May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ശപിക്കപ്പെട്ട സിനിമ

Spread the love

ഇതൊരു സിനിമാ നിരൂപണം മാത്രമല്ല. മറിച്ച്, ശപിക്കപ്പെട്ട സിനിമയെന്ന് ലോകം വിശേഷിപ്പിച്ച ഒരു സിനിമയുടെ ചില വിശേഷങ്ങളാണ്.

1982, 86, 88 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് സീരീസുകളിലായി ലോകമെമ്പാടും പ്രദര്‍ശിപ്പിച്ച POLTERGEIST എന്ന പേരിലിറങ്ങിയ അമേരിക്കന്‍ ഹോറര്‍ ചിത്രത്തിനാണ് `ശപിക്കപ്പെട്ട സിനിമ´ എന്ന പട്ടം ലോകം ചാര്‍ത്തി കൊടുത്തത്.

Tobe Hooper സംവിധാനം ചെയ്ത ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത് നമുക്കെല്ലാം പ്രിയങ്കരനായ സ്റ്റീവൻ സ്പിൽബർഗ്ഗാണ്. അദ്ധേഹം തന്നെ സിനിമയുടെ മുതല്‍ മുടക്കിലും പ്രധാന പങ്ക് വഹിച്ചിരുന്നു.

ഹോളിവുഡിലെ സ്ഥിരം ക്ലീഷേ ഹോറര്‍ സ്റ്റോറി തന്നെയായിരുന്നു Poltergeistഉം പറഞ്ഞു പോയിരുന്നത്. ഒരു കുടുംബത്തിലെ ഏറ്റവും ഇളയ പെണ്‍കുട്ടിക്ക് പ്രേതബാധ കയറുന്ന സ്ഥിരം പല്ലവി സ്പിൽബർഗ്ഗ് ഇവിടെയും ആവർത്തിച്ചുവെങ്കിലും വ്യത്യസ്തമായ രീതിയിലാണ് ചിത്രം ആവിഷ്ക്കരിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ആ വ്യത്യസ്തയെ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സിനിമയിലെ അഞ്ചു വയസ്സുകാരി `ആന്‍´ എന്ന കഥാപാത്രം ടെലിവിഷന്‍ ഓണ്‍ ചെയ്ത് അതിനു മുന്നില്‍ നിന്നുകൊണ്ട് ആരോടൊക്കെയോ സംസാരിക്കുകയും മറ്റും ചെയ്യുന്നു.

ഇത് അമ്മ ഇടയ്ക്കൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ആ അമ്മ കാണുന്നത് തീര്‍ത്തും ഞെട്ടിക്കുന്ന കാര്യമാണ്. ആന്‍ തന്‍റെ കൈകള്‍ ടെലിവിഷന്‍ സ്ക്രീനില്‍ വെയ്ക്കുമ്പോൾ ടെലിവിഷന്റെ അകത്തു നിന്നും മറ്റു രണ്ടു കൈകൾ ആനിന്റെ കൈകളില്‍ ചേര്‍ത്തു വച്ചിരിക്കുന്നു.! തുടര്‍ന്നങ്ങോട്ട് ഒരുപാട് വിചിത്രമായ സംഭവങ്ങള്‍ ആ വീട്ടില്‍ അരങ്ങേറുകയാണ്. തന്‍റെ മകള്‍ ആനിന് പ്രേതബാധയുണ്ടെന്ന് അച്ഛനും അമ്മയും ഒരുപോലെ വിശ്വസിക്കുകയും തുടർന്ന് അതിനെ ഒഴിപ്പിക്കാൻ നോക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അന്നത്തെ കാലത്ത്, അതായത് എണ്‍പത് കാലഘട്ടത്തില്‍ ഈ സിനിമ പ്രേക്ഷകരില്‍ വലിയ തോതിലാണ് സ്വാധീനം ചെലുത്തിയതെങ്കിലും ഇന്നത് കാണുമ്പോള്‍ നമുക്ക് അത് ദഹിച്ചെന്നു വരില്ല. എങ്കിലും ഒരു തവണ കാണാനുള്ള വക ഇന്നും ആ സിനിമയ്ക്കുള്ളിലുണ്ട്. കാരണം അത്തരത്തിലാണ് Poltergeist എന്ന സിനിമ ഒരുക്കിയത് തന്നെ.

എന്തുകൊണ്ടാണ് ഇതിനെ ശപിക്കപ്പെട്ട സിനിമ എന്ന് വിശേഷിപ്പിക്കുന്നതെന്ന ചോദ്യത്തിനുത്തരം ആ സിനിമയുടെ കഥ ആയിരുന്നില്ല. മറിച്ച് ആ സിനിമ പാകപ്പെടുത്തിയ രീതിയായിരുന്നു. Poltergeist എന്ന സിനിമ മൂന്ന് ഭാഗങ്ങളിലായി പൂര്‍ത്തിയാക്കിയ ശേഷം നിരവധി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു തുടങ്ങി. സിനിമയില്‍ അഭിനയിച്ച ആ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയുണ്ടായി. `ഡാന´ എന്ന പേരില്‍ മുത്തമകളായി അഭിനയിച്ച നടിയെ സ്വന്തം കാമുകന്‍ വെട്ടി നുറുക്കി കൊലപ്പെടുത്തകയായിരുന്നു.

രണ്ടാമത്തെ കുട്ടി എട്ടു വയസ്സുകാരനായ `റോബി´ എന്ന കഥാപാത്രമായി അഭിനയിച്ച പയ്യനും ഇത്തരത്തില്‍ ദുരൂഹമായി കൊല ചെയ്യപ്പെട്ടു. അതായത് സിനിമയില്‍ റോബിയെ ഒരു കോമാളിപാവ ഭയങ്കരമായി ശല്യം ചെയ്യുന്നതായൊക്കെ കാണിക്കുന്നുണ്ട്.

റോബി എന്ന കഥാപാത്രമായി അഭിനയിച്ച ഈ പയ്യന്‍റെ ബോഡിയില്‍ ചില മുടികളും മറ്റു കണ്ടെത്തിയിരുന്നു. വിചിത്രമെന്നു പറയട്ടെ, അതൊരു കോമാളി പാവകളില്‍ മാത്രം കാണപ്പെടുന്ന പല നിറത്തിലുള്ള നാരുകള്‍ ആയിരുന്നു.!

ഏറ്റവും ഇളയ കുട്ടിയായ ആന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടിയും ഇത്തരത്തില്‍ വീടിന്‍റെ ടെറസില്‍ നിന്നും വീണ് മരിക്കുകയായിരുന്നു. കുട്ടിയുടെ ബോഡി തിയറിയും എക്സ്പ്രഷനും മറ്റുമൊക്കെ കണക്കിരുത്തി പോലീസെത്തിയ നിഗമനം എല്ലാവരേയും ഞെട്ടിച്ചു. കുട്ടിയെ ആരോ തള്ളിയിട്ടതാണ്. വിചിത്രമെന്തന്നാല്‍ ഈ കുട്ടിയല്ലാതെ മറ്റാരും ആ വീട്ടില്‍ തന്നെ ഇല്ലായിരുന്നു. മറ്റൊരാള്‍ അവിടെ ഉണ്ടായിരുന്നു എന്ന പോലീസിന്‍റെ വാദം ഉറപ്പിക്കാന്‍ തക്ക ഒരു തെളിവു പോലും ആര്‍ക്കും കിട്ടിയില്ല.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. Poltergeist എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരിലും ചിലര്‍ ഇതുപോലെ വിചിത്രമായ തരത്തിൽ മരിച്ചു. സ്പില്‍ബര്‍ഗ്ഗിന് ഒരു ആക്സിഡന്‍റുണ്ടായി അത്ഭുതകരമായി അദ്ധേഹം രക്ഷപ്പെടുകയായിരുന്നു.

ഒരു ഹോറര്‍ സിനിമ എടുത്തതിന് ഇത്രയും പൊല്ലാപ്പുകളോ?! അതെ, ഒരുപക്ഷേ നേരത്തേ പറഞ്ഞതു പോലെ ആ സിനിമ ചിത്രീകരിക്കാനെടുത്ത വ്യത്യസ്ത രീതികളാവാം അതിന് കാരണം. സിനിമയില്‍ സംഭവിക്കുന്നവ യഥാര്‍ത്ഥ VISUALS ആവണമെന്ന് എഴുത്തുകാരനും സംവിധായകനുമൊക്കെ വലിയ നിര്‍ബന്ധം ആയിരുന്നു. അതായത് നമ്മള്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ പുറകെ ഒരു നിഴല്‍ പോവുക, പാത്രങ്ങള്‍ വീഴുന്ന ശബ്ദങ്ങള്‍ കേള്‍ക്കുക, അജ്ഞാത ശക്തി നടന്നു പോകുന്ന തരത്തില്‍ ശബ്ദങ്ങള്‍ വരിക. ഇതൊക്കെ റിയല്‍ ആയിരിക്കണമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമായിരുന്നു. ചുരുക്കി പറഞ്ഞാൽ സിനിമയില്‍ നടീ നടന്മാര്‍ മാത്രമല്ല, പ്രേതങ്ങളും അഭിനയിക്കണമെന്നു സാരം! എന്തൊരു വിഡ്ഢിത്തമാണല്ലേ!? ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരി വരും. എന്നാല്‍ Poltergeist ന്‍റെ അണിയറ പ്രവര്‍ത്തകര്‍ പിന്നോട്ട് മാറിയില്ല. ഏതു വിധത്തിലും ഇത് നേടിയെടുക്കണമെന്ന് അവര്‍ തീരുമാനിച്ചു. അതിനിവര്‍ ചെയ്തത് ആരെയും ഭയപ്പെടുത്തുന്ന കാര്യമായിരുന്നു. വലിയൊരു ശമ്ശാനത്തിന്‍റെ ഒത്ത നടുവില്‍ വലിയൊരു വീടും പൂന്തോട്ടവും കെട്ടി പണിതു. അതായത് ആ വീട് നില്‍ക്കുന്നത് അനേകം ശവക്കല്ലറകളുടെ മുകളില്‍.!! ശേഷം നടീ നടന്മാരോട് ആ വീട്ടില്‍ കഴിയാന്‍ പറഞ്ഞു. പലയിടങ്ങളിലായി ക്യാമകറകള്‍ ഒളിപ്പിച്ച് വെച്ചായിരുന്നു ഈ സാഹസം! പോരേ പൂരം.!!

Poltergeist Official Trailer

സിനിമയില്‍ കാണിക്കുന്ന പല അനര്‍ത്ഥങ്ങളും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയായിരുന്നു. നടീ നടന്മാര്‍ക്കൊപ്പം പ്രേതവും അഭിനയിച്ചു എന്ന് ഒറ്റ വാക്കില്‍ പറയാം.! ഇത് കൊണ്ടൊന്നും അവസാനിച്ചില്ല. ചിത്രത്തില്‍ അമ്മയായും നായികയായും അഭിനയിക്കുന്ന നടിയോട് കൊടും ചതിയെന്നോ ക്രൂരതയെന്നോ വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഒരു സീന്‍ അവര്‍ ക്രിയേറ്റ് ചെയ്തു. അതായത് ഈ വീടിന്‍റെ ഒരു ഭാഗത്ത് സ്വിമ്മിംഗ് പൂള്‍ കെട്ടുവാനായി കുഴിയെടുക്കുന്ന രംഗമുണ്ട്. ക്ലൈമാക്സില്‍, നിറയെ വെള്ളമുള്ള ഈ കുഴിയില്‍ നായിക വീഴുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും ചില ശവ ശരീരങ്ങളും അസ്ഥികൂടങ്ങളുമൊക്കെ പൊന്തി വന്ന് നായികയെ വല്ലാതെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഈയൊരു ഭാഗമെടുക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ചിലവ് ചുരുക്കാനായി യഥാര്‍ത്ഥ ശവങ്ങളേയാണ് കൊണ്ടു വന്നത്. റബ്ബര്‍ സ്കെല്‍റ്റന്‍സിനെ ഒരുക്കിയാല്‍ അത് സിനിമയുടെ ബഡ്ജറ്റിനെ നല്ല പോലെ ബാധിക്കുമെന്നതിനാല്‍ ഈയൊരു സാഹസത്തിന് അവര്‍ മുതിരുകയായിരുന്നു. കുറേ ശ്മാശാനങ്ങൾ പല ഭാഗങ്ങളിലായി തോണ്ടി യഥാര്‍ത്ഥ ശവശരീരങ്ങളും അസ്ഥികൂടവുമൊക്കെയെടുത്ത് ആ രംഗം അവര്‍ ഷൂട്ട് ചെയ്യുകയായിരുന്നു. പാവം നായിക.! ഇക്കാര്യം ആരും തന്നെ അവരോട് പറഞ്ഞില്ല. വെള്ളം നിറച്ച ഒരു കുഴിയില്‍ യാഥാര്‍ത്ഥ ശവശരീരങ്ങളുമായാണ് താന്‍ തകര്‍ത്തഭിനയിക്കുന്നതെന്ന് അപ്പോഴൊന്നും അവര്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ സിനിമയ്ക്ക് കിട്ടിയതോ? അത്രയ്ക്കും പെര്‍ഫക്ഷനായ സീനുകളില്‍ ഒന്നു കൂടി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ (ചെയ്യാൻ പാടില്ലാത്ത) ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത്. ചിലപ്പോള്‍ ഇതൊക്കെ കൊണ്ടാവാം ആ സിനിമയില്‍ അഭിനയിച്ചവരും മറ്റും ദുരൂഹമായി മരണപ്പെട്ടതും സിനിമയെ ശപിക്കപ്പെട്ട സിനിമ എന്ന് വിശേഷിപ്പിച്ചതും.എന്നാലും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നമ്മളും ചിന്തിക്കാം. പക്ഷെ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ .എന്തായാലും ഒരു കാര്യം ഉറപ്പാണ്. ചില കഥകള്‍ക്കും സിനിമകള്‍ക്കും ഒരു മനുഷ്യനെ പല ദുരന്ത വഴികളിലൂടെ സഞ്ചരിപ്പിക്കാന്‍ കഴിയും. അതൊരു മരണം ആയാലും! അതിന്‍റെ അനുഭവസ്ഥര്‍ ഇന്നും ഈ ലോകത്ത് ഒരുപാടുണ്ട്..!!

ദിൽ.🙏

NB: ഗൂഗിളും ഫേസ്ബുക്കും യൂറ്റുബുമൊക്കെ അരിച്ചു പെറുക്കിയാണ് ഈ എഴുത്തിലേക്ക് കടന്നത്. എല്ലാം സത്യമാണ് എന്ന അഭിപ്രായവും ഇല്ല. ഇതൊരു ഫിക്ഷന്‍/ഫാന്റസി മാത്രമായി കാണുക. നന്ദി. 🙏

Leave a Reply

%d bloggers like this: