January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മാടന്റെ അടി കിട്ടിയ കഥ

Spread the love

നമ്മുടെ നാട്ടിലൊക്കെ കണ്ടുവരുന്ന ഒരു ആരാധന മൂർത്തിയാണ് മാടൻ തമ്പുരാൻ …ഞങ്ങളുടെ ദേവീ ക്ഷേത്രത്തിലും ഇദ്ദേഹത്തെ ഒരു വലിയ മാവിന്റെ അടിയിലായി ഇരുത്തി പൂജിക്കുന്നുണ്ട്…. സംഭവം നടന്നിട്ടിപ്പോൾ 15 വര്ഷം ആകുന്നു…… എല്ലാ കൊല്ലവും മാഡനൂട്ട് എന്നൊരു വിശേഷ ദിവസം വരും ( കൃത്യമായ ദിവസം ഓർമയില്ല )അന്നേ ദിവസം മാടനെ വച്ചാരാധിക്കുന്ന എല്ലായിടത്തും ഈ പറഞ്ഞ കാര്യം നടക്കും…. പ്രധാനമായും അന്ന് തിരളി ഉണ്ടായിരിക്കും നേദിക്കാൻ… പിന്നെ മദ്ധ്യം മറ്റു ഇഷ്ട നേദ്യങ്ങൾ ( പലരും പലതും നേദിക്കും ) അർദ്ധ രാത്രിയിലാണ് പൂജ നടക്കുകയും നേദിക്കുകയും ചെയ്യുന്നത്…. അങ്ങനെ പതിവ് പോലെ അക്കൊല്ലവും മാടനൂട്ടിന്റെ സമയം വന്നെത്തി…. ഞാൻ അതുവരെ ഈ പൂജ നേരിട്ട് കണ്ടിട്ടില്ല….ഇക്കൊല്ലം എന്തായാലും കാണണമെന്ന് ഞാൻ ഉറച്ചു…. സാധാരണ അന്നത്തെ ദിവസം രാത്രി സ്ത്രീകൾ ആ പൂജയിൽ പങ്കെടുക്കാറില്ല.. അമ്പലത്തിലെ തിരുമേനിയും ഭാരവാഹികളും പിന്നെ കുറെ ചേട്ടന്മാരും എന്റെ പ്രായത്തിലുള്ള ഒന്ന് രണ്ടു പേരും ഉണ്ട്..( തീരെ കുട്ടികളെ അനുവദിക്കില്ല ) അങ്ങനെ പൂജകൾ ആരംഭിച്ചു..12 മണി കഴിഞ്ഞാണ് ആരംഭിച്ചത്… എല്ലാം കണ്ടോണ്ടു നിൽക്കുവാണെങ്കിലും എനിക്ക് ചെറുതായി മയക്കം വന്നു തുടങ്ങി… ഇതേ സമയം നേദിക്കുന്ന മദ്ധ്യം അത് കഴിഞ്ഞു സേവിക്കാനായി മാത്രം വരുന്ന ചില അമ്മാവന്മാരുടെ ഗ്രൂപ്പ് മാറി നില്പുണ്ട് ..( ചില ചേട്ടൻമാരും കഴിക്കും) കൂട്ടത്തിൽ ഒരാൾക്ക് കുറച്ചു അക്ഷമ ഉള്ളതായി എനിക്ക് തോന്നി… ഈ കക്ഷി ശബരിമലക്ക് പോകുമ്പോൾ കെട്ടൊക്കെ നിറച്ചു കൊടുക്കുന്ന ഗുരുസ്വാമി കൂടെയാണ് …. വൈകിട്ട് സ്ഥിരമായി അടിക്കുന്ന കോട്ടയുടെ പവർ ഇറങ്ങി തുടങ്ങി എല്ലാര്ക്കും എന്ന് കാണുമ്പോഴേ മനസിലാകും …( ഈ ടീമ്സ് വെളുപ്പിന് 4 മണിക്ക് അവിടുത്തെ ബാറിൽ നിന്നും 3 ആക്കി ദിവസം ആരംഭിക്കുന്ന ഗജകേസരികളാണ് ) നിവേദ്യം എല്ലാം റെഡി ആക്കി വച്ചിട്ട് എല്ലാരോടും അവിടുന്ന് മാറി നിൽക്കുവാൻ പറഞ്ഞു…. മാടൻ തമ്പുരാൻ കുറച്ചു ദേഷ്യക്കാരനാണ് മാത്രമല്ല വലിയ കാഞ്ഞിരക്കോലും കൊണ്ടാണ് നടപ്പിനിറങ്ങുന്നതും എന്നൊക്കെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് ….. എല്ലാവരും ഉടനെ തന്നെ അമ്പലത്തിന്റെ ഒരു വശത്തേക്ക് മാറിപ്പോയി .. 10 mnt കഴിഞ്ഞില്ല അതിനു മുൻപേ അമ്മാവൻ മാരുടെ ഗ്രൂപ്പിൽ നിന്നും നമ്മുടെ ഗുരുസ്വാമി ഒക്കെയായ ആശാൻ പതുക്കെ നിവേദ്യം വച്ചിരിക്കുന്നിടത്തേക്കു ചുവടു വച്ചു… കൂടെ നിന്നവർ വിലക്കി പോകരുതെന്ന് …. ആശാൻ നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ നിവേദ്യത്തിനരികിലേക്കു പോയി… നിവേദ്യത്തിന്റെ അടുത്ത് ചെന്ന് ഗ്രൂപ്പ് അംഗങ്ങളെ രാജാവിനെ പോലെ ഒന്ന് തിരിഞ്ഞു നോക്കി ഒരു പുച്ഛ ഭാവത്തോടെ അവിടെ പലരായി നേദിക്കാൻ കൊടുത്തിരുന്ന മാധ്യങ്ങളിൽ ഒരു കാട്ട റമ്മിന്റെ കുപ്പി കഴുത്തിൽ പിടിച്ചതും ഠപ്പേ !!! എന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചാണ് …. അയ്യപ്പ ബൈജു മിമിക്സിൽ അടി കൊണ്ട് വീഴുന്ന പോലെ കക്ഷി രണ്ടു കറക്കം കറങ്ങി അടപെടലെന്നു തെറിച്ചു വീണു…… കണ്ടുനിന്നവരെല്ലാം സ്തംഭിച്ചു ….. അയാളെ പോയി ഒന്ന് പിടിച്ചെഴുനേൽപ്പിക്കണമെങ്കിൽ തന്നെ ആര് അങ്ങോട്ട് പോകും…??? പോയാൽ പോകുന്നവനും കിട്ടിയാലോ !!!! എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് എല്ലാവരും….. വീണു കിടക്കുന്ന ആശാന്റെ ഗ്രൂപ്പ് മെംബേർസ് ആണെങ്കിൽ വീണു കിടക്കുന്ന ആളിനെ കണ്ടിട്ടേയില്ലന്ന ഭാവം….ഒരു 15 mnt കഴിഞ്ഞു കാണും ആശാൻ പതിയെ എണീറ്റ് ചുറ്റുമൊക്കെ ഒന്ന് നോക്കി..കക്ഷിയുടെ നിൽപ്പ് ഇപ്പൊ കണ്ടാൽ ഒരു ഫുൾ ഒറ്റയ്ക്ക് അടിച്ച മാതിരി അര ഭാഗം നന്നായി അരി ആട്ടുന്ന പോലെ … കൂട്ടുകാർ ഇങ്ങു വായോ എന്ന് വിളിക്കുന്നുണ്ട് …പക്ഷെ കക്ഷിക്ക്‌ ബോധം വീണിട്ടില്ല…. 2,3 mnt കൊണ്ട് ആശാൻ നിന്ന് ആടുന്നതല്ലാതെ മറ്റൊരു മാറ്റവുമില്ല ഇതിനിടക്ക് ഉടുത്തിരുന്ന ലുങ്കി അഴിഞ്ഞു പോകുകയും ചെയ്തു…… ആർക്കുമൊട്ടു പോകാനും ധൈര്യമില്ല…. പിന്നെ പതിയെ നടന്നു അമ്പലത്തിന്റെ മറ്റൊരു വശത്തേക്ക് പോയി കുറച്ചു മുൻപിലായി വീണു …. നിവേദ്യത്തിന്റെ അടുത്ത് നിന്നും കുറച്ചു ദൂരെയാകയാൽ രണ്ടു ചേട്ടന്മാര് താങ്ങിയെടുത്തുകൊണ്ട് വന്നു ….. കവിൾ നന്നായി തിണുത്തിട്ടുണ്ടു … വായിലെ രണ്ടു അണപ്പല്ല് ഡോക്ടർ ഫീസ് ഇല്ലാതെ ഫ്രീയായി എടുക്കാനും പറ്റി….( ആൾ ഇപ്പോഴും ജീവനോടെയുണ്ട്…. അതിനു ശേഷം ഇതേ അമ്പലത്തിൽ വച്ച് പുള്ളിക്ക് പല പണികളും കിട്ടിയിട്ടുണ്ട് …)

Leave a Reply

%d bloggers like this: