൂപ്പൻ പറഞ്ഞ് തന്നിട്ടുണ്ട്,

അത് കൂടി ആയപ്പോൾ പേടി ഒന്നു കൂടെ കൂടി, പകൽ പോലും, ആമരത്തിന്റെ അടിയിൽ കൂടി പോവാൻ എനിക്ക് പേടി ആണ്,,,

ഒരു ദിവസം ഞാൻ ഒരു അനുഭവം കേട്ടു കൊണ്ടാണ് ഉണരുന്നത്,,,

വീടിന്റെ കുറച്ചു അകലെ ഉള്ള ഒരു ചേച്ചി സന്ധ്യ നേരത്ത് കടയിൽ പോയി, തിരിച്ചു ആ വഴി വരികയായിരുന്നു,,, ആ ചേച്ചി ഗർഭിണി ആണ്,, ആ കാഞ്ഞിര മരത്തിന്റെ അടുത്ത് എത്തിയപ്പോൾ, കരിയില യിലൂടെ ചവിട്ടി ഒച്ച ഉണ്ടാക്കി ആരോ ആ ചേച്ചിയുടെ അടുത്തേക്ക് ഓടി വരുന്ന പോലെ തോന്നി എന്ന്,, പോരാത്തതിന് പോത്ത് മുരളുന്ന പോലെ ഉള്ള ഒച്ചയും, മണിയടി ശബ്ദവും, മുട്ടൻ ആടിന്റെ മണവും കേട്ടെന്നു,,

ശരിക്ക് ആ ചേച്ചിയെ പേടിപ്പിച്ചു എന്ന്,,,

ആ ചേച്ചി കൊടുങ്ങല്ലൂർ അമ്മയെ ഉറക്കെ വിളിച്ചു നിലവിളിച്ചു അവിടെ നിന്നും ഓടി വീട്ടിലേക്കു കയറി തളർന്നു വീണെന്ന്,,,അതൊക്ക കേട്ടു കേട്ടു പേടിച്ചു ജീവിച്ചു പോവാനേ ഞങ്ങൾക്ക് കഴിഞ്ഞിരുന്നുള്ളു,,വീടിന്റെ കുറച് അകലെ ആയി ഒരു കുന്നിൻ മുകളിൽ ഒരു ചെറിയ അമ്പലം ഉണ്ട്,, വീടിന്റെ അവിടെ ഇരുന്നാൽ ആ അമ്പലം ശരിക്ക് കാണാം,, അതിന് മുന്നിൽ ഒരു ഏഴിലം പാല ഉണ്ട്,,, അതിൽ ഒരു ഭയാനക യക്ഷി ഉണ്ടത്രേ,,

അമാവാസി നാളിൽ അത് ഭീകര ആവും എന്ന്
ആ പാലായിൽ ആ യക്ഷി തൂങ്ങി കിടക്കുന്നുണ്ടാവും എന്ന്,,, അമാവാസി നാളിൽ രാത്രീ ആ പാലായുടെ അടിയിലൂടെ പോയാൽ,, ആ യക്ഷി,, നമ്മുടെ മുന്നിൽ വരും എന്ന്,,എന്നിട്ട് അതിൻറെ കൂർത്ത തെറ്റ പല്ല് കൊണ്ട് നമ്മുടെ കഴുത്തിൽ കുത്തി ഇറക്കി ചോര കുടിക്കും എന്ന്,, അതും ഞാൻ അവിടെ നിന്ന് ആരിൽ നിന്നോ കേട്ടറിഞ്ഞ അറിവ് ആണ്,,അങ്ങിനെ പത്താം ക്ലാസ്സ്‌ പരീക്ഷ അടുത്ത കാലം, രാത്രിയിൽ ട്യൂഷൻ ക്ലാസ്സ്‌ ഉണ്ട്,,

പോയെ പറ്റൂ,, പോയില്ലേ വീട്ടിൽ നിന്ന് അടിച്ചു ഓടിപ്പിക്കും,,,പ്രേതം ഉണ്ട് എനിക്ക് പേടി ആണ് എന്നൊക്ക പറഞ്ഞിട്ടും, ഒരു കാര്യം ഇല്ലാ, പ്രേതം കോപ്പ് ഉടായിപ്പ് എന്നൊക്ക പറഞ്ഞ്,, ആട്ടി ഓടിപ്പിച്ചു, ട്യൂഷൻ ക്ലാസ്സിലേക്ക്,,,വീടിന്റെ അടുത്ത് ഉള്ള ഒരു കൂട്ടുകാരനും കൂടെ ഉണ്ട്, അത് കൊണ്ട്, പേടിക്ക് കുറച്ചു കുറവ് ഉണ്ട്,,, കയ്യിൽ ടോർച് ഉണ്ടാവുo,, 9മണി ആവുമ്പോൾ ട്യൂഷൻ തീരും,,,പിന്നെ,, ആ വഴിയിലൂടെ ഉള്ള നടത്തം,, ഹോ വല്ലാത്ത അവസ്ഥ ആണ്,, ഞങ്ങൾ അത് വഴി വരുമ്പോൾ, സിനിമ കഥ ഒക്കെ പറഞ്ഞ് നടക്കും, ഉള്ളിൽ എന്നാലും പേടി ആണ്,,,പക്ഷെ വിചാരിച്ച പോലെ പേടിക്കാൻ ഉള്ള ഒരു കാരണവും ഉണ്ടായില്ല,,അങ്ങനെ ആ വഴിയിലൂടെ നിത്യവും ഉള്ള രത്രി സഞ്ചാരം ആ വഴിയിലെ പേടി ഇല്ലാതെ ആക്കി,,ആകെ പാടെ ഞങ്ങൾക്ക് പേടി തോന്നിയ സംഭവം, രത്രി ആ വഴി വരുമ്പോൾ, ആപറമ്പിൽ രാത്രി ഒരു വലിയ വെള്ളിക്കെട്ടൻ പാമ്പ് കുറുകെ കിടക്കുന്നത് കണ്ടിട്ടായിരുന്നു,,

കറുത്ത വെളുത്ത വളയങ്ങൾ ഉള്ള ഒരു പാമ്പ്,, അതിനെ കണ്ടപ്പോൾ ശരിക്ക് പേടിച്ചു, പിന്നെ ആ വഴി ഉള്ള യാത്രയിൽ പ്രേതങ്ങൾ ക്ക് ഉള്ള സ്ഥാനം പോയി പകരം പാമ്പ് വന്നൂ,,,

എന്നും കയ്യിൽ ടോർച് ഉണ്ടാവും,,ഒരുദിവസം ട്യൂഷൻ നു പോവാൻനേരം കൂട്ടുകാരൻ പറഞ്ഞു ഞാൻ കുറച്ചു നേരം വൈകും, നീ പൊയ്ക്കോ എനിക്ക് റേഷൻ കടയിൽ പോണം, വന്നിട്ട് ഞാൻ വരാം എന്നിട്ട് നമുക്ക് ഒപ്പം തിരിച്ചു വരാം എന്ന് പറഞ്ഞു,,ഞാൻ ഓക്കേ പറഞ്ഞിട്ട് പോയി

8മണി ആയിട്ടും ആ കൊപ്പനെ കാണുന്നില്ല, അവൻ ഇനി വരില്ല ന്നു എനിക്ക് ഉറപ്പായി, ഞാൻ മാഷിനോട് ചോദിച്ചു, ഞാൻ പൊയ്ക്കോട്ടേ, ഒറ്റക്ക് പോവാൻ പേടി ആണെന്ന് പറഞ്ഞു,, ആ ഊള തെണ്ടി മാഷ് വിട്ടില്ല,

എന്തെങ്കിലും ആവട്ടെ എന്ന് കരുതി ട്യൂഷൻ കഴിയുന്നത് വരെ അവിടെ ഇരുന്നു, 9മണിക്ക് വിട്ടു,, ഞാൻ ഒറ്റക്ക് ആവഴിയിലൂടെ ടോർച്ചും അടിച്ചു നടന്നു
പക്ഷെ മനസ്സിൽ മൊത്തം പ്രേതം തന്നെ, ലീലയുടെ പ്രേതം,ആ പാലായിലെ യക്ഷി, എല്ലാം കൂടെ ആയപ്പോൾ ആകെ പേടിച്ചു വിയർത്തു ഒലിച്ചു,,
ആ വഴിക്ക് അന്ന് എന്നും ഇല്ലാത്ത ഇരുട്ട് അന്ന്,,, ആകാശത്തേക്ക് നോക്കിയാൽ തന്നെ പകുതി ജീവൻ പോവും അത്ര ഭയാനകം, ഇരുണ്ട മൂടി കെട്ടിയ മേഘങ്ങൾ,, എങ്ങും നിശബ്ദത,, ഞാൻ ടോർച് കാലിന്റെ ഇടയിൽ വെച്ച് ചെവി രണ്ടും പൊത്തി നടക്കാൻ നോക്കി,, എവിടെ അപ്പോൾ കൂടുതൽ പേടി ആണ് തോന്നുന്നേ,,

അങ്ങിനെ ഞാൻ ആ ആള്പെരുമാറ്റം ഇല്ലാത്ത വഴിയിലൂടെ പേടിച്ചു വിറച്ചു നടന്നു കൊണ്ടിരിക്കുന്നു,, അതെ എനിക്ക് തോന്നുന്നു, ആരോ പിന്നിൽ ഉള്ളത് പോലെ, ആരോ ഉണ്ട്,, ഒന്നു അലറി കരയാൻ പോലും പറ്റാത്ത അവസ്ഥ,, നടന്നു വീട്ടിൽ പോയെ പറ്റൂ,,
അങ്ങിനെ നടന്നു നടന്നു കാഞ്ഞിര മരത്തിന്റെ മരത്തിന്റെ ചുവട്ടിൽ എത്തി,, അപ്പോൾ ആണ് അത് സംഭവിച്ചത്, അതിന്റ ഒരു കൊമ്പ് മാത്രം നിന്ന് കുലുങ്ങുന്നു,, അത് കണ്ടതും ഞാൻ ഓടി,,, ഓടും തോറും പേടി കൂടുകയല്ലാതെ കുറയുന്നില്ല,,
പിന്നിൽ ആരോ ഉള്ളത് പോലെ,, ഓടുന്ന തിനിടക്ക്, കിണറ്റിൽ നിന്നും ആരോ വെള്ളo കോരുന്നു ഒച്ച കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ,

അതാ അവിടെ കിണറ്റിന്റ കരയിൽ ഒരു രൂപം ഇരിക്കുന്നു,,
അത് കണ്ടതും സകല ദൈവത്തെ വിളിച്ചു കൊണ്ട് ഓടി, വീട്ടിൽ എത്തി തളർന്നു ഇരുന്നു, എന്നിട്ട് നടന്നതൊക്കെ വീട്ടിൽ പറഞ്ഞു,,
ഞാൻ പറയുന്നത് അവർ ആരും വിശ്വസിക്കുന്നില്ല, ട്യൂഷൻ നു പോവാൻ ഉള്ള മടി ആണത്രേ,, എന്ത് പ്രേതം ആണേലും ട്യൂഷൻ കളയാൻ സമ്മതിക്കില്ലാന്ന്,,
പക്ഷെ പിറ്റേ ദിവസം എനിക്ക് പനി വന്നു, അത് ചിക്കൻ പോക്സ് ആയി മാറി,, 3 ആഴ്ച പിടിച്ചു മാറികിട്ടാൻ

അങ്ങനെ ഒരു വെക്കേഷൻ, മൂത്തുമ്മാടെ മോൻ വീട്ടിൽ ക്ക് നിൽക്കാൻ വന്നു, അവൻ വന്നാൽ നല്ല രസം ആണ്, മീന്പിടിക്കലും, മറ്റും ഒക്കെ ആയി, അടിച്ചു പൊളി ആണ് ഞങ്ങൾ,,,

അങ്ങനെ ഞാൻ അവനോട് അവിടെ ഉള്ള പ്രേതങ്ങളെയും, അനുഭവങ്ങളെ പറ്റിയും പറഞ്ഞു, ഇത് കേട്ടപ്പോൾ അവനു ഭയങ്കര ത്രില്ല് ആയി,, പുള്ളി ആളാവാൻ രാത്രിയിൽ ആ ലീലയുട പ്രേതം ഉള്ള കിണറിന്റെ അടുത്ത് ഒറ്റക്ക് പോയി തിരിച്ചു വന്നു, എന്നിട്ട് പറഞ്ഞ് പ്രേതം ഒന്നും ഇല്ലാ, അതൊക്ക വെറും തോന്നൽ ആണെന്ന്,,, ഞാൻ അത് കേട്ട് മൂളി,,

ഒരു ദിവസം പുള്ളി രാത്രിയിൽ ഓജോ ബോർഡ് ചെയ്തു നോക്കാം എന്ന് പറഞ്ഞ് രാത്രി എന്നെയും കൂട്ടി വീടിന്റെ വാർക്ക യുടെ മുകളിൽ ചെന്നു ഇരുന്നു,,,

എനിക്ക് അതിൽ വിശ്വാസം ഉണ്ടായിരുന്നില്ല എന്നാലും വെറുത്ത ഒരു കമ്പനി ക്ക് അവന്റെ കൂടെ കൂടി,,,

അവൻ പറഞ്ഞ് ഏതേലും പ്രേതത്തെ വിളിച്ചു വരുത്താൻ, അത് കേട്ടപ്പോൾ എനിക്ക് പേടി ആയി,, പക്ഷെ അവൻ വിളിക്കുന്നുണ്ട് ലീല യുടെ പ്രേതത്തെ,,,

അങ്ങനെ മെഴുകുതിരി കത്തിച്ചു വെച്ച് കോയിൻ വെച്ച് അതിൽ തന്നെ നോക്കി ഇരുന്നു,,വീടിന്റെ മുകളിൽ ഇരുന്നാൽ കുന്നിൽ ഉള്ള അമ്പലവും, പാലമരവും ശരിക്ക് കാണാം,, പെട്ടെന്ന് എന്റെ മനസ്സിൽ ആ പാലാ മരത്തിലേ യക്ഷിയെ ഓർമവന്നു,,
മറ്റവൻ ലീലയെ യെ വിളിച്ചു അതിൽ തന്നെ നോക്കി ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ കോയിൻ പതിയെ അനങ്ങി,, ഇത് കണ്ട് ഞാൻ ഞാൻ പേടിച്ചു അവിടെ നിന്നും ഓടി, പുറകിൽ അവനും,,

അന്ന് രാത്രി ഞാൻ ഉറങ്ങുമ്പോൾ ആ പാല മരം സ്വപ്നo കണ്ടു അതിൽ ഉള്ള യക്ഷി, വെള്ള രൂപം, മുടി അഴിച്ചു ഇട്ട്, കൂർത്ത നഖം ഉള്ള, ചുവന്നു തുറിച്ച കണ്ണും, വലിയ രണ്ട് നീളൻ തെറ്റപല്ലും ആയി എന്റെ അടുത്ത് വന്നു കഴുത്തിൽ പിടിച്ചു പൊക്കി താഴേക്ക് തന്നെ ഇട്ടു
ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു,, പിന്നെ ഉറക്കം കിട്ടുന്നില്ല, നേരം വെളുക്കും വരെ കണ്ണ് തുറന്നു കിടന്നു, പക്ഷെ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല,,പക്ഷെ മറ്റവന്റെ കാര്യം ആണ് കഷ്ട്ടം ആയത്, അതിന് ശേഷം അവന്റെ കൂടെ ആരോ ഉള്ളത് പോലെ തോന്നും എന്ന്,, എന്നും പ്രേതത്തെ കണ്ട് ഉറക്കത്തിൽ ഞെട്ടി ഉണരും ഉണർന്നു നോക്കിയാൽ, ആ ഇരുട്ടിൽ പ്രേതത്തെ നേരിൽ കാണും എന്ന്,, മുടി അഴിച്ചിട്ടു അവനെത്തന്നെ തുറിച്ചു നോക്കി ചിരിച് ഇരിക്കുന്നുണ്ടാവും എന്ന്,,

എന്നെ വിളിച്ചു വരുത്തിയ നിന്നേം കൊണ്ടേ പോവൂ എന്ന് പറഞ്ഞ്, ചിലപ്പോൾ കട്ടിൽ കൂടെ കിടക്കുന്നുണ്ടാവും എന്ന്,, ഒറ്റക്ക് ആയാൽ അപ്പോൾ ആ പ്രേതം അവനെ ശല്ല്യം ചെയ്യാൻ വരും, അവൻ ശരിക്കും മാനസികമായി തകർന്ന അവസ്ഥയിലെത്തി,, അവസാനം അവന്റെ വീട്ടുകാർ, പല ഉസ്താദ് മാരെയും, ജ്യോൽസ്യൻ മാരുടെയും അടുത്ത് കൊണ്ട് പോയി മന്ത്രിച്ചു വിട്ടപ്പോൾ ആണ്, ആ പ്രേതം അവനെ വിട്ട് പോയത്

Leave a Reply

%d bloggers like this: