January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

നിഗൂഡതകൾ നിറഞ്ഞ ആ….രാത്രി

Spread the love

ക്ലബ്ബിൽ നിന്ന് പന്ത് കളി കണ്ട് കൂട്ട് കാരടോപ്പം കുന്നുംപുറത്ത് എത്തുമ്പോൾ സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിന്നു . കുന്നും പുറത്തെ റോഡിൽ നിന്ന് കുറച്ച് വരമ്പിലൂടെ നടന്നിട്ട് വേണം വീട്ടിലെത്താൻ . എന്നും നടക്കുന്ന വഴി ആയത് കൊണ്ട് തന്നെ ഏത് ഇരുട്ടത്ത് നടക്കാം പക്ഷേ ഇഴജന്തുക്കളെ പേടിച്ച് കയ്യിലെ സെൽഫോണിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു.
ഇടക്കിടക്ക് മിന്നിത്തിളങ്ങി മിന്നാമിന്നുകളും എന്റെ കാലടി ശബ്ദം കേട്ട് എന്നെ പേടിപ്പിക്കാനെന്ന മട്ടിൽ ശബ്ദം ഉണ്ടാക്കി നത്തുകളും എന്റെ വരവ് കണ്ട് മരത്തിൽ ഊഞ്ഞാലാടിയിരുന്ന വവ്വാൽ ഞൊടിയിൽ ചിറകടിച്ച് പറന്നകന്നതും.

വീടിന്റെ മുറ്റത്ത് എത്തി ഉമ്മറത്തെ ലൈറ്റ് ഇട്ടിരിക്കുന്നു. ഭക്ഷണം കഴിച്ച് കളി കാണാൻ പോയത് കൊണ്ട് ഇനി പെട്ടെന്ന് കിടന്ന് ഉറങ്ങാം എന്ന് കരുതി ഉമ്മാനെ വിളിക്കാൻ തുടങ്ങുന്നതിന്റെ മുമ്പ് അയൽവക്കത്തെ പോക്കർ കാക്കാന്റെ വീടിന്ന് അടുത്ത് ഒര് ടോർച്ച് അടി പോലെ ഒര് വെളിച്ചം കണ്ടത് പോലെ. വെളിച്ചം കണ്ട ഭാഗത്തെക്ക് ഞാൻ സൂക്ഷിച്ച് നോക്കി. ആരോ നടന്ന് വരുന്നത് പോലെ….പെട്ടെന്ന് ഞാൻ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് മാറി.
വെള്ളത്തുണിയും വെള്ള ഷർട്ടും ഒര് ആറടിയിലേറെ ഉയരവും തോന്നിക്കുന്ന ആള് വഴിയിലൂടെ കടന്ന് പോവുന്നു. തൊട്ടപ്പുറത്തെ വീട്ട് കാരായ മുനീറ്, അലി, ശഫീക്ക്, അവരുടെ വാപ്പ . അല്ല ഇവരാരും അല്ല. അപ്പുറത്തെ വീട്ടിലേ ശങ്കരേട്ടൻ അവരുടെ മക്കളായ ഉണ്ണി, ബാലൻ, മരുമകൻ രവി. ഇവരും അല്ല ഇവരെയൊക്കെ എപ്പോഴും കാണുന്നതല്ലെ…….

ഞാൻ നിൽകുന്നതിന്റെ കുറച്ചകലെ നേരെ വഴിയിലൂടെ ആ മനുഷ്യരൂപം നടന്ന് നീങ്ങി.
ഒര്തവണ ആരാ… എന്ന് ചേദിച്ചാലോ ന്ന് വരെ ചിന്തിച്ചു.’മുകളിലെ ത്തെ താമസമില്ലാത്ത പെങ്ങളുടെ വീടിന്റെ മുറ്റത്ത് ആ മനുഷ്യ രൂപം എത്തിയപ്പോൾ എവിടെക്കാണ് ഈ അസമയത്ത് ഇയാൾ പോകുന്നത് എന്ന് നോക്കാൻ ഞാൻ പിന്നാലെ ചെന്നു.കുറച്ചും കൂടി നടന്ന ആ രൂപം ഞാൻ കണ്ട് കൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷമായി പുകപടലങ്ങൾ നിറഞ്ഞത് പോലെ എനിക്ക് തോന്നി.

ഞാൻ കണ്ടത് സ്വപ്നമാണോ എന്നറിയാൻ ഞാൻ എന്നെത്തന്നെ ഒരു നിമിഷം തൊട്ട് നോക്കി .
അത് വരെ ഇല്ലാത്ത ഒര് ഭയം എന്റെ സിരകളിൽ ഓടിക്കയറി . തിരിച്ച് ഞാൻ വീട്ടിലേക്ക് നടന്നു. അല്ല ഓടി .കണ്ട കാഴ്ച വിശ്വസിക്കാനാവാതെ….

സത്യത്തിൽ ഞാൻ കണ്ടത് വല്ല ഭൂതത്തേഴു മാണോ അതോ പിശാചിനെയോ, ജിന്നിനേയോ അതുമല്ലെങ്കിൽ മനുഷ്യനേയോ……എന്തായാലും ജീവിതത്തിൽ ആ ദിവസം ഓർക്കുമ്പോൾ എവിടെയോ മറഞ്ഞിരിക്കുന്ന ഒര് പേടി… ഇന്നും ഓടിയെത്തും.
അതെ നിഗൂഡതകൾ നിറഞ്ഞ ആ…. രാത്രി

Leave a Reply

%d bloggers like this: