ജീവിതത്തില്‍ നാല് തവണ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ ഒരാളെ എനിക്ക് പരിചയപ്പെടാന്‍ ഇടയായി ,കുട്ടിക്കാലത്ത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആദ്യത്തെ അനുഭവം , ഇയാളുടെ കൂട്ടുകാരന്റെ വീട്ടില്‍ പോയി രാത്രിയില്‍ പഠിക്കുന്ന പതിവ് പുള്ളിക്ക് ഉണ്ടായിരുന്നു , ആ ഗ്രാമത്തില്‍ അന്ന് കറന്റ് ഇല്ല , ഓടീസ്സയില് ഓടാഗോന് ആണു ഈ സ്ഥലം ,കുട്ടുകാരന്റെ വീടിനു
രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്.