May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്

Spread the love

ഏതാണ്ട് മുപ്പത് വർഷം മുമ്പ്.

മഞ്ചേരി അങ്ങാടിയിൽ രാത്രി ഓട്ടോ ഓടിക്കുകയായിരുന്നു അവൻ.

മഴക്കാലം.
തകർത്ത് പെയ്യുന്ന മഴ.
ഇന്നത്തെപ്പോലെ സെൽഫ് ഉള്ള ഓട്ടോ കളല്ല അന്ന്.പെട്രോൾ വണ്ടി കിക്കറ് വലിച്ച് സ്റ്റാർട്ടാക്കണം
മഴ പെയ്ത് ഉള്ളിലേക്ക് വെള്ളം കയറിയാൽ പിന്നെ ഡ്രൈവറുടെ കൈ കടഞ്ഞത് മിച്ചം.തകർത്ത് പെയ്യുന്ന മഴയിൽ അവന്റെയും അവസ്ഥ അതായിരുന്നു.ആരോ ട്രിപ്പിന് വണ്ടിയിൽ കയറിയപ്പോൾ കിക്കറടിച്ച് വലഞ്ഞ അവൻ അവരോട് വേറെ വണ്ടി വിളിച്ച് പോകാൻ പറഞ്ഞു.പിന്നെ വണ്ടി സ്റ്റാർട്ടാകുമ്പോഴേക്കും ഒര’മണി കഴിഞ്ഞിരുന്നു.ഇനി എന്തായാലും ഇന്ന് ഓടിയിട്ട് കാര്യമില്ല മഴക്ക് കുറച്ച് ശമനമായി ഈ തക്കം വീട്ടിലേക്ക് പിടിക്കാം.പാണ്ടിക്കാട് റോഡിന് കുറച്ച് പോയിട്ടാണ് അവന്റെ വീട്‌ . വീതിയില്ലാതെ കാടുകൾ റോഡിലേക്ക് ഇറങ്ങി മുകളിലേക്ക് നോക്കിയാൽ ഉയർന്ന് നിൽക്കുന്ന മരങ്ങളും വീടുകളും വെളിച്ചവും ഇല്ലാതെ വലിയ വളവുകൾ നിറഞ്ഞതാണ് അന്ന് പാണ്ടിക്കാട് റോഡ്.ശരിക്ക് ഒര് വെളിച്ചം കാണണമെങ്കിൽ പയ്യനാട് എത്തണം.

എന്നും രാത്രി പോകുന്ന വഴിയായത് കൊണ്ട് അവന് പേടിയൊന്നും തോന്നിയില്ല.ചാറ്റൽ മഴയിൽ ഓട്ടോയുടെ ഗ്ലാസ്സിമ്മേൽ കോട മഞ്ഞ് നിറഞ്ഞത് കൊണ്ട് ഇടക്ക് അവൻ വൈഫർ കൊണ്ട് തുടച്ച് കൊണ്ടിരുന്നു.

പെട്ടെന്നാണ് വളവ് തിരിഞ്ഞപ്പോഴാണ് ഒര് സത്രീ അവന്റെ വണ്ടിക്ക് കൈകാണിച്ചത്.
പെട്ടെന്ന് പ്രതീക്ഷിക്കാതെയുള്ള സംഭവമായത് കൊണ്ട് ഓട്ടോ നിയന്ത്രണം വിട്ടു.
ഒരു വിധം അവൻ വണ്ടി പിടിച്ച് നിറുത്തി.പിന്നിലേക്ക് തിരിഞ്ഞ് നോക്കി അപ്പോഴേക്കും ആ സത്രീ ഓടിവന്ന് വണ്ടിയിൽ കയറിയിരുന്നു.

എവിടേക്കാ…………. (അവൻ ചോദിച്ചു)

കുറച്ച് അത് വരെ……….. (പതുങ്ങിയ സ്വരത്തിൽ അവൾ പറഞ്ഞു)

അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത് നേരേ ഓടിക്കാൻ തുടങ്ങി.പല ചോദ്യങ്ങളും സംശയങ്ങളും അവളോട് ചോദിക്കണം എന്ന് അവനുണ്ടായിരുന്നു.പക്ഷേ മഴക്ക് ജ്വരം കൂടി മരങ്ങളിൽ നിന്ന് കനത്ത കാനൽ തുള്ളികൾ ഓട്ടോയുടെ ഗ്ലാസ്സിൽ തട്ടി ശബ്ദം കൂടി വന്നു.സംശയങ്ങൾ അവന്റെ മനസ്സിൽ ഇരുന്നു ഇരു പിരി കൊണ്ടു.

ഈ കനത്ത മഴയിലും ഒര് കുട പോലും ഇല്ലാതെ ഇവൾ എവിടേക്ക് പോവുന്നു.? വിചനമായ സ്ഥലത്ത് നിന്ന് ആരും കൂടെ ഇല്ലാതെ..എവിടേക്ക് പോകുന്നു എവിടുന്നു വരുന്നു എന്ന് പറയാതെ.

സംശയങ്ങൾക്കിടയിൽ ഓട്ടോയുടെ ചെറിയ ഗ്ലാസ്സിലൂടെ അവൻ പിന്നിലേക്ക് നോക്കി.
മഞ് കൊണ്ട് മൂടിയ ഗ്ലാസ്സിൽ പിന്നിൽ ഒന്നും വ്യക്തമാക്കുന്നില്ല.

വണ്ടി നിറുത്ത് എനിക്ക് ഇവിടെയാണ് ഇറങ്ങേണ്ടത്.

ഇവിടെയോ…..?

ആശ്ചര്യത്തോടെ അവൻ ചോദിച്ചു.

ഒര് വീടും ഇല്ലാത്ത പരിസരത്താണോ നിങ്ങൾ ഇറങ്ങുന്നത്.

അവിടെയാണ് എന്റെ വീട്.
വിചനമായ സ്ഥലത്തെ കുരിശ് പള്ളി ചൂണ്ടി അവൾ പറഞ്ഞു.

ഈ നട്ടപ്പാതിരക്ക് അതും പെരും മഴയത്ത്.

അതെ അഞ്ച് വർഷം മുമ്പ് എന്റെ വേണ്ട പ്പെട്ടവർ എന്നെ ഈ പള്ളിയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

അത് പറഞ്ഞതും അവന്റെ ബോധം പോയതും ഒരുമിച്ചായിരുന്നു.
ബോധം തെളിയുമ്പോൾ അവൻ ഹോസ്പിറ്റലിലായിരുന്നു.

പലരോടും ഈ സംഭവംപറഞ്ഞപ്പോൾ പലരും ചിരിച്ചു ചിലർ വിശ്വസിച്ചു.

Leave a Reply

%d bloggers like this: