January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

The Curse of La Llorona

Spread the love
The Curse of La Llorona Climax Scene

അത്യാവശ്യം പേടിയാകുന്ന പേടിപ്പിക്കുന്ന ഒരു പ്രേത ചിത്രം,അതാണ് ദി കഴ്സ് ഓഫ് ല ല്ലൊറോണ. പ്രേതവും പ്രതികാരവും എല്ലാം കൂടിച്ചെർന്നൊരു ചിത്രം.

1673 ലാണ് , മെക്സിക്കോയിൽ ഒരു അമ്മയും അച്ഛനും രണ്ടാൺകുട്ടികളുമടങ്ങുന്ന കുടുംബം വയലിൽ കളിക്കുകയായിരുന്നു.പെട്ടെന്ന് ആ ‘അമ്മ തന്റെ രണ്ട് മക്കളെയും ഒരു ചെറിയ ജലാശയത്തിൽ വെള്ളത്തിൽ മുക്കിക്കൊല്ലുന്നു. പിന്നീട് ആ ‘അമ്മ ഒരു പ്രേതമായി മാറുന്നു, എപ്പോഴും വിമ്മിവിമ്മിക്കരയുന്ന (ല ല്ലൊറോണ) സ്ത്രീയായി മാറുന്നു.

പിന്നീട് 1973 ലെ കഥയാണ്.പോലീസ്ഓഫീസറായ അന്ന ഗ്രെഷിയ തന്റെ സുഹൃത്തായ പട്രീഷ്യയുടെ രണ്ട് ആൺകുട്ടികൾ സ്‌കൂളിൽ ചെന്നിട്ടില്ലെന്നറിഞ്ഞ് അന്വേഷിച്ച് ചെല്ലുന്നു.സാധാരണ കാണുന്ന പട്രീഷ്യ അല്ല അന്ന് വാതിൽ തുറന്നത്.പേടിയും ഭ്രാന്തും കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി പട്രീഷ്യആനിനെ വീട്ടിലേക്കു കയറ്റുന്നില്ല. ബലമായി അകത്ത് കയറിയ ആൻ കാണുന്നത് പത്തും ആറും വയസ്സുള്ള കുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതാണ്.മുറി തുറക്കാൻ ആവശ്യപ്പെട്ട ആനിനെ പട്രീഷ്യ ആക്രമിക്കുന്നു.അവളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കുഞ്ഞുങ്ങളെ ഒരു ബാലസദനത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.പക്ഷെ അന്നുരാത്രി തന്നെ ഈ രണ്ടുകുട്ടികളെയും തൊട്ടടുത്ത നദിയിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നു.

ബോഡി കാണാൻ ആനും പട്രീഷ്യയും എത്തുന്നു.ആനിനെ കണ്ട പട്രീഷ്യ ഞാനെന്റെ മക്കളെ സംരക്ഷിച്ചതായിരുന്നു നീയവരെ കൊന്നു എന്ന് ദേഷ്യപ്പെട്ട് അലറുകയും ലാ ല്ലൊറോണ എന്ന് പറയുകയും ചെയ്യുന്നു.അങ്ങനെ ആ പ്രേതം ആനിന്റെ രണ്ട് കുഞ്ഞുങ്ങളുടെ പിന്നാലെ കൂടുന്നു,ഒപ്പം പ്രതികാരദാഹിയായി പട്രീഷ്യയും.

പട്രീഷ്യയായി വരുന്ന പട്രീഷ്യ വേലാസ്കിസ് മികച്ച അഭിനയം കാഴ്ച വച്ചു ,അതുപോലെ തന്നെ ആനിന്റെ മക്കൾ സാമന്തയായി വരുന്ന ജൈനി ലൈൻ കിൻചെനും ക്രിസ് ആയി വരുന്ന റോമൻ ക്രിസ്റ്റാവും മികച്ചു നിന്നു. ആൻ ആയി ലിൻഡ കാർഡെല്ലിനിയും മന്ത്രവാദിയായി റെയ്മണ്ട് ക്രേസും വരുന്നു.മിക്കി ഡോട്രി , തോബിയാസ് ലാകോണിസ് എന്നിവരുടെ തിരക്കഥ ചലച്ചിത്രമാക്കിയത് മൈക്കിൾ ചാവ്സ്.സാധാരണ പ്രേത സിനിമകളുടെ ശബ്ദകോലാഹലമില്ലാത്ത സംഗീതം ജോസെഫ് ബിഷാരയും മികച്ച ഫോട്ടോഗ്രാഫി ഒരുക്കിയത് മൈക്കിൾ ബർഗ്ഗ്‌സും ആണ്.9 മില്യൺ ഡോളർ ചെലവാക്കി നിർമ്മിച്ച ചിത്രം 123 മില്യൺ ഡോളറാണ് കളക്ട് ചെയ്തത്.അതുകൊണ്ട് ധൈര്യമായി തലവയ്ക്കാം.

The Curse of La Llorona(2019 /U S A /English,Spanish) [Horror]

Leave a Reply

%d bloggers like this: